UPDATE:
News

കൊടകര:: ഓണക്കാലത്തേക്കാവശ്യമായ പൂക്കള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് സുസ്ഥിര പുതുക്കാട് വികസന പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘം നടപ്പിലാക്കുന്ന പൂഗ്രാമം പദ്ധതിക്ക് തുടക്കമായി. മൂന്നുമുറിയില്‍ നടന്ന ചടങ്ങില്‍ ചെണ്ടുമല്ലിതൈകള്‍ വിതരണം ചെയ്തുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ കെ.വി.ജ്യോതിഷ്‌കുമാര്‍, പഞ്ചായത്തംഗം സുരേന്ദ്രന്‍ ഞാറ്റുവെട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Published in Gramavarthakal

തൃശൂര്‍ കോര്‍പ്പറേഷന്റെ പാട്ടുരായ്ക്കല്‍ ഡിവിഷനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനക്കിറ്റ് വിതരണവും അനുമോദന യോഗവും 'പ്രചോദനം - 2017 എന്ന പേരില്‍ സംഘടിപ്പിച്ചു. ദേവമാതാ പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങ് മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍മന്ത്രി കെ.പി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരുന്നു. ദേവമാതാ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ഫാ.സിന്റോ നങ്ങിണി, മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ സ്മിനി ഷിജോ, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുമതി, എ.ഡി.എസ്. സെക്രട്ടറി ഷീന സാബു എന്നിവര്‍ സംസാരിച്ചു. വ്യവസായ പ്രമുഖനും നോര്‍ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ ഡോ.സി.കെ.മേനോന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡിവിഷനിലെ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനക്കിറ്റ് വിതരണം നടത്തിയത്. കൂടാതെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയവരെയും പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.

Published in Thrissur Round Up

ഗുരുവായൂരില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണംകോട്ട് ബസാര്‍ റെയില്‍വേ ഗേറ്റിന് സമീപമാണ് 60 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കാവിമുണ്ടും വെള്ളയും ബ്രൗണും കലര്‍ന്ന കള്ളിഷര്‍ട്ടുമാണ് വേഷം. നര ബാധിച്ച മുടിയും കുറ്റി താടിയുമുണ്ട്.

Published in Gramavarthakal

പാവറട്ടി: പാവറട്ടി മനപ്പടിയിലെ ഇലക്ട്രിക് പോസ്റ്റില്‍ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണോത്ത് പരേതനായ രായംമരക്കാര്‍ വീട്ടില്‍ ഹംസ മകന്‍ 27 വയസുള്ള അബ്ദുല്‍ സലീം ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ പാവറട്ടിയില്‍ നിന്നു സുഹൃത്തിന്റെ ബൈക്കില്‍ വെങ്കിടങ്ങിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചത്.

Published in Gramavarthakal

നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഫോര്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷയില്‍ തൃശൂര്‍ ഇഗ്‌നൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്ജ്വലവിജയം. 200ല്‍ 160 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനി രോഷ്‌നിയാണ് ടോപ് സ്‌കോറര്‍. അര്‍ച്ചന, ഹരിഗോവിന്ദ്, അഭിറാം എന്നിവരടക്കം നൂറോളം വിദ്യാര്‍ത്ഥികളാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. അനുമോദന യോഗത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ ആര്‍ക്കിടെക്ച്ചര്‍മാരായ മധുഷിതാ അരവിന്ദ്, ആഷ ശ്രീനിവാസ്, കെ.എം.മിഥുന്‍, മാനേജിംഗ് ഡയറക്ടര്‍മാരായ ബിനി റിനില്‍ , പി.എം.പ്രശാന്ത്, ഒ.എസ്.അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

ഇരിങ്ങാലക്കുട: വേട്ടക്കാരനെ രാജ്യസ്‌നേഹിയായും ഇരകളെ രാജ്യദ്രോഹികളായും ചിത്രികരിക്കുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റിയും കെ.ആര്‍.തമ്പാന്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച കെ.ആര്‍.തമ്പാന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭക്ഷണവും വസ്ത്രവും നിയന്ത്രിക്കാന്‍ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കര്‍ഷകരെ രാജ്യദ്രോഹികളാക്കാനും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടാനും ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വര്‍ഗീയ കോര്‍പ്പറേറ്റ് ശക്തികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ സമൂഹം പുറം തിരിഞ്ഞു നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു. ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ.മീനാക്ഷി തമ്പാന്‍ അദ്ധ്യക്ഷയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷത്തെ തമ്പാന്‍ സ്മാരക പുരസ്‌കാരം വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫര്‍ എന്‍.എ.നസീറിന് നല്‍കി. ഇ.ടി. ടൈസണ്‍. എം.എല്‍.എ, അഡ്വ.ഹരിഷ് വാസുദേവന്‍, ടി.കെ.സുധീഷ്, പി.മണി തുടങ്ങിയവര്‍ സംസാരിച്ചു.

Published in News Highlights

കേരളീയ സമൂഹം വെളിയില്‍ വളരെ പരിഷ്‌കൃതവും ഉള്ളില്‍ തികഞ്ഞ യാഥാസ്ഥിതികവുമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. സാഹിത്യ അക്കാദമിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന എന്‍ഡോവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണം തൃശൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വൈശാഖന്‍. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ കാലഹരണപ്പെട്ട് സമൂഹം അന്ധവിശ്വാസങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സംസ്‌കാരത്തിന് പകരം പരിഷ്‌കാരം വളരുന്ന നാടായി കേരളം മാറി. ഇതോടെ കുട്ടികളിലടക്കം സാഹിത്യ വാസനകള്‍ ഇല്ലാതായി മനസ് മലീമസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വൈശാഖന്‍ വിതരണം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ് അധ്യക്ഷത വഹിച്ചു. നിര്‍വാഹക സമിതി അംഗം സുഭാഷ് ചന്ദ്രന്‍, അക്കാദമി അംഗങ്ങളായ ടി.ഡി.രാമകൃഷ്ണന്‍, നാരായന്‍ എന്നിവര്‍ സംസാരിച്ചു.

Published in News Highlights

കൊടകര: കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കൃഷി വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയകര്‍ഷക സമിതിയുടെ പതിനെട്ടാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഴകൃഷിയുടെ നാടായ മറ്റത്തൂരില്‍ നേന്ത്രവാഴകൃഷിക്ക് ഊന്നല്‍കൊടുത്തുകൊണ്ടുള്ള പ്രത്യേക പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സമിതി പ്രസിഡന്റ് സി.കെ.പീതാംബരന്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ ഫണ്ടുപയോഗിച്ച് സമിതിക്കായി നിര്‍മ്മിച്ച സ്‌റ്റോര്‍ യാര്‍ഡിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. മികച്ച കര്‍ഷകരെ മന്ത്രി വി.എസ്.സുനില്‍കുമാറും കര്‍ഷകര്‍ക്കുള്ള ബോണസ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രനും നിര്‍വഹിച്ചു. പ്രോജക്ട് ഡയറക്ടര്‍ അജു ജോണ്‍ മത്തായി, ജില്ല മാനേജര്‍ ആന്റണി ഓസ്റ്റിന്‍, ജില്ല പഞ്ചായത്തംഗം സി.ജി.സിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in News Highlights

ചാലക്കുടി: സപ്ലൈകൊ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍-എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ചാലക്കുടി റോട്ടറി ഹാളില്‍ നടന്നു. എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എന്‍. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ.കെ.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal

തൃപ്രയാര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്ന ഹരിത ക്ഷേത്രം പദ്ധതിയുടെ ഉദ്ഘാടനം തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം.കെ.സുദര്‍ശനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിന്നണിഗായിക ദുര്‍ഗ വിശ്വനാഥ് മുഖ്യാതിഥിയായി. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, ദേവസ്വം മാനേജര്‍ എം.മനോജ്കുമാര്‍, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.വി.പീതാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രംവക ആനപ്പറമ്പില്‍ വിവിധയിനം വൃക്ഷതൈകളുടെ നടീല്‍ കര്‍മ്മം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. എം.ആര്‍. സുഭാഷിണി നിര്‍വ്വഹിച്ചു.

Published in Cultural Desk
  •  Start 
  •  Prev 
  •  1  2  3  4  5  6  7 
  •  Next 
  •  End 
Page 1 of 7

Other Head Lines

Go to top