UPDATE:
News

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ ലൂര്‍ദ്ദ്പുരം പ്രിയദര്‍ശിനി നഗര്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ നടപടികളും വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കലും ശ്രദ്ധേയമാകുന്നു. ലൂര്‍ദ്ദ്പുരം പ്രിയദര്‍ശിനി നഗറിലും പരിസരപ്രദേശങ്ങളിലുമായി 150-ഓളം വൃക്ഷതൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പലവിധത്തിലുള്ള ചെടികള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍, പൂച്ചെടികള്‍ തുടങ്ങിയവ ഇതില്‍പെടും. ചെടികള്‍ക്കു ചുറ്റും മുള കൊണ്ടുള്ള കൂടുകള്‍ സ്ഥാപിക്കും. ആവശ്യമായ വീട്ടുകാര്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതും പ്രത്യേകതയാണ്. കൂടാതെ വീട്ടുകാര്‍ക്ക് ഒരു വൃക്ഷതൈ ദത്തായി നല്‍കുകയും അത് സംരക്ഷിക്കാനുള്ള ചുമതല അവരെ ഏല്‍പ്പിക്കുകയും ചെയ്യും. വൃക്ഷതൈ നട്ട ശേഷം വെള്ളമൊഴിക്കാതെ നശിച്ചുപോകുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് പൗരസമിതിയുടെ ഈ ശ്രദ്ധേയപദ്ധതി. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വൃക്ഷതൈ നടീല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഗീത ചന്ദ്രബാലന്‍, ലൂര്‍ദ് പള്ളി വികാരി ഫാ. വര്‍ഗീസ് കുത്തൂര്‍, നാടകകൃത്ത് ഷെവലിയാര്‍ സി.എല്‍.ജോസ്, യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഉണ്ണി പേരാമംഗലത്ത്, കണ്‍വീനര്‍ ജോജു മഞ്ഞില, ഡോ. കെ.എം.ഫ്രാന്‍സീസ്, ജെയ്‌സണ്‍ ജോസ്, ഡെല്‍സന്‍ ആവോക്കാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

തൃശൂര്‍ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പറവട്ടാനിയില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനത്തിന്റെ പിന്നിലെ ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കാഷ് കൗണ്ടറിലെ മേശയില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥാപനത്തിലെ സി.സി.ടി.വി കാമറകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. 

Published in Thrissur Round Up

ഗുരുവായൂര്‍: മിഷനറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് സഭാംഗം ബ്രദര്‍ ആന്റണി ചാലയ്ക്കല്‍ എന്ന സണ്ണി മഹാരാഷ്ട്രയിലെ ജാല്‍നയില്‍ നിര്യാതനായി. 79 വയസായിരുന്നു. തിരുവെങ്കിടം ചാലയ്ക്കല്‍ പരേതനായ റപ്പായിയുടെ മകനാണ്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ജാല്‍ന സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Published in Gramavarthakal

കുന്നംകുളം: കുന്നംകുളത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാരനായ സുരേഷിനാണ് ഓട്ടോയിടിച്ച് പരിക്കേറ്റത്. ഇന്ന് വൈകീട്ട് നാലോടെ ഗുരുവായൂര്‍ റോഡില്‍ ഗേള്‍സ് സ്‌കൂള്‍ പരിസരത്തായിരുന്നു അപകടം. ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ സെന്ററിന്റെ ഉദ്ഘാടന പരിപാടികളോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണത്തിന് ഡിവൈ.എസ്.പി. യുടെ വാഹനവുമായി എത്തിയതായിരുന്നു സുരേഷ്. റോഡിലൂടെ നടന്നുവരുന്നതിനിടെ കുന്നകുളം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബൈക്കിലിടിച്ചാണ് ഓട്ടോ നിയന്ത്രണം വിട്ടത്. റോഡരികിലേക്ക് തെറിച്ചു വീണ സുരേഷിനെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. മുന്‍പിലുണ്ടിരുന്ന ബൈക്കുകാരന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു.

Published in Gramavarthakal

ജില്ലയില്‍ ഡെങ്കിപ്പനി സാധ്യതാ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒല്ലൂക്കര, ചേലക്കര, എളനാട്, പഴയന്നൂര്‍, കയ്പമംഗലം, മരത്താക്കര തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ആരോഗ്യവകുപ്പിനേയും കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഇന്ന്‌ ശുചിത്വ ഹര്‍ത്താല്‍ നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Published in News Highlights

തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.മഹേഷിന്റെ വീട് കുത്തിത്തുറക്കാന്‍ ശ്രമം. മോഷണശ്രമമെന്ന വിലയിരുത്തലില്‍ പോലീസ്. മേഖലയിലെ മയക്കുമരുന്ന് - കഞ്ചാവ് സംഘം നടത്തിയ ആക്രമണമാണിതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. ഞായറാഴ്ച പുലര്‍ച്ചെ 3.45-ഓടെയാണ് കോര്‍പ്പറേഷനിലെ ബി.ജെ.പി അംഗമായ കെ.മഹേഷിന്റെ ചെമ്പൂക്കാവിലെ വീട് കുത്തിത്തുറക്കാന്‍ ശ്രമമുണ്ടായത്. വീടിന്റെ പിന്‍ഭാഗത്ത് ശബ്ദംകേട്ട മഹേഷിന്റെ ഭാര്യ ദീപ, ലൈറ്റുകള്‍ ഇട്ട് വീടിനുള്ളില്‍ പരിശോധിച്ചെങ്കിലും പിന്നീട് ശബ്ദമൊന്നും കേട്ടില്ല. തുടര്‍ന്ന് രാവിലെ 7ന് വീടിന്റെ പുറകുവശത്തേക്കുള്ള വാതില്‍ തുറക്കാനെത്തിയപ്പോഴാണ് വാതില്‍ കുത്തിത്തുക്കാനുള്ള ശ്രമം നടത്തിയതായും വീട്ടുപകരണങ്ങളും മറ്റും വലിച്ചു വാരിയിട്ട നിലയിലും കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. എ.സി.പി.-പി.വാഹിദ്, തൃശൂര്‍ ഈസ്റ്റ് സി.ഐ. - സേതു, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ പിന്‍വശത്തെ ചുറ്റുമതില്‍ ചാടിക്കടന്നാണ് മോഷ്ടാവ് എത്തിയതെന്നും സംശയിക്കുന്നു. സമീപത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. കാമറ പരിശോധിച്ചാല്‍ സംഭവവുമായി ബന്ധപ്പെട്ട തെളിവ് ലഭിച്ചേക്കുമെന്നാണ് പോലീസ് കരുതുന്നത്. അതേ സമയം കഞ്ചാവ് - മയക്കുമരുന്ന് സംഘം വ്യാപകമായ ചെമ്പൂക്കാവ് മൈലിപ്പാടം മേഖലയിലുണ്ടായ ഈ സംഭവം കഞ്ചാവ് മാഫിയയുടെ ആക്രമണമാണെന്ന നിലപാടിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. നിരന്തരമായ കഞ്ചാവ് വേട്ടയും സംഘര്‍ഷവും നടക്കുന്നതിനാല്‍ ഇത്തരക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.

Published in Thrissur Round Up

ഇരിങ്ങാലക്കുട: സൗദിയില്‍ കുഴഞ്ഞ് വീണ് ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. പൊറത്തിശേരി കൂട്ടുപാലക്കല്‍ 53 വയസുള്ള ശ്രീകുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ ഓഫീസ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു ശ്രീകുമാര്‍. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കും.

Published in Gramavarthakal

എരുമപ്പെട്ടി: എസ്.വൈ.എസ്.എരുമപ്പെട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ റിലീഫ് വിതരണവും മതപ്രഭാഷണവും നടത്തി. എരുമപ്പെട്ടി എ.ഇഎസ് പബ്ലിക് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടോണി ആളൂര്‍ ചികിത്സാ സഹായം വിതരണം ചെയ്തു. റിലീഫ് കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍ നിര്‍വഹിച്ചു. മഹല്ലിലെ തിരഞ്ഞെടുത്ത 40 കുടുംബങ്ങള്‍ക്കാണ് റംസാന്‍ കിറ്റ് വിതരണം നടത്തിയത്. പി.എസ്.എം അലി അശ്‌റഫി മതപ്രഭാഷണം നടത്തി. എരുമപ്പെട്ടി മഹല്ല് പ്രസിഡണ്ട് മുത്തലിബ്, എരുമപ്പെട്ടി സ്‌കൂള്‍ പി.ടി.എ.പസിഡണ്ട് കുഞ്ഞുമോന്‍ കരിയന്നൂര്‍, അഷ്‌കര്‍, റാഫി എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal

പുന്നയൂര്‍ക്കുളം: വൈലത്തൂര്‍ സെന്റ് സിറിയക് ദേവാലയത്തില്‍ എഫ് കെ.എം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, വൈലത്തുര്‍ ഇടവയുടെയും നേതൃത്വത്തില്‍ കാരുണ്യ ദിനം ഒരുക്കി. കെ.വി അബദുല്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഡേവിസ് ചിറമ്മല്‍ അധ്യക്ഷനായിരുനന്നു. തെരുവില്‍ ജീവിക്കുന്ന നാനൂറോളം പേരെ സംരക്ഷിക്കുന്ന എറണാകുളം സ്വദേശി തെരുവോരം മുരുകനെ ഫാ. കുരിയാക്കോസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌ററിന്റെ മൂന്നാമത് കാരുണ്യ പുരസ്‌കാരമായി പ്രശസ്തി പത്രവും, കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. 250 വിദ്യാര്‍ത്ഥികള്‍ക്കുള്ള 1000 രൂപയുടെ പഠനോപകരണ കിറ്റും 75 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉന്നത പഠന ധനസഹായവും വിതരണം ചെയ്തു. കിഡ്‌നി രോഗികള്‍ക്കുള്ള ചികിത്സാസഹായ വിതരണം ഫാ. ദേവസി പന്തല്ലൂക്കാരനും എഫ്.കെ.എം ചാരിറ്റി ഫണ്ട് വിതരണം സ്ഥാപക ഡയറക്ടര്‍ ഫാ. ജോജു പനയ്ക്കലും വിന്‍സെന്റ് ഡീപോള്‍ പഠന സഹായധന വിതരണം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് മറിയും മുസ്തഫയും നിര്‍വ്വഹിച്ചു. പ്ലാസ്റ്റിക് വിമുക്ത കുടുംബം എന്ന പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.കെ.നബീല്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ എസ.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് വിതരണവും നടന്നു. ബാബുരാജ്, ലൂക്കോസ് തലക്കോട്ടൂര്‍, സിസ്റ്റര്‍ ജിയ ഫ്രാന്‍സിസി എന്നിവര്‍ പങ്കെടുത്തു.

Published in Gramavarthakal

കയ്പമംഗലം: മുടങ്ങിക്കിടക്കുന്ന ചിറയ്ക്കല്‍ ചെറുപുഴ ശുദ്ധജല പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്തേക്ക് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. ഡി.സി.സി.ജനറല്‍സെക്രട്ടറി സി.സി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ.നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍സെക്രട്ടറി പി.എം.എ.ജബ്ബാര്‍, ജില്ലാപഞ്ചായത്തംഗം ശോഭ സുബിന്‍, പി.എസ്.ഷാഹിര്‍ എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8  9 
  •  Next 
  •  End 
Page 1 of 9

Other Head Lines

Go to top