UPDATE:
News

ഇരിങ്ങാടലക്കുട: ഇരിങ്ങാലക്കുടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശില്‍പി പത്മഭൂഷണ്‍ ഗബ്രിയേലച്ചന്റെ പ്രിയപ്പെട്ട ശിഷ്യന്‍ കേരള പോലീസ് മേധാവി ഡി.ജി.പി. - സെന്‍കുമാര്‍ അദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി. ക്രൈസ്റ്റ് ആശ്രമദേവാലയത്തോട് അനുബന്ധിച്ചുള്ള ഗബ്രിയേലച്ചന്റെ കബറിടത്തില്‍ റീത്ത് സമര്‍പ്പിച്ച് ഡി.ജി.പി. പ്രണാമം അര്‍പ്പിച്ചു. ഗബ്രിയേലച്ചന് പ്രിയപ്പെട്ട നാട്ടുമാവിന്‍തൈ ക്രൈസ്റ്റ് ആശ്രമത്തിലെ ശ്രേഷ്ഠ വൈദികനും കോളേജിലെ സുവേളജി വിഭാഗം മുന്‍ അദ്ധ്യാപകനുമായ ഫാ.ഐസക് ആലപ്പാട്ടിന് ഗുരുസ്മരണയ്ക്കായി ഡി.ജി.പി കൈമാറി. സഹപാഠികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ആശ്രമത്തിലെ വൈദികരും ചേര്‍ന്നാണ് ഡി.ജി.പി.യെ സ്വീകരിച്ചത്.

Published in Gramavarthakal

ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുതിര്‍ന്ന നേതാവാണ് സി.കെ. കുമാരന്‍. തീരമേഖലയില്‍ സി.പി.എമ്മിന്റെ വളര്‍ച്ചക്കും കുമാരന്‍ നിര്‍ണായക പങ്ക് വഹിച്ചു. കര്‍ഷകനായ കാവീട് തലേങ്ങാട്ടിരി ചെറുപറമ്പില്‍ കുഞ്ഞപ്പയടേയും പാറുക്കുട്ടിയുടേയും മകനായി 1931ല്‍ ആഗസ്റ്റിലാണ് സി.കെ.കുമാരന്‍ ജനിച്ചത്. കാവീട് എ.എല്‍. പി സ്‌കൂളിലായിരുന്നു പ്രാഥമീക വിദ്യഭ്യാസം. പിന്നീട് വാഴപ്പുള്ളി എ.യു.പി സ്‌കൂളിലും. ചാവക്കാട് ഗവണ്‍മെന്റ് ഹെസ്‌കൂളില്‍ നിന്ന് തേര്‍ഡ് ഫോറം പാസായ ശേഷം കൃഷിയില്‍ പിതാവിനെ സഹായിച്ചു. 1947ല്‍ 16-ാം വയസ്സില്‍ രണ്ടണ നല്‍കി കിസാന്‍ സഭയില്‍ അംഗമായി.തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ കിസാന്‍ സഭ പൊന്നാനി താലൂക്ക് കമ്മിറ്റിയംഗമായ സി.കെ. കുമാരന്‍ 1953ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായി. 1955 പേരകം സെല്ലിന്റെ സെക്രട്ടറിയായി. 8 വര്‍ഷം സെല്ലിന്റെ സെക്രട്ടറിയായിരുന്നു. 1960ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടപ്പടി ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചു.ആ വര്‍ഷം തന്നെ സി. കെയെ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമായിതിരഞ്ഞെടുത്തു. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.കെ മാത്രമായിരുന്നു സി.പി.എം പക്ഷത്തുണ്ടായിരുന്നത്. തുടര്‍ന്ന് ചാവക്കാട് മണ്ഡലത്തിലെ സി.പി.എം ശക്തിപെടുത്തുന്നതിന് മുന്നിട്ടിറങ്ങി. അന്ന് വെങ്കിടങ്ങ് മുതല്‍ പൂക്കോട് വരെയായിരുന്നു ചാവക്കാട് മണ്ഡലം. മുല്ലശ്ശേരിയില്‍ ആദ്യമണ്ഡലം യോഗം ചേര്‍ന്ന് സി.കെയെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു. ചൈന യുദ്ധകാലത്ത് ചൈന ചാരനെന്ന് മുദ്രകുത്തി 11 മാസം ജയിലിലടച്ചു. 1966ല്‍ കോട്ടപ്പടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 4-ാം വാര്‍ഡില്‍നിന്ന് വിജയിച്ചു. 1970ല്‍ കുടികിടപ്പാവകാശ സമരങ്ങള്‍ക്കും മിച്ചഭൂമിസമരത്തിനും നേതൃത്വം നല്‍കി. അടിയന്തിരവാസ്ഥകാലത്ത് ഒരുവര്‍ഷക്കാലം ഒളിവിലിരുന്നാണ് സി.കെ. കുമാരന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 1980ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

Published in Special Reports

തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡില്‍ കുമിഞ്ഞുകൂടിയ മാലിന്യമല നീക്കം ചെയ്യുന്നതില്‍ അധികൃതരുടെ മെല്ലെപോക്ക് തുടരുന്നു. ആശുപത്രിയിലെ പ്രസവവാര്‍ഡിനും ഐ.സി.യു.കള്‍ക്കും സമീപമുള്ള വാര്‍ഡിലാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയത്. പകര്‍ച്ചവ്യാധി ഭീഷണി പടര്‍ത്തുന്ന തരത്തില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയിട്ടും പ്രശ്‌നപരിഹാരത്തിന് മെഡിക്കല്‍ കോളേജ് അധികൃതരുടെ യാതൊരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. മെഡിക്കല്‍ കോളേജിലെ ഇന്‍സിനേറ്ററിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുന്നത്. കൂടാതെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ മതിയായ ജീവനക്കാര്‍ ഇല്ലാത്തതും സ്ഥിതി ഗുരുതരമാക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യ പ്രശ്‌ന പരിഹാരത്തിന് ജനപ്രതിനിധികള്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Published in Thrissur Round Up

പൊതുവിഭ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിനായി പി.കെ.ബിജു എം.പിയുടെ ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി. പദ്ധതിക്കായി ചിലവഴിച്ചത് നാലേകാല്‍ കോടി രൂപ. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിനായാണ് ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി ആലത്തൂര്‍ മണ്ഡലത്തിലെ 89 സ്‌കൂളുകളില്‍ ഐ.ടി. വികസനവും അടിസ്ഥാന സൗകര്യ വികസനവും നടത്തി. 13 വിദ്യാലയങ്ങള്‍ക്ക് ബസ് വാങ്ങി നല്‍കുകയും ചെയ്തു. കിരാലൂര്‍ പി.എം.എല്‍.പി. സ്‌കൂളിന് ഉള്‍പ്പെടെ കൂടുതല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ഈ വര്‍ഷം ബസ് നല്‍കുമെന്ന് എം.പി. പറഞ്ഞു. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 64 സ്‌കൂളുകളില്‍ ഐ.ടി. ലാബുകളൊരുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായും സര്‍വ ശിക്ഷാ അഭിയാനുമായി സംയോജിപ്പിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇതിനകം നാലേകാല്‍ കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. കടവല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താമിയാശാന്റെ സ്മരണയ്ക്കായ് പഞ്ചവാദ്യ പഠന കേന്ദ്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മണ്ഡലത്തിലെ മറ്റ് പൊതു വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും എം.പി. അറിയിച്ചു. ഇന്‍സ്‌പെയര്‍ അറ്റ് സ്‌കൂള്‍ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പുവരുത്തുക.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം ഫെറിയിലെ ജങ്കാറിന്റെ അറ്റകുറ്റപ്പണി ത്രിശങ്കുവില്‍. അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ ഒന്നരക്കോടി രൂപ നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍. ജങ്കാറിനായി ചിലവഴിക്കാന്‍ ഇത്ര വലിയ തുക തങ്ങളുടെ പക്കലില്ലെന്ന് ജില്ലാ പഞ്ചായത്ത്. അഴീക്കോട് മുനമ്പം ഫെറിയിലെ ജങ്കാറിന്റെ അറ്റകുറ്റപ്പണിക്കാവശ്യമായ ഒന്നരക്കോടിയിലധികം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു തൃശൂര്‍ ജില്ലാ പഞ്ചായത്ത്. എന്നാല്‍ ഇത്ര വലിയ തുക നല്‍കാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. ജങ്കാറിന് വേണ്ടി ചിലവഴിക്കാന്‍ ഇത്രയധികം പണം ജില്ലാ പഞ്ചായത്തിന്റെ പക്കലുമില്ല. ഈ സാഹചര്യത്തില്‍ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. ജങ്കാര്‍ സര്‍വ്വീസ് തടസപ്പെട്ട് രണ്ട് മാസമാകുമ്പോഴും ബദല്‍ സംവിധാനം കാര്യക്ഷമമായി ഏര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല .ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായുള്ള പരിശോധനയ്ക്ക് മുന്നോടിയായുള്ള അറ്റകുറ്റപ്പണികള്‍ക്കായി ജങ്കാര്‍ സര്‍വ്വീസ് താത്ക്കാലികമായി നിറുത്തുന്നുവെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ജങ്കാര്‍ തിരിച്ചെത്തും വരെ ബോട്ട് സര്‍വീസ് ഉണ്ടാകുമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞാണ് ബോട്ട് എത്തിയത്. സര്‍വീസ് തുടങ്ങി ഒരു മാസത്തിനകം നാല് വട്ടം യന്ത്രത്തകരാര്‍ മൂലം യാത്ര തടസപ്പെട്ട ബോട്ട് വലിയൊരു ദുരന്തത്തിന് കാരണമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ജങ്കാര്‍ അറ്റകുറ്റപ്പണിക്കായി ശ്രമം നടക്കുകയാണെന്നും സര്‍ക്കാര്‍ പണം നല്‍കാത്ത സാഹചര്യത്തില്‍ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അറ്റകുറ്റപ്പണി നടത്താന്‍ ആലോചിച്ചു വരികയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അറിയിച്ചു. നിലവിലുള്ള ബോട്ട് സര്‍വ്വീസില്‍ തൃപ്തിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. അഴീക്കോട് - മുനമ്പം ഫെറിയില്‍ ജങ്കാര്‍ സര്‍വ്വീസ് നീണ്ടുപോകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Published in Special Reports

തൃശൂര്‍ കോട്ടപ്പുറം റെയില്‍വേ മേല്‍പ്പാലത്തിനരികില്‍ മാലിന്യ നിക്ഷേപം വ്യാപകം. വാര്‍ത്താദൃശ്യം അയച്ചു നല്‍കിയത് സജി ആറ്റത്ര. തൃശൂര്‍ എം.ജി. റോഡിലെ കോട്ടപ്പുറം മേല്‍പ്പാലത്തിലാണ് മാലിന്യ നിക്ഷേപം രൂക്ഷമായിട്ടുള്ളത്. പാലത്തിന്റെ മതിലിനപ്പുറത്തേക്ക് മാലിന്യങ്ങള്‍ തള്ളുന്ന പതിവാണിവിടെ പ്രകടമാകുന്നത്. സമീപത്തെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നു സ്ഥാപനങ്ങളില്‍ നന്നും ഈ വിധം മാലിന്യം പൊതുസ്ഥളത്ത് നിക്ഷേപിക്കുകയാണ്. മാലിന്യം കവിഞ്ഞ് താഴെയുള്ള റെയില്‍വേ ട്രാക്കിലേക്ക് പതിക്കുന്ന സാഹചര്യമാണിവിടെയുള്ളത്. പാലത്തിന്റെ മതില്‍തടയുള്ളതിനാല്‍ മാലിന്യനിക്ഷേപം പെട്ടെന്ന് തിരിച്ചറിയാനാകാത്തതാണ് ഇത് വ്യാപകമാകാന്‍ കാരണം. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം ആരോഗ്യകരമായ മാലിന്യ സംസ്‌കരണ ശീലംവളര്‍ത്തേണ്ടതും ആവശ്യമാണ്. കോര്‍പ്പറേഷന്‍ അധികൃതര്‍ ഇടപെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നാണാവശ്യം.

Published in Thrissur Round Up

കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരിലെ സ്പീഡ് പോസ്റ്റോഫീസിന് മുന്നില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിലെ 447-232 വകുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി. സാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഡി. ഗ്രേയ്‌സ് അധ്യക്ഷത വഹിച്ചു. കെ.കെ. ജോസ്, ഇ.ഐ. ജോസഫ്, പി.എല്‍. ആന്റണി, ജെയിംസ് മുട്ടിക്കല്‍, പി.എസ്. സുകുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in Gramavarthakal

ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. അരുണനെതിരെ ഉചിതമായ നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത അരുണനോട് ജില്ലാ കമ്മിറ്റി നേരത്തെ തന്നെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. താനറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും തന്നെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് ക്ഷണിച്ചതെന്നുമായിരുന്നു അരുണന്റെ വിശദീകരണം. പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്നും പാര്‍ട്ടി നടപടി എന്തായാലും സ്വീകരിക്കുമെന്നും അരുണന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 31നാണ് പുല്ലൂര്‍ ഊരകത്ത് ആര്‍.എസ്.എസ്. ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ നോട്ട് പുസ്തക വിതരണ ചടങ്ങില്‍ അരുണന്‍ സംബന്ധിച്ചത്. ആര്‍.എസ്.എസ്. ഊരകം ശാഖയുടെ സേവ് പ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന പി.എസ്.ഷൈനിന്റെ സ്മരണയ്ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. അരുണന്‍ യോഗത്തില്‍ പങ്കെടുത്തത് അന്നു തന്നെ വിവാദമായിരുന്നു. അന്ന് ഉച്ചയ്ക്കു ശേഷം തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി അരുണന്‍ വിശദീകരണം നല്‍കുകയും ചെയ്തു. അരുണന്റെ നടപടി തെറ്റായി പോയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അരുണന്റെ വിശദീകരണം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയത്. അരുണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ജില്ലാ കമ്മിറ്റിക്ക് ഉചിതമായ നടപടിയെടുക്കാമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Published in News Highlights

ഭരണഘടനാ മര്യാദകള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയം സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയിരുന്നു. നിയമസഭാ സമ്മേളനം നടന്ന അന്നു തന്നെ ഇതുസംബന്ധിച്ച. ഓര്‍ഡിനന്‍സ് ഗവര്‍ണറെ കൊണ്ട് ഒപ്പുവെപ്പിച്ചത് ജനാധിപത്യ വിരുദ്ധമാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും അവസരം ലഭിക്കാതെയായിരുന്നു നടപടി. പുതുക്കാട് കള്ളിച്ചിത്ര ആദിവാസി സമരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Published in News Highlights

ദേശീയപാത മണ്ണുത്തിയില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലം യഥാര്‍ത്ഥ്യമാകാന്‍ ഇനി എതാനും മാസത്തെ കാത്തിരിപ്പ് മാത്രം. മേല്‍പ്പാലത്തിന്റെ ടാറിങ്ങ് തുടങ്ങി. ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായാണ് മണ്ണുത്തിയില്‍ മേല്‍പ്പാലം ഉയര്‍ന്നത്. മണ്ണുത്തിയുടെ മുഖച്ഛായ ആകപ്പാടെ മാറ്റിയെടുക്കുന്ന തരത്തിലാണ് ദേശീയപാത നിര്‍മ്മാണ കമ്പനി യുടെ മേല്‍പ്പാലം നിര്‍മ്മാണം. 440 മീറ്റര്‍ നീളമാണ് മണ്ണുത്തി പാലത്തിനുള്ളത്. പാലത്തിന്റെ ഇരുവശത്തെ റോഡുകളിലേക്കുള്ള ചെരുവിനും കൂടി 2 കിലോ മീറ്ററാണ് ദൈര്‍ഘ്യം. മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത് അതിവേഗത്തിലാണ് ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നത്. മണ്ണുത്തി സെന്റര്‍ മുതല്‍ ഫാംപടി വരെയുള്ള മേല്‍പ്പാലത്തിന്റെ ചരിവും പാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗത്ത് ആദ്യം മെക്കാഡം ടാറിങ്ങും തുടര്‍ന്ന് ക്രംബിള്‍ഡ് റബ്ബര്‍ മോഡിഫൈഡ് ടാറിങ്ങ് നടത്തും. നേരത്തെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെ ഈറ്റില്ലം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണ്ണുത്തി ഇനി മേല്‍പ്പാലത്തിന്റെ പേരില്‍ പ്രസിദ്ധി നേടും. കാര്‍ഷിക വിജ്ഞാന കേന്ദ്രവും വെറ്ററിനറി കോളേജും സ്ഥിതി ചെയ്യുന്ന മണ്ണുത്തിയില്‍ ഗതാഗതക്കുരുക്ക് എന്നും ഒരു പ്രശ്‌നമായിരുന്നു. മേല്‍പ്പാല നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി പാലം ഉടന്‍ തുറന്ന് കൊടുക്കുന്നതോടെ മണ്ണുത്തി സെന്ററിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. മേല്‍പ്പാലത്തിനു താഴെ ഇരുവശത്തായി ചെടികള്‍ വെച്ച് പിടിപ്പിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്.

Published in News Highlights
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top