UPDATE:
News

സംസ്ഥാനത്ത് ഉള്ളി വില കുതിക്കുന്നു. തമിഴ്‌നാട്ടിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉള്ളി ഉല്‍പ്പാദനത്തില്‍ വലിയ കുറവു വന്നതാണ് ഉള്ളി വില വര്‍ദ്ധിക്കാന്‍ കാരണം. ഉള്ളിക്ക് ഇപ്പോള്‍ വിപണിയില്‍ 120 രൂപയെന്ന ഏക്കാലത്തേയും വലിയ വിലയിലെത്തി. കാരറ്റൊഴികെ മറ്റു പച്ചക്കറികള്‍ക്ക് വലിയ വില വര്‍ദ്ധനവില്ല. കാലവര്‍ഷം അനുകൂലമാകുന്നതോടെ വരുംനാളുകളില്‍ പച്ചക്കറി വില താഴുമെന്നാണ് പ്രതീക്ഷ. പ്രധാനമായും കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമെത്തുന്ന ഉള്ളി കടുത്ത വേനലില്‍ ഉല്‍പ്പാദനം വലിയ തോതില്‍ കുറഞ്ഞതോടെയാണ് 120 എന്ന പൊള്ളുന്ന വിലയിലെത്തിയത്. അതേസമയം സവാളയ്ക്ക് ഇരുപത് രൂപയില്‍ താഴെയാണ് വിലയെന്നത് ആശ്വാസകരമാണ്. കാരറ്റിന്റെ വിലയിലാണ് ഏറെ വര്‍ദ്ധനവ് വന്നത് 70 രൂപയാണ് കാരറ്റിന്റെ മൊത്തവില. പച്ചമുളകിന് അമ്പതും ബട്ടര്‍ ബീന്‍സിന് 40 മുതല്‍ 50 വരെയുമാണ് മൊത്തവില. പയറിനും വെണ്ടക്കായയ്ക്കും തക്കാളിക്കൊന്നും കാര്യമായ വിലവര്‍ദ്ധനവില്ല. ബീന്‍സിന് 30 രൂപയാണ് വില. കാലാവസ്ഥ അനുകൂലമാകുന്നതോടെ പച്ചക്കറിവിലവരും നാളുകളില്‍ കുറയാനാണ് സാധ്യതയെന്ന് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി പി.ജെ.ഷാജി പറഞ്ഞു.

Published in News Highlights

ചേര്‍പ്പ്: ചേര്‍പ്പ് വെങ്ങിണിശേരിയില്‍ വീട് ഭാഗികമായി കത്തി നശിച്ചു. വെങ്ങിണിശേരി ചൂരക്കാട്ടില്‍ വീട്ടില്‍ ശ്യാമളന്റെ ടറസ് വീടിന്റെ കിടപ്പുമുറിയാണ് കത്തി നശിച്ചത്. മുറിയില്‍ ഉണ്ടായിരുന്ന അലമാര, കിടക്ക, കട്ടില്‍ എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ ആരും ഇല്ലായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തൃശൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ചേര്‍പ്പ് പോലീസ് സ്ഥലത്ത് എത്തിയിരുന്നു.

Published in Gramavarthakal

മഴക്കാലമെത്തിയിട്ടും തൃശൂര്‍ നഗരത്തിലെ മിക്ക റോഡുകളിലേയും നടപ്പാതകള്‍ നന്നാക്കാത്തത് അപകടക്കെണിയായി മാറി. എം.ജി.റോഡ്, കുറുപ്പം റോഡ് തുടങ്ങിയ റോഡുകളിലെ ചിലയിടങ്ങളില്‍ സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞു കിടന്നിട്ടും ഇത് നന്നാക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കൂടാതെ ചിലയിടങ്ങളില്‍ കാനകള്‍ വൃത്തിയാക്കുന്നതിനായി മാറ്റിയിട്ട സ്ലാബുകള്‍ പുനഃസ്ഥാപിക്കാത്തതും അപകടങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ്. കൂടാതെ ഇളകുന്ന സ്ലാബുകളും കാല്‍നടയാത്രക്കാരെ വീഴ്ത്തുന്നുണ്ട്.

Published in Thrissur Round Up

കെട്ടിടനിര്‍മാണത്തിനിടെ താഴേക്ക് വീണ് പരിക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുല്ലശേരി സ്വദേശി വടേരി വീട്ടില്‍ 44 വയസുള്ള ഹരിദാസ് ആണ് മരിച്ചത്. ചാവക്കാട് അഞ്ചങ്ങാടിയില്‍ നിര്‍മ്മാണത്തിലുള്ള രണ്ടു നില കെട്ടിടത്തില്‍ നിന്ന് വീണായിരുന്നു അപകടം.

Published in Gramavarthakal

തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസുകളില്‍ പരിശോധന നടത്തി. സ്പീഡ് ഗവേണര്‍ വേര്‍പെടുത്തിയ 13 വാഹനങ്ങള്‍, സ്പീഡ് ഗവേണര്‍ സീല്‍ ചെയ്യാത്ത 6 വാഹനങ്ങള്‍, ബ്രേക്ക് സിസ്റ്റത്തില്‍ എയര്‍ ലീക്കുളള 5 വാഹനങ്ങള്‍, എയര്‍ ഹോണ്‍ ഘടിപ്പിച്ച 5 വാഹനങ്ങള്‍, സൈഡ് കര്‍ട്ടന്‍ ഉപയോഗശൂന്യമായ 6 വാഹനങ്ങള്‍, വൈപ്പര്‍ പ്രവര്‍ത്തിക്കാത്ത 2 വാഹനങ്ങള്‍, മറ്റു ട്രാഫിക് ലംഘനങ്ങള്‍ നടത്തിയ 7 വാഹനങ്ങള്‍ , ഹാന്‍ഡ് ബ്രേക്ക് ഘടിപ്പിക്കാത്ത 3 വാഹനങ്ങള്‍, ലൈസന്‍സ് കാലാവധി കഴിഞ്ഞ് വാഹനം ഓടിച്ച ഒരു ഡ്രൈവര്‍, അറ്റന്‍ഡര്‍മാര്‍ ഇല്ലാത്ത 5 സ്‌കൂള്‍ വാഹനങ്ങള്‍, പ്രവൃത്തി പരിചയം ഇല്ലാത്ത ഡ്രൈവര്‍ ഓടിക്കുന്ന 2 ബസുകള്‍ എന്നിവ പരിശോധനയില്‍ കെണ്ടത്തി. സ്പീഡ് ഗവേണര്‍ വിച്ഛേദിച്ച വാഹനങ്ങള്‍ക്ക് അവ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അറ്റന്‍ഡര്‍മാര്‍ ഇല്ലാതെയും ഡ്രൈവര്‍ക്ക് പ്രവൃത്തിപരിചയം ഇല്ലാതെയും ഓടിയ സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും. മാട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ .സ്‌കൂള്‍ ബസുകള്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് ഏതെങ്കിലും ആര്‍.ടി.ഒ.യെ നേരിട്ട് വിളിക്കാവുന്നതാണ്.

Published in Thrissur Round Up

മദ്യശാലകള്‍ തുറക്കുന്നതില്‍ പഞ്ചായത്തുകളുടെ അധികാരം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ പരിസരത്ത് നടന്ന ധര്‍ണ മാര്‍ അപ്രേം മെതാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അതിരൂപതാ വൈസ് പ്രസിഡന്റ് സുനീഷ് സ്രാമ്പ്രിക്കല്‍ അധ്യക്ഷത വഹിച്ചു. സമിതി അതിരൂപതാ ഡയറക്ടര്‍ ഫാ.ഡോ.ദേവസി പന്തല്ലൂക്കാരന്‍, മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ സി.സി.സാജന്‍, ഫാ.ലിജോ ചിറ്റിലപ്പിള്ളി, ഇ.എ.ജോസഫ്, ജോസ് ചെമ്പിശേരി, പ്രൊഫ.അന്നം ജോണ്‍, റപ്പായി മേച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Published in Thrissur Round Up

പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിട്ടാണ് കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് മുഴുവന്‍ കുട്ടികള്‍ക്കും മുഖ്യമന്ത്രി നേരിട്ട് കത്തയക്കുന്നത്. പ്രിയകൂട്ടുകാരേ എന്ന് സംബോധന ചെയ്തു തുടങ്ങുന്ന കത്തില്‍ കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ചേര്‍ന്ന് പ്രകൃതി അനുഗ്രഹിച്ച സുന്ദരമായ നമ്മുടെ കേരളം കൂടുതല്‍ സുന്ദരമാക്കിയാല്‍ എങ്ങനെയായിരിക്കും എന്ന് ചോദിക്കുന്നു. അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളും മുഖ്യമന്ത്രി കത്തില്‍ വിവരിക്കുന്നു. കൂടുതല്‍ പ്രാണവായുവും ജലവും ലഭിക്കാന്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്രകൃതിക്കു ദോഷം ചെയ്യുന്ന തരത്തില്‍ കുപ്പികള്‍, കവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടന്നു പകര്‍ച്ചവ്യാധികള്‍ പടരാതെ നോക്കുക തുടങ്ങിയവയാണ് മുഖ്യമന്ത്രി കുട്ടികള്‍ക്ക് അയച്ച കത്തിലെ പ്രധാന നിര്‍ദേശങ്ങള്‍. പുതിയൊരു കേരളം സൃഷ്ടിക്കാന്‍ കുട്ടികളെ ക്ഷണിച്ചുകൊണ്ട് അവസാനിപ്പിക്കുന്ന കത്തില്‍ പേരും സ്‌കൂള്‍ വിലാസവും സഹിതം അഭിപ്രയങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിക്കുന്നു.

Published in Thrissur Round Up

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട തൊമ്മാനയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തെരുവ് നായ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കോക്കാട്ട് വീട്ടില്‍ മേരിയുടെ വീട്ടിലെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു. പശുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മേരിയെ നായ്ക്കള്‍ കടിച്ച് കീറി. കാലില്‍ ആഴത്തില്‍ മുറിവേറ്റ മേരി ബോധരഹിതയായി നിലത്ത് വീഴുകയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പ്രദേശത്ത് പലയിടത്തായി 3 പേര്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ചിന്നങ്ങത്ത് സദാനന്ദന്‍ മകള്‍ ബിനി സജയന്‍, കോക്കാട്ട് പൈലന്‍ മകന്‍ ഡേവീസ്, വല്ലകുന്ന് ചാതോലി ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ധൈര്യമില്ലാതെ വീട്ടുകാര്‍ ആശങ്കയിലായി. പ്രദേശത്ത് തെരുവ് നായ ആക്രമണം തുടരുന്നതിനാല്‍ നാട്ടുകാര്‍ പരിഭ്രാന്തരാണ്.

Published in Gramavarthakal

കൊടുങ്ങല്ലൂര്‍: ഫെയ്‌സ്ബുക്കില്‍ കൊടുങ്ങല്ലൂര്‍ എസ്.ഐ.ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് മേഖലാ ഭാരവാഹി സന്ദീപാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സന്ദീപ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ കൊടുങ്ങല്ലൂര്‍ എസ്.ഐ.-കെ.ജെ.ജിനേഷിനെ അസഭ്യം പറഞ്ഞുവെന്നാണ് കേസ്. എസ്.ഐ.യുടെ പരാതിയെ തുടര്‍ന്ന് സന്ദീപിനെതിരെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

Published in Gramavarthakal

പാവറട്ടി: ബൈക്കിലെത്തിയ മോഷ്ട്ാവ് വെങ്കിടങ്ങില്‍ വീട്ടമ്മയുടെ സ്വര്‍ണ മാല കവര്‍ന്നു. വെങ്കിടങ്ങ് എന്‍.എസ്.എസ് ഹാളിനു സമീപം താമസിക്കുന്ന തലക്കോട്ടുകര വീട്ടില്‍ റപ്പായി ഭാര്യ ത്രേസ്യയുടെ അഞ്ചു പവന്റെ താലിമാലയാണ് മോഷ്ട്ടാവ് പൊട്ടിച്ചത്. വെങ്കിടങ്ങിലെ ബാങ്കില്‍ പോയി പണമെടുത്തു വീട്ടിലേക്കു മടങ്ങുമ്പോള്‍ കഴുപ്പുള്ളി റോഡിനു സമീപം വെച്ചാണ് ബൈക്കിലെത്തിയ മോഷ്ടാവ് പുറകില്‍ നിന്നു മാല വലിച്ചു പൊട്ടിച്ചത്. ത്രേസ്യ നിലവിളിച്ചതോടെ കയ്യില്‍ കിട്ടിയ മാലയുടെ ഒരു ഭാഗവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. പാവറട്ടി പോലീസില്‍ പരാതി നല്‍കി.

Published in Gramavarthakal
  •  Start 
  •  Prev 
  •  1  2  3  4  5  6  7  8 
  •  Next 
  •  End 
Page 1 of 8

Other Head Lines

Go to top