UPDATE:
News

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ തിങ്കളാഴ്ചമുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിന്റെ ഭാഗമായാണ് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശവും, ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളും നടപ്പാക്കണമെന്ന ആവശ്യമാണ് അസോസിയേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ജില്ലയിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് ആശുപത്രികളുള്‍പ്പെടെ 44 ആശുപത്രികളെ സമരം സാരമായി ബാധിക്കും. സഹകരണ ആശുപത്രികളിലെ നഴ്‌സ്മാരെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തും. ആദ്യ ഘട്ടത്തില്‍ തൃശൂര്‍ ജില്ലയിലെ നഴ്‌സുമാര്‍ മാത്രമാണ് സമരം നടത്തുന്നത്. 27 ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലേക്ക് സമരം വ്യാപിപ്പിക്കും.

Published in News Highlights

സ്വതന്ത്രഭാരതം രാമരാജ്യമായി കാണണമെന്നായിരുന്നു മഹാത്മാഗാന്ധിയുടെ ലക്ഷ്യമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പറഞ്ഞു. തൃശൂര്‍ സഹൃദയവേദിയുടെ ഈ വര്‍ഷത്തെ ഡോ.കെ.കെ.രാഹുലന്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു എം.എല്‍.എ. കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെന്ന നിലയിലല്ല പ്രവര്‍ത്തിച്ചത്. സ്വാതന്ത്ര്യം നേടാന്‍ മാത്രമായി പ്രവര്‍ത്തിച്ച സംഘടനയായിരുന്നു. അതു കൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന് ഗാന്ധിജി പറഞ്ഞതെന്നും രാജഗോപാല്‍ വ്യക്തമാക്കി. അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ.മാര്‍ അപ്രേം മെത്രാപ്പോലീത്ത ഈ വര്‍ഷത്തെ ഡോ.കെ.കെ.രാഹുലന്‍ അവാര്‍ഡ് ഒ.രാജഗോപാലിന് സമ്മാനിച്ചു. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സഹൃദയവേദി പ്രസിഡന്റ്  ഡോ.ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ചിത്രന്‍ നമ്പൂതിരിപ്പാട്, ഡോ.സരോജ രാഹുലന്‍, അഡ്വ.വി.എന്‍.നാരായണന്‍, പത്മശ്രീ ഡോ.ടി.എ.സുന്ദര്‍മേനോന്‍, ബേബി മൂക്കന്‍, പ്രൊഫ.ടി.പി.സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Published in News Highlights

പ്ലസ് വണ്‍ പ്രവേശനം ആദ്യഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ഇതനുസരിച്ചുള്ള പ്രവേശനം 19, 20 തിയതികളില്‍ നടക്കും. അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നീടുള്ള അലോട്ട്‌മെന്റില്‍ പരിഗണിക്കുന്നതല്ല. ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനം നേടാവുന്നതാണ്. രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പുതിയ അപേക്ഷ നല്‍കാം. സ്‌പോര്‍ട്‌സ് ക്വാട്ട, സ്‌പെഷല്‍ അലോട്ട്‌മെന്റ് ഫലങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

Published in Thrissur Round Up

വടക്കാഞ്ചേരി: ഓരോ വിജയവും സമൂഹത്തിനും കൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാകണമെന്ന് വ്യവസായ - കായികവകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ഡി.വൈ.എഫ്.ഐ. വടക്കാഞ്ചേരി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായി. ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് എം.എം.മഹേഷ് അധ്യക്ഷത വഹിച്ചു. എന്‍.കെ.പ്രമോദ് കുമാര്‍, പി.ആര്‍.അരവിന്ദാക്ഷന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്തലാല്‍ എന്നിവര്‍ സംസാരിച്ചു.

 

Published in Gramavarthakal

കൊടകര: കൊടകരയില്‍ നിര്‍ത്തിയിട്ട തടി ലോറിക്ക് പുറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അഞ്ചേരി കിണറ്റിങ്കല്‍ ജോണി മകന്‍ 38 വയസുള്ള ലിജോണ്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കൊടകര-വെള്ളിക്കുളങ്ങര റൂട്ടില്‍ വെച്ചായിരുന്നു അപകടം. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Published in Gramavarthakal

കൊടകര: ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രം നോക്കുകുത്തിയായി. പോട്ട -ഇരിങ്ങാലക്കുട സംസ്ഥാന പാതയിലെ ആളൂര്‍ ഗ്രാമപഞ്ചായത്തോഫീസിനു സമീപത്ത് മേല്‍പ്പാലം റോഡില്‍ നിര്‍മ്മിച്ച കാത്തിരിപ്പുകേന്ദ്രമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. മുന്‍ എം.എല്‍.എ. അഡ്വ.തോമസ് ഉണ്ണിയാടന്റെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള ബസ് വെയിറ്റിംഗ് ഷെഡ് ഇവിടെ നിര്‍മ്മിച്ചത്. മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് കാത്തിരിപ്പുകേന്ദ്രത്തില്‍ വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. ഇരിപ്പിടങ്ങളും തൂണുകളും പൂര്‍ണമായും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ടുള്ളവയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷത്തിലേറയായിട്ടും ഈ കാത്തിരിപ്പുകേന്ദ്രത്തില്‍ ഇതുവരെ യാത്രക്കാരാരും എത്തിയിട്ടില്ല. ഇതിനു മുന്നില്‍ ബസുകള്‍ നിര്‍ത്താത്തതാണ് കാരണം. കാത്തിരപ്പുകേന്ദ്രത്തിന് ഇരുപതുമീറ്ററോളം അകലെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്നിലാണ് ബസുകള്‍ നിര്‍ത്തുന്നത്. വെയിറ്റിംഗ് ഷെഡിനു മുന്നില്‍ ബസുകള്‍ നിര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് മഴയും വെയിലും കൊളളാതെ ബസ് കാത്തുനില്‍ക്കാനാവുമെങ്കിലും ഇതിനുള്ള നടപടി ഉണ്ടാകുന്നില്ല.

 

Published in Gramavarthakal

തൃപ്രയാര്‍: തളിക്കുളം പുളിയംതുരുത്തി അലയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ കൂട്ടായ്മയും റംസാന്‍ കിറ്റ് വിതരണവും നടത്തി. ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ നാരായണ ഗുരുകുലം ഡയറക്ടര്‍ സ്വാമി ശാന്താനന്ദതീര്‍ത്ഥ മതസൗഹാര്‍ദ്ദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ.എസ്.ഷിഫാദ് അധ്യക്ഷനായിരുന്നു. ഫാ.ജോജു പൊറുത്തൂര്‍, എം.എ.ആദം എന്നിവര്‍ റംസാന്‍കിറ്റ് വിതരണം നിര്‍വ്വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രജനി, എസ്.യു. ഹാരിസ്, വി.എസ്.സിംഗ് എന്നിവര്‍ സംസാരിച്ചു. തളിക്കുളം മേഖലയിലെ 325 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് റംസാന്‍കിറ്റ് വിതരണം ചെയ്തത്.

Published in Gramavarthakal

പുതുക്കാട്: കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എറവക്കാടും ചിറ്റിശേരിയിലും നിര്‍മ്മിച്ച രണ്ട് അംഗന്‍വാടികളുടെ ഉദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. അംഗന്‍വാടിക്ക് ധനസഹായം നല്‍കിയ വ്യക്തികളെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്‍ അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജെ.ഡിക്‌സന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍, അംഗങ്ങളായ അംബിക സഹദേവന്‍, വി.കെ.ലതിക എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal

പുതുക്കാട്: പൂക്കോട് ക്ഷീര വ്യവസായ സഹകരണ സംഘം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ ചേരിതിരിവ് രൂക്ഷമാകുന്നു. ഐ ഗ്രൂപ്പിന്റെ പ്രചാരണ ബോര്‍ഡുകള്‍ എതിര്‍ വിഭാഗം നശിപ്പിച്ചതായി പരാതി. ഇതേസമയം എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്റെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ യോഗം ചേര്‍ന്നു. സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമവായം ഉണ്ടാകാതിരുന്നതാണ് ഒരിടവേളയ്ക്കു ശേഷം മണ്ഡലത്തിലെ ഗ്രൂപ്പ് തര്‍ക്കം വീണ്ടും രൂക്ഷമായത്. ഭരണസമിതിയിലെ തല്‍സ്ഥിതി തുടരാനുള്ള ഡി.സി.സി. നിര്‍ദേശം അവഗണിച്ചാണ് മണ്ഡലത്തിലെ നേതാക്കള്‍ പരസ്പരം പോരടിക്കുന്നത്. പ്രചാരണ ബോര്‍ഡുകള്‍ തല്‍ക്കാലം സ്ഥാപിക്കേണ്ടെന്നും ഡി.സി.സി.പ്രസിഡന്റ് നിര്‍ദേശിച്ചിരുന്നതായും പറയുന്നു. ശനിയാഴ്ച വൈകീട്ടാണ് ഒരു വിഭാഗം എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പതിനഞ്ചോളം പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചത്. ഇത് കെ.പി.വിശ്വനാഥന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം.

Published in Gramavarthakal

ചേര്‍പ്പ്: ചേര്‍പ്പ് പഞ്ചായത്തിലെ വിവിധ അരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു സി.പി.എമ്മില്‍ ചേരുന്നവര്‍ക്ക് സ്വീകരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. ചേര്‍പ്പ് മഹാത്മാ മൈതാനിയില്‍ നടത്തിയ പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ദ്ഘാടനം ചെയതു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2 
  •  Next 
  •  End 
Page 1 of 2

Other Head Lines

Go to top