UPDATE:
News
Tuesday, 20 June 2017 00:01

GRAMAVARTHAKAL 19-06-2017

Published in Gramam
Monday, 19 June 2017 23:31

THRISSUR ROUND-UP 19-06-2017

Published in Round Up

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം ഉടന്‍ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കമ്മീഷന്‍ ഉത്തരവായി.

Published in Thrissur Round Up

പുതുക്കാട്: യൂറോപ്പില്‍ നടപ്പാക്കുന്ന ഹ്യൂമന്‍ ബ്രെയ്ന്‍ പ്രൊജക്ട് സംഘടിപ്പിച്ച അന്തര്‍ദേശീയ സെമിനാറില്‍ മലയാളിയുടെ പ്രബന്ധം ശ്രദ്ധേയമായി. പാരീസില്‍ നടന്ന ഹ്യൂമന്‍ ബ്രെയ്ന്‍ പ്രൊജക്ട് ഹിപ്പോ ക്യാമ്പില്‍ തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി കാര്‍ത്തിക് സോമനാണ് പ്രബന്ധം അവതരിപ്പിച്ചത്. കേരള ഗ്രാമീണ്‍ ബാങ്ക് പട്ടിക്കാട് ശാഖ സീനിയര്‍ മാനേജര്‍ സോമന്‍ മേനോന്റേയും പുതുക്കാട് ടൗണ്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ഷീലയുടേയും മകനായ കാര്‍ത്തിക് മദ്രാസ് ഐ.ഐ.ടി.യില്‍ ന്യൂറോ സയന്‍സില്‍ ഗവേഷണം നടത്തുകയാണ്. ജൂലായ് പത്ത് മുതല്‍ അമേരിക്കയിലെ ബെര്‍ക്ക്‌ലി യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ന്യൂറോ സയന്‍സില്‍ പഠനം നടത്താന്‍ തിരഞ്ഞെടുത്ത 25 പേരില്‍ കാര്‍ത്തിക്കുമുണ്ട്.

Published in Thrissur Round Up

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപദേവന്മാര്‍ക്കു ദ്രവ്യകലശാഭിഷേക ചടങ്ങുകള്‍ ചൊവ്വാഴ്ച വൈകിട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണത്തോടെ തുടങ്ങും. ഉപദേവന്മാരായ അയ്യപ്പന്‍, ഗണപതി, ഭഗവതി എന്നിവര്‍ക്കാണു 108 കലശാഭിഷേകം നടക്കുന്നത്. ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടിനു തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് കൂറയും പവിത്രവും നല്‍കി ആചാര്യവരണം നിര്‍വഹിക്കും. കലശാഭിഷേകം നടക്കുന്നതിനാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ ശീവേലിക്കു ശേഷം 9.30 വരെ വടക്കേനടയില്‍ കൂടിയാകും ഭക്തര്‍ക്കു ദര്‍ശനം. വെള്ളിയാഴ്ച രാവിലെ ശീവേലിക്കുശേഷം 9.30വരെ ഭക്തര്‍ക്കു നാലമ്പലത്തിനകത്തേക്കു പ്രവേശനമുണ്ടായിരിക്കില്ല.

Published in Cultural Desk

കൈപ്പമംഗലം: വാഹനാപകടത്തില്‍ മരിച്ച സി.പി.എം. നേതാവ് പുഷ്പ ശ്രീനിവാസന് അന്ത്യാഞ്ജലി. ചന്തപ്പുരയിലുള്ള സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി വി.എസ് സുനില്‍കുമാര്‍, എം.എല്‍.എ.മാരായ വി.ആര്‍.സുനില്‍കുമാര്‍, പ്രൊഫ.കെ.യു.അരുണന്‍, നഗരസഭ ചെയര്‍മാന്‍ സി.സി.വിപിന്‍ ചന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, കേരള ജനാധിപത്യ അസോസിയേഷന്‍ ഭാരവാഹികളായ കെ.വി.നഫീസ, മേരി തോമസ്, കെ.ആര്‍.വിജയ, പ്രൊഫ.ആര്‍.ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, സാമൂഹിക-സാംസ്‌കാരിക മേഖലയിലുള്ളവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീനാരായണപുരത്തു പൊതുദര്‍ശനത്തിനു വെച്ച ശേഷം മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചു. ഇ.ടി.ടൈസണ്‍ എം.എല്‍.എ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി, ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് മല്ലിക തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Published in Gramavarthakal

കൈപ്പമംഗലം: ദേശീയപാതയില്‍ എസ്.എന്‍ പുരത്തുണ്ടായ വാഹനാപകടത്തില്‍ സി.പി.എം. നേതാവും മതിലകം ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പുഷ്പ ശ്രീനിവാസന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്നവര്‍ക്കെതിരെ പോലീസ് മനഃപൂര്‍വമായ നരഹത്യയ്ക്ക് കേസെടുത്തു. കയ്പമംഗലം സ്വദേശികളും 19-കാരുമായ സജിന്‍ ബാബു, സജിത്ത് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. കാറിലുണ്ടായിരുന്ന മറ്റ് സൂഹൃത്തുക്കള്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്. പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇവര്‍ ഞായറാഴ്ച കോട്ടപ്പുറത്തും മുനയ്ക്കലിലുമായി നടത്തിയ ഒത്തുചേരലിന് ശേഷം രണ്ട് കാറുകളിലായി കയ്പമംഗലത്തേക്ക് മടങ്ങവേയാണ് അപകടം.

Published in Gramavarthakal

ചാലക്കുടി: ചാലക്കുടി കോട്ടാറ്റ് പാടശേഖരത്തില്‍ കോഴിയുടെ അവശിഷ്ടം തള്ളിയ നിലയില്‍ കണ്ടെത്തി.  പാടശേഖരത്തില്‍ നഗരസഭയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്ലോറിന്‍ വിതറി. കുടിവെള്ള സ്രോതസായ പറയന്‍തോടിന്റെ സമീപത്താണ് വാഹനത്തിലെത്തിച്ച കോഴിയുടെ അവശിഷ്ടം തള്ളിയത്. പരാതിയെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍, ഹെല്‍ത്ത് ചെയര്‍മാന്‍ സീമ ജോജോ എന്നിവര്‍ സ്ഥലത്തെത്തി.

Published in Gramavarthakal

ഗുരുവായൂര്‍: മുരളി പെരുനെല്ലി പങ്കെടുത്ത ചടങ്ങിലേക്ക് തൈക്കാട് ബിവറേജസ് ജനകീയ സമര സമിതി മാര്‍ച്ച് നടത്തി. വിദ്യാലയങ്ങള്‍ക്ക് സമീപം ആരംഭിച്ച ഗുരുവായൂര്‍ തൈക്കാടുള്ള മദ്യവില്‍പനശാല അടച്ചുപൂട്ടാത്തതില്‍ പ്രതിഷേധിച്ച് എം.എല്‍.എയെ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായിരുന്നു മാര്‍ച്ച്. എം.എല്‍.എ ഉദ്ഘാടകനായ ചടങ്ങ് നടന്നിരുന്ന വി.ആര്‍.എ.എം. - എം.എച്ച്.എസ്. സ്‌കൂളിലേക്കാണ് മാര്‍ച്ച് നടത്തിയത്. ബ്രഹ്മകുളം സെന്റ്‌തോമസ് പള്ളിക്ക് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ അബ്ദുള്‍റഷീദ് കുന്നിക്കല്‍ അധ്യക്ഷത വഹിച്ചു.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ സ്‌കൂളില്‍ കുട്ടികള്‍ക്കായി പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര പുരുഷോത്തമന്‍, പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍, സ്‌കൂള്‍ സൂപ്രണ്ട് കെ.ജി. വാസു എന്നിവര്‍ സംസാരിച്ചു. പി.ടി.എ.ഫണ്ട് ഉപയോഗിച്ചാണ് പ്രഭാത ഭക്ഷണ പദ്ധതി നടത്തുന്നത്.

Published in Gramavarthakal
Page 1 of 13

Other Head Lines

Go to top