UPDATE:
News

ചേലക്കര: പ്രകൃതി സംരക്ഷണം ഇന്നത്തേക്ക് വേണ്ടി മാത്രമല്ല വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ള മുന്‍ കരുതലാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനപ്രകാരം സ്വന്തം വീട്ടുവളപ്പില്‍ വൃക്ഷത്തൈ നട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ.ഗോപാലന്‍, എ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

Published in Gramavarthakal

ഗുരുവായൂര്‍: നടന്നു പോകുന്നതിനിടെ കാറിടിച്ച് ഗുരുവായൂര്‍ ദേവസ്വത്തിലെ താത്കാലിക ജീവനക്കാരന്‍ മരിച്ചു.   പടിഞ്ഞാറെനടയില്‍ നരേങ്ങത്ത് പറമ്പില്‍ ചീരേടത്ത് ഗോപാലകൃഷ്ണന്റെ മകന്‍ രാമാനന്ദനാണ് മരിച്ചത്. 10 വര്‍ഷത്തോളമായി ഗുരുവായൂര്‍ ദേവസ്വത്തിലാണ് ജോലിചെയ്യുന്നത്. കൗസ്തൂഭം റസ്റ്റ്ഹൗസിലെ ജീവനക്കാരനാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് അഞ്ഞൂര്‍കുന്നത്തുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ രാത്രി എട്ടരയോടെ കോട്ടപ്പടിയില്‍വച്ചാണ് കാറിടിച്ചത്. അമല ആശുപത്രിയില്‍ ിചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചു. അപകടത്തിനിടയാക്കിയ കാര്‍ ഗുരുവായൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Published in Gramavarthakal

ചെറുതുരുത്തി: ദേശമംഗലം കൂട്ടുപാതയില്‍ ഓട്ടോയും ടിപ്പറും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. മലപ്പുറം കുളത്തൂര്‍ സ്വദേശികളായ കുടുംബമായിരുന്നു ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.. ചെറുതുരുത്തി ഭാഗത്തു നിന്നു വരികയായിരുന്ന ടിപ്പര്‍ ആറങ്ങോട്ടുകര ഭാഗത്തു നിന്ന് വരികയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു . ടിപ്പര്‍ അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published in Gramavarthakal

കയ്പമംഗലം: കയ്പമംഗലത്ത് ഇന്ന് രാവിലെയുണ്ടായ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം. അറവുശാല പടിഞ്ഞാറ് ചൂലൂക്കാരന്‍ അഷ്‌റഫിന്റെ വീട്ടിലെ ആട് ഇടിമിന്നലേറ്റു ചത്തു. വീടിലെ വൈദ്യുതി മീറ്റര്‍, ടിവി, ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങളും കത്തി നശിച്ചു.പറമ്പിലെ തെങ്ങുകള്‍ക്കും വൃക്ഷങ്ങള്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്. സമീപവാസികളായ പുത്തൂര്‍ ജയദാസന്‍, സുകുമാരന്‍ അരയംപറമ്പില്‍, അനിരുദ്ധന്‍ പുത്തൂര്‍ എന്നിവരുടെ വീട്ടിലെ വീട്ടുപകരണങ്ങളും കത്തി നശിച്ചു. കനത്ത മഴയോടൊപ്പമാണ് ഇടിമിന്നലും ഉണ്ടായത്. പ്രദേശത്തെ നിരവധി വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Published in Gramavarthakal

പുതുക്കാട്: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു. കുണ്ടുകടവ് മങ്ങാട്ട് രാമന്റെ ഓടിട്ട വീടാണ് തകര്‍ന്നത്.വീട് ഭാഗീകമായി തകര്‍ന്നു .ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.

 

Published in Gramavarthakal

കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെ.എല്‍.ജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷക സഹായ കേന്ദ്രം ആരംഭിച്ചു. കര്‍ഷകര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, വിത്ത്, വളം എന്നിവ കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്നതാണ്. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഐഷാബി മുഹമ്മദ് അധ്യക്ഷയായി.. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി സി.എന്‍.ഷിനില്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത മോഹന്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

 

Published in Gramavarthakal

ചെറുതുരുത്തി: നാല് ദിവസങ്ങളായി ഭാരതപ്പുഴയുടെ തീരത്ത് ചെറുതുരുത്തിയില്‍ സംഘടിപ്പിച്ച നിള ദേശീയ നദീ മഹോത്സവത്തിന് ് സമാപനമായി. ന്യൂഡല്‍ഹിയിലെ പ്രജ്ഞാ പ്രവാഹ് സംയോജക് അംഗം ജെ.നന്ദകുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ സെക്രട്ടറി അഡ്വ.പ്രഭാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ആകാശവാണി ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ആര്‍.ഇന്ദിര, അഡ്വ.തുളസീധരന്‍, വിപിന്‍ കൂടിയേടത്ത്, ഡോ.പി.പത്മലാല്‍, ഫാ. റോയ് വടക്കന്‍ എന്നിവരും പങ്കെടുത്തു. നാല് ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും കലാപരിപാടികളും, പ്രദര്‍ശനങ്ങളും നടന്നു. കൂടാതെ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും, സാംസ്‌കാരിക, പരിസ്ഥിതി പ്രവര്‍ത്തകരും ഉത്സവത്തിന്റെ വേദിയില്‍ പങ്കെടുത്തു.

Published in Gramavarthakal

ഇരിങ്ങാലക്കുട: ആര്‍.എസ്,.എസിന്റെ സൗജന്യ പുസ്തക വിതരണ പരിപാടിയില്‍ കെ.യു.അരുണന്‍ എം.എല്‍.എ. പങ്കെടുത്തതില്‍ അപാകതയില്ലെന്ന് മുന്‍ ചീഫ് വിപ്പും ഇരിങ്ങാലക്കുട എം.എല്‍.എയുമായിരുന്ന തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ആര്‍.എസ്.എസുകാരുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ പങ്കെടുക്കുകയില്ലെന്ന് എം.എല്‍.എ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. 15 കൊല്ലം താന്‍ എം.എല്‍.എയായി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഇത്തരത്തിലുള്ളതടക്കം നിരവധി സാംസ്‌കാരിക സേവന പരിപാടികളില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. പരിപാടിയുടെ സ്വഭാവം നോക്കിയാണ് എം.എല്‍.എ.പങ്കെടുക്കേണ്ടത്. ഈ വിഷയത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

Published in Gramavarthakal

ചേലക്കര: ചേലക്കര ഗ്രാമപഞ്ചായത്തിന്റെയും തോന്നൂര്‍ക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധ വിശദീകരണ യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശങ്കരനാരായണന്‍ പദ്ധതി വിശദീകരണം നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അപര്‍ണ്ണ, പഞ്ചായത്ത് സെക്രട്ടറി ഷൈബ ഗോപാല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.എ.അച്ചന്‍കുഞ്ഞ്, കെ.എസ്.ശ്രീകുമാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഴക്കാല പകര്‍ച്ച വ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി പഞ്ചായത്തു പരിധിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.

Published in Gramavarthakal

ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ ആറാമത് ഞാറ്റുവേല മഹോത്സവം ഈ മാസം 16 മുതല്‍ 22 വരെ നടക്കുമെന്ന് ചെയര്‍മാന്‍ ജോസ് ജെ.ചിറ്റിലപ്പിള്ളി ഇരിങ്ങാലക്കുടയില്‍ പറഞ്ഞു. ജലം ജീവാമൃതം എന്ന ആശയം ഉയര്‍ത്തിയാണ് ഈ വര്‍ഷം മഹോത്സവം സംഘടിപ്പിക്കുന്നത്. 16ന് നടക്കുന്ന ഞാറ്റുവേല മഹോത്സവം കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കാര്‍ഷികമേഖലയില്‍ കഴിവു തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും.

 

Published in Press Conference
  •  Start 
  •  Prev 
  •  1  2  3  4  5 
  •  Next 
  •  End 
Page 1 of 5

Other Head Lines

Go to top