UPDATE:
News

കന്നുകാലി വില്‍പന നിയന്ത്രണം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി, മാംസ വ്യാപാരം കുത്തക ശക്തികളിലെത്തുന്നതിനും ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് കേരള കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുന്നെല്ലി എം.എല്‍.എ. പറഞ്ഞു. കന്നുകാലി വില്‍പന നിയന്ത്രണത്തിനെതിരെ കേരള കര്‍ഷക സംഘം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നവും കന്നുകാലിച്ചന്തയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. യുടെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമല്ല മോദി സര്‍ക്കാര്‍ ഭരിക്കുന്നത്. പകരം ആര്‍.എസ്.എസിന്റെ ചീട്ട് പ്രകാരമാണ് ഭരണം. വോട്ട് കിട്ടാന്‍ വേണ്ടി പലതും പറഞ്ഞ് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ലെന്നും മുരളി പെരുനെല്ലി പറഞ്ഞു. കേരള കര്‍ഷക സംഘം ഏരിയ പ്രസിഡന്റ് എ.എം. കൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഏരിയാ സെക്രട്ടറി കെ. രവീന്ദ്രന്‍, എ.ആര്‍. കുമാരന്‍, ഡോ. എം.എന്‍. വിനയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ കാണാതായ സംഭവത്തില്‍ അന്വേഷണമില്ലെന്ന് വീട്ടുകാരുടെ പരാതി. 2 ആണ്‍കുട്ടികളെയും 2 പെണ്‍കുട്ടികളേയും കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ചെന്ത്രാപ്പിന്നി സ്വദേശി നിര്‍മല്‍ മേനോന്‍, പെരിങ്ങോട്ടുകര സ്വദേശി ദിവിഷ് എന്നിവരെയാണ് ഒരാഴ്ചയായി കാണാതായിട്ടുള്ളത്. നിര്‍മലിന്റെ ബന്ധുവായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയേയും കൂട്ടുകാരിയേയും ഇവരോടൊപ്പം കാണാതായിട്ടുണ്ട്. കഴിഞ്ഞ 29ന്കൊ ടൈക്കനാലിലേക്കെന്ന് പറഞ്ഞാണ് നിര്‍മലും ദിവിഷും യാത്ര തിരിച്ചത്. എന്നാല്‍ ബാംഗ്ലൂരിലെത്തിയ ഇവര്‍ കൂട്ടുകാരായ പെണ്‍കുട്ടികള്‍ക്കരികിലെത്തുകയായിരുന്നു.    ബാംഗ്ലൂരില്‍ നിന്നാണ് ഇവരെ കാണാതാകുന്നത്. 31ന് ഇവര്‍ തൃശൂരിലെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. നിര്‍മലിന്റെയും ദിവിഷിന്റേയും കൂടെയുണ്ടായിരുന്ന 13കാരനെ എത്തിക്കാനായിരുന്നുവത്രെ തൃശൂരിലെത്തിയത്. ഈസ്റ്റ് പോലീസില്‍ പരാതി നല്കിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ലെന്നും ആക്ഷേപിച്ച് തിരിച്ചയച്ചതായും നിര്‍മലിന്റെ അമ്മ പറയുന്നു. നിര്‍മലിനെ കാണാതായത് സംബന്ധിച്ച് മതിലകം സ്റ്റേഷനിലും ദിവിഷനെ സംബന്ധിച്ച് അന്തിക്കാട്, സ്റ്റേഷനിലും പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാംഗ്ലൂരില്‍ വെച്ച് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതായും ഇവരുടെ പണവും മൊബൈലും ഒരു സംഘം തട്ടിയെടുത്തതായും വിവരം ലഭിച്ചതായി വീട്ടുകാര്‍ പറയുന്നു. കാണാതായ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ബോബ് മാര്‍ലിയുടെ ചിത്രങ്ങള്‍ കണ്ടതിനെക്കുറിച്ചും ലഹരിസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയുടെ പ്രചോദനവും ഇവര്‍ക്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് വിദ്യാര്‍ത്ഥികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിന്റെ ഉന്നതതലത്തില്‍ പരാതി നല്‍കുമെന്ന് വീട്ടുകാര്‍ പറഞ്ഞു.

Published in News Highlights

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം കെട്ടിടം ശോച്യാവസ്ഥയില്‍. ചോര്‍ന്നൊലിക്കുന്ന കെട്ടിടം ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും ഒരു പോലെ അപകട ഭീഷണി സൃഷ്ടിക്കുകയാണ്. സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് സജി ആര്‍.നായരാണ് വാര്‍ത്താദൃശ്യം അയച്ചു നല്‍കിയത്. കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ ഓഫീസിന്റെ ഒന്നാം നിലയിലേക്ക് പ്രവേശിക്കുന്നിടത്ത് പടികളില്‍ നനവുള്ളതിനാല്‍ വഴുതി വീഴാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇടപാടുകാരെ സ്വാഗതം ചെയ്യുന്നത്. വയോധികരടക്കമുള്ളവര്‍ വഴുക്കുന്ന പടികളില്‍ ട്രിപ്പിസു കളിക്കേണ്ട സാഹചര്യമാണിവിടെയുള്ളത്. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ വരാന്തയിലും സ്ഥിതി മോശമല്ല. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തെന്നിവീഴുമെന്ന് തീര്‍ച്ച. മഴയില്‍ ചോര്‍ന്നൊലിക്കുന്നത് ഈ പഴകിയ കെട്ടിടത്തിന് ബലക്ഷയമുണ്ടാകുമെന്നും ആശങ്കയുണ്ട്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് സ്ഥിതി ഇത്രയും രൂക്ഷമാകാന്‍ കാരണം. വൈദ്യുതി വിഭാഗം ബില്ലടക്കുന്ന കൗണ്ടറുകള്‍ കോര്‍പ്പറേഷന്റെ പുറകിലേക്ക് മാറ്റിയെങ്കിലും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് കയറിയിറങ്ങേണ്ട ഓഫീസിന്റെ ദുര്‍ഗതി പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യം.

Published in Thrissur Round Up

കാരണമില്ലാതെ പിഴ ചുമത്തിയതിന് ചാലക്കുടി പോലീസിനെ സോഷ്യല്‍ മീഡിയയിലൂടെ തത്സമയം ചോദ്യം ചെയ്ത് യുവാവ്. ദൃശ്യങ്ങള്‍ വൈറലാകുന്നു. ചാലക്കുടി സ്വദേശിയായ യുവാവാണ് സോഷ്യല്‍ മീഡിയ്ക്ക് മുന്നില്‍ പോലീസിനെ തത്സമയം ചോദ്യം ചെയ്യുന്ന പോസ്റ്റിട്ടത്. നിര്‍ത്തിയിട്ട ഓട്ടോയില്‍ ഇരുന്നതിന് പോലീസ് 300 രൂപ പിഴയിട്ടുവെന്നാണ് യുവാവിന്റെ ആക്ഷേപം. പോലീസ് ജീപ്പിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മുന്നിലാണ് യുവാവിന്റെ രോഷ പ്രകടനം. കേസുകളുടെ എണ്ണം തികയ്ക്കാന്‍ അനാവശ്യമായി പിഴ ചുമത്തുന്നത് പോലീസ് പതിവാക്കിയിരിക്കുകയാണെന്നും ഇത് ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നുമാണ് യുവാവിന്റെ ആവശ്യം. വരുമാനം കൂട്ടാന്‍ പാവപ്പെട്ടവന്റെ പോക്കറ്റില്‍ കയ്യിട്ടുവാരുന്ന പോലീസ് രീതി മാറണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.

Published in Gramavarthakal

തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ ഡിസ്‌പ്ലേ 'ഔട്ട് ഫാള്‍ ശ്രദ്ധേയമാകുന്നു. ഫൈനാര്‍ട്‌സ് കോളേജലെ മൂന്നു വിഭാഗങ്ങളിലുള്ള 35 വിദ്യാര്‍ത്ഥികളുടെ കലാവൈഭവമാണ് ഔട്ട്ഫാള്‍ കലാപ്രദര്‍ശനത്തേ ശ്രദ്ധേയമാക്കുന്നത്. വിവിധ മീഡിയകളിലുമുള്ള ചിത്രങ്ങള്‍, ശില്‍പങ്ങള്‍ എന്നിവയുടെ കലാവിന്യാസമാണി പ്രദര്‍ശനത്തെ ആകര്‍ഷകമാക്കുന്നത്. കടലാസുമുതല്‍ ഉരുക്കുവരെയുള്ള സാധന സാമഗ്രികള്‍ കലാശില്‍പങ്ങള്‍ക്ക് അസംസ്‌കൃത വസ്തുവായി മാറുന്നുണ്ട്. വിവിധ ഇല്‍സ്റ്റേഷനുകളാണ് ഈ പ്രദര്‍ശനത്തിന്റെ വലിയ സവിശേഷത. ചിത്രങ്ങള്‍, ശില്‍പങ്ങള്‍, ഫോട്ടോകള്‍,കലാവിന്യാസങ്ങള്‍, പരസ്യകല, കാര്‍ട്ടൂണ്‍, ബ്രാന്റിംഗ് എന്നിങ്ങനെയുള്ള വൈവിധ്യമായ കലാകാഴ്ചകള്‍ ഇവിടെ സമ്മേളിക്കുന്നുണ്ട്. നാലുവര്‍ഷം അഭ്യസിച്ച കലാഭിരുചികളുടെ പരീക്ഷണ ശാലയാണ് ഔട്ട്‌ഫോള്‍ ഡിഗ്രിഷോയാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സംവിധായകനായ കെ.എം.മധുസൂദനന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. എന്‍.എന്‍.റിംസണ്‍, കെ.ആര്‍.സുനില്‍, കെ.എം.മുഹമ്മദ് എന്നിവര്‍ വിവിധ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കും. ഡോക്യുമെന്ററി, സിനിമാ പ്രദര്‍ശനം എന്നിവയും കലാപ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒമ്പതാം തിയതി വരെയാണ് ഔട്ട്‌ഫോള്‍ കലാപ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

Published in Special Reports
Tuesday, 06 June 2017 17:43

MVK KERALA Vegetables & Fruits

Published in Business News

തൃപ്രയാര്‍: മഴ ശക്തമായതോടെ കുളമായി രൂപപ്പെട്ട റോഡില്‍ വാഴ നട്ടും വലയെറിഞ്ഞ് മീന്‍ പിടിച്ചും ബി.ജെ.പി പ്രവത്തകരുടെ പ്രതീകാത്മക സമരം.
ബി.ജെ.പി നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. നാട്ടിക സെന്റര്‍ മുതല്‍ ബീച്ച് വരെയുള്ള നാല് കിലോമീറ്ററോളം വരുന്ന റോഡിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡില്‍ കൂടി വാഹന ഗതാഗതം മാത്രമല്ല കാല്‍നടയാത്രയും ദുരിതമാക്കിയതാണ് ബി.ജെ.പിയെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്. നാട്ടിക സെന്ററില്‍ നിന്ന് വാഴയും, വലയും കയ്യിലേന്തിയ പ്രവര്‍ത്തകര്‍ ബീച്ച് റോഡില്‍ പ്രകടനം നടത്തി. കുളമായി കിടക്കുന്ന റോഡില്‍ പ്രവര്‍ത്തകര്‍ ആദ്യം വാഴ നട്ട് പ്രതിഷേധിച്ചു. തുടര്‍ന്ന് വടക്ക് ഭാഗത്ത് വെള്ളക്കെട്ടിലായ റോഡില്‍ നിന്ന് പ്രവര്‍ത്തകര്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുകയും ചെയ്തു. ബിജെപി നാട്ടിക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.കെ ചന്ദ്രശേഖരന്‍, മണ്ഡലം സെക്രട്ടറി ലാല്‍ ഊണുങ്ങല്‍, സുജിത്ത് കൊച്ചുരാമന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. അതേസമയം മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് തൃപ്രയാര്‍ നാട്ടിക ബീച്ച് റോഡുകളുടെ അറ്റക്കുറ്റപണി നടത്തിയിരുന്നതായി നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു അറിയിച്ചു.

Published in Gramavarthakal

വടക്കാഞ്ചേരി: കനത്ത മഴയില്‍ എങ്കക്കാട് മഹിളാ സമാജത്തിന്റെ വളപ്പിലെ കിണര്‍ ഇടിഞ്ഞു. ഇതേതുടര്‍ന്ന് സമീപത്തെ റോഡ് അപകടാവസ്ഥയിലായി. കിണറിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ അഗാധ ഗര്‍ത്തം തൊട്ടുസമീപമുള്ള നഗരസഭാ റോഡിന് താഴെ വരെ എത്തി. അപകടകരമായ സ്ഥിതിയെ തുടര്‍ന്ന് തലപ്പിള്ളി തഹസില്‍ദാരുടെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.എം.പ്രസന്ന, എങ്കക്കാട് വില്ലേജ് ഓഫീസര്‍ കവിതാ നായര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. അപകട സ്ഥിതി നേരിട്ട് വിലയിരുത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ റോഡിലെ ഗതാഗതം നിര്‍ത്തിവെയ്പ്പിച്ചു.

Published in Gramavarthakal

ചെറുതുരുത്തി: ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ കുടിവെള്ള പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം റഹ്മത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. ആറ് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം 42 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കും. പഞ്ചായത്ത് അംഗങ്ങളായ എം.ബീന, അജിത കൃഷ്ണന്‍കുട്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.

Published in Gramavarthakal

കയ്പമംഗലം: സി.പി.എം.നേതാവായിരുന്ന വി.കെ.കുമാരന്റെ ആറാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. ചെന്ത്രാപ്പിന്നി ഈസ്റ്റ് യു.പി.സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം.ജില്ല സെക്രട്ടേറിയറ്റംഗം പി.കെ.ഷാജന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍കമ്മിറ്റി അംഗം ടി.എന്‍.അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഹാരിസ് ബാബു, മഞ്ജുള അരുണന്‍ എന്നിവര്‍ സംസാരിച്ചു.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6 
  •  Next 
  •  End 
Page 1 of 6

Other Head Lines

Go to top