UPDATE:
News

ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ദേശമംഗലം പള്ളം കൊറ്റമ്പത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്കാണ് ഡെങ്കിപ്പനി ഉള്ളതായി ദേശമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കൂടാതെ ആറങ്ങോട്ടുകര പ്രദേശത്തും ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

Published in Gramavarthakal

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ ആവശ്യത്തിനായി രോഗികളെ ക്ഷൗരം ചെയ്യാന്‍ ആളില്ല. രോഗിയായ സ്ത്രീയെ ക്ഷൗരം ചെയ്യാന്‍ വിസമ്മതിച്ച പിന്നോക്ക സമുദായാംഗമായ പുരുഷ ജീവനക്കാരനെ പരസ്യമായി അപമാനിച്ചതായി ആക്ഷേപം. ശസ്ത്രക്രിയകളടക്കമുള്ള ചികിത്സാ ആവശ്യങ്ങള്‍ക്കായി രോഗികളെ ക്ഷൗരം ചെയ്യാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ബാര്‍ബര്‍ തസ്തികകള്‍ നിലവിലുണ്ട്. എന്നാല്‍, തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഈ തസ്തികയിലെ ഒഴിവിന് ആശുപത്രിയോളം പഴക്കമാണുള്ളത്. ബാര്‍ബര്‍ ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി ഇവിടെ രോഗികളെ ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ക്ഷൗരം ചെയ്യുന്നത് ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. പല അവശ്യ ഘട്ടത്തിലും ഈ ജീവനക്കാരുടെ സഹകരണം കൊണ്ടുമാത്രമാണ് രോഗികളെ അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കാറുള്ളതും. ഇത്തരം ഘട്ടത്തില്‍ പോലും പുരുഷ - വനിതാ രോഗികള്‍ക്ക് അതത് വിഭാഗത്തിലെ പുരുഷ വനിത ജീവനക്കാരുടെ സഹായമാണ് ആശുപത്രി തേടിയിരുന്നത്. എന്നാല്‍ സ്ത്രീ രോഗിയെ ക്ഷൗരം ചെയ്യാന്‍ ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനോട് ഒരു പി.ജി. ഡോക്ടര്‍ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സ്ത്രീയായ രോഗിയെ ക്ഷൗരം ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ച പിന്നോക്ക സമുദായംഗം കൂടിയയായ ആശുപത്രി ജീവനക്കാരനെ മറ്റ് ഡോക്ടര്‍മാരുടെയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മറ്റും മുന്നില്‍വെച്ച് പരസ്യമായി പി.ജി. ഡോക്ടര്‍ അപമാനിച്ചതായാണ് പരാതി. തര്‍ക്കത്തെ തുടര്‍ന്ന് വിഷയം ചൂണ്ടിക്കാട്ടി ഇരുവിഭാഗവും ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ഇത്തരമൊരു സാഹചര്യം ഉടലെടുത്തതോടെ ബന്ധപ്പെട്ട അധികൃതര്‍ ആശുപത്രിയിലെ ബാര്‍ബര്‍ തസ്തികയില്‍ എത്രയും പെട്ടെന്നു നിയമനം നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി സാക്ഷ്യം വഹിക്കും.

Published in Thrissur Round Up

കൈപമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിനടുത്ത് താമസിക്കുന്ന നമ്പ്രത്ത് വീട്ടില്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ 48 വയസുള്ള ശശികുമാര്‍ ആണ് മരിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ശശികുമാറിന് പനി ബാധിച്ചത്. ഇന്ന് വൈകീട്ടോടെ പനി മൂര്‍ച്ഛിച്ച് അവശനായതോടെ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

Published in Gramavarthakal

പുന്നയൂര്‍ക്കുളം: മഴ കനത്തതോടെ പാലപ്പെട്ടി, കാപ്പിരിക്കാട്, തങ്ങള്‍പ്പടി, പെരിയമ്പലം മേഖലകളില്‍ കടലേറ്റം രൂക്ഷമായി. പുലര്‍ച്ചെയും വൈകിട്ടും കടലേറ്റം രൂക്ഷമാണെന്ന് തീരവാസികള്‍ പറഞ്ഞു. തങ്ങള്‍പ്പടി മേഖലയില്‍ മാത്രം ഇരുപതോളം തെങ്ങുകള്‍ കടപുഴകി. നൂറോളം തെങ്ങുകള്‍ ഭീഷണിയിലാണ്.കാപ്പിരിക്കാട് മേഖലയില്‍ കടല്‍ഭിത്തിയില്‍ നിന്ന് 100 മീറ്ററിലധികം കടല്‍ കയറിയ നിലയിലാണ്. കടലേറ്റം തടയാന്‍ നിര്‍മ്മിച്ച കരിങ്കല്‍ ഭിത്തി പൂര്‍ണമായി തകര്‍ന്നു. ഭിത്തിക്കു മുകളിലൂടെയാണ് തിരമാല കരയിലേക്ക് വീശിയടിക്കുന്നത്. പെരിയമ്പലത്ത് കടലേറ്റത്തെ തുടര്‍ന്ന് വലിയ മണല്‍തിട്ട രൂപപ്പെട്ടിട്ടുണ്ട്.

Published in Gramavarthakal

നമുക്ക് ഇഷ്ടം പോലെ വെള്ളമുണ്ടെന്ന സങ്കല്‍പ്പം ശരിയല്ലെന്നു കഴിഞ്ഞ നാലുമാസത്തെ രൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും സൂചിപ്പിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. നീര്‍ത്തടാധിഷ്ഠിത വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ മുളങ്കുന്നത്തുകാവ് കിലയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി.ഗംഗാധരന്‍, പി.കെ.രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

Published in Thrissur Round Up

പുതിയ 500 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി. മഹാത്മാഗാന്ധി സീരിസില്‍ ഉള്ളതാണ് പുതിയ നോട്ടുകള്‍. നമ്പര്‍ പാനലുകളില്‍ എ എന്നെഴുതിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.ഊര്‍ജിത് പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആര്‍.ബി.ഐ. അറിയിച്ചു. നിലവിലുള്ള 500 രൂപ നോട്ടുകളോട് സാമ്യമുള്ളവ തന്നെയാണ് പുതിയ നോട്ടുകളും. നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്നും ആര്‍.ബി.ഐ. വ്യക്തമാക്കി.

Published in Thrissur Round Up

രാജ്യസഭയിലേക്ക് വീണ്ടും താന്‍ മത്സരിക്കാനില്ലെന്ന് സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടില്‍ കൂടുതല്‍ തവണ ആരെയും സി.പി.എം മത്സരിപ്പിക്കാറില്ല. ജനറല്‍ സെക്രട്ടറിയായ തനിക്കും അത് ബാധകമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ സമഗ്രമായ നിയമം വേണം. കര്‍ഷകര്‍ക്കുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യെച്ചൂരി പറഞ്ഞു. ഗോ രക്ഷകരെന്ന പേരില്‍ സംഘര്‍ഷമുണ്ടാക്കുന്ന സ്വകാര്യ സേനകളെ നിരോധിക്കണം. ജി.എസ്.ടി. വിഷയത്തില്‍ കേന്ദ്രം നല്‍കിയ ഉറപ്പ് ലംഘിക്കുകയാണ്. ഇതിനെതിരെ മതേതര കക്ഷികളുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Published in News Highlights

മുന്നോട്ടുള്ള വഴിയില്‍ ഇടതുപക്ഷ ഐക്യം അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. തൃശൂരില്‍ നടക്കുന്ന 19-ാമത് ഇ.എം.എസ്. സ്മൃതിയോടനുബന്ധിച്ച് ''കേരളം പിന്നിട്ട അറുപതാണ്ടുകള്‍ -മുന്നോട്ടുള്ള പാത'' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് ഇനിയും വര്‍ദ്ധിപ്പിക്കും. ഇടതുപക്ഷത്തിന്റെ അടിത്തറ കൂലി വേലക്കാരാണ്. അതിനാല്‍ തന്നെ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. സാമൂഹിക സുരക്ഷിതത്വം, ആരോഗ്യം, വിദ്യാഭ്യാസം അടിസ്ഥാന സൗകര്യ വികസനം തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. കേരളത്തിലെ ജാതി വേരുകള്‍ അറുത്തത് ഭൂപരിഷ്‌ക്കരണമാണ്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അത്ര ഗുണമുള്ള സമീപനമല്ല കാട്ടുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. യു.പി.ജോസഫ് , ഇ.എം.എസിന്റെ മകള്‍ രാധ, വി.എ.ഷറഫുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in News Highlights

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കിയേ മതിയാവൂവെന്നും നടപ്പാക്കാന്‍ മടി കാണിക്കുന്നവര്‍ കേരളത്തിന്റേയും നാടിന്റേയും വികസനത്തിന്റെ ശത്രുക്കളാണെന്ന് വരും തലമുറ മുദ്രകുത്തണമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. ഭാരത് ജനറല്‍ കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ് എം.എല്‍.എ. അതിരപ്പിള്ളി പദ്ധതി നടപ്പായാല്‍ തൃശൂര്‍ ജില്ലയാണ് ഏറ്റവും അധികം രക്ഷപ്പെടുന്നത്. 44 നദികളുള്ള കേരളത്തില്‍ നമുക്ക് ആവശ്യമായ വെള്ളം സംഭരിക്കുന്നതിനുള്ള ഡാം പണിയുന്നതിന് നാളിതുവരെ നമുക്ക് സാധിച്ചിട്ടില്ല. വെള്ളമെല്ലാം കടലില്‍ പതിക്കുകയാണ്. പദ്ധതിക്കായി കെ.എസ്.ഇ.ബി. 5 കോടി 25 ലക്ഷം രൂപ ചിലവഴിച്ചുകഴിഞ്ഞു. എന്നിട്ടും വനം വകുപ്പ് ഒന്നിനും സമ്മതിക്കുന്നില്ല. അവരെ ജനങ്ങള്‍ ഓടിച്ചിട്ടടിക്കണം. ജനങ്ങളുടെ നന്മ കണ്ടെത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടുവരുന്നില്ല. ഇവിടെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യും കേന്ദ്രം ഭരിക്കുന്നവരും തമ്മിലടിയാണ്. സി.പി.എമ്മിന്റേയും ബി.ജെ.പി.യുടേയും ഓഫീസുകള്‍ സംരക്ഷിക്കുകയാണ് ഇപ്പോള്‍ പോലീസിന്റെ പണി. മോദി ഉലകം ചുറ്റും വാലിബനാണ്. പശുവിനെ അമ്മയായി കണക്കാക്കിയാലും തെറ്റില്ലെന്നാണ് തന്റെ അഭിപ്രായം. കാരണം പശു ഒരു കുടുംബത്തിന്റെ അത്താണിയാണ്. പശുവിനെ വാങ്ങാനുള്ള പണം കേന്ദ്രം കൊടുത്താല്‍ ഈ പ്രശ്‌നം തീരും. ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നു കൊണ്ടിരിക്കുകയാണ് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ ഒരു തിരഞ്ഞെടുപ്പ് പോലും ഉണ്ടാകില്ല. 5ല്‍ 4 ഭൂരിപക്ഷത്തോടെ മോദി അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും. അതിനുള്ള തയ്യാറെടുപ്പുകളാണ് മോദി നടത്തിക്കൊണ്ടിരിക്കുന്നതെന്നും പി.സി. ജോര്‍ജ് പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് കെ.സി. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.പി. വൈസ് പ്രസിഡന്റ് ശശി പുളിക്കല്‍, അഡ്വ. എ.ഡി. ബെന്നി, പ്രൊഫ. കെ.ഐ. വര്‍ഗീസ്, ബി.ആര്‍. ബിജു തുടങ്ങിയവര്‍ സംസാരിച്ചു. ''വൈദ്യുതി പ്രതിസന്ധിയും പരിഹാരവും'' എന്ന വിഷയത്തില്‍ പെരിങ്ങല്‍കൂത്ത് ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.ടി. ജോബ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പരിസ്ഥിതി മൗലികവാദവും സത്യം എന്ത്? എന്ന വിഷയത്തില്‍ കെ.എസ്.ഇ.ബി. റിട്ടയേഡ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എസ്. രാമകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. പദ്ധതിയെ അനുകൂലിക്കാത്തവരും എതിര്‍ക്കാത്തവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Published in News Highlights
Tuesday, 13 June 2017 18:14

Beena Arcade

Published in Business News
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top