Thrissur Live

വടക്കാഞ്ചേരി ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും സംഗമമായ മച്ചാട് തിരുവാണിക്കാവ് മാമാങ്കത്തിന് സാക്ഷ്യം വഹിക്കാന്‍ ജനലക്ഷങ്ങളെത്തി.
കുംഭമാസത്തിലെ മുപ്പട്ട് വെള്ളിയാഴ്ചക്ക് ശേഷം വരുന്ന ചൊവ്വാഴ്ചയാണ് മാമാങ്ക ദിവസമായി ആഘോഷിക്കുന്നത്. വിരുപ്പാക്ക, കരുമത്ര, മണലിത്തറ ദേശക്കുതിരകളെ തോളിലേറ്റി തട്ടക നിവാസികള്‍ ആര്‍പ്പ് വിളികളുമായി കൊയ്ത് ഒഴിഞ്ഞ വയലിലൂടെ ചൂടിനെ വകവെയ്ക്കാതെ കുമരം കിണറ്റിന്‍കര ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രത്തില്‍ ചോറ്റാനിക്കര വിജയന്‍മാരാരുടെ പ്രാമാണികത്വത്തില്‍ പഞ്ചവാദ്യം നടന്നു. തുടര്‍ന്ന് കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ഉണ്ടായി. പാര്‍ളിക്കാട് ദേശക്കുതിരയും മംഗലം കുതിരയും കുമരം കിണറ്റുങ്കര എത്തിച്ചേര്‍ന്നതിന് ശേഷം തട്ടക കുതിരകള്‍, ക്ഷേത്രകുതിരക്കൊപ്പം തിരുവാണിക്കാവ് ക്ഷേത്രത്തില്‍ എത്തി. വിവിധ തട്ടകങ്ങളെ പ്രതിനിധീകരിച്ച് എത്തിയ ദേശക്കുതിരകളെ തോളിലേറ്റിയ തട്ടക നിവാസികള്‍ ആര്‍പ്പ് വിളികളോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. മാമാങ്കത്തിലെ ഏറ്റവും ആകര്‍ഷണീയമായ കുതിരക്കളി കാണുന്നതിനായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് എത്തിയിരുന്നത്. ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ഒരുക്കിയ ഉയരമുള്ള പന്തലില്‍ കുതിരകളെ വാനിലേക്ക് ഉയര്‍ത്തി എറിഞ്ഞ് പന്തലില്‍ മുട്ടിക്കാന്‍ ശ്രമിക്കുന്നത് കാണികള്‍ക്ക് ആവേശകരമായ കാഴ്ചയായി മാറി. ഹരിജന്‍ വേലയും കുംഭം കുടവും പൂതനും തിറയും തിരുവാണിക്കാവിന്റെ തിരുമുറ്റത്ത് ആടിത്തിമര്‍ത്തു. തുടര്‍ന്ന് ഫാന്‍സി വെടിക്കെട്ടും നടന്നു.
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷണം.
കോളേജ് ചെയര്‍മാന്‍ പി.കൃഷണദാസിന്റെ ജാമ്യം തുടരും. കേസിലെ ഒന്നാം പ്രതി കൃഷ്ണദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിരീക്ഷണം. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. ജിഷ്ണു സര്‍വകലശാലയ്ക്ക് അയച്ച പകര്‍പ്പ് ലഭ്യമാക്കാനും , കോളേജ് പ്രിന്‍സിപ്പാളിന്റെ രഹസ്യ മൊഴി ഹാജരാക്കാനും കോടതി ഉത്തരവിട്ടു. അതേസമയം കേസിലെ രണ്ടാപ്രതിയും പി.ആര്‍.ഒ യുമായ സഞ്ജിത്ത് വിശ്വന്നാഥന്റെ ജാമ്യാപേക്ഷക്കെതിരെ നല്‍കിയ തടസ ഹര്‍ജിയില്‍ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും.
തൃശൂര്‍ ജില്ലയില്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഈ വര്‍ഷം ജില്ലയില്‍ 4 പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. പനി, തൊണ്ട വേദന, ജലദോഷം എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍. ചികിത്സയ്ക്കുള്ള ഗുളിക സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. വായുവിലൂടെ പകരുന്നതിനാല്‍ പനി, ജലദോഷം ബാധിച്ചവര്‍ കഴിവതും മറ്റുളളവരുമായുളള സമ്പര്‍ക്കം ഒഴിവാക്കണം. കുട്ടികളില്‍ രോഗലക്ഷണം കണ്ടാല്‍ ഒരാഴ്ചത്തേക്ക് വിശ്രമം അനുവദിക്കണമെന്നും ഡി.എം.ഒ നിര്‍ദ്ദേശിച്ചു.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുടയില്‍ ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു.
ആനത്താഴത്ത് വീട്ടില്‍ 70 വയസുള്ള ജോസാണ് മരിച്ചത്. ഇന്നലെ വൈകീട്ട് വീടിന് സമീപത്ത് വെച്ചാണ് ജോസിനെ ബൈക്കിടിച്ച് വീഴ്ത്തിയത്. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയിരുന്നു. ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.
കുന്നംകുളം അക്കിക്കാവില്‍ നിയന്ത്രണം വിട്ട കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് കാര്‍ ഡ്രൈവര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റ കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ പയ്യാവ് മുതുകാട്ടില്‍ തോമസിനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്നു ബസ്. കോട്ടയത്തു നിന്നു കണ്ണൂരിലേക്ക് കുടുംബവുമായി വന്നിരുന്ന കാറിനു നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബസിന്റെ മധ്യഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ രംഗത്തിറങ്ങി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങളാണ് കുരുക്കില്‍ പെട്ട് മണിക്കൂറുകളോളം കാത്തുനിന്നത്. തുടര്‍ന്ന് വാഹനങ്ങള്‍ നിയന്ത്രിച്ചു നാട്ടുകാര്‍ തന്നെ ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചതും നാട്ടുകാര്‍ തന്നെയാണ്.
ചാലക്കുടി വിദേശത്ത് ജോലി ചെയ്യുന്ന കൊരട്ടി സ്വദേശിനിയായ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് കടപ്പുറം കുന്നത്ത് വീട്ടില്‍ നിസാമുദ്ദീനെയാണ് കൊരട്ടി എസ്.ഐ. -എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നേഴ്‌സായ യുവതി ഡല്‍ഹില്‍ ജോലി ചെയ്തിരുന്ന രണ്ടുവര്‍ഷം മുമ്പാണ് നിസാമുദ്ദീന്‍ അവരുമായി വാട്ട്‌സ് ആപ്പിലൂടെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പരസ്പരം ഫോണ്‍ മുഖേന ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. പിന്നീട് ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലിടുമെന്ന് പറഞ്ഞ ഇയാള്‍ യുവതിയില്‍ നിന്നും പണം കൈക്കലാക്കി. സ്വര്‍ണമോതിരവും മാലയും തട്ടിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസം മുമ്പ് ഗള്‍ഫിലേക്ക് പോയ യുവതിയില്‍ നിന്നു തുടര്‍ന്നും പണം ഈടാക്കിയിരുന്നു. ഭീഷണി മൂലം ഇയാളുടെ അക്കൗണ്ടിലേക്കാണ് 20,000 രൂപ വീതം അയച്ചത്. ഇയാളുടെ ശല്യം സഹിക്കാതെ വന്നപ്പോള്‍ യുവതി കൊരട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എ.എസ്.ഐ.- സി.വി. ഡേവിസ്, സി.പി.ഒ.മാരായ വി.എസ്. അജിത്ത്കുമാര്‍, ടി.ടി. ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
തൃശൂര്‍ ചലച്ചിത്രനടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരില്‍ പ്രകടനം നടത്തി.
സംഭവത്തെ ശക്തമായി അപലപിച്ച പ്രവര്‍ത്തകര്‍ മെഴുകുതിരികള്‍ കത്തിച്ച് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രകടനം നടുവിലാല്‍ പരിസരത്ത് സമാപിച്ചു. മഹിളാ അസോസിയേഷനു പുറമേ വര്‍ക്കിംഗ് വുമണ്‍സ് കോര്‍ഡിനേഷന്‍ കമ്മിറ്റി, കര്‍ഷക തൊഴിലാളി യൂണിയന്‍, ഡി.വൈ.എഫ്.ഐ എന്നീ സംഘടനാ പ്രതിനിധികളും പ്രകടനത്തില്‍ അണിനിരന്നു. ആര്‍.ബിന്ദു, കെ.വി.നഫീസ, ടി.എ.ഉഷാകുമാരി, ഗ്രീഷ്മ അജയ്‌ഘോഷ്, ബിന്ദു പുരുഷോത്തമന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
തൃശൂര്‍ തൃശൂര്‍ പെരിങ്ങാവില്‍ തടികയറ്റിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് നടു റോഡില്‍ ചെരിഞ്ഞു.
അമിതലോഡ് കയറ്റിയ പിക്കപ്പ് വാനിന്റെ ടയര്‍ ഊരിത്തെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ചെരിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
തൃപ്രയാര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വാടാനപ്പള്ളി ആര്‍.സി.യു.പി സ്‌കൂളില്‍ നടന്നു.
പതിനഞ്ചാം വാര്‍ഡില്‍ 1595 വോട്ടര്‍മാരാണുള്ളത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.വി.ആനന്ദന്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എസ്.സുവിന്‍ എന്നിവരാണ് മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി കെ.എസ് ഷിജുവും ആര്‍.എം.പി ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.കെ .സുമേഷും മത്സരിക്കുന്നുണ്ട്. സി.പി.എം. അംഗമായിരുന്ന കെ.എസ് ഉണ്ണികൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് പതിനഞ്ചാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാളെ രാവിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിലാണ് വോട്ടെണ്ണല്‍.
തൃശൂര്‍ യുവനടിയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ച പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു.
മാര്‍ച്ച് മൂന്നിലേക്കാണ് ഹര്‍ജി മാറ്റിയത്. സര്‍ക്കാര്‍ നിലപാട് അറിയുന്നതിന് വേണ്ടിയാണ് ഹര്‍ജി മാറ്റിയത്. കേസില്‍ 4 പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. പള്‍സര്‍ സുനിയെയും വിനീഷിനെയുമാണ് ഇനി പിടികൂടാനുള്ളത്. തങ്ങളെ കേസില്‍ കുടുക്കുകയായിരുന്നു എന്നു കാണിച്ചാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തിന്റെ തീരമേഖലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ ഇന്നലെയുണ്ടായ എസ്.എഫ്.ഐ ബി.ജെ.പി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തീരമേഖലയില്‍ പോലീസ് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
ഗുരുവായൂര്‍ ഗുരുവായൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍.
രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. ചൊവ്വല്ലൂര്‍പടി തിരിവില്‍ പണിക്കവീട്ടില്‍ പരേതനായ മുഹമ്മദുണ്ണിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രണ്ടു ദിവസമായി വീട്ടില്‍ ആളില്ലായിരുന്നു. അടുക്കളയോട് ചേര്‍ന്നുള്ള ചായ്പില്‍ രാത്രി തമിഴ്‌നാട് സ്വദേശികളായ ജോലിക്കാര്‍ കിടക്കാറുണ്ടായിരുന്നു. അര്‍ദ്ധരാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കടന്നു. രക്ഷപ്പെടുന്നതിന് സൗകര്യത്തിനായി അടുക്കള വാതില്‍ തുറന്നയുടനെ പുറത്ത് കിടന്നിരുന്ന ജോലിക്കാര്‍ നിലവിളിച്ചു. ഇതൊടെ മോഷ്ടാക്കള്‍ മുന്‍വശത്തെ വാതില്‍ വഴി ഓടി രക്ഷപ്പെട്ടു. മൂന്ന് പേരുണ്ടായിരുന്നതായി ജോലിക്കാര്‍ പറഞ്ഞു. പിന്നീട് പരിസരവാസികള്‍ നടത്തിയ തെരച്ചിലില്‍ സമീപത്തെ വീട്ടില്‍ പതുങ്ങി നില്‍ക്കുകയായിരുന്ന ഒരാളെ പിടികൂടി. കൊല്ലം സ്വദേശി ബാബുവാണ് പിടിയിലായത്. ജോലിക്കാര്‍ ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നൂറിലധികം മോഷണകേസുകളുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. വീടിനകത്ത് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നെങ്കിലും ജോലിക്കാരുടെ തക്കസമയത്തുള്ള ഇടപെടലില്‍ ഒന്നും നഷ്ടമായില്ല. രക്ഷപ്പെട്ടവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ചാവക്കാട് ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി.
കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ, വൈസ് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.. ജില്ലയിലെ മികച്ച് രണ്ടാമത്തെ പഞ്ചായത്ത് സെക്രട്ടറിയായി ഒരുമനയൂരിലെ ഇ.എ.രാജനെ തെരഞ്ഞെടുത്തു. 2015-16കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍ അവാര്‍ഡിനും ഒരുമനയൂര്‍ പഞ്ചായത്തിന് നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്.
ചേലക്കര പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, സാക്ഷരതാ മിഷന്റെയും, കൊണ്ടാഴി വികസന വിദ്യാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാതൃഭാഷാ ദിനാചരണം സംഘടിപ്പിച്ചു.
പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍ അദ്ധ്യക്ഷനായിരുന്നു. അദ്ധ്യാപകന്‍ കെ.ശശിധരന്‍ 'മാതൃഭാഷയും സംസ്‌ക്കാരവും' എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സാക്ഷരതാ മിഷന്‍ ബ്ലോക്ക് കോ-ഓഡിനേറ്റര്‍ സി. എസ്.സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല രവികുമാര്‍, വി.പി.പാറുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്‍ പത്താംതരം തുല്യതാ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
കയ്പമംഗലം മാതൃഭാഷയെ കുറിച്ച് എഴുതിയ രചനകളും അച്ചടിച്ചിറക്കിയ ഭാഷ പത്രവും മുതിര്‍ന്നവര്‍ക്ക് സമ്മാനിച്ച് കുരുന്നുകളുടെ ലോക മാതൃഭാഷാ ദിനാചരണം.
ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍്ത്ഥികളാണ് മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാര്‍ഡുകളും പത്രവുമായി മാതൃഭാഷ ദിനത്തില്‍ പ്രചാരണത്തിനിറങ്ങിയത്. കുഞ്ചന്‍ നമ്പ്യാര്‍, വള്ളത്തോള്‍, ഉള്ളൂര്‍, കുഞ്ഞുണ്ണിമാഷ് എന്നീ കവികള്‍ മാതൃഭാഷക്ക് വേണ്ടി എഴുതിയ വരികളായിരുന്നു പ്ലക്കാര്‍ഡുകളില്‍ അധികവും. വിദ്യാലയ അങ്കണത്തിലെ മുത്തശ്ശി മാവിനെ കുട്ടികള്‍ അക്ഷര വൃക്ഷമാക്കി മാറ്റി. പ്രധാനാധ്യാപിക പി.വി.സുഷമ, അധ്യാപകരായ സി.കെ.ബിജോയ്, ഷക്കീല ജമാല്‍ എന്നിവര്‍ നേതൃത്വം നല്കി്.
ചാവക്കാട് ഒരുമനയൂര്‍ പഞ്ചായത്ത് തുടര്‍ വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഗുണഭോക്തൃ സംഗമവും മാതൃഭാഷ സെമിനാറും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആഷിത കുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.സി.ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.അലി, ഷൈനി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം കയ്പമംഗലം ഗ്രാമപഞ്ചായത്ത് തുടര്‍ വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃഭാഷ ദിനാചരണവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ്ത ടി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‌േേപഴ്‌സണ്‍ ജിസിനി ഷാജി അധ്യക്ഷത വഹിച്ചു. മതിലകം ബി.ആര്‍.സി ബി.പി.ഒ- ടി.എസ്.സജീവന്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ, പഞ്ചായത്തംഗങ്ങളായ പി.എ.സെജീര്‍, എന്‍.എസ്.പ്രണവ്, എന്നിവര്‍ സംസാരിച്ചു.
പാവറട്ടി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് തുടര്‍ വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എം.ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ രത്‌നവല്ലി സുരേന്ദ്രന്‍ അധ്യക്ഷയായിരുന്നു. ജനപ്രതിനിധികളായ കെ.വി.വേലുക്കുട്ടി, ഗ്രേസി ജേക്കബ്, സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഷീജ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
മാള പഴമയുടെ പുതുമയുമായി കണ്ടും കേട്ടും അറിഞ്ഞ നാടന്‍ പലഹാരങ്ങളുമായി ഒരു കൂട്ടം അമ്മമാര്‍ ഒരുക്കിയ ഭക്ഷ്യ മേള വേറിട്ടതായി.
തെക്കന്‍ താണിശ്ശേരി സെന്റ് സേവിയേഴ്‌സ് എല്‍.പി. സ്‌കൂളിലായിരുന്നു ഏറെ കൗതുകത്തോടെയുള്ള പ്രദര്‍ശനം. എണ്ണ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള പരമ്പരാഗത വിഭവങ്ങളാണ് മുപ്പതോളം അമ്മമാര്‍ ചേര്‍ന്ന് ഒരുക്കിയത്. സ്‌കൂളിലെ സംസ്‌കൃതി പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മേളയില്‍ മുന്നൂറോളം നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ അമ്മമാര്‍ ഒരുക്കി. 20 മുതല്‍ 30 വരെ ഇനങ്ങള്‍ ഒരുക്കിയ അമ്മമാരുടെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമായി. വിവിധ ഇനം പുട്ടുകള്‍, ദോശകള്‍, ഇഡലി, അട, പിടി, അപ്പം, ഉപ്പുമാവുകള്‍, ഔഷധ ഇലകള്‍ ചേര്‍ത്തുള്ള പലഹാരങ്ങള്‍, പഴങ്ങളും കിഴങ്ങ് വര്‍ഗങ്ങളും ചേര്‍ത്തുള്ള വിഭവങ്ങള്‍ തുടങ്ങിയ പുതുതലമുറ കേട്ട് മാത്രം പരിചയമുള്ള നിരവധി ഇനങ്ങളാണ് അമ്മമാര്‍ ഒരുക്കിയത്. ചക്ക കൊണ്ടുള്ള ഹല്‍വ അടക്കമുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. കറുക ഇല, ചേമ്പില, പ്ലാവില, വാഴയില തുടങ്ങിയവയില്‍ പൊതിഞ്ഞ വിവിധ പലഹാരങ്ങള്‍ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പാചകത്തിനായി ഉപയോഗിച്ച വസ്തുക്കളുടെ വിവരങ്ങളും അളവും പാചക രീതിയും പ്രദര്‍ശനത്തില്‍ കൗതുകമായി. പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിയത്. വിദ്യാലയത്തില്‍ ചിത്ര പ്രദര്‍ശനവും ഒരുക്കിയിരുന്നു. കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്റ്റര്‍ കെ.പി.വിത്സണ്‍, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ബാബു, കുഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സില്‍വി സേവ്യര്‍, ഉഷ സദാനന്ദന്‍ തുടങ്ങിയവര്‍ പ്രദര്‍ശനം കാണാനെത്തി.
ചേലക്കര തിരുവില്വാമല ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ദശമി വിളക്ക് ആഘോഷിച്ചു.
ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തില്‍ നടന്ന നങ്ങ്യാര്‍ കൂത്തിന് ശേഷം വില്വാദ്രിനാഥ സംഗീതോത്സവം നടത്തി. മേളത്തിന്റെ അകമ്പടിയോടെ നടന്ന ശീവേലി എഴുന്നെള്ളിപ്പിനു 3 ഗജവീരന്‍മാര്‍ അണിനിരന്നു. കിള്ളിക്കുറിശ്ശി മംഗലം ശങ്കരനാരായണന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. വൈകീട്ട് പി.കെ. ജി. നമ്പ്യാര്‍ അവതരിപ്പിക്കുന്ന പാഠകം, തിരുവാതിരക്കളി, വിളക്കുവെപ്പ്, ദീപാരാധന, സ്‌പെഷ്യല്‍ നാഗസ്വരം, ഗസല്‍ സന്ധ്യ, ഇരട്ട ത്തായമ്പക എന്നിവ ഉണ്ടാകും. നാളെയാണ് ഏകാദശി വിളക്ക്
തൃശൂര്‍ ബി.എസ്.എന്‍.എല്‍ ഓഫീസര്‍മാരുടെ സംഘടനയായ എ.ഐ.ബി.എസ്.എന്‍.എല്‍.ഇ.എ യുടെ ആറാം സംസ്ഥാന സമ്മേളനം തൃശൂരില്‍ നാളെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സമ്മേളനം എം.ബി രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ശ്യാംകുമാര്‍, സെക്രട്ടറി എ.വി.ഷാജി, പി.വിജയകുമാര്‍, എ.സി ഷാജി, കെ.ആര്‍ കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കുന്നംകുളം കാണിപ്പയ്യൂര്‍ പത്തങ്ങാടി നേതാജി റോഡിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തി.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പത്തങ്ങാടി നേതാജി റോഡ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സുമതി നിര്‍വ്വഹിച്ചു. പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓമന ബാബു അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ പ്രഭുകുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.വി പ്രശാന്ത്, എന്‍.എ.ഇക്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര കൊടകര പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവശക്തി മഹാവിഷ്ണു ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷം വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 5 മുതല്‍ ക്ഷേത്ര ചടങ്ങുകള്‍, വൈകീട്ട് ചികിത്സാ ധനസഹായ വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കുട്ടികളുടെ കലാവിരുന്ന്, ഭജന എന്നിവ നടക്കും. ശനിയാഴ്ച പുലര്‍ച്ചെ 2.15 മുതല്‍ ക്ഷേത്രത്തോടു ചേര്‍ന്ന കുറുമാലിപ്പുഴക്കടവില്‍ പിതൃബലിതര്‍പ്പണം ഉണ്ടാകും. ക്ഷേത്ര ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കൈമുക്ക് പ്രകാശന്‍ നമ്പൂതിരി എന്നിവരും പിതൃബലി തര്‍പ്പണ ചടങ്ങുകള്‍ക്ക് അവകം ഹരികൃഷ്ണന്‍ ഇളയതും കാവനാട് സുരേഷ് ശാന്തിയും കാര്‍മികത്വം വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് സജീഷ് തറയില്‍, രവീന്ദ്രന്‍ കല്ലുംപുറം, സുകുമാരന്‍ വടക്കൂടന്‍, ശശി കല്ലുംപുറം എന്നിവര്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി ടി.ബി.യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ക്ഷയരോഗ വിരുദ്ധ വാരാചരണത്തിന് തുടക്കമായി.
നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡോ.ബെനീഷ് ബാബു, ഡോ.സജീവന്‍, ശോഭിക എന്നിവര്‍ സംസാരിച്ചു. ഡോ.മിനി കൃഷ്ണ്‍ ക്ലാസെടുത്തു
പാവറട്ടി മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ പരിശീലനം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.കാദര്‍മോന്‍, മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ഹുസൈന്‍, ഡോ.കെ.ടി.സുജ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ കേരള ഏനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ എം.ഇ.എസ്. അസ്മാബി കോളേജിലെ ബോട്ടണി ഗവേഷണ വിഭാഗം ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു.
ഊര്‍ജ കിരണ്‍-2017 എന്ന പദ്ധതി ഇ.ടി.ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേക്കോട് ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.മല്ലിക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ജി.വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി.ബാബു, ടി.എസ്.സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ.വി.എം.അസ്മ ക്ലാസെടുത്തു
കയ്പമംഗലം മതിലകം ഗ്രാമപഞ്ചായത്തിലെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കില ഫാക്കല്‍റ്റി ഗോകുല്‍ദാസ് പഠന ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു, വൈസ് പ്രസിഡന്റ് സുവര്‍ണ ജയശങ്കര്‍, പി.എസ്.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ചേലക്കര ചേലക്കര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപികയ്ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അച്ചന്‍കുഞ്ഞ് അധ്യക്ഷനായിരുന്നു. വടക്കാഞ്ചേരി എ.ഇ.ഒ.-സിദ്ധിഖ് ഫോട്ടോ അനാഛാദനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മുന്‍കാല അധ്യാപകരെ ആദരിക്കുന്നതിനായി ഗുരുവന്ദനം പരിപാടിയും നടത്തി. പഴയന്നൂര്‍ ബി.ആര്‍.സി.-ബി.പി.ഒ. ചിത്രലേഖ, പി.ടി.എ. പ്രസിഡന്റ് സി.സുരേഷ്., എസ്.എം.സി. അംഗം എം.എന്‍.നീലകണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
കൊടകര കനകമല മാര്‍ത്തോമ കുരിശുമുടി തീര്‍ത്ഥകേന്ദ്രത്തിലെ 78-ാമത് നോമ്പുകാല തീര്‍ത്ഥാടനത്തിനു മുന്നോടിയായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം ചേര്‍ന്നു.
ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കനകമല തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ.ആന്റോ ജി.ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ജോബി പോഴോലിപ്പറമ്പില്‍, ചാലക്കുടി ഡി.എഫ്.ഒ. -ആര്‍.കീര്‍ത്തി, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, ചാലക്കുടി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വില്‍സണ്‍ പാണാട്ടുപറമ്പില്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വനം, പോലീസ് , റവന്യു, ഇറിഗേഷന്‍, ആരോഗ്യം, കെ.എസ്.ഇ.ബി., ഫയര്‍ഫോഴ്‌സ്, കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ സന്നിഹിതരായിരുന്നു.
കയ്പമംഗലം കയ്പമംഗലം നിയോജകമണ്ഡലത്തിലെ വരള്‍ച്ചാ അവലോകന യോഗം ചേര്‍ന്നു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഇ.ടി.ടൈസന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ ഗ്രേസി, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജെസി തോമസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ മറ്റു ത്രിതല പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൊടകര കനകമല കലേടം ശ്രീ മഹാദേവവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം മാര്‍ച്ച് 4,5 തിയതികളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
ഈ മാസം 25ന് രാവിലെ 9ന് കൊടിയേറ്റം നടക്കും. മാര്‍ച്ച് 4ന് വൈകുന്നേരം 5ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലയുടെ പ്രഭാഷണം, ഉത്സവദിനമായ 5ന് രാവിലെ ഗണപതിഹോമം, രുദ്രാഭിഷേകം, മൂന്ന് ആനകളെ അണിനിരത്തി എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. വാര്‍്ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ശിവന്‍ കുണ്ടോളി, സെക്രട്ടറി നാരായണന്‍ തയ്യില്‍, വൈസ് പ്രസിഡന്റ് പി.വി.ജയചന്ദ്രന്‍, കെ.ബി.പ്രവീണ്‍, വി.പി.ബിനീഷ് എന്നിവര്‍ പങ്കെടുത്തു
പുതുക്കാട് നെന്മണിക്കര ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് കൊടിയേറി.
ക്ഷേത്രം തന്ത്രി വടക്കേടത്ത് ഹരി സമ്പൂതിരി കൊടിയേറ്റത്തിന് കാര്‍മികത്വം വഹിച്ചു. ശിവരാത്രി ദിവസമായ വെള്ളിയാഴ്ച രാവിലെ ക്ഷേത്ര ചടങ്ങുകള്‍ക്കു ശേഷം ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയും ഉച്ചതിരിഞ്ഞ് കേളത്ത് സുന്ദരന്‍ മാരാരുടെ പ്രമാണികത്വത്തില്‍ മേളത്തോടുകൂടിയ കാഴ്ചശീവേലി, രാത്രി പളളിവേട്ട എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. ശനിയാഴ്ച നെന്മണിക്കര കടവില്‍ ആറാട്ടു നടക്കും.
ചേര്‍പ്പ് ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ലാപ്‌ടോപ്പ്, എല്‍.സി.ഡി പ്രൊജക്ടര്‍, കാമറ എന്നിവ ചേര്‍പ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കൈമാറി.
സാമൂഹിക ആരോഗ്യ കേന്ദ്രം കേണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് വി.ആര്‍.സരള ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് വി.ഡി.സണ്ണി അധ്യക്ഷനായിരുന്നു. ആരോഗ്യ സ്‌റാന്റിംഗ് കമ്മിറ്റി ചെയര്‍ പെഴ്‌സന്‍ രഞ്ജിനി തെക്കത്ത്, ജെന്‍സന്‍ ജോര്‍ജ്, കെ.ഡി മില്‍ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അന്തിക്കാട് സി.പി.ഐ.നേതാവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന വി.കെ.മോഹനന്റെ മൂന്നാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും നടത്തി.
സ്മൃതി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അന്തിക്കാട് ചടയന്‍ മുറി സ്മാരക മന്ദിരത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സി.എന്‍.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ജില്ലാ അസിസ്റ്റന്റ്‌സെക്രട്ടറി അഡ്വ.ടി.ആര്‍.രമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ഗീതാഗോപി എം.എല്‍.എ., പി.ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ മോട്ടോര്‍ വാഹന മേഖലയെ തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്നാവശ്യപ്പെട്ട് ബി.എം.എസ്. മോട്ടോര്‍ തൊഴിലാളികള്‍ തൃശൂര്‍ കളക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
മോട്ടോര്‍ മേഖലയെ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ അനാസ്ഥ തുടരുകയാണെന്നും ചെറുകിട വാഹന മേഖലയെ സംരക്ഷിക്കുന്ന ഒരു നിലപാടുകളും ഒരു സര്‍ക്കാരും സ്വീകരിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ഓട്ടോ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ബി.എം.എസിന് പ്രാതിനിധ്യം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു. പടിഞ്ഞാറേ കോട്ടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. ഓട്ടോ തൊഴിലാളി യൂണിയന്‍ ജില്ല പ്രസിഡന്റ് എം.എം.വല്‍സന്‍, സെക്രട്ടറി വിനോജ്, ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍.വിജയന്‍, വൈസ് പ്രസിഡന്റ് കെ.മോഹന്‍ദാസ്, പി.ഗോപി, ജയന്‍ കോലാരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
വടക്കാഞ്ചേരി ഉത്രാളിക്കാവ് പറപ്പുറപ്പാട് ഇന്ന് നടക്കും.
രാത്രി 8ന് ക്ഷേത്ര കോമരം പള്ളിയത്ത് മാധവന്‍ നായര്‍ മൂന്ന് ദേശക്കാര്‍ക്കും കല്‍പന നല്‍കിയതിന് ശേഷം ഉത്രാളിക്കാവിന്റെ ശ്രീമൂലസ്ഥാനമായ മുല്ലക്കല്‍ ആലിന് ചുവട്ടില്‍ നിന്ന് ആദ്യപറ സ്വീകരിക്കും. അനുമതി ലഭിക്കാത്തതിനാല്‍ വെടിക്കെട്ട് വര്‍ണശബളമാക്കാനാണ് സാധ്യത. ഇതേസമയം വെടിക്കെട്ടിന് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പൂരകമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി നടത്തുന്ന ഉപവാസം ആരംഭിച്ചു. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്നിലായി റോഡരികില്‍ നടത്തുന്ന ഉപവാസം ക്ഷേത്രകോമരം പള്ളിയത്ത് മാധവന്‍നായര്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അക്കര എം.എല്‍.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ടി.എ.സുന്ദര്‍മേനോന്‍, പ്രൊഫ.എം.മാധവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഉത്രാളിക്കാവ് പൂരക്കമ്മിറ്റി ഭാരവാഹികള്‍, ഡി.സി.സി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത്, ജിജോ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 9ന് ആരംഭിച്ച ഉപവാസ സമരം വൈകീട്ട് 5നാണ് സമാപിക്കുക.
വടക്കാഞ്ചേരി പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് മാമാങ്കം ഇന്ന് ആഘോഷിക്കുന്നു.
ഉച്ചയ്ക്ക് തട്ടക ദേശങ്ങളില്‍ നിന്നുള്ള കുതിര എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു. തെക്കുംകര വിഭാഗമാണ് ഈ വര്‍ഷത്തെ മാമാങ്കത്തിന് നേതൃത്വം നല്‍കുന്നത്. മംഗലം, വിരുപ്പാക്ക, മണലിത്തറ, കരുമത്ര, പാര്‍ളിക്കാട് എന്നിവയാണ് മറ്റ് ദേശങ്ങള്‍. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയന്‍ മാരാര്‍ പ്രാമാണികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന മേളത്തില്‍ കിഴക്കൂട്ട് അനിയന്‍മാരാര്‍ നേതൃത്വം വഹിക്കും.വൈകീട്ട് തട്ടക ദേശങ്ങളിലെ കുതിരകള്‍ ക്ഷേത്രം പ്രദക്ഷിണം നടത്തുന്നതോടെ പ്രസിദ്ദമായ മച്ചാട് മാമാങ്ക കതിരകളിക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിക്കും. തുടര്‍ന്ന് പൂതന്‍ചിറ, ഹരിജന്‍വേല എന്നിവ നടക്കും.
തൃശൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 23-ാം ഡിവിഷനായ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.
സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, സെവന്‍ത് ഡേ സ്‌കൂള്‍ എന്നിവിടങ്ങളിലായി ഒരുക്കിയ നാല് ബൂത്തുകളിലാണ് വോട്ടിംഗ് നടക്കുന്നത്. യു.ഡി.എഫിനു വേണ്ടി ജോര്‍ജ് ചാണ്ടിയും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോസഫ് മാളിയേക്കലും ബി.ജെ.പി.സ്ഥാനാര്‍ത്ഥിയായി സി.വി.പ്രേമചന്ദ്രനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരമശിവനുമാണ് മത്സര രംഗത്തുള്ളത്. യു.ഡി.എഫ് സിറ്റിംഗ് സീറ്റായിരുന്ന മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ജോസി ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
പുതുക്കാട് അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു.
മണ്ണംപേട്ട മാത ഹൈസ്‌ക്കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് 5 വരെയാണ് വോട്ടെടുപ്പ്. സിപിഐയിലെ വത്സല തങ്കപ്പന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വാര്‍ഡില്‍ 1,306 വോട്ടുകളാണ് ആകെയുള്ളത്. എല്‍.ഡി.എഫിലെ സുനിത ഷാജുവും യുഡിഎഫിലെ സുമ ആന്റോയും ബി.ജെ.പിയുടെ രഞ്ജിനി ജിനേഷും തമ്മിലാണ് പ്രധാനമത്സരം. നാളെ രാവിലെ 10ന് അളഗപ്പനഗര്‍ പഞ്ചായത്ത് ഓഫീസില്‍ വോട്ടെണ്ണല്‍ നടക്കും. 11-ഓടെ വിജയിയെ അറിയാന്‍ കഴിയും. 17 അംഗങ്ങളുള്ള ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫിന് 9 അംഗങ്ങളും എല്‍.ഡി.എഫിന് 8 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് ഭരിക്കുന്ന അളഗപ്പനഗര്‍ പഞ്ചായത്തിനെ ഉപതെരഞ്ഞെടുപ്പു ഫലം ബാധിക്കില്ല.
ചൂരക്കാട്ടുകര ചൂരക്കാട്ടുകരയില്‍ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 3 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
ചെമ്മങ്ങാട്ട് വളപ്പില്‍ മഹേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. പേരാമംഗലം പോലീസ് കേസെടുത്തു.
തൃശൂര്‍ കേരള ഖാദി വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് - ഐ.എന്‍.ടി.യു.സി ജില്ലാ സമ്മേളനം തൃശൂരില്‍ നടന്നു.
മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഖാദി മേഖലയ്ക്ക് മുന്നോട്ട് നീങ്ങാനാകാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും അസംസ്‌കൃത പഞ്ഞിയുടെ വില വര്‍ദ്ധനവും കേന്ദ്രത്തിന്റെ നോട്ട് നിരോധനവും സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയുമെല്ലാം ഖാദിമേഖലയെ ബാധിച്ചുവെന്നും സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോക്ടറായി ജോലിയില്‍ പ്രവേശിച്ച കുണ്ടന്നൂര്‍ ഖാദി സെന്ററിലെ തൊഴിലാളിയുടെ മകന്‍ ഡോ.റിജോ ജോണിയെ ചടങ്ങില്‍ ആദരിച്ചു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഉപഹാരം സമര്‍പ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുറഹിമാന്‍കുട്ടി, ഖാദി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി വി.കേശവന്‍, എം.കെ.അബ്ദുസലാം, സി.ബി.ഗീത, അഡ്വ.സുബി ബാബു, ശങ്കരനാരായണന്‍, എം.പി.വത്സല തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ ഇന്നലെയുണ്ടായ എസ്.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പന്ത്രണ്ട് ബി.ജ.പി പ്രവര്‍ത്തകര്‍ക്കും അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് മതിലകം പോലീസ് കേസെടുത്തിട്ടുള്ളത്. കല്ലേറില്‍ പരിക്കേറ്റവരുള്‍പ്പടെ കേസില്‍ പ്രതികളാണ്. ഇതിനിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് കാമറാ ദൃശ്യങ്ങള്‍ പരിശോധിക്കും. അക്രമം നടന്ന കോളേജില്‍ എം.എല്‍.എ.മാരായ ഇ.ടി.ടൈസണ്‍, പ്രൊഫ: കെ.യു അരുണന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഇ.ടി. ടൈസണ്‍ ആവശ്യപ്പെട്ടു
എരുമപ്പെട്ടി റേഷന്‍ സംവിധാനം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.കെ.ടി.യു വെള്ളാറ്റഞ്ഞൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ അടുപ്പുകൂട്ടി സമരം നടത്തി.
പുലിയന്നൂര്‍ സെന്ററില്‍ സംഘടിപ്പിച്ച സമരം യൂണിയന്‍ ഏരിയ ജോയിന്റ് സെക്രട്ടറി പി.എ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റിയംഗം പി.എ.സുബ്രഹ്മണ്യന്‍ അധ്യക്ഷനായി. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.ജി.ഗോപിനാഥന്‍, ബ്രാഞ്ച് സെക്രട്ടറി കെ. മഞ്ജുനാഥന്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നമ്പീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാള പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി ആറാം വാര്‍ഡില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജനരോഷം ശക്തമായി.
നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ വാര്‍ഡംഗം സിജി വിനോദ് അധ്യക്ഷത വഹിച്ചു. വി.എസ്.ലക്ഷ്മണന്‍, സി.കെ.ശശീധരന്‍, എ.എം.ഹക്കിം തുടങ്ങിയവര്‍ സംസാരിച്ചു. ടവര്‍ നിര്‍മ്മാണത്തിനുള്ള അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷ പൊയ്യ ഗ്രാമപഞ്ചായത്ത് ഭരണസമിതി തള്ളിയിരുന്നു. ടവര്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. പൂപ്പത്തി ഏരിമ്മല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ടവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളത്.
തൃശൂര്‍ തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ദിനാഘോഷവും, പുരസ്‌കാരദാനവും ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാര്‍ഷികാഘോഷം മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ വിവിധ പുരസ്‌കാരങ്ങള്‍ക്ക് ഷീബ അമീര്‍, ഡോ. റോസ് ബീന, പോള്‍ തയ്യില്‍, റാഫി പൊന്തെക്കന്‍, ഡോ. കനകപ്രതാപ്, എസ്.ഐ-പി.ലാല്‍കുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ ഫ്രാങ്കോ ലൂയീസ്, എം.വി രാജേന്ദ്രന്‍ തുടങ്ങിയവര്‍ അര്‍ഹരായി. ചേംബര്‍ ഓഫ് കോമേഴ്‌സ് വൈസ് പ്രസിഡന്റ് ടി.ആര്‍ വിജയകുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ എം.ആര്‍.ഫ്രാന്‍സിസ്, സോളി തട്ടില്‍, ജീജി ജോര്‍ജ് , ട്രഷറര്‍ ജോണ്‍ ചിറ്റിലപ്പിള്ളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വടക്കാഞ്ചേരി വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകതൊഴിലാളി ഫെഡറേഷന്‍-എ.ഐ.ടി.യു.സി ഈ മാസം 28ന് നടത്തുന്ന കളക്‌ട്രേറ്റ് മാര്‍ച്ചിനോടനുബന്ധിച്ചുള്ള വാഹന പ്രചാരണ ജാഥയ്ക്ക് ഓട്ടുപാറയില്‍ സ്വീകരണം നല്കി.
ജാഥാ ക്യാപ്റ്റന്‍ എ.കെ.ചന്ദ്രന്‍, കുമ്പളം രാജപ്പന്‍, എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. എം.ആര്‍.സോമനാരായണന്‍, പി.കെ.പ്രസാദ്, എം.എ.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ്ങ് കോളജിന്റെ ടെക്‌ഫെസ്റ്റ് 23,25 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പുഴയ്ക്കല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ടെക്‌ഫെസ്റ്റ് ഹൈദരാബാദ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.എസ്. കരുണാനിധി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിന്റോ പെരേപ്പാടന്‍, ഡോ. ഉഷ മേനോന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സി.പി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃപ്രയാര്‍ ഭരണകാര്യങ്ങളില്‍ കൃത്യനിഷ്ഠയില്ലാത്ത ഉദ്യോഗസ്ഥര്‍ കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലെന്ന് സി.എന്‍ ജയദേവന്‍ എംപി.പറഞ്ഞു.
ഗീതാഗോപി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ച് വലപ്പാട് ഗവണ്മെന്റ് ആശുപത്രിയില്‍ സ്ഥാപിച്ച സെമി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതാഗോപി എം.എല്‍.എ അധ്യക്ഷയായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍ സുഭാഷിണി, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന അജയഘോഷ് എന്നിവര്‍ സംസാരിച്ചു. ഹൈമാസ്റ്റ് ലൈറ്റിനൊപ്പം 12 എല്‍.ഇ.ഡി ലൈറ്റുകളും ഉള്‍പ്പെട്ടതാണ് പദ്ധതി.
ചാലക്കുടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി വി.ഡി. സതീശന്‍ നയിച്ച യു.ഡി.എഫ് മധ്യമേഖല ജാഥ ചാലക്കുടിയില്‍ സമാപിച്ചു.
മൂന്നു ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം, പൊതു സമ്മേളനം എന്നിവയോടെയാരുന്നു സമാപനം. മൂന്നു കേന്ദ്രങ്ങിളില്‍ നിന്നു വാദ്യമേളങ്ങളോടെ പുറപ്പെട്ട പ്രകടനങ്ങള്‍ പുത്തുപറമ്പ് മൈതാനിയില്‍ എത്തി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍മാന്‍ പി.പി. തങ്കച്ചന്‍ അധ്യക്ഷനായിരുന്നു. പി.സി. ചാക്കോ, സി.എന്‍. ബാലകൃഷ്ണന്‍, അനൂപ് ജേക്കബ്ബ്, കെ.പി. ധാനപാലന്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.
ചേലക്കര ചേലക്കര ശ്രീ മാരിയമ്മന്‍ കോവില്‍ ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.
സി.കെ.രാജാമണി ഉദ്ഘാടനം ചെയ്തു. എ.ചന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംഘാടക സമിതി കണ്‍വീനര്‍ എസ്. ഷണ്മുഖന്‍, സി. ആര്‍. സെല്‍വന്‍, അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ ചേറ്റുപുഴ കണ്ണപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി.
വടക്കേടത്ത് താമരപ്പിള്ളി ദാമോദരന്‍ നമ്പൂതിരി കൊടിയേറ്റ് നിര്‍വ്വഹിച്ചു. ഉത്സവ ദിവസമായ വെള്ളിയാഴ്ച വരെ നവകം, ശ്രീഭൂതബലി, ശീവേലി എഴുന്നെള്ളിപ്പ്, നിറമാല, ചുറ്റുവിളക്ക് എന്നിവ നടക്കും. ഈ മാസം 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
കുന്നംകുളം ഗുരുവായൂര്‍ റോഡിലെ ചാട്ടുകുളത്തിലെ വെള്ളം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. കൊടും വേനലില്‍ ചാട്ടുക്കുളം ചര്‍ച്ചയാവുകയാണ്.
ചാട്ടുക്കുളം കുന്നംകുളത്തിന് കേവലമൊരു ജലശ്രോതസ്സുമാത്രമല്ല. ഈ വ്യാപാര നഗരത്തിന്റെ സാംസ്‌ക്കാരവും, ചരിത്രവുമായി അതിന് ഏറെ പങ്കുണ്ട്. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ നാല് ഏക്കറോളം വിസ്ത്രിയിലുള്ള ഈ പൗരീണിക കുളം.ചാട്ടുക്കുളത്തിലെ വെള്ളം വറ്റിയതാര്‍ക്കും അറിവില്ല. മേഖലയിലുള്ളവര്‍ക്ക് ഏത് കാലവും നീന്തിക്കുളിക്കാമെന്നതിനപ്പുറം പരിസരത്താകെയള്ള ശുദ്ധ ജല ശ്രോതസ്സുകളിലെ ജലം വറ്റാതെ കാക്കുന്നതിനും ഈ കുളത്തിന് നിര്‍ണ്ണായക പങ്കുണ്ട്.വേനലില്‍ ജലക്ഷാമം നേരിട്ട് തുടങ്ങുമ്പോഴെല്ലാം ചാട്ടുകുളത്തിലെ ജലം ശേഖരിച്ച് കുടിവെള്ള സ്രോതസ്സുണ്ടാക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാകാറുണ്ട്, മഴ കനത്താല്‍ പിന്നെ പദ്ധതി കടലാസ്സില്‍ വിശ്രമം കൊള്ളും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ വന്ന് നാല് ഭരണ സമതികളും ഇത്തരം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു ഭരണ സമതിയാകട്ടെ പദ്ധതി നടത്തിപ്പിനായി 10 വര്‍ഷം മുന്‍പ് 18 ലക്ഷം രൂപ നടത്തിപ്പുക്കാരായ വാട്ടര്‍ അതോററ്റിക്ക് കൈമാറുകയും ചെയ്തു. ഇന്‍ഡിഗ്രേറ്റഡ് സ്‌മോള്‍ ആന്‍ഡ് മീഡിയം ടൗണ്‍ പദ്ധതി പ്രകാരം 28 ലക്ഷം രൂപയുടെ പദ്ധതിതയ്യാറാക്കിയത് 2005 ഓടെയായിരുന്നു. മഴക്കാലത്ത് ചാട്ടുക്കുളത്തിലെ ജലം പമ്പ് ചെയ്ത് കുറുക്കന്‍പാറയിലെ ക്വോറിയില്‍ ശേഖരിച്ച് വേനലില്‍ ഈ ജലം 12 ഓളം വാര്‍ഡുകളിലേക്ക് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. സര്‍ക്കാര്‍ അനുമതി നേടി പണം കൈമാറിയെന്നല്ലാതെ മറ്റൊന്നും നടന്നില്ല. കഴിഞ്ഞ ഭരണ സമതിയുടെ കാലത്ത് ബോട്ട് സവാരി നടത്തിയാലോ എന്നായി ആലോചന. നിറയെ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന മേഖലയില്‍ ടൂറിസം പദ്ധതിയായി പുതിയമുഖം നല്‍കാനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഡീസല്‍ ചോര്‍ന്ന് വെള്ളം ഉപയോഗ ശൂന്യമാകുമെന്ന് ജല അതോററ്റി റിപ്പോര്‍ട്ട് നല്‍കിയതിനാല്‍ അതും നടന്നില്ല. പലപ്പോഴായി ജല ശേഖരിച്ച് വെക്കുന്നതുള്‍പടേയുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്‌തെങ്കിലും ഇതെല്ലാം കടലാസ്സില്‍ മാത്രമായി ഒതുങ്ങി പോയി എന്നതാണ് ചാട്ടുക്കുളത്തിന്റെ പദ്ധതി ചരിത്രം. ഈ കുളത്തിലെ ജലം ശരിയായ രീതിയില്‍ ഉപയോഗിക്കാനായാല്‍ കുന്നംകുളത്തെ ജലക്ഷാമത്തിന് ഒരു പരിധി വരേ തടയിടാനാകുമെന്ന് പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുന്നതാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകളും പദ്ധതികളും ഉണ്ടായെങ്കുലും അത് പ്രാവര്‍ത്തികമാക്കാന്‍ ഇതു വരേ ആരും മുന്നോട്ട് വന്നില്ല.
തൃശൂര്‍ ഇറ്റ്‌ഫോക്ക് മാതൃകയില്‍ അന്താരാഷ്ട്ര നാടന്‍ കലാമേളയ്ക്കും നൃത്തോത്സവത്തിനും കേരളത്തില്‍ വേദിയൊരുക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി എ.കെ. ബാലന്‍. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്നതിനുപരി കലകളുടെ സ്വന്തം നാടാക്കി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കും. സാംസ്‌ക്കാരിക ദേശീയത എന്ന കപട മുദ്രാവാക്യം മുഴക്കുന്ന കാലഘട്ടമാണിത്. ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന തന്ത്രമാണ് സാംസ്‌ക്കാരിക മേഖലയില്‍ ഇന്ന് നാം കാണുന്നത്. ലോകത്തിന്റെ സാംസ്‌ക്കാരിക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് സാധിച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രത്യേക ഇനമായി തുക ഉള്‍പ്പെടുത്തും. ഈ അടുത്ത നാളുകളില്‍ കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നമ്മുടെ മനസ്സിനെയെല്ലാം വേദനിപ്പിക്കുന്നതാണ്. കശ്മലന്മാര്‍ക്കും തെരുവ് ഗുണ്ടകള്‍ക്കും അഴിഞ്ഞാടാന്‍ ഇനി കേരളം അനുവദിക്കുകയില്ല. ഇതിന് നേതൃത്വം കൊടുക്കുന്നവരേയും കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സിനിമാ മേഖലയിലെ ഒരു കലാകാരനും കലാകാരിക്കും കഴിഞ്ഞ ദിവസം സംഭവിച്ചത് ഇനി കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നതായും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എ.കെ. ബാലന്‍ പറഞ്ഞു. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്മന്നൂര്‍ ചാക്യാര്‍ പുരസ്‌ക്കാരം പത്മശ്രീ സാവിത്രി കനയലിന് മന്ത്രി നല്‍കി. ശിവ വിശ്വനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി എ.സി. മൊയ്തീന്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. ഡെയ്‌ലി ബുള്ളറ്റിന്റെ പ്രകാശനം സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിലാഷ് പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ., മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പത്മശ്രീ കലാമണ്ഡലം ഗോപി എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് സംവിധായകന്‍ ശങ്കര്‍ വെങ്കിടേശ്വരന്‍ ഒരുക്കിയ 'ഉടലുറവ് ഉയിരെഴുത്ത് ഉടലെടുപ്പ്' എന്ന പ്രത്യേക പരിപാടിയും ഇസ്രായേല്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച ലോസ്റ്റ് വില്‍സ് ഓഫ് ടൈംസ് എന്ന നാടകവും അരങ്ങേറി.
തൃശൂര്‍ മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
വലക്കാവ് അച്ചന്‍കുന്ന് കോളനിയില്‍ കോടതി ഇടപ്പെട്ട് അടപ്പിച്ച കരിങ്കല്‍ ക്വാറി വീണ്ടും തുറക്കാനുള്ള ശ്രമം മലയോര സംരക്ഷണ സമിതിയില്‍പ്പെട്ട സ്ത്രീകള്‍ തടഞ്ഞിരുന്നു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
തൃശൂര്‍ മഹാശിവരാത്രിയോടനുബന്ധിച്ച് തൃശൂര്‍ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന നൃത്ത-സംഗീതോത്സവം തുടരുന്നു.
ക്ഷേത്രം ശ്രീമൂലസ്ഥാനത്തെ ശിവരാത്രി മണ്ഡപത്തില്‍ നടക്കുന്ന നൃത്ത-സംഗീതോത്സവത്തിന്റെ ആറാം ദിനമായ തിങ്കളാഴ്ച ഷീബ സഹദേവന്‍, രേഖ മേനോന്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യവും ചലച്ചിത്ര താരം സ്വാതി നാരായണന്‍ അവതരിപ്പിച്ച കുച്ചിപ്പുഡിയും അരങ്ങേറി. നൃത്തങ്ങള്‍ ആസ്വദിക്കാനായി നിരവധി കലാപ്രേമികളാണ് ശിവരാത്രി മണ്ഡപത്തിലേക്കെത്തിയത്. ഏഴാം ദിനമായ ചൊവ്വാഴ്ച വൈകീട്ട് ഗോപിക എസ്.മേനോന്റെ നൃത്തവും ബാംഗ്ലൂരില്‍ നിന്നുള്ള രാധിക രാജീവ്കുമാറിന്റെ ഭരതനാട്യവും തുടര്‍ന്ന് വിവിധ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന 'സര്‍വ്വം ലയം' എന്ന വാദ്യോപകരണ കച്ചേരിയും അരങ്ങേറും. വെള്ളിയാഴ്ചയാണ് മഹാശിവരാത്രി.
കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ എസ്.എഫ്.ഐ-ബിജെപി സംഘര്‍ഷം, കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി.
അസ്മാബി കോളേജിലെ വിദ്യാര്‍ത്ഥികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരും പുറമെ നിന്നുമെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഡി-സോണ്‍ മത്സരത്തിന്റെ പരിശീലനത്തിനായി എത്തിയ വിദ്യാര്‍ത്ഥിയെ പുറമെ നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രിന്‍സിപ്പാളുമായി സംസാരിക്കാനെത്തിയ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളും അവര്‍ക്കൊപ്പം വന്ന് പുറത്ത് കാത്തു നിന്നിരുന്ന പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗത്തെയും അനുനയിപ്പിക്കാന്‍ കോളേജ് അധികൃതര്‍ ശ്രമിക്കുന്നതിനിടയിലാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ഇരുപക്ഷത്തുള്ളവര്‍ക്കും പരിക്കേറ്റു. ഒടുവില്‍ പോലീസെത്തി ലാത്തി വീശിയതോടെയാണ് ഇരുവിഭാഗവും പിന്‍മാറിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപെട്ട് മതിലകം പോലീസ് രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശ്‌നസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ചാലക്കുടി കൊരട്ടി കിന്‍ഫ്ര വ്യവസായ പാര്‍ക്കി ല്‍ സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്ന പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.
വ്യവസായ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു മന്ത്രി. മള്‍ട്ടി സ്‌റ്റോറേജ് കെട്ടിടമാണ് ഇതിനായി നിര്‍മ്മിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഇതിനായി പത്തു കോടി രൂപയുടെ അനുമതിയും നല്കിയിട്ടുണ്ട്. കിന്‍ഫ്രയില്‍ അവശേഷിക്കുന്ന 96 സെന്റ് സ്ഥലത്താണ് പുതിയ സംരംഭമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അച്ചടി പ്രസിന്റെ ഭാഗമായി ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ പാര്‍ക്കിന്റെ ആവശ്യത്തിന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും എ.സി.മൊയ്തീന്‍ അറിയിച്ചു. ബി.ഡി.ദേവസ്സി എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലന്‍, കിന്‍ഫ്രാ ജനറല്‍ മാനേജര്‍ പി.ഉണ്ണികൃഷ്ണന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് പെരുമാറ്റ ചട്ടം ലംഘിച്ചതായി പരാതി.
നിശബ്ദ പര്യടനം നടത്തുന്നതിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി ക്ഷേമ പെന്‍ഷന്റെ അപേക്ഷ ഫോം വിതരണം ചെയ്തുവെന്ന് ആരോപിച്ച് യു.ഡി.എഫാണ് പരാതി നല്‍കിയത്. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റും, യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഏജന്റുമായ കെ.രാജേശ്വരിയാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. തിങ്കളാഴ്ച ഉച്ചയോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ അപേക്ഷ ഫോറം വിതരണം ചെയ്തത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസെത്തി പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ഫോം പിടിച്ചെടുത്തിരുന്നു.
കയ്പമംഗലം ദേശിയപാത -17 എസ്.എന്‍.പുരം അഞ്ചാംപരത്തിയില്‍ നിര്‍ത്തിയിട്ട മിനി ലോറിക്ക് പുറകില്‍ കാറിടിച്ച് ഒരു സ്ത്രീയുള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ സ്വദേശികളായ ജോസഫ്, സാന്റോ, മഞ്ജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പള്ളിനട എസ്.വൈ.എസ് സാന്ത്വനം പ്രവര്‍ത്തകര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. െ്രെഡവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പറയുന്നു. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്.
പാവറട്ടി എളവള്ളി ഗ്രാമപഞ്ചായത്ത് വാക കാക്കത്തുരുത്തി പാടശേഖരത്തിലെ 184 ഏക്കറിലെ കതിര് വന്ന നെല്‍ച്ചെടികള്‍ വെള്ളമില്ലാതെ കരിഞ്ഞുണങ്ങി.
മൂന്ന് വളപ്രയോഗവും, ചാഴിയ്ക്കുള്ള അവസാന മരുന്നടിയും കഴിഞ്ഞ പാടശേഖരമാണിത്. കര്‍ഷകര്‍ക്ക് ഒരു ഏക്കറില്‍ 30,000 രൂപയോളം ചിലവ് വന്നിട്ടുണ്ട്. വരന്തരപ്പിള്ളി കുറുമാലി പുഴയ്ക്ക് കുറുകെ തടയണ നിര്‍മ്മിക്കാന്‍ വേണ്ടി 10 ദിവസത്തോളം ചിമ്മിനി ഡാമിന്റെ ഷട്ടര്‍ അടച്ചിട്ടതാണ് കൃഷി നശിക്കാനിടയാക്കിയതെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. നെല്‍ക്കതിരുകള്‍ കരിഞ്ഞുണങ്ങി പതിരായ അവസ്ഥയാണ്. സംഭവത്തില്‍ അടിയന്തിര ധനസഹായം അനുവദിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട മുനിസിപ്പല്‍ പ്രദേശത്തെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ നഗരസഭാ ഓഫീസ് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.
സാമ്പത്തിക വര്‍ഷം. അവസാനിക്കാറായിട്ടും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സി.പി.എം ഏരിയാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.ബി.രാജു, സുമതി ഗോപാലകൃഷ്ണന്‍, പ്രജിത സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.ദാസന്‍, ഗീത പുരുഷോത്തമന്‍, ഗിരിജ ബാബു, പി.വി.സദാനന്ദന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ച് ഒന്നു മുതല്‍ തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണും, സെക്രട്ടറിയ്ക്കും തൊഴിലാളികള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചു.
ഗുരുവായൂര്‍ ഗുരുവായൂര്‍ തിരുവെങ്കിടം പ്രദേശം ഗുരുവായൂരില്‍ നിന്ന് ഒറ്റപ്പെടാതിരിക്കാന്‍ അടിപ്പാത നിര്‍മിക്കണമെന്ന് നഗരസഭ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരിയാണ് വിഷയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയവ്യത്യാസം കൂടാതെ കൗണ്‍സിലര്‍മാര്‍ നിര്‍ദേശത്തെ പിന്തുണച്ചു. നേരത്തെയുണ്ടായിരുന്ന തിരുവെങ്കിടം റെയില്‍ഗേറ്റിന് അടിയിലൂടെ പാത നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ റെയില്‍വേ അധികൃതരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. നഗരസഭയുടെ പ്ലാന്‍ ഫണ്ടും അമൃത് പദ്ധതി വഴി ലഭിക്കുന്ന സഹായവും ആവശ്യമെങ്കില്‍ അടിപ്പാതക്കായി ചിലവഴിക്കും. തിരുവെങ്കിടം, ഇരിങ്ങപ്പുറം പ്രദേശങ്ങള്‍ക്ക് ഏറെ സഹായമാകും അടിപ്പാത. പാത നിര്‍മാണത്തിന് സമ്മര്‍ദ്ദം ചെലുത്താനുള്ള നഗരസഭയുടെ തീരുമാനത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അഭിനന്ദിച്ചു. ചൂല്‍പ്പുറം ഭാഗത്ത് മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ നഗരസഭ നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കണമെന്ന് എ.ടി. ഹംസ ആവശ്യപ്പെട്ടു. ചെമ്മണൂര്‍ തോട് സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന ജലീല്‍ പണിക്കവീട്ടിലിന്റെ ആവശ്യം യോഗം അംഗീകരിച്ചു. ഈ തോടില്‍ തടയണ വേണമെന്ന് ടി.എസ്. ഷെനിലും വേഗത്തില്‍ സര്‍വേ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഉപാധ്യക്ഷന്‍ കെ.പി. വിനോദും ആവശ്യപ്പെട്ടു. നെന്മിനി, തൈക്കാട് പ്രദേശത്തെ ചമ്പ്രം തോടും സര്‍വേ നടത്തും. ചക്കംകണ്ടത്തെ അഴുക്കുചാല്‍ പദ്ധതിയുടെ പ്ലാന്റ് നവീകരിക്കാന്‍ 4 ദശാംശം 5 കോടി രൂപയും വിതരണ ശൃംഖലക്കായി 25 കോടി രൂപയും അമൃത് പദ്ധതിയില്‍ വകയിരുത്തും. വാട്ടര്‍ അതോറിറ്റിയെ ഒഴിവാക്കി വികേന്ദ്രീകൃത ജലവിതരണ പദ്ധതിക്ക് രൂപം നല്‍കും. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഗ്രാന്‍ സോണിനായി 2 ദശാംശം 1,4 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. പ്രൊഫ. പി.കെ. ശാന്തകുമാരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
പാവറട്ടി എളവള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം കേര കര്‍ഷകര്‍ക്ക് ജൈവവളം വിതരണം ചെയ്തു.
13 ലക്ഷം രൂപ ചിലവഴിച്ച് എഴുനൂറോളം കര്‍ഷകര്‍ക്കാണ് വളം വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്.സദാനന്ദന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. കൃഷി ഓഫീസര്‍ കെ.ബിന്ദു, കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഇ.ബി.നിധീഷ്, പഞ്ചായത്ത് അംഗങ്ങളായ ലിസി വര്‍ഗീസ്, സി.എഫ്.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം എടമുട്ടം പുളിഞ്ചോട്ടില്‍ യുവാവിനെ ആറംഗ സംഘം മര്‍ദ്ദിച്ചതായി പരാതി.
പുളിഞ്ചോട് സ്വദേശി അറയ്ക്ക വീട്ടില്‍ മജീദിന്റെ മകന്‍ നിജിലിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വെള്ളം വില്‍പ്പന കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നിജിലിനെ ആറംഗ സംഘം തടഞ്ഞു നിര്‍്ത്തി മര്‍ദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന 12,500 രൂപ പിടിച്ചു വാങ്ങുകയും ചെയ്യുകയായിരുന്നു. നിരവധി കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംഘമാണ് മര്‍ദ്ദിച്ചതെന്ന് നിജില്‍ പറഞ്ഞു. മതിലകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പെരിങ്ങോട്ടുകര പെരിങ്ങോട്ടുകര പാടത്ത് ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം നടന്നു.
താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ജോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ഓമന ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, സ്വയം സഹായ സംഘം ഭാരവാഹികളായ ടി.കെ.ഷാജു, കെ.ജി.സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പെരിങ്ങോട്ടുകര സ്വയം സഹായ സംഘത്തിന്റെയും പെരിങ്ങോട്ടുകര പാടം സമിതിയുടെയും നേതൃത്വത്തിലാണ് നെല്‍കൃഷി നടത്തിയത്.
കൊടകര െ്രെടബല്‍ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ ശാസ്താംപൂവ്വം, കാരിക്കടവ് ആദിവാസി കോളനി നിവാസികള്‍ക്കായി പരാതി പരിഹാര അദാലത്തും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.
ചാലക്കുടി ഡി.വൈ.എസ്.പി.-സി.എസ്.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ശാസ്താംപൂവ്വം കോളനി കമ്യൂണിറ്റി ഹാളില്‍ നടന്ന അദാലത്ത് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു. കൊടകര സി.ഐ-കെ.സുമേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍.കീര്‍ത്തി മുഖ്യാതിഥിയായിരുന്നു. നൂറ്റമ്പതോളം പേര്‍ അദാലത്തില്‍ പങ്കെടുത്തു. കുടിവെള്ളം, പൊതുശ്മശാനം, വീട്, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ ആദിവാസികള്‍ അദാലത്തില്‍ ഉന്നയിച്ചു. ഇവ തീര്‍പ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ അധികാരികള്‍ക്ക് കൈമാറി.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.
വിവിധ ദേശങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ താള വാദ്യ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തി. ചെറുശ്ശേരി കുട്ടന്‍ മാരാര്‍, കലാമണ്ഡലം ശിവദാസ് എന്നിവരുടെ മേള പ്രമാണത്തില്‍ വിവിധ ദേശങ്ങില്‍ നിന്നെത്തിയ ചെറുപൂരങ്ങള്‍ ക്ഷേത്രത്തില്‍ വാദ്യ വിസ്മയം തീര്‍ത്തു. തിടമ്പേറ്റുന്ന ആനയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ഇത്തവണ സമാജം നേരിട്ട് തിടമ്പേറ്റുന്നതിനായി തിരുവമ്പാടി ശിവസുന്ദറിനെ ഏര്‍പ്പാടാക്കിയിരുന്നു.
ചേര്‍പ്പ് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മേഖലാ ജാഥയ്ക്ക് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍പ്പില്‍ സ്വീകരണം നല്‍കി.
സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ.അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ വി.ഡി. സതീശന്‍, അനൂപ് ജേക്കബ്ബ്, ടി.എന്‍.പ്രതാപന്‍, ജോസഫ് ചാലിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ഷെയ്ഖ് പി.ഹാരിസ്, കെ.ആര്‍.ഗിരിജന്‍, ടി.യു.രാധാകൃഷ്ണന്‍, കെ.കെ.കൊച്ചുമൊഹമ്മദ്, ജോസ് വള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാവറട്ടി സംസ്ഥാന പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമായി കണ്ണൂരില്‍ നടന്ന സംസ്ഥാന പ്രശ്‌നോത്തരി മത്സരത്തില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി എം.ശങ്കര്‍, ജൂനിയര്‍ സൂപ്രണ്ട് അബ്ദുല്‍ റസാക്ക് എന്നിവര്‍ പി.കെ.ശ്രീമതി എം.പിയില്‍ നിന്ന് ട്രോഫിയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. 'പഞ്ചായത്ത് രാജ് സംവിധാനവും വികേന്ദ്രീകൃത ആസൂത്രണവും' എന്ന വിഷയത്തിലായിരുന്നു പ്രശ്‌നോത്തരി മത്സരം. മലപ്പുറം ജില്ല ഒന്നാം സ്ഥാനവും കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
കൊടകര വൃക്കരോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വി.കൃഷ്ണക്ക് സഹപാഠികളും പി.ടി.എ.യും ചേര്‍ന്ന് ചികിത്സാ ധന സഹായം നല്‍കി.
സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപകന്‍ എന്‍.സിറാജുദ്ദീന്‍ തുക ഏറ്റുവാങ്ങി.
കുന്നംകുളം പെണ്മ നിറഞ്ഞ കഥകളി കാണികള്‍ക്കു വേറിട്ട അനുഭവമായി. കഥകളി ക്ലബിന്റെ നേതൃത്വത്തില്‍ കുന്നംകുളത്താണ് സ്ത്രീകള്‍ മാത്രം കഥാപാത്രങ്ങളായുള്ള ലവണാസുര വധം അരങ്ങിലെത്തിയത്.
കളിയുടെ അരങ്ങു ഉണര്‍ന്നപ്പോള്‍ അരങ്ങില്‍ ലവനും ശത്രുഘ്‌നനും ഹനുമാനും കുശനും സീതയുമെല്ലാം സ്ത്രീകള്‍. കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുന്നംകുളത്ത് അരങ്ങേറിയ ലവണാസുര വധം കഥകളിയില്‍ സ്ത്രീ ഭാവങ്ങള്‍ നിറഞ്ഞാടി. കഥകളിയില്‍ പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സ്ത്രീകളാണെന്ന് കളിയുടെ ഒരു ഘട്ടത്തിലും കാണികള്‍ തിരിച്ചറിഞ്ഞില്ല. അത്ര മാത്രം അഭിനയ പാടവത്തോടെയാണ് ഓരോ കലാകാരിയും തങ്ങളുടെ വേഷങ്ങള്‍ രംഗത്തവതരിപ്പിച്ചത്. അതിനാല്‍ ആദ്യമായി സ്ത്രീകള്‍ മാത്രം രംഗത്തെത്തിയ കഥകളി നിറഞ്ഞ സദസിനു പുതിയൊരു അനുഭവമായി. കഥകളിയ്ക്കു തിരശീല വീണതിനു ശേഷമാണ് അരങ്ങിലാടിയത് സ്ത്രീകള്‍ മാത്രമാണെന്ന് ആസ്വാദകര്‍ അറിഞ്ഞത്. പുരുഷ കഥാപാത്രങ്ങളായ ലവനായി മിത്രവൃന്ദയും, ശത്രുഘ്നനായി ഗോപിക രമേഷും, ഹനുമാനായി ആര്യ പറപ്പൂരും, കുശനായി മിഥില മാടശേരിയും, ഏക സ്ത്രീ കഥാപാത്രമായ സീതയായി ക്ഷമ രാജയും അരങ്ങില്‍ നിറഞ്ഞാടി. കഥകളിയില്‍ സാധാരണയായി മിക്ക സ്ത്രീ കഥാപാത്രങ്ങള്‍ക്കും ജീവന്‍ പകരാറുള്ളത് പുരുഷന്മാരാണ്. ആദ്യമായാണ് പുരുഷ സാന്നിധ്യമില്ലാതെ പെണ്മയില്‍ നിറഞ്ഞു കഥകളി അരങ്ങിലെത്തിയത്. സംഗീതത്തില്‍ മീര രാംമോഹനും, അദ്രിജ വര്‍മയും ചെണ്ടയില്‍ കലാമണ്ഡലം വിനോദും മദ്ദളത്തില്‍ ആര്‍.എല്‍.വി ഗീതിനും, ചുട്ടിയില്‍ കലാനിലയം വിഷ്ണുവും പിന്നണിയില്‍ അണിനിരന്നു.
കൊടകര ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി കല്ലേറ്റുങ്കര പോളിടെക്‌നിക്ക് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.
ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. കൊടകര എസ്.ഐ-സുബീഷ്‌മോന്‍ അധ്യക്ഷത വഹിച്ചു. എ.എസ്.ഐ.-എം.സി.ഗോപി, പ്രിന്‍സിപ്പാള്‍ എന്‍.രാമചന്ദ്രന്‍, ഐവിന്‍ ആന്റണി എന്നിവര്‍ സംസാരിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥന്‍ പി.രാമചന്ദ്രന്‍ ക്ലാസെടുത്തു.
എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ കുടക്കുഴി ലിങ്ക് കോണ്‍ക്രീറ്റ് റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് രമണി രാജന്‍ നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, പൊതു പ്രവര്‍ത്തകനായ കെ.ഇ.ബാബു എന്നിവര്‍ പങ്കെടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷത്തി 82,000 രൂപ ചിലവഴിച്ചാണ് 96 മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പഞ്ചായത്ത് നടത്തിയത്.
ചാലക്കുടി റേഷന്‍ വ്യാപാരി ലൈസന്‍സികള്‍ക്ക് മാസവേതനവും ജീവനക്കാര്‍ക്ക് ക്ഷേമനിധിയും ഏര്‍പ്പെടുത്തണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ചാലക്കുടി താലൂക്ക് യോഗം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. വേണു, സന്തോഷ് കല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
പാവറട്ടി മുല്ലശേരിയില്‍ പേ വിഷബാധ മൂലം ഒരു പശു കൂടി ചത്തു.
ഇതോടെ മേഖലയില്‍ പേ വിഷബാധ മൂലം ചത്ത പശുക്കളുടെ എണ്ണം നാലായി. ചീരോത്ത് ഷാജിയുടെ വീട്ടിലെ കറവയുള്ള പശുവാണ് ചത്തത്. കഴിഞ്ഞ മാസമാണ് ഈ പശുവിന് നായയുടെ കടിയേറ്റത്. ഇതേ തുടര്‍ന്ന് നാല് കുത്തിവെയ്പ്പുകള്‍ എടുത്തിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി പശു ചാവുകയായിരുന്നു. ഷാജിയുടെ വീട്ടിലെ രണ്ട് പശുക്കള്‍ക്ക് കൂടി നായയുടെ കടിയേറ്റിട്ടുണ്ട്. പേയിളകിയ തെരുവ് നായ്ക്കള്‍ പ്രദേശത്തെ നിരവധി വളര്‍ത്തു നായ്ക്കളെ കടിച്ചിരുന്നു. ഈ നായ്ക്കള്‍ നിരീക്ഷണത്തിലാണ്. പശുക്കളുടെ പാല്‍ കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയെ തുടര്‍ന്ന് മേഖലയില്‍ കഴിഞ്ഞ ദിവസം ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു. പാല്‍ നന്നായി തിളപ്പിച്ചതിനു ശേഷം ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ നിര്‍ദ്ദേശം. പേ വിഷബാധ മൂലം പശുക്കള്‍ ചത്ത ക്ഷീര കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കുന്നംകുളം ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായുള്ള തൃശൂര്‍ റൂറല്‍ ജില്ല തല സെമിനാര്‍ കുന്നംകുളത്ത് നടന്നു.
മന്ത്രി എ.സിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. ഡി.വൈ.എസ് പി. -പി.എ വര്‍ഗീസ്, സി.ഐ-കെ.ബി സുരേഷ്, സിനിമാതാരം ജയരാജ് വാര്യര്‍ എന്നിവര്‍ സംസാരിച്ചു
വടക്കാഞ്ചേരിയി ഉത്സവാഘോഷങ്ങള്‍ തടസപ്പെടുത്തുന്നതിനെതിരെ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചൊവ്വാഴ്ച വടക്കാഞ്ചേരിയില്‍ ഉപവാസ സമരം നടത്തും.
തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മച്ചാട് നിന്ന് വെടിക്കെട്ട് സാമഗ്രികള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. കളക്ടര്‍ നല്‍കിയ ഉറപ്പിന്റെ ലംഘനമാണിതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. അധികാരികള്‍ നിലപാട് മാറ്റിയില്ലെങ്കില്‍ മറ്റ് സമര മാര്‍ഗങ്ങളിലേക്ക് തിരിയുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
തൃശൂര്‍ സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഗുണ്ടകളുടെ ലിസ്റ്റ് ഇന്റലിജന്‍സ് തയ്യാറാക്കി.
കാപ്പപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നിന്ന് 176 പേരുടെ ലിസ്റ്റാണ് ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൂറലില്‍ 141 പേരും തൃശൂര്‍ സിറ്റിയില്‍ 35 പേരും ഗുണ്ടാപട്ടികയിലുണ്ട്. യുവനടിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യപാകമായി പോലീസ് ഗുണ്ടാലിസ്റ്റ് എടുത്തത്. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താന്‍ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ പട്ടികയില്‍ ഐ.ജിയുടേയും എസ്.പിയുടേയും കമ്മീഷണറുടേയും നിര്‍ദ്ദേശത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
തൃശൂര്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരളാ മഹിളാ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന് ഓഫീസ് മാര്‍ച്ച് നടത്തി.
മഹിളാ സംഘം ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കോര്‍പ്പറേഷനു മുന്നില്‍ സമാപിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി എം.സ്വര്‍ണലത, പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ആര്‍.റോസിലി, സുനന്ദ രാജന്‍, മിനി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ശാന്താ അപ്പു, സെക്രട്ടറി ബീനാ മുരളി, സുനന്ദ ശശി, ഗീതാരാജന്‍, സോഫി തിലകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ കുടിവെളളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ തദ്ദേശസ്വയഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തനതു ഫണ്ടോ, പ്ലാന്‍ഫണ്ടോ ഉപയോഗിച്ച് കുടിവെള്ള വിതരണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു.
വരള്‍ച്ചാ ഫണ്ടില്‍ നിന്ന് അവ നല്‍കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ജലവിതരണം ആക്ഷേപരഹിതമാക്കാന്‍ കുടിവെളളം വിതരണം ചെയ്യുന്ന വാഹനത്തിന്റെ നമ്പറും വിതരണശേഷിയും വിശദാംശങ്ങളും പഞ്ചായത്തില്‍ പ്രദര്‍ശിപ്പിക്കണം. ജലമോഷണം തടയുന്നതിന് ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 9, 10, 11വാര്‍ഡുകളില്‍ ഉടന്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് കുടിവെളളം വിതരണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ ജനറല്‍ നേഴ്‌സിംഗ് പതിനാലാം ബാച്ച് വിദ്യാര്‍ത്ഥികളുടെ ലാംപ് ലൈറ്റിംഗ് സെറിമണി തൃശ്ശൂരില്‍ നടന്നു.
അനില്‍ അക്കര എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ, ഷീബ ഡാനിയേല്‍, വി.ജി.ശശികുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ജവഹര്‍ ബാലജന വേദിയുടെ ചെയര്‍മാനായി സുരേഷ് കെ. കരുണിനെ നിയമിച്ചു.
ഒരു വര്‍ഷത്തേക്ക് നിയമിച്ച് ജവഹര്‍ ബാലജനവേദി സംസ്ഥാന ചെയര്‍മാന്‍ ജി.വി.ഹരിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.
തൃശൂര്‍ പന്നിപ്പനി ബാധിച്ച് അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
പാലക്കാട് കിഴക്കഞ്ചേരി മമ്പാട് വീട്ടില്‍ 55 വയസുള്ള ആസിയ ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നാട്ടുകാല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി പന്നിപ്പനി ബാധിച്ച് മരിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ പന്നിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
എരുമപ്പെട്ടി എരുമപ്പെട്ടി കരിയന്നൂരില്‍ രണ്ട് പേര്‍ക്ക് എച്ച് വണ്‍ -എന്‍ വണ്‍ സ്ഥിരീകരിച്ചു.
കരിയന്നൂര്‍ സ്വദേശിയായ യുവാവിനും ഭാര്യക്കുമാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഒരു മാസം മുന്‍പ് അപകടത്തില്‍ പരിക്കേറ്റ യുവാവ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇയാളോടൊപ്പം വാര്‍ഡില്‍ കിടന്നിരുന്ന മറ്റൊരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടിപ്പെട്ടിരുന്നു. അയാളില്‍ നിന്നാണ് യുവാവിനും കൂടെ പരിചരിക്കാന്‍ നിന്നിരുന്ന ഭാര്യക്കും പന്നിപ്പനി പകര്‍ന്നത്. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം 2 പേരേയും തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി മച്ചാട് മാമാങ്കം എഴുന്നെള്ളിപ്പ് കുതിരകള്‍ ഒരുങ്ങുന്നു.
കുതിര നിര്‍മ്മാണത്തില്‍ സജീവമായിരിക്കുകയാണ് തട്ടകങ്ങളിലെ പ്രായഭേദമന്യേ പ്രദേശവാസികള്‍. തേക്ക് തടി കൊണ്ടുള്ള ഫ്രെയിമില്‍ മുള അലകുകള്‍ കൊണ്ടാണ് കുതിരയുടെ രൂപത്തിന്റെ ആദ്യഘട്ടം ഒരുക്കുന്നത്. ഇതിനു ചുറ്റും വൈക്കോല്‍ പൊതിഞ്ഞ് തുടര്‍ന്ന് വെള്ളത്തുണിയും അതിന് മീതെ നിറമുള്ള തുണിയും പൊതിയുന്നതോടെ എഴുന്നെള്ളിപ്പ് കുതിരകള്‍ തയ്യാറാകും. ഈ ഘട്ടത്തില്‍ കുതിരകള്‍ക്ക് തല ഉണ്ടാകില്ല. മാമാങ്ക ദിവസമായ നാളെ രാവിലെ ദേശത്തെ തച്ചന്‍, പൂജ നടത്തിയതിന് ശേഷം മാത്രമേ കുതിരയ്ക്ക് തല വെച്ച് പിടിപ്പിക്കുകയുള്ളൂ. ഇനി മണിക്കൂറുകള്‍ മാത്രമാണ് മാമാങ്കത്തിലെ പ്രധാന ആകര്‍ഷണമായ ദേശക്കുതിര എഴുന്നെള്ളിപ്പിനുള്ളത്. തങ്ങളുടെ കുതിരകളുടെ മോടി കൂട്ടുന്നതിനുള്ള ഉത്സാഹത്തിലാണ് തട്ടകത്തെ ആബാലവൃദ്ധം ജനങ്ങള്‍.
തൃപ്രയാര്‍ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നാളെ ഉപതിരഞ്ഞെടുപ്പ് നടക്കും.
സി.പി.എം അംഗമായിരുന്ന കെ.എസ്.ഉണ്ണികൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് സ്ഥാനാര്‍്ത്ഥിയായി സി.വി.ആനന്ദനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി.എസ്.സുവിനുമാണ് മത്സരിക്കുന്നത്. കെ.എസ്.ഷിജുവാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. ആര്‍.എം.പിയുടെ ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.കെ.സുമേഷും, വെല്‍ഫെയര്‍ പാര്‍ട്ടി് സ്ഥാനാര്‍ത്ഥിയായി സി.എ.ഉഷാകുമാരിയും മത്സരരംഗത്തുണ്ട്. സി.വി.ആനന്ദനിലൂടെ പതിനഞ്ചാം വാര്‍്ഡ് നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. കഴിഞ്ഞ തവണ 130 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.എസ് ഉണ്ണികൃഷ്ണന്‍ ജയിച്ചത്. അതേസമയം പതിനഞ്ചാം വാര്‍ഡ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫും, ബി.ജെ.പിയും. വാടാനപ്പള്ളി ആര്‍.സി.യുപി സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക. പതിനഞ്ചാം വാര്‍ഡില്‍ പന്ത്രണ്ട് ബൂത്തുകളിലായി 1,655 വോട്ടര്‍മാരാണ് ഉള്ളത്. ബുധനാഴ്ച ഫലം പ്രഖ്യാപനം നടക്കും.
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പൂരകമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ജനകീയ സമിതി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ഉപവാസം നടത്തും.
നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. വെടിക്കെട്ടിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് റവന്യൂ, പോലീസ്, ഡിപ്പാര്‍ട്ട്‌മെന്റുകളുടെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഉപവാസ സമരം നടത്തുന്നത്.
ചേലക്കര തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് നവമി വിളക്ക് ആഘോഷിച്ചു.
മേളത്തിന്റെ അകമ്പടിയോടെ നടന്ന ശീവേലി എഴുന്നെള്ളിപ്പിന് മനിശ്ശേരി രഘുറാം, മനിശ്ശേരി രാജേന്ദ്രന്‍, മനിശ്ശേരി പത്മനാഭന്‍ എന്നീ ഗജവീരന്മാര്‍ തിടമ്പേറ്റി. ക്ഷേത്രത്തിനകത്ത് കൂത്തമ്പലത്തില്‍ മൂന്ന് നാള്‍ നീണ്ടു നില്‍ക്കുന്ന നൃത്ത സംഗീതോത്സവത്തിനു തുടക്കമായി. പാലപ്പുറം സ്മിത നമ്പ്യാര്‍ നങ്ങ്യാര്‍ക്കൂത്ത് അവതരിപ്പിച്ചു. വൈകീട്ട് വിളക്ക് വെപ്പ് , ദീപാരാധന എന്നിവക്ക് ശേഷം തത്തമംഗലം സുരേഷ് ദണ്ഡപാണിയും സംഘവും അവതരിപ്പിക്കുന്ന നാദസ്വരം, ഭക്തിഗാന സുധ, ഇരട്ട തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് മേളം, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ശീവേലിയും ഉണ്ടായിരിക്കും.
പാവറട്ടി റേഷനരി വിതരണം ചെയ്യാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി പാവറട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദിനരാത്ര സമരം തുടങ്ങി.
പാവറട്ടി സെന്ററില്‍ ആരംഭിച്ച സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.രവികുമാര്‍ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനില്‍ അമ്പാടി അധ്യക്ഷനായിരുന്നു. പൂവത്തൂര്‍ സെന്ററില്‍ ആരംഭിച്ച ദിനരാത്ര സമരം എ.എന്‍.രാധാകൃഷ്ണനും മുല്ലശേരി ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച സമരം ജില്ലാ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബും ഉദ്ഘാടനം ചെയ്തു.
ചേലക്കര ബി.ജെ.പി പഴയന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ഉപവാസസമരം ആരംഭിച്ചു.
ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് നമ്പ്യാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.സി.പ്രകാശന്‍ അദ്ധ്യക്ഷനായിരുന്നു. കര്‍ഷക മോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണന്‍, പി.എസ്.സുരേഷ്‌കുമാര്‍, എം.യു.കൃഷ്ണന്‍കുട്ടി, ടി.അജിത്, ഒ.പി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേലക്കര ബി.ജെ.പി തിരുവില്വാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസസമരം ഭാരതീയ വിചാര കേന്ദ്രം ഭാരവാഹി ഷാജി വരവൂര്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിശ്വനാഥന്‍ അദ്ധ്യക്ഷനായിരുന്നു. മഹിളാ മോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി ഷീല പണിക്കര്‍, ബാലകൃഷ്ണന്‍, രാം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ ധര്‍ണ നടത്തി.
സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത്‌ലാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്‍, എല്‍.കെ.മനോജ്, ഇറ്റിത്തറ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പാവറട്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് നടത്തുന്ന മേഖലാ ജാഥയ്ക്ക് പാവറട്ടിയില്‍ സ്വീകരണം നല്‍കി.
വി.ഡി.സതീശന്‍ നയിക്കുന്ന ജാഥയെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ പാവറട്ടി ബസ് സ്റ്റാന്റിലെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. പാവറട്ടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി.സ്റ്റീഫന്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, പത്മജ വേണുഗോപാല്‍, പി.മാധവന്‍, ഒ.അബ്ദുറഹ്മാന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി പഞ്ചായത്തിലെ പൊതു കിണറുകളില്‍ നിന്നു സ്വകാര്യ വ്യക്തികള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളമൂറ്റുന്നതായി പരാതി.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മുരങ്ങത്തേരി മുല്ലക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള പഞ്ചായത്ത് കിണറില്‍ നിന്നാണ് സ്വകാര്യ വ്യക്തികള്‍ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്‌തെടുക്കുന്നത്. വീട്ട് ഉപയോഗത്തിന് പുറമെ പറമ്പ് നനയ്ക്കുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നതായും ആരോപണമുണ്ട്. അമിതമായ ജല ചൂഷണത്താല്‍ കിണര്‍ വറ്റി വരണ്ട അവസ്ഥയിലാണ്. ഇത്തരത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പൊതു കിണറുകളില്‍ നിന്നു വന്‍തോതില്‍ ജലമൂറ്റല്‍ നടക്കുന്നുണ്ടെന്ന് ബി.ജെ.പി. ആരോപിച്ചു. പഞ്ചായത്തില്‍ ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇതിനെതിരെ ശക്തമായ സമര നടപടികള്‍ ആരംഭിക്കുമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.രാജേഷ്‌കുമാര്‍ പറഞ്ഞു.
ഇരിങ്ങാലക്കുട യുവാവിന്റെ ചികിത്സാ സഹായത്തിനായി സ്വകാര്യ ബസ് സര്‍വീസ് നടത്തി.
നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ പൊറത്തിശേരി സ്വദേശി അഖിലിന്റെ ചികിത്സയ്ക്ക് ധനസഹായം തേടുന്നതിനായാണ് തൃശൂര്‍-കൊടുങ്ങല്ലൂര്‍ - ഗുരുവായൂര്‍ റൂട്ടിലോടുന്ന മരിയ ബസ് ഇന്ന് സര്‍വീസ് നടത്തിയത്. ഡിവൈ.എഫ്.ഐ നടത്തുന്ന ചികിത്സാ സഹായ ശേഖരണത്തിന്റെ ഭാഗമായി ഈ ബസിലെ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും ചികിത്സാ നിധിയിലേക്ക് നല്‍കി. സര്‍വീസിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ജില്ലാപ്രസിഡന്റ് കെ.വി.രാജേഷ് നിര്‍വഹിച്ചു. ബസിന്റെ ഉടമ ചേനത്ത്പറമ്പില്‍ ലോറന്‍സ്, ആര്‍.എല്‍.ശ്രീലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുന്നംകുളം കുന്നംകുളത്ത് അഖില കേരള ബാസ്‌ക്കറ്റ് ബോള് ടൂര്‍ണമെന്റിനു സമാപനം കുറിച്ച് നടന്ന പള്ളി വികാരിമാരുടെ ബാസ്‌ക്കറ് ബോള്‍ മത്സരം കൗതുകകരമായി.
കുന്നംകുളത്തെ വെറ്ററന്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടീമും തൃശൂരിലെ വെറ്ററന്‍സ് ബാസ്‌ക്കറ്റ് ബോള്‍ ടീമും തമ്മിലാണ് സൗഹൃദ മത്സരം നടന്നത്. പ്രായം പോലും മറന്നു ബാസ്‌ക്കറ്റ് പ്രേമികളായ വൈദികര്‍ കളത്തില്‍ ഇറങ്ങിയപ്പോള്‍ കണ്ടു നിന്ന കാണികള്‍ക്കും ആവേശമായി. കൈയ്യടിച്ചും ആരവങ്ങള്‍ ഉയര്‍ത്തിയും വൈദികരെ ഒന്നടങ്കം കാണികള്‍ പ്രോത്സാഹിപ്പിച്ചു. കുന്നംകുളം ബാസ്‌ക്കറ്റ് ബോള്‍ ക്ലബും ഗുഡ് ഷെപ്പേര്‍ഡും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. വനിതാ വിഭാഗത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫും പുരുഷ വിഭാഗത്തില്‍ തൃശൂര്‍ കേരളവര്‍മ്മയും ജേതാക്കളായി. മന്ത്രി എ.സി.മൊയ്തീന്‍, സി.പി.ജോണ്‍ തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
ചേലക്കര പഴയന്നൂര്‍ പുത്തിരിത്തറ-കൊണ്ടാഴി റോഡ് സഞ്ചാര യോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ച് പഴയന്നൂര്‍ ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. വി.ജി.റിജോ., സുരേഷ്, സുമേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാള മാള സര്‍ക്കാര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് മാള പ്രതികരണ വേദി ധര്‍ണ നടത്തി.
ആശുപത്രിക്ക് മുന്നില്‍ നടന്ന സമരം പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ഉദ്ഘാടനം ചെയ്തു. ഹര്‍ഷാദ് കടവില്‍ അധ്യക്ഷത വഹിച്ചു. വി.എസ്.നിസാര്‍, ഇ.ഡി.റോയ്, വി.കെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അന്തിക്കാട് കാരമുക്ക് ഏമൂര്‍ ശിവപാര്‍വ്വതി ക്ഷേത്രം ഏര്‍പ്പെടുത്തിയ ശ്രീരുദ്രം പുരസ്‌കാരം തോല്‍പാവ കൂത്ത് കലാകാരന്‍ രാമചന്ദ്ര പുലവര്‍ക്ക് നല്‍കും.
ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച അരങ്ങേറുന്ന കലാ-സംസ്‌കാരിക പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ എം.പി.സുരേന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും. തോല്‍പാവകൂത്ത് കലയില്‍ കാല്‍ നൂറ്റാണ്ടിലധികമായി നടത്തുന്ന കലാ സേവനങ്ങളെ മാനിച്ചാണ് രാമചന്ദ്ര പുലവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റി വൈക്കത്ത് നീലകണ്ഠന്‍ ഷാജികുമാര്‍ അറിയിച്ചു.
കയ്പമംഗലം കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് ബ്ലോക്ക് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു.
ഇ.ടി.ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍്‌പേഴ്‌സണ്‍ സി.കെ.ഗിരിജ, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ, മതിലകം ബി.ഡി.ഒ -ജോസ് പ്രകാശ്, എം.പി.കുമാരി എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സര്‍ക്കാരും എക്സൈസ് വകുപ്പും സംയുക്തമായി നടത്തുന്ന വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴഞ്ഞി എം.ഡി. കോളേജില്‍ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു.
മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സദാനന്ദന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഷാജി എസ്.രാജന്‍ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.ബേബി ജോസഫ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിനി ബാബു, കോളേജ് ഗവേണിങ് ബോര്‍ഡ് സെക്രട്ടറി ജോണ്‍ പി. എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. വടക്കാഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.ശ്രീകുമാര്‍, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ആര്‍ രാധാകൃഷ്ണന്‍, കുന്നംകുളം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. കമാലുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കയ്പമംഗലം മതിലകം ജനമൈത്രി പോലീസ് ഹൈവേ സുരക്ഷാ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ചെന്ത്രാപ്പിന്നി ആക്ട്‌സുമായി സഹകരിച്ച് 'െ്രെഡവര്‍ക്ക് ഒരു ചായ' എന്ന പദ്ധതി ആരംഭിച്ചു.
കൊടുങ്ങല്ലൂര്‍ സി.ഐ- പി.സി.ബിജു കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മതിലകം എസ്.ഐ -കെ.എസ്.സുശാന്ത് അധ്യക്ഷനായി. ജൂനിയര്‍ എസ്.ഐ- എന്‍.ഷിബു, ഷെമീര്‍ എളയേടത്ത്, മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയപാത-17ല്‍ രാത്രിക്കാലങ്ങളിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയോടനുബന്ധിച്ച് രാത്രി 12 മുതല്‍ പുലര്‍ച്ചെ 5 വരെ ചെന്ത്രാപ്പിന്നി സെന്ററില്‍ ചായ വിതരണം ചെയ്യും.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ ബിടെക് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാന്‍ തയ്യാറാകണമെന്ന് ജനതാദള്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് യുവജനതാദള്‍ യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച കളക്‌ട്രേറ്റിനു മുന്നില്‍ ഉപവാസ സമരം നടത്തുമെന്നും പി.ഹാരിസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ.ബാബു, അജില്‍ ഫ്രാന്‍സിസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃപ്രയാര്‍ പെരിങ്ങോട്ടുകര ആവണേങ്ങാട്ട് കളരി ശ്രീ വിഷ്ണുമായാ ക്ഷേത്രത്തില്‍ വെള്ളാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി.
കുച്ചിപ്പുഡി, ഭരതനാട്യം, മോഹിനിയാട്ടം, കൈക്കോട്ടിക്കളി എന്നിവയാണ് അരങ്ങേറിയത്. ദീപാരാധനക്ക് ശേഷം അടിയന്തിര കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ നടന്നു. തുടര്‍ന്ന് തായമ്പകയും, നാദസ്വരവും അരങ്ങേറി. രാത്രി വിഷ്ണുമായാ സ്വാമി തീവെട്ടി പ്രഭയില്‍ എഴുന്നള്ളുന്നത് കാണാന്‍ വന്‍ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. വിഷ്ണുമായാ സ്വാമിയുടെ വരവറിയിച്ച് ഇടവിട്ട് ശംഖ്‌നാദം മുഴങ്ങി. പഞ്ചവാദ്യവും, പഞ്ചാരി മേളവും എഴുന്നള്ളിപ്പിന് അകമ്പടിയേകി. നൂറുക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ മൂന്നു തവണ ക്ഷേത്രം വലം വെച്ച വിഷ്ണുമായാ സ്വാമി തുടര്‍്ന്ന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ക്ഷേത്രം മഠധിപതി അഡ്വ.എ.യു.രഘുരാമ പണിക്കര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി്. എഴുന്നള്ളിപ്പിന് ശേഷം ഡ്യൂയറ്റ് കുച്ചുപ്പുടി അരങ്ങേറി. ഇന്ന് രാത്രി എഴുന്നള്ളിപ്പിന് ശേഷം കാവടിയാട്ടവും തുടര്‍്ന്ന് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി-ശ്രീവിഷ്ണുമായാ പുരാണം അരങ്ങേറും. ഉത്സവ ദിവസങ്ങളില്‍ ഭക്തജനങ്ങളുടെ വഴിപാടായി വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മാള മാള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.
അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ജൂലി ബെന്നി, എ.എസ്.ഐ. -പി.വി.ഡേവിസ്, യു.സി.ലാല്‍സന്‍ എന്നിവര്‍ സംസാരിച്ചു. സേവ്യര്‍ പള്ളിപ്പാട്ട് ക്ലാസെടുത്തു.
കയ്പമംഗലം എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷുക്കൂര്‍ അനുസ്മരണം നടത്തി.
ചെന്ത്രാപ്പിന്നിയില്‍ നടന്ന അനുസ്മരണ സമ്മേളനം മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ.ഹാറൂണ്‍ റഷീദ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്‌സല്‍ യൂസഫ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ.കെ.അഫ്‌സല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ഉബൈദ്, അല്‍ റസിന്‍ എന്നിവര്‍ സംസാരിച്ചു.
മാള മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 'ഇന്‍ഗീനിയോ - 2017 എന്ന പേരില്‍ ദക്ഷിണേന്ത്യന്‍ ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ 100 കോളേജുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഈ മാസം 23ന് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക. വിജയികള്‍ക്ക് 25,000 രൂപയുടെ കാഷ് പ്രൈസ് നല്‍കും. പ്രൊഫ.ജോബി ജേക്കബ്, പ്രൊഫ.ജെസി ഉമ്മന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃശൂര്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ 23-ാം ഡിവിഷനായ മിഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ നാളെ ഉപതെരഞ്ഞെടുപ്പ്.
സിറ്റിംഗ് കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസിലെ ജോസി ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫിനു വേണ്ടി ജോസി ചാണ്ടിയുടെ മകന്‍ ജോര്‍ജ്ചാണ്ടിയാണ് മത്സര രംഗത്തുള്ളത്. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജോസഫ് മാളിയേക്കരയും ജനവിധി തേടുന്നു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സി.വി.പ്രേമചന്ദ്രനാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരമശിവനും മത്സര രംഗത്തുണ്ട്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ്, കിഴക്കേ കോട്ട, ലൂര്‍ദ്ദ് കത്തീഡ്രല്‍, തോപ്പ് സ്റ്റേഡിയം എന്നിവയെല്ലാം ഉള്‍പ്പെടുന്ന സുപ്രധാന ഡിവിഷനാണ് മിഷന്‍ ക്വാര്‍ട്ടേഴ്‌സ്. കോര്‍പ്പറേഷനില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ എല്‍.ഡി.എഫിനും സിറ്റിംഗ് സീറ്റായതിനാല്‍ യു.ഡി.എഫിനും ഒരുപോലെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ്
തൃശൂര്‍ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതിയും നെഹ്‌റു കോളേജ് പി.ആര്‍.ഒയുമായ സഞ്ജിത്ത് കെ.വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി.
തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസിലെ ഒന്നാംപ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് തൃശൂര്‍ കോടതി സഞ്ജിത്തിന്റെ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റിയത്. നേരത്തെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി 5 ദിവസത്തേക്ക് അറസ്റ്റ് ഒഴിവാക്കാന്‍ ഉത്തരവിട്ടിരുന്നു.
തൃശൂര്‍ തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ ഭൂമിപൂജയും കാല്‍നാട്ടലും നടന്നു.
പാറമേക്കാവ് മേല്‍ക്കാവ് മേല്‍ശാന്തി കറയേക്കാട്ട് മനയ്ക്കല്‍ രാമന്‍ നമ്പൂതിരി, കീരമ്പിള്ളി വാസുദേവന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ഭൂമിപൂജയ്ക്കു ശേഷം പൂരം പ്രദര്‍ശന കമ്മിറ്റി ഭാരവാഹികളും തിരുവമ്പാടി, പാറമേക്കാവ് ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികളും കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗങ്ങളും സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക പ്രതിനിധികളും കൂടിചേര്‍ന്നാണ് കാല്‍നാട്ടല്‍ നിര്‍വഹിച്ചത്. സി.എന്‍.ജയദേവന്‍ എം.പി, അഡ്വ.കെ.രാജന്‍ എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍, വൈസ് പ്രസിഡന്റ് വി.എം.ശശി, സെക്രട്ടറി രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവന്‍കുട്ടി, പ്രസിഡന്റ് പ്രൊഫ.ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍മാരായ എം.എസ്.സമ്പൂര്‍ണ, കെ.മഹേഷ്, സി.രാവുണ്ണി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, വ്യവസായ പ്രമുഖന്‍ ഡോ.ടി.എ സുന്ദര്‍മേനോന്‍, ഫാ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്, മുന്‍മേയര്‍ ഐ.പി.പോള്‍, പത്മജ വേണുഗോപാല്‍, പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍, സെക്രട്ടറി കെ.വിജയരാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മെയ് 5നാണ് തൃശൂര്‍പൂരം.
കയ്പമംഗലം മതിലകം പുന്നക്കബസാറില്‍ ബസുകള്‍ക്ക് നേരെ കല്ലേറ്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പുന്നക്കബസാറില്‍ നിര്‍്ത്തിയിട്ടിരുന്ന 3 ബസുകള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബനാസിനി ബസ്സിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് സമീപവാസികള്‍ പുറത്തിറങ്ങി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. മതിലകം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് യു.എ.പി.എ വിരുദ്ധ വേദി പ്രവര്‍ത്തകര്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനാവശ്യമായി ചുമത്തിയ യു.എ.പി.എ കേസുകള്‍ പിന്‍വലിക്കുക, പുനപരിശോധന സുതാര്യവും വേഗത്തിലുമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. ടാഡ, പോട്ട തുടങ്ങിയ നിയമങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന രാഷ്ട്രീയ തീരുമാനമെടുത്ത കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നവരെ പോലും യു.എ.പി.എ ചുമത്തുന്ന രീതി തുടര്‍ന്നു വരികയാണ്. ഇതിനെതിരെ ഈമാസം 28ന് നിയമസഭാ മാര്‍ച്ചും ജില്ലാ തലത്തില്‍ യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി പ്രതിഷേധ യോഗവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ.വാസു, നവീന ചന്ദ്രന്‍, പി.ജെ.മോന്‍സി, സാഹൈബ് അലി, ദിലീപ് എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ പൂങ്കുന്നത്ത് ഓടികൊണ്ടിരുന്ന കെ.എസ്. ആര്‍.സി ബസിനുള്ളില്‍ തെറിച്ചു വീണ് സ്ത്രീക്ക് പരിക്കേറ്റു.
മലപ്പുറം സ്വദശിനി മൂടുംപറമ്പില്‍ റസിയക്കാണ് തോളെല്ലിന് പരിക്കേറ്റത്. ഇവരെ തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ടാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് പെട്ടന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് മുന്‍ സീറ്റിലിരുന്ന റസിയ ബസിന്റെ മുന്‍വാതിലിന്റെ ചവട്ടു പടിയിലേക്ക് വീഴുകയായിരുന്നു.
ചേലക്കര ചേലക്കര നിയോജകമണ്ഡലത്തിലെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, വരള്‍ച്ചയെ നേരിടുന്നതിനുമായി അവലോകന യോഗം ചേര്‍ന്നു.
ചേലക്കര റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ യു.ആര്‍പ്രദീപ് എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ, വൈസ് പ്രസിഡന്റ് എം.പത്മകുമാര്‍, ജില്ലാപഞ്ചായത്ത് അംഗം ഇ.വേണുഗോപാലമേനോന്‍, തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ ബ്രിജാ കുമാരി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, കൃഷി ഓഫീസര്‍, താലൂക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പുതുക്കാട് ബി.ജെ.പി. നെന്മണിക്കര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ തലോരില്‍ ദിനരാത്രസമരം സംഘടിപ്പിച്ചു.
കേന്ദ്രം തന്ന അരിയെവിടെ പിണറായി എന്ന മുദ്രവാക്യവുമായി നടത്തുന്ന സമരം മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്.സി.മോര്‍ച്ച ജില്ല പ്രസിഡന്റ് പി.കെ.ബാബു, നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ.രാജന്‍, ജനറല്‍ സെക്രട്ടറി എ.ജി.രാജേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര കേന്ദ്രം നല്‍കിയ അരി തരൂ സര്‍ക്കാരെ എന്നാവശ്യപ്പെട്ടു ബി.ജെ.പി കുന്നംകുളം മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സമരം ആരംഭിച്ചു.
കുന്നംകുളം താലൂക്കാശുപത്രിക്ക് മുന്നില്‍ ആരംഭിച്ച സമരം ബി.ജെ.പി സംസ്ഥാന സമിതിയംഗം ദയാനന്ദന്‍ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. മുരളി സംഘമിത്ര അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഈയ്യാല്‍, മണ്ഡലം പ്രസിഡണ്ട് കെ.എസ്.രാജേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.മുരളി, സുഭാഷ് പാക്കത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എരുമപ്പെട്ടി കരിയന്നൂര്‍ കാവില്‍വട്ടം മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ മഹാസത്രം ആരംഭിച്ചു.
ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ മനകൃഷ്ണന്‍ നമ്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി പുതുമന വല്ലഭന്‍, കേരള മാതൃസമിതി സംസ്ഥാന അധ്യക്ഷ വി.ടി.രമ, ആചാര്യ രമാദേവി തൃപ്പൂണിത്തുറ എന്നിവര്‍ സംസാരിച്ചു. 7 ദിവസങ്ങളിലായി നടക്കുന്ന മഹാസത്രത്തിന്റെ ഭാഗമായി വിദ്യാഗോപാല മന്ത്രാര്‍ച്ചന, പഞ്ചഭൂത ദോഷപരിഹാര യജ്ഞം, വാസ്തു ദോഷ നിവാരണ പൂജ എന്നിവ നടക്കും.
കൊടകര നെല്ലായി വയലൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി.
തന്ത്രിമാരായ അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി ഉണ്ടായി. രണ്ടാം ഉത്സവ നാളായ ഇന്ന് ഉച്ചകഴിഞ്ഞ് ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്, വൈകുന്നേരം തായമ്പക എന്നിവ നടക്കും. ഞായറാഴ്ച രാവിലെ നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ടോടെ ഉുത്സവത്തിന് കൊടിയിറങ്ങും
ചേര്‍പ്പ് തബല വാദനത്തിലെ മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് ചേര്‍പ്പ് ഗ്രാമത്തില്‍ ഊഷ്മളമായ വരവേല്‍പ്പ്.
ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളിലാണ് സാക്കിര്‍ ഹുസൈന്‍ പങ്കെടുത്ത പരിപാടി അരങ്ങേറിയത്. ഞായറാഴ്ച വൈകീട്ട് ചേര്‍പ്പിലെത്തിയ സാക്കിര്‍ ഹുസൈനെ പഞ്ചവാദ്യത്തോടെ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടന്ന പാണ്ടി മേളത്തിന് ശേഷം 'പെരുവനം ഗ്രാമം ചരിത്രം കലയിലൂടെ' എന്ന പദ്ധതിയുടെ ഉദ്ഘാടനം സാക്കിര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. വാദ്യകലയിലെ ആചാര്യന്മാരായ പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തൃക്കൂര്‍ രാജന്‍, പി.കെ.നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഉസ്താദിന് വീരശൃംഖല നല്‍കി. മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പ്രശസ്തി പത്രവും സി.എന്‍.ജയദേവന്‍ എം.പി ഉപഹാരവും നല്‍കി ആദരിച്ചു. ഗീതാ ഗോപി എം.എല്‍.എ പൊന്നാട അണിയിച്ചു. വിവിധ രാഷ്ട്രീയ-സമുദായ സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് അരങ്ങേറിയ സാക്കിര്‍ ഹുസൈന്റെ തബല കച്ചേരി ആയിരങ്ങളെ ആനന്ദസാഗരത്തിലാറാടിച്ചു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും ഉസ്താദും ചേര്‍ന്നുള്ള തബല-ചെണ്ട ലയ വിന്യാസവും അരങ്ങേറി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
പുന്നയൂര്‍ക്കുളം ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പരൂര്‍ പടവ്, ഉപ്പുങ്ങല്‍ പാലിയേക്കല്‍ ഭാഗങ്ങളിലുള്ള പാടശേഖരങ്ങള്‍ വെള്ളം ഇല്ലാതെ വരണ്ട് ഉണങ്ങുന്നു. തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച പുന്നയൂര്‍ക്കുളം ഇന്ന് കര്‍ഷകരുടെ വിലാപ ഭൂമിയാണ്.
പരൂര്‍ പടവ്, ഉപ്പുങ്ങല്‍ പാലിയേക്കല്‍ ഭാഗങ്ങളില്‍ ജനുവരി 16-നാണ് ബണ്ട് പൊട്ടി കൃഷിനാശം സംഭവിച്ചത്. വിത്ത് വിതച്ച നാല് ഏക്കര്‍ കൃഷിക്ക് ബണ്ട് പൊട്ടിയതിനു ശേഷം നാശം സംഭവിച്ചു. കൂടാതെ നടീല്‍ കഴിഞ്ഞ വിളകളും നശിച്ചു കൊണ്ടിരിക്കുകയാണ്. 30 ഏക്കറോളം ഈ ഭാഗത്ത് കൃഷി ഉണ്ട്. ബണ്ട് പൊട്ടി വെള്ളം കയറിയ ഭാഗങ്ങളിലുള്ള വെള്ളം വറ്റിക്കുകയും അതിനുശേഷം പാടശേഖരങ്ങളിലേക്ക് വെള്ളം തിരിച്ചടിച്ചില്ലെന്നും കര്‍ഷ.കര്‍ പറയുന്നു. പടവ് കമ്മറ്റിയുടേ അനാസ്ഥയാണ് കൃഷി നശിക്കാന്‍ കാരണമായതെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കൃഷിയോഗ്യമായ ബാക്കിയുള്ള 350 ഏക്കറില്‍ കൃഷി ഇറക്കാനാണ് കര്‍ഷക സമിതിയുടെ തീരുമാനം. വെള്ളം കയറിയ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയ ചണ്ടി നീക്കം ചെയ്യാന്‍ ചിലവ് ഏറിയതോടെ കുറച്ച് പേര്‍ കൃഷി ഇറക്കിയില്ല. മൂപ്പ് കുറഞ്ഞ വിത്തായതിനാല്‍ ചില കര്‍ഷകര്‍ വിത്ത് വിതച്ചാണ് കൃഷി ഇറക്കിയത്. വിത്ത് വിതച്ച് ദിവസങ്ങള്‍ക്കകം തന്നെ ഈ ഭാഗങ്ങളില്‍ എരണ്ടകള്‍ കൂട്ടമായി ഇറങ്ങി വിത്തെല്ലം തിന്നു. മതിയായ വെള്ളം ഈ സമയത്ത് പാടശേഖരങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നാണ് കൃഷി ഇറക്കിയ കര്‍ഷകര്‍ പറയുന്നത്. പാടശേഖരങ്ങളിലേക്ക് പടവ് കമ്മറ്റി വെള്ളം അടിക്കാത്തതിനാല്‍ ചെടികളുകളുടെ അടിഭാഗം ഉണങ്ങിയിട്ടുണ്ട്. പടവ് കമ്മറ്റി ഭാരവാഹികളെ പലതവണ ബന്ധപെട്ടെങ്കിലും നടപടിയൊന്നും എടുക്കുന്നില്ലെന്ന് കര്‍ഷകര്‍ കുറ്റപെടുത്തി. ഫെബ്രുവരി ആദ്യ വാരം തൊട്ടേ വെള്ളം വറ്റിക്കല്‍ കഴിഞ്ഞിരുന്നു. 600 ഏക്കറിലാണ് വെള്ളം കയറിയത്. ഏക്കറിന് 20,000 രൂപയിലധികം കര്‍ഷര്‍ക്ക് നഷ്ടം സംഭവിച്ചിരുന്നു. നഷ്ടം സഹിച്ച് വീണ്ടും കൃഷി ഇറക്കിയത് കൂടി നശിക്കുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുക. ഒരു മാസം മുമ്പ് തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച് മാതൃകയായ പുന്നയൂര്‍ക്കുളം ഇന്ന് കര്‍ഷകരുടെ വിലാപ ഭൂമിയായിരിക്കുകയാണ്.
തൃശൂര്‍ സി.പി.എം. നേതാവും പാര്‍ലിമെന്റ് അംഗവുമായിരുന്ന പി.ആര്‍.രാജന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് തൃശൂരില്‍ വിതരണം ചെയ്തു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ.തോമസ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി.നികേഷ്‌കുമാറിന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന്‍ പി.ആര്‍.രാജന്‍ എന്‍ഡോവ്‌മെന്റ് നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, യു.പി.ജോസഫ്, പി.കെ.ഷാജന്‍ എന്നിവര്‍ സംസാരിച്ചു
തൃശൂര്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം ഉദ്ഘാടനം ചെയ്തു.
തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം.വര്‍ഗീസ്, എ.വേലപ്പന്‍ നായര്‍, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ മഹാശിവരാത്രിയോടനുബന്ധിച്ച് വടക്കുന്നാഥ ക്ഷേത്ര ക്ഷേമ സമിതിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി വടക്കുന്നാഥ ക്ഷേത്ര ശ്രീമൂല സ്ഥാനത്തെ ശിവരാത്രി മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന നൃത്തസംഗീതോത്സവം തുടരുന്നു.
നാലാം ദിവസമായ ഞായറാഴ്ച വൈകീട്ട് രാമ മംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക സമിതിയുടെ മോഹിനിയാട്ടവും തുടര്‍ന്ന് കേരള കലാമണ്ഡലത്തിന്റെ നൃത്ത നൃത്യങ്ങളും അരങ്ങേറി. തിങ്കളാഴ്ച ഷിബ സഹദേവന്‍, കലാക്ഷേത്ര രേഖാമേനോന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും ചലച്ചിത്ര താരം സ്വാതി നാരായണന്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുഡിയും അരങ്ങേറും. മഹാശിവരാത്രി ദിനമായ വെള്ളിയാഴ്ച നൃത്ത സംഗീതോത്സവത്തിന് സമാപനമാകും.
തൃശൂര്‍ ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ടിപ്പര്‍ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തി.
ചാലക്കുടി മേലൂര്‍ പന്തല്‍പ്പാടം സ്വദേശി പല്ലിശ്ശേരി ജേക്കബ്ബ് മകന്‍ 32 വയസ്സുള്ള ലിബിനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ ഉണ്ടായിരുന്ന ഇരട്ട സഹോദരന്മാരില്‍ ഒരാളായ ലിന്റോയെ പരിക്കുകളോടെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുറ്റിച്ചിറ പുളിങ്കര സ്വദേശി കോനിക്കര സണ്ണിയുടെ പേരില്‍ അതിരപ്പിള്ളി പോലീസ് കൊലപാതകത്തിന് കേസെടുത്തു. പുളിങ്കരയിലെ ഭൂമി സംബന്ധമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് പുളിങ്കരയില്‍ വെച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ബഹളവും നടന്നിരുന്നു. ഇതിന് ശേഷം ബൈക്കില്‍ തിരിച്ചുപോയ സഹോദരങ്ങളെ സണ്ണി ടിപ്പര്‍ ലോറിയില്‍ പിന്‍തുടര്‍ന്ന് അപായപ്പെടുത്തുകയായിരുന്നു. നേരത്തേ പുളിങ്കരയില്‍ താമസിച്ചിരുന്ന ലിബിയുടെ കുടുംബം ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ആറ് മാസം മുമ്പാണ് മേലൂരിലേക്ക് താമസം മാറ്റിയത്.
ചാലക്കുടി കുടിവെള്ളം കിട്ടാക്കാനിയായതോടെ കപ്പത്തോട്ടില്‍ താല്‍ക്കാലിക ചിറ നിര്‍്മ്മിച്ച് ബദല്‍ സംവിധാനം ഒരുക്കുകയാണ് പരിയാരം പാറക്കുന്നില്‍ നാട്ടുകാര്‍.
സമീപത്തെ തകര്‍ന്നു കിടക്കുന്ന ചിറയോടൊപ്പം താല്‍ക്കാലിക ബണ്ട് നിര്‍മ്മാണത്തിന് അമ്പതോളം പേരാണ് രംഗത്തുള്ളത്. സി.പി.എം ലോക്കല്‍ കമ്മറ്റി നേതൃത്വം നല്‍കുന്ന കുടിവെള്ള സംരക്ഷണ സംവിധാനം മൂന്നു ദിവസത്തിനകം പൂര്‍ണ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രാഞ്ച് കനാലിലൂടെ വെള്ളം വിടുന്നതാണ് ആഴ്ചകളായി വരണ്ടു കിടക്കുന്ന കപ്പത്തോടിന് അനുഗ്രഹമായത്. മൂന്നു കിലോ മീറ്റര്‍ നീളത്തില്‍ ചിറ നിറയുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് മുന്‍ ജില്ലാ പഞ്ചായത്തംഗവും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ ജെയ്‌മോന്‍ താക്കോല്‍ക്കാരന്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ട് മുമ്പാണ് ഇറിഗേഷന്‍ വകുപ്പ് പാറക്കുന്നില്‍ ചിറ നിര്‍മ്മിച്ചത്. താല്‍ക്കാലിക ചിറനിര്‍മ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി നിര്‍വ്വഹിച്ചു.
ചാലക്കുടി നായരങ്ങാടിയിലെ കരിങ്ങാലിക്കുളം നിറച്ചു കൊണ്ട് നാട്ടുകാര്‍ കുടിവെള്ള പ്രശ്‌നത്തിന് സ്വയം പരിഹാരം കാണുന്നു.
വറ്റി വരണ്ടുപോയ പൊതുകുളം ആറടിയോളം മണ്ണെടുത്ത് വൃത്തിയാക്കി വെള്ളം നിറയ്ക്കലാണ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായത്. ഇതിനായി മേച്ചിറ ബ്രാഞ്ച് ഇറിഗേഷന്‍ കനാലില്‍ നിന്നു വെള്ളമെത്തിച്ചിരിക്കുകയാണ്. കുളം നിറഞ്ഞുകഴിഞ്ഞാല്‍ ഇരുനൂറോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും. ഏക്കര്‍ കണക്കിന് സ്ഥലത്തെ കാര്‍ഷിക വിളകള്‍ക്കും ഇതു പ്രയോജനപ്പെടും. ഇതിനായി ചിലവു വന്ന തുക പദ്ധതി വിഹിതത്തില്‍ നിന്നു നല്‍കുമെന്ന് കോടശേരി പഞ്ചായത്ത് ഭരണസമിതി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മുന്‍ പ്രസിഡന്റ് സി.കെ. ശശി പറഞ്ഞു.
കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ആനയോട്ടത്തോടെ തുടക്കമായി.
ക്ഷേത്രത്തിന്റ പടിഞ്ഞാറെ ആല്‍ത്തറയില്‍ നിന്നു ആരംഭിച്ച ആനയോട്ടത്തില്‍ പുതുപ്പുളളി അര്‍ജ്ജുനന്‍ തിരുവഞ്ചിക്കുളത്തപ്പന്റെ പറ തൊട്ട് ഒന്നാമതെത്തി. ആനയോട്ടത്തില്‍ 3 ഗജവീരന്മാര്‍ പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രം തന്തി പഴയിടം നാരായണന്‍ നമ്പൂതിരി കൊടിയേറ്റം നടത്തി. ഇത്തവണ പ്രദോഷവും, ശിവരാത്രിയും ഒരേ ദിവസമായതിനാല്‍ വെളളിയാഴ്ച രാത്രി 10ന് ശിവരാത്രി നൃത്തം നടക്കും.
കൊടകര വര്‍ഷങ്ങളായി വൈദ്യുതി ലഭിക്കാതെ ഇരുട്ടില്‍ കഴിഞ്ഞിരുന്ന വിധവയുടെ വീട്ടില്‍ വെളിച്ചമെത്തിച്ച് മറ്റത്തൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയായി.
മൂലംകുടം സ്വദേശിനി ഉഷയുടെ വീട്ടിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വൈദ്യുതി കണക്ഷന്‍ എത്തിച്ചത്. സേവാഭാരതി പ്രവര്‍ത്തകരായ ഹരി പള്ളത്തേരി, സുബി മറ്റത്തൂര്‍, ശരത്, ജയന്‍ എന്നിവരും, കെ.എസ്.ഇ.ബി വെള്ളിക്കുളങ്ങര സെക്ഷനിലെ ജീവനക്കാരും സംരംഭത്തില്‍ പങ്കാളികളായി. ഉഷയുടെ വീട്ടുമുറ്റത്തുനടന്ന ചടങ്ങില്‍ സേവാഭാരതി മാതൃസമിതി മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയംഗം ഷില്‍ജന ഉണ്ണികൃഷ്ണന്‍ ഉഷക്ക് എല്‍.ഇ.ഡി. ബള്‍ബ് കൈമാറി വെളിച്ചമെത്തിയതിന്റെ ആഹ്ലാദം പങ്കിട്ടു. സമിതിയംഗങ്ങളായ കവിത പ്രസാദ്, സുഗന്ധി ഷാജി, അശ്വതി ദിലീപ് എന്നിവരും പങ്കെടുത്തു.
പുതുക്കാട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വടക്കേ തൊറവില്‍ പുതുക്കാട് പറപ്പൂക്കര ശുദ്ധജല വിതരണ പ്ലാന്റിന്റെ നിര്‍മ്മാണം ആരംഭിച്ചു.
പ്രതിദിനം 60 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ് ഒമ്പതര കോടിയിലേറെ രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുന്നത്. പല ഘട്ടങ്ങളിലും ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും പദ്ധതി പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. പറപ്പൂക്കര, പുതുക്കാട് പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്നതാണ് പദ്ധതി. കുറുമാലി പുഴയില്‍ നിന്നു പമ്പ് ചെയ്യുന്ന വെള്ളമാണ് നിര്‍ദിഷ്ട ടാങ്കില്‍ എത്തിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിര്‍മ്മാണോദ്ഘാടനം മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം സരിത രാജേഷ്, എം.എ.ഫ്രാന്‍സീസ്, കെ.എസ്. അജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാള കാല്‍പന്തിനൊപ്പം കാരുണ്യമെന്ന സന്ദേശവുമായി പൂപ്പത്തിയിലെ കൂട്ടായ്മയായ സോയൂസ് സ്റ്റാര്‍ സോക്കറിന്റ ഒരുക്കങ്ങള്‍ക്ക് തുടക്കമായി.
കാല്‍പന്ത് കളിയുടെ നടത്തിപ്പില്‍ നിന്ന് മിച്ചം വരുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്. പൂപ്പത്തി ഗ്രാമത്തിന്റെ ഉത്സവമായി മാറുന്ന സോക്കര്‍ ഫെസ്റ്റ് ഏപ്രില്‍ രണ്ടിന് തുടങ്ങും.സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം ആയിരങ്ങളാണ് ഇവിടെ കളികാണാന്‍ എത്താറുള്ളത്. ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മുന്‍പായി എല്ലാ ദിവസവും നാട്ടിലെ കലാകാരന്മാരും നിരവധി പ്രമുഖരും പങ്കെടുക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഇത്തവണ അനില്‍ വട്ടത്തറ ചികിത്സാ സഹായ നിധിയിലേക്ക് 25,000 രൂപ കൈമാറി. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. സംഘാടക സമിതി ഓഫീസും കാരുണ്യ പ്രവര്‍ത്തന പദ്ധതിയും ഉദ്ഘാടനം ചെയ്തു. എം..മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സന്തോഷ് താന്നിക്കല്‍, വിനോദ് മണപ്പുറത്ത്, സി.കെ.പുരുഷോത്തമന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര മനക്കുളങ്ങര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള 80-ാമത്തെ സൗജന്യ നേത്രപരിശോധന ക്യാമ്പ് കൊടകര ജി.എല്‍.പി.സ്‌കൂളില്‍ സംഘടിപ്പിച്ചു.
തിമിരരോഗമുള്ളതായി കണ്ടെത്തിയ രോഗികളെ സൗജന്യ ശസ്ത്രക്രിയക്കായി പാലക്കാട്ടെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോയി. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ കെ.ആര്‍.സുരേന്ദ്രന്‍, കെ.കെ.വെങ്കിടാചലം, ഷോജന്‍ ഡി.വിതയത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പൊങ്ങണംകാട് ഇ.പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പൊങ്ങണംകാട് - വില്‍വട്ടം യൂണിറ്റ് സമ്മേളനം നടന്നു.
എം.രാമദാസ് അധ്യക്ഷത വഹിച്ചു. ജോസ് പനയ്ക്കല്‍, എം.എസ്.ഉണ്ണികൃഷ്ണന്‍, എം.എ.സണ്ണി എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിനിര്‍ഭരമായി.
വിവിധ ദേശങ്ങളില്‍ നിന്നുള്ള കാളി, തെയ്യം, കരിങ്കാളി,തിറ തുടങ്ങിയവയുടെ എഴുന്നള്ളിപ്പുകള്‍ നടന്നു. ദീപാരാധന, കേളി, കൊമ്പ് പറ്റ്, തായമ്പക എന്നിവയും ഉണ്ടായി. 18 ദേശങ്ങളില്‍ നിന്നുള്ള താലം ക്ഷേത്രത്തില്‍ സംഗമിച്ചു.
എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ കുംഭമാസ കള പൂജക്ക് തുടക്കമായി.
7 ദേശക്കാരുടെ കൂറയിടല്‍ ചടങ്ങോടെയാണ് കള പൂജക്ക് തുടക്കം കുറിച്ചത്. തെക്കുമുറി ദണ്ഡായുധപാണി ക്ഷേത്രത്തില്‍ നിന്നു വന്ന താലപ്പൊലിയുടെ അകമ്പടിയോടെ ഗജവീരന്റെ പുറത്ത് തിടമ്പ് എഴുന്നെള്ളിച്ചു. തുടര്‍ന്ന് ഭഗവതിയെ മാളികയില്‍ വരച്ച കളത്തിലേക്ക് എഴുന്നെള്ളിച്ചു. പിന്നീട് മേളം, നാഗസ്വരം, ദീപാരാധന, നടക്കല്‍പ്പറ വെക്കല്‍ എന്നിവ നടന്നു.
പുതുക്കാട് ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസക്കു സമീപം പുല്ലിനു തീപിടിച്ചത് ഭീതി പരത്തി.
തൊട്ടടുത്ത പെട്രോള്‍ പമ്പിന് 25 മീറ്റര്‍ അടുത്തു വെച്ചാണ് അഗ്‌നി രക്ഷാ സേന തീയണച്ചത്. ഞായറാഴ്ച വൈകീട്ട് ഉച്ചതിരിഞ്ഞ് 3.30നായിരുന്നു സംഭവം. അവധി ദിവസമായതിനാല്‍ പമ്പിനകത്ത് നിരവധി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നു. പുതുക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പുതുക്കാട് പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആമ്പല്ലൂരില്‍ ദളിത് കൂട്ടായ്മ സംഘടിപ്പിച്ചു.
രക്ഷാധികാരി അഡ്വ. പി.കെ. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കുമാരന്‍ വരന്തരപ്പിള്ളി അധ്യക്ഷനായിരുന്നു. ദളിതര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പൊതുജനങ്ങള്‍ പിന്തുണ നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊടകര കൊടകര കണ്ടംകുളങ്ങര എസ്.എന്‍.ഡി.പി. ശാഖക്കു കീഴിലെ ചെമ്പഴന്തി, പെരിങ്ങാംകുളം പുരുഷഗണങ്ങളുടെ ആഭിമുഖ്യത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി.
കൊടകര ഗ്രാമപഞ്ചായത്തംഗം ആന്‍സി ജിന്റോ ഉദ്ഘാടനം ചെയ്തു. ബാലന്‍ കുറ്റിപ്പറമ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷീബ ഹരി, വിജയന്‍ പെരുമ്പുള്ളി എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം അച്ഛന്‍ നഷ്ടപ്പെട്ടതോടെ ദുരിതത്തിലായ കാര്‍ത്തിക്കിനും അമ്മ കാര്‍ത്ത്യായനിക്കും ചെമ്മണ്ണൂരിലെ ജനകീയക്കൂട്ടായ്മ ഒരുക്കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഒ.ജി.ബാജി അധ്യക്ഷത വഹിച്ചു. ഫാ.സ്റ്റാഴ്സണ്‍ കള്ളിക്കാടന്‍, പുഷ്പ ജോണ്‍, എന്‍.ജെ.ഷോബി തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ത്തിക്കിന് സ്‌നേഹത്തണല്‍ സമ്മാനിച്ചു. ഒറ്റമുറി കൂരയില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് നാട്ടുകാരാണ് സംരക്ഷണമൊരുക്കാന്‍ നേതൃത്വം നല്‍കിയത്. നഗരസഭയുടെ എസ്.സി ഫണ്ടും നാട്ടുകാരുടെ സഹായവും കൊണ്ടാണ് വീട് നിര്‍മ്മിച്ചത്. രണ്ടു മാസം കൊണ്ട് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കാര്‍ത്തിക്കിനും അമ്മ കാര്‍ത്ത്യയനിക്കും വീടെന്ന സ്വപ്നം അങ്ങനെ യാഥാര്‍ഥ്യമായി.
തൃശൂര്‍ പാടൂര്‍ വാണിവിലാസം യു.പി.സ്‌കൂളില്‍ മെറിറ്റ് ഡേയും വാര്‍ഷികവും ആഘോഷിച്ചു. മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ അധ്യക്ഷയായിരുന്നു. പച്ചക്കറി കൃഷി ചെയ്യുന്ന ജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയത്തില്‍ പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കുന്ന അധ്യാപകന്‍ ടി.ടി.പയസിന് മന്ത്രി ഉപഹാരം നല്‍കി. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.മണികണ്ഠലാല്‍ പഠന-പാഠ്യേതര രംഗങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെമ്മി ജോസഫ്, സര്‍വ്വീസില്‍ നിന്നുവിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.വി.ഹരിദാസന്‍, പ്രധാനാധ്യാപിക കെ.ആര്‍.റീന, മാനേജര്‍ പ്രതിനിധി കെ.എല്‍.ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്ക പാതയില്‍ ഒരെണ്ണം തിങ്കളാഴ്ച കൂട്ടിമുട്ടും. ചരിത്രമെഴുതി കേരളത്തിലെ ആദ്യ തുരങ്കപാത.
തൃശൂര്‍-പാലക്കാട് റൂട്ടിലെ ഗതാഗതക്കുരുക്കഴിച്ചുകൊണ്ട് കുതിരാന്‍ തുരങ്കപാത യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. ഇരട്ടക്കുഴല്‍ തുരങ്കപാതയിലെ ഒരു തുരങ്കം തിങ്കളാഴ്ച കൂട്ടിമുട്ടും. ഇരുവശത്തു നിന്നും ഒരേസമയം തുരന്നുകൊണ്ട് രാപ്പകലില്ലാതെ തുടര്‍ന്ന പ്രവൃത്തികള്‍ക്കൊടുവില്‍ തുരങ്കം കൂട്ടിമുട്ടുമ്പോള്‍ അത് ചരിത്രമാവും. കേരളത്തിലെ ആദ്യ തുരങ്കപാതയുടെ നിര്‍മ്മാണം ആരംഭിച്ചത് 2016 മേയിലാണ്. 28 കിലോമീറ്ററുള്ള മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാത കുതിരാന്‍ തുരങ്കത്തിലൂടെ കടന്നുപോകുമ്പോഴും ഓരോ തുരങ്കത്തിലും മൂന്നുവരി വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. വിദേശ നിര്‍മ്മിതമായ ബൂമറുകള്‍ ഉപയോഗിച്ച് തുരന്നും വെടിമരുന്ന് നിറച്ച് പാറ തകര്‍ത്തുമാണ് തുരങ്ക നിര്‍മ്മാണം മുന്നോട്ട് പോയിരുന്നത്. ഇതിനിടെ സമീപവാസികളുടെ പരാതിമൂലം ഏറെ ദിനങ്ങള്‍ തുരങ്ക നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിയും വന്നിരുന്നു. ഇതേസമയം രണ്ടാം തുരങ്കപാത നിര്‍മ്മാണം തുടരുകയാണ്. പൂര്‍ത്തിയാകാറായ തുരങ്കത്തിന് 20 മീറ്റര്‍ അകലത്തിലാണ് രണ്ടാം തുരങ്ക നിര്‍മ്മാണം നടക്കുന്നത്. ഇരു തുരങ്കങ്ങളെയും കൂട്ടിമുട്ടിച്ച് സമാന്തരമായ 2 തുരങ്കപാതകള്‍ വേറെയും ഒരുക്കുന്നുണ്ട്. തുരങ്കപാതകള്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ കുതിരാനിലെ ഗതാഗതക്കുരുക്ക് ഓര്‍മ്മയാകും. തുരങ്കങ്ങള്‍ കൂട്ടിമുട്ടിയാലും നിരവധി പ്രവൃത്തികള്‍ ഇനിയും ബാക്കിയുണ്ട്. ഈ ഉന്നതനിലവാരത്തില്‍ തുരങ്കപാത ഒരുക്കിയെടുക്കാനുള്ള ശ്രമങ്ങളാവും അടുത്ത നാളുകളില്‍ തുടരുക.
പാമ്പാടി പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ല.
കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണകുറ്റം, മര്‍ദ്ദനം ഉള്‍പ്പെടെ 7 കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. ഇതില്‍ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസ്, പി.ആര്‍.ഒ.സജിത്ത് വിശ്വനാഥന്‍ എന്നിവര്‍ കോടതി മുഖാന്തരം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാവില്ല. അതേസമയം വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍ ഉള്‍പ്പെടെ 3 പേര്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടിലും കര്‍ണാടകയിലും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ് അറിയിച്ചുവെങ്കിലും ഇത് സംബന്ധിച്ച് തുടര്‍ നടപടിയുണ്ടായിട്ടില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ചെയര്‍മാന്‍ പി.കൃഷ്ണദാസ്, പി.ആര്‍.ഒ.സജിത്ത് വിശ്വനാഥന്‍ എന്നിവരുടെ ജാമ്യാപേക്ഷ തടയുന്നതിനായി അന്വേഷണ സംഘം നാളെ കോടതിയില്‍ ഹര്‍ജി നല്‍കും
തൃശൂര്‍ യുവനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ ദേശീയപാതയിലെ സി.സി.ടി.വി കാമറകള്‍ പരിശോധിക്കും.
നടിയുടെ തൃശൂരില്‍ നിന്നുള്ള വീട്ടില്‍ നിന്നു എറണാകുളത്തെ യാത്രയ്ക്കിടെയുള്ള ദേശീയപാതയിലെ സി.സി.ടി.വി. കാമറകളാണ് അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കുക. നടി സഞ്ചരിച്ചിരുന്ന വാഹനത്തെ അസ്വാഭാവികമായി വാഹനങ്ങള്‍ പിന്‍തുടര്‍ന്നത് എവിടെ നിന്നാണെന്ന് തിരിച്ചറിയുന്നതിനും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് പരിശോധന. അതിനിടെ നടി സഞ്ചരിച്ചിരുന്ന വാഹനം ആക്രമിക്കാ ഉപയോഗിച്ച വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃശൂര്‍ ഏതൊരു സ്ത്രീക്കും നേരെയുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ വികലമായ മനോനിലയുടെയും സംസ്‌കാരത്തിന്റെയും സൂചനകളാണെന്ന് ചലച്ചിത്ര താരം മഞ്ജു വാര്യര്‍.
തൃശൂര്‍ സ്വദേശിനിയായ യുവനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിന്റെ പ്രതികരണമായുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് മഞ്ജുവാര്യര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേവലം പ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതല്ല സ്ത്രീത്വത്തിന്റെ അഭിമാനം. അത് ചോദിച്ചോ, കെഞ്ചി കരഞ്ഞോ വാങ്ങേണ്ടതുമല്ല. പുരുഷനു താന്‍ കൊടുക്കുന്ന ബഹുമാനം തിരിച്ചു കിട്ടാന്‍ സ്ത്രീക്ക് അവകാശമുണ്ട്. വീടിനകത്തും പുറത്തും ആ പരസ്പര ബഹുമാനം ഒരു സംസ്‌കാരമായി തീരണം. അപ്പോഴേ പുരുഷന്‍ വേട്ടക്കാരനും സ്ത്രീ ഇരയുമാകുന്ന പതിവ് അവസാനിക്കൂ. സൗമ്യയും ജിഷയുമുണ്ടായപ്പോള്‍ നമ്മള്‍ അടച്ചുറപ്പില്ലാത്ത തീവണ്ടി മുറികളെയും വീടുകളെയും കുറിച്ചു വിലപിച്ചു. പക്ഷേ ഇപ്പോള്‍ യുവനടി അക്രമിക്കപ്പെട്ടത് ഒരു വാഹനത്തില്‍ ആള്‍ത്തിരക്കുള്ള ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോഴാണ്. അപ്പോള്‍ അടച്ചുറപ്പു വേണ്ടത് മനോനിലയ്ക്കാണ്. ഓരോ തവണയും ഇതുണ്ടാകുമ്പോള്‍ നമ്മള്‍ പരാതി പറഞ്ഞും ഹാഷ് ടാഗുകള്‍ സൃഷ്ടിച്ചും കുറച്ചു ദിവസങ്ങള്‍ കൊണ്ടാടും. പക്ഷേ അതിനപ്പുറം ഈ മഹാവിപത്തിന് ഒരവസാനം വേണ്ടേയെന്നും ഒരു തിരുത്തിനുള്ള പോരാട്ടമല്ലേ ആവശ്യമെന്നും ചോദിക്കുന്ന മഞ്ജു വാര്യര്‍ ഇത്തരം പോരാട്ടങ്ങള്‍ക്ക് താന്‍ മുന്നിലുണ്ടാകുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
തൃശൂര്‍ യുവനടിക്ക് നേരെയുണ്ടായ അക്രമം ദൗര്‍ഭാഗ്യകരമെന്ന് ചലച്ചിത്ര താരം പത്മശ്രീ മോഹന്‍ലാല്‍ പ്രതികരിച്ചു.
അക്രമികളെ മനുഷ്യനായി കണക്കാക്കാനാകില്ല. മെഴുകുതിരി കത്തിച്ചുള്ള ഐക്യദാര്‍ഢ്യമല്ല വേണ്ടത്. നിയമം കര്‍ശനമാക്കുകയാണ് വേണ്ടത്. കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. നടീനടന്‍മാരായ പ്രിഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, ലാല്‍, ഭാമ, ഗീതുമോഹന്‍ദാസ്, റീമ കല്ലിങ്കല്‍, സരയു, സംവിധായകരായ ആഷിക് അബു, മേജര്‍രവി, പ്രിയദര്‍ശന്‍ തുടങ്ങിയവരും ഫെയ്‌സ്ബുക്കിലൂടെ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
തൃശൂര്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് അവസാനിപ്പിക്കാനൊരുങ്ങുന്നു.
കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധനയില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഇന്നു പോലീസിനു ലഭിച്ചിട്ടില്ല. മണിയുടെ ആന്തരികാവയവങ്ങള്‍ പോലീസ് പരിശോധിക്കുകയും 6 പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ണായകമായ തെളിവൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചിരിക്കുന്നത്.
തൃശൂര്‍ കാസര്‍കോഡ് പെരുമ്പട്ട താഴത്തിടം ശ്രീ പാടാര്‍കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മാനവ മൈത്രി പുരസ്‌കാരം വ്യവസായ പ്രമുഖന്‍ പത്മശ്രീ ഡോ.ടി.എ.സുന്ദര്‍മേനോന് സമ്മാനിച്ചു.
സംയുക്ത ജമായത്ത് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങളും സ്വാമി ഹരിദാസ് ജയാനന്ദ ഉഡുപ്പിയും ചേര്‍ന്നാണ് സുന്ദര്‍മേനോന് പുരസ്‌കാരം സമ്മാനിച്ചത്. മതങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരും ഒറ്റക്കെട്ടായി ജീവിക്കണമെന്നും മതമൈത്രിയോടെ കഴിയുന്ന പെരുമ്പട ഗ്രാമം മാതൃകയാണെന്നും ടി.എ.സുന്ദര്‍മേനോന്‍ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ശകുന്തള, പ്രസീതരാജന്‍, ഗ്രാമപഞ്ചായത്തംഗം പി.സുകുമാരന്‍, പാറമേക്കാവ് ദേവസ്വം വൈസ് പ്രസിഡന്റ് വി.എം.ശശി, ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ലോ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഷാജി തലവില്‍, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.വി.ശശികുമാര്‍, ചെയര്‍മാന്‍ എം.സി.സലാം , അബ്ജുള്‍ ലത്തീഫ്, പി.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് 31 വരെ സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ ഭൂഗര്‍ഭ ജലവകുപ്പിന്റെ നിര്‍ദേശം ലഭിച്ചതായി മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.
കാട്ടകാമ്പാല്‍ നമ്പടിപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുത്ത് വില്പന നടത്തുന്ന സ്വകാര്യവ്യക്തികളെയും ഏജന്‍സികളെയും നിയന്ത്രിക്കും. ദുരന്തനിവാരണ നിയമപ്രകാരം ആവശ്യമെങ്കില്‍ ഇത്തരം കുഴല്‍ക്കിണറുകള്‍ പിടിച്ചെടുക്കാനും വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് വെള്ളം വിതരണം ചെയ്യാനും കളക്ടര്‍മാര്‍ക്ക് നല്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. മഴവെള്ളം സംഭരിച്ചു കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ശ്രമിക്കണമെന്നും കിണര്‍ റീചാര്‍ജ്ജിങ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ പ്രഭുകുമാര്‍ അധ്യക്ഷയായിരുന്നു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സദാനന്ദന്‍ മുഖ്യാതിഥിയായി. എം.വി.പ്രശാന്ത്, സിജി പീറ്റര്‍, പി.കെ.കൗസല്യ എന്നിവര്‍ സംസാരിച്ചു
പുതുക്കാട് വരന്തരപ്പിളളി വേലൂപ്പാടത്ത് യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി.
പ്രതികള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. അക്രമികള്‍ ആറു പേരുണ്ടായിരുന്നുവെന്ന് പരിക്കേറ്റ വേലൂപ്പാടം മഠം സ്വദേശി ചാത്തഞ്ചിറ മുഹമ്മദ് ആഷിഫ് പോലിസിനോട് പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആഷിഫിന് മര്‍ദനമേറ്റത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ആഷിഫ് മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
അന്തിക്കാട് അന്തിക്കാട് കെ.ജി.എം.എല്‍.പി. സ്‌കൂളിലെ 116-ാമത് വാര്‍ഷിക ആഘോഷം കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഹരിത കേരളത്തിന്റെ ലക്ഷ്യം വെള്ളത്തിന്റെ സമൃദ്ധി തിരിച്ച് കൊണ്ട് വരിക എന്നതാണെന്ന് കൃഷിമന്ത്രി പറഞ്ഞു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ വൈസ് പ്രസിഡന്റ് ജ്യോതിരാമനും എന്റോവ്‌മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്തംഗം മേനുജാ പ്രതാപനും നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.ബാബു, പി.ടി.എ.പ്രസിഡന്റ് ഗോകുല്‍ കരിപ്പിള്ളി, പ്രധാന അധ്യാപകന്‍ ജോഷി ഡി കൊള്ളന്നൂര്‍, ജോസ് വള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ അയ്യന്തോള്‍ പേള്‍ പാര്‍ക്ക് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജന യജ്ഞം നടത്തി.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഷാജകുമാര്‍, സെക്രട്ടറി മധുസൂദനന്‍, അഡ്വ. ബൂണി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൃശൂരില്‍ നടന്നു.
മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് 'ഇടതുപക്ഷ ബദലിന്റെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എച്ച്.എം. ഇസ്മയില്‍, പി.എസ്.നാരായണന്‍ കുട്ടി, ടി.ബി.ഹുസൈന്‍ഖാന്‍, പി.ജോയ്, കെ.എല്‍.ജോസ്, ഹാജിറ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിന് ശേഷം സൗഹൃദ സമ്മേളനവും നടന്നു. സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകീട്ട് നഗരത്തില്‍ പ്രകടനം നടക്കും. തെക്കേഗോപുരനടയില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.സി.മൊയ്തിന്‍ ഉദ്ഘാടനം ചെയ്യും.
തൃപ്രയാര്‍ പെരിങ്ങോട്ടുകര ആവണേങ്ങാട്ടില്‍ കളരി ശ്രീവിഷ്ണുമായ ക്ഷേത്രത്തില്‍ വെള്ളാട്ട് മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.
നൂറ് കണക്കിന് ഭക്തരാണ് വെള്ളാട്ട് മഹോത്സവത്തിന്റെ് ആദ്യ ദിനത്തില്‍ എത്തിയത്. ക്ഷേത്രം മഠാധിപതി അഡ്വ.് എ.യു.രഘുരാമ പണിക്കരുടെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പല്ലശന മാധവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഇരട്ട തായമ്പകയും തുടര്‍ന്ന് പഞ്ചരത്‌നകീര്‍ത്തനാലാപനവും നടന്നു. ശ്രീവിഷ്ണുമായാ മാഹാത്മ്യം കഥയെ ആസ്പദമാക്കി മുരിയാട് മുരളിധരന്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ അരങ്ങേറി. ദീപാരാധനക്ക് ശേഷം അടിയന്തിര കേളി, തായമ്പക, കാവടിയാട്ടം എന്നിവ നടന്നു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വിഷ്ണുമായാ സ്വാമി എഴുന്നള്ളി. കല്ലാറ്റ് സത്യനാരായണനും, കലൂര്‍ ഗോപിനാഥനും പഞ്ചവാദ്യത്തിന് നേതൃത്വം നല്കി. പച്ചപ്പട്ടുക്കുട ചൂടി തീവെട്ടി പ്രഭയിലാണ് വിഷ്ണുമായാ സ്വാമി എഴുന്നള്ളിയത്. വിഷ്ണുമായാസ്വാമിക്ക് മുമ്പില്‍ കുട്ടികള്‍ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചു. എഴുന്നള്ളിപ്പിന് ശേഷം ഇല്ലം കലാകേന്ദ്രത്തിലെ എളവൂര്‍ അനില്‍ അവതരിപ്പിച്ച ശ്രീവിഷ്ണുമായാചരിതം ചാക്യാര്‍കൂത്ത് അരങ്ങേറി. മഹോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകീട്ട് കൈക്കൊട്ടിക്കളി, മോഹിനിയാട്ടം തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ വിഷ്ണുമായ സ്വാമി എഴുന്നള്ളും. എഴുന്നള്ളിപ്പിന് ശേഷം ഡ്യൂയറ്റ് കുച്ചിപ്പുടി അരങ്ങേറും. ബാലെ, തിരുവാതിരക്കളി, നാടന്‍പാട്ട്, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഒട്ടേറെ കലാപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കുന്നംകുളം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഇസ്ലാമിക് കലാമേളയുടെ കുന്നംകുളം മേഖലാതല മത്സരം കരിക്കാട് നടന്നു.
ഇല്‍യാസ് ഫൈസി ഉദ്ഘാടനം ചെയ്തു. വി മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ മുസ്ലിയാര്‍, സുലൈമാന്‍ ദാരിമി, മുഹമ്മദലി ലത്തീഫി തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട കാട്ടൂര്‍ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി കാട്ടൂര്‍ ഇരിങ്ങാലക്കുട തൃപ്രയാര്‍ റോഡിലെ ഗവണ്‍മെന്റ് സ്‌കൂളിനു സമീപം തകര്‍ന്ന റോഡില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് സമര്‍പ്പിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് ഷിജില്‍ അധ്യക്ഷനായിരുന്നു. എം.എ.സനി, സ്പാനിഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം എക്‌സിബിഷനിലെ വ്യത്യസ്തമാര്‍ന്ന പവലിയനുകളും സാംസ്‌കാരിക പരിപാടികളും ജനശ്രദ്ധ ആകര്‍ഷിക്കുന്നു.
റോബോട്ടിക് അനിമല്‍സ് പവലിയനുകള്‍ കുട്ടികള്‍ക്ക് വിസ്മയമാണ് പകരുന്നത്. സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം മണലൂര്‍ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടന്‍തുള്ളലും ആറങ്ങോട്ടുകര കലാപാഠശാലയുടെ നാടകവും ഉണ്ടായിരുന്നു. ഇന്ന് വൈകീട്ട് 7.30ന് സിനിമാതാരം രചന നാരായണന്‍കുട്ടിയുടെ കുച്ചിപ്പുഡി ഉണ്ടാകും. കെ.എസ്.ഇ.ബി, വ്യവസായ വകുപ്പ്, സ്റ്റുഡന്റ് പോലീസ്, എക്‌സൈസ് എന്നിവയുടെ പവലിയനുകളും ജനശ്രദ്ധ ആകര്‍ഷിക്കുന്നവയാണ്. മാര്‍ച്ച് ഒന്നുവരെയാണ് അഖിലേന്ത്യ പ്രദര്‍ശനം.
ചേലക്കര തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ചുള്ള അഷ്ടമി വിളക്ക് ആഘോഷത്തിന് തുടക്കമായി.
മേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നളിപ്പും, ക്ഷേത്രം തന്ത്രി കുന്നത്തൂര്‍ പടിഞ്ഞാറേടത്ത് വിഷ്ണു ഭട്ടതിരിപ്പാടിന്റെയും, ഉണ്ണി ഭട്ടതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍ കളഭാഭിഷേകവും നടന്നു. ഉച്ചപൂജ, ശീവേലി, അന്നദാനം എന്നിവയും ഉണ്ടായി . അന്നദാനത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. വൈകീട്ട് അക്ഷരശ്ലോകം, വിളക്ക് വെപ്പ്, ദീപാരാധന, നാഗസ്വരം, നൃത്തസന്ധ്യ, സ്‌പെഷ്യല്‍ കേളി എന്നിവ നടക്കും. വ്യാഴാഴ്ച വരെയാണ് ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവം ആഘോഷിക്കുന്നത്.
വടക്കാഞ്ചേരി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ വടക്കാഞ്ചേരി മേഖലയുടെ നേതൃത്വത്തില്‍ ഉത്സവക്കാഴ്ചകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന തല ജനകീയ ഫോട്ടോഗ്രാഫി മത്സരം - 2017 നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി മാര്‍ച്ച് 3 ആണ്. കുറ്റിയങ്കാവ്, മച്ചാട് മാമാങ്കം, ഉത്രാളിക്കാവ് എന്നീ ഉത്സവങ്ങളുടെ ചിത്രങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എം.എച്ച്.ഹരീഷ്, മേഖലാ പ്രസിഡന്റ് രാഹുല്‍ കല്ലംപാറ, ഫ്രാന്‍സീസ് ചെമ്പരത്തി, സിജോ എന്നിവര്‍ പങ്കെടുത്തു.
കുന്നംകുളം കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ചു ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന മെഡിക്കല്‍ ക്യാമ്പു നടത്തി.
വികാരി ഫാ. ബിജു ജോസഫ് ആലപ്പാട് രക്ത ദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഒ ആന്റണി, എം.എല്‍ സുനില്‍, വി.സി ജോസി എന്നിവര്‍ സംസാരിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐ.എം.എയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.
അന്തിക്കാട് അന്തിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അന്തിക്കാട് ആലിന് കിഴക്ക് ചിരിയങ്കണ്ടത്ത് തോമസിന്റെ മകന്‍ ശ്യാംതോമസാണ് പരിക്കുകളോടെ തൃശ്ശൂര്‍ ദയ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അപകടത്തില്‍ ശ്യാം തോമസിന്റെ അനുജന്‍ 15 വയസ്സുള്ള സെബാസ്റ്റന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. അന്തിക്കാട് ഹൈസ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സെബാസ്റ്റ്യന്‍. അന്തിക്കാട് പേരാന്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാഞ്ഞാണി ഭാഗത്ത് നിന്ന് വന്നിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവരെയും നാട്ടുകാര്‍ ഒളരിയിലെ മദര്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ദയ ആശുപത്രിയിലുമെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശ്യാം തോമസാണ് ബൈക്ക് ഓടിച്ചിരുന്നത്. ശ്യാം തോമസും അന്തിക്കാട് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
കൊടുങ്ങല്ലൂര്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മറ്റി വിദ്യാര്‍ത്ഥികള്‍ക്കായി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിച്ച വിദ്യാഗോപാലമന്ത്രാര്‍ച്ചനയിലും ദോഷപരിഹാര യജ്ഞത്തിലും ആയിരങ്ങള്‍ പങ്കെടുത്തു.
ചലച്ചിത്ര താരവും എം.പി.യുമായ സുരേഷ് ഗോപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ കുരുംബ ഭഗവതി ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ നടന്ന മന്ത്രാര്‍ച്ചനയില്‍ പ്രസന്നന്‍ അടികള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തി. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.എം.ഗോപി, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വിദ്യാസാഗര്‍, ഡോ.എം.ലക്ഷ്മി കുമാരി എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ആദൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ മാര്‍ച്ച് നടത്തി.
അധികൃതരുടെ അനാസ്ഥയില്‍ റീത്ത് സമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനായി എം.എല്‍.എയായിരുന്ന ബാബു എം.പാലിശ്ശേരിയുടെ ഫണ്ടില്‍ നിന്നു രണ്ട് വര്‍ഷം മുമ്പ് 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന ആരോഗ്യ കേന്ദ്രം വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുകയാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധമാര്‍ച്ചിന് ശേഷം നടന്ന ധര്‍ണ ഡി.സി.സി സെക്രട്ടറി വി.കെ.രഘുസ്വാമി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.അബ്ദുട്ടി അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറിമാരായ ടി.കെ.ശിവശങ്കരന്‍, ഇട്ടിമാത്യു, മണ്ഡലം പ്രസിഡന്റ് ഒ.എസ്.വാസുദേവന്‍, എം.പി.റഫീക്ക് തങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ വേനലില്‍ ജലസംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മ്മപ്പെടുത്തിയും വഴിയാത്രക്കാര്‍ക്ക് ദാഹജലമൊരുക്കിയും അഴീക്കോട് കൊട്ടിക്കല്‍ രണ ചേതന ക്ലബ്ബ് തണ്ണീര്‍ പന്തല്‍ തുറന്നു.
ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ പാതയോരത്തെ തണ്ണീര്‍ പന്തലില്‍ കുടിവെള്ളമുണ്ടാകും. തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടന ത്തോടനുബന്ധിച്ച് സംഭാരം വിതരണവും നടന്നു. പഞ്ചായത്തംഗം കെ.കെ.അനില്‍കുമാര്‍, ഷായി അയ്യാരില്‍, വി.ഐ.അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കി
മാള പുത്തന്‍ചിറ ഗ്രാമ പഞ്ചായത്തിലെ പിണ്ടാണി വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ യു.ഡി.എഫും ബി.ജെ.പി.യും പോരാടുമ്പോള്‍ സീറ്റ് നിലനിര്‍ത്താനാണ് എല്‍.ഡി.എഫ്. പൊരുതുന്നത്.
പിണ്ടാണി വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.ഐയിലെ മോഹനന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഉപതെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്. ഇരു മുന്നണികള്‍ക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ സി.പി.എം. വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കെ.സുജിത്ത്‌ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുകയായിരുന്നു. 14 അംഗ ഭരണ സമിതിയില്‍ ആറ് വീതം അംഗങ്ങള്‍ ഇരുപക്ഷത്തും ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് സ്ഥാനം ലഭിച്ചില്ല. യു.ഡി.എഫിന് ആറും എല്‍.ഡി.എഫിന് യു.ഡി.എഫ്. വിമതന്‍ എം.പി.സോണി അടക്കം ആറ് പേരുടെ പിന്തുണയുമുണ്ടായിരുന്നു. തുടക്കത്തില്‍ എം.പി.സോണിയെ എല്‍.ഡി.എഫ്. പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. തുടര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ എം.പി.സോണിയെ യു.ഡി.എഫ്. പുറത്താക്കി പ്രതികാരം തീര്‍ത്തു. ഈ വിഷയത്തോടെ കോണ്‍ഗ്രസില്‍ കടുത്ത ചേരിതിരിവ് പ്രകടമായിരുന്നു. പഞ്ചായത്തംഗമായിരിക്കേ മരിച്ച മോഹനന്റെ മകന്‍ മഹേഷ് മോഹനനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ട ജനതാദള്‍-യുവിന്റെ പി.സി.ബാബു തന്നെയാണ് ഇത്തവണയും യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ബി.ജെ.പി.സ്ഥാനാര്‍ത്ഥി പ്രജീഷും മത്സരരംഗത്തുണ്ട്. വിജയിച്ചാല്‍ ഏഴ് അംഗങ്ങളുമായി തുല്യത പാലിച്ച് വിമതനായ എം.പി. സോണിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനും യു.ഡി.എഫില്‍ നീക്കമുണ്ടാകുമെന്നാണ് സൂചന.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ക്കുളം സഹൃദയനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ജൈവ പച്ചക്കറി വിപണന ആഴ്ചച്ചന്ത സംഘിപ്പിച്ചു.
അസോസിയേഷനിലെ ഓരോ വീട്ടിലും തികച്ചും ജൈവ രീതിയില്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളാണ് ആഴ്ചച്ചന്തയില്‍ വിപണനം നടത്തുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതല്‍ 10 വരെയാണ് ചന്ത . ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീറ നസീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.നഹീല്‍, അബ്ദുല്‍ റഷീദ്, ബാബു പേരോത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി -ലൈഫ്മിഷന്റെ ഗുണഭോക്തൃ സര്‍വേയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം കൊടുങ്ങല്ലൂരില്‍ നടന്നു.
കടുംബശ്രീ രണ്ടാം നമ്പര്‍ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ മേത്തലയില്‍ നടന്ന ചടങ്ങില്‍ അഡ്വ: വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല രാജ്കമല്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ.രാമനാഥന്‍, തങ്കമണി സുബ്രഹ്മണ്യന്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
പുന്നയൂര്‍ക്കുളം ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഗുരുവായൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ആല്‍ത്തറ രാമരാജ സ്‌കൂളില്‍ നടത്തി.
എ.കെ.ടി.എ സംസ്ഥാന കമ്മറ്റി അംഗം അമ്മിണി കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടി.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എ.കെ. സുകുമാരന്‍, രാധിക, ഷൈമ രവീന്ദ്രന്‍, വിജയ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ആശുപത്രി സൂപ്രണ്ട് ഡോ. ടോണി ആളൂര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍സന്‍ ചുങ്കത്ത് അധ്യക്ഷനായി. ഡോ.സുധീഷ്‌കുമാര്‍, കേണല്‍ റെജീന ജെയിംസ്, കെ.ശങ്കരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 30 രോഗികള്‍ക്കുള്ള ശസ്ത്രക്രിയയ്ക്കുള്ള ചിലവ് ലയണ്‍സ് ക്ലബ്ബ് വഹിക്കും.
ചേലക്കര ഹെഡ്‌ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍- സി.ഐ.ടി.യു ചേലക്കര ഏരിയ സമ്മേളനം പങ്ങാരപ്പിള്ളി വള്ളിക്കുന്നത്ത് കല്യാണമണ്ഡപത്തില്‍ നടന്നു.
സി.പി.എം.ഏരിയ കമ്മിറ്റി അംഗം ഇ.എന്‍. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് എന്‍.എം.ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി കെ.കെ. മുരളീധരന്‍, സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി പി.എ. ബാബു, കെ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ എല്‍.ഡി.എഫിന് സ്വഭാവിക പതനമായിരിക്കും വിധിയെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ നടക്കുന്ന യു.ഡി.എഫ് മധ്യമേഖലാ ജാഥയ്ക്ക് തൃശൂര്‍ കിഴക്കേ കോട്ടയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മും സി.പി.ഐയുമായുള്ള തമ്മിലടി മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റം വന്നാല്‍ മാത്രമേ സാധാരണക്കാരന് രക്ഷയുള്ളൂ. എല്‍.ഡി.എഫ് ഭരണം നിശ്ചലാവസ്ഥയിലാണ്. അക്രമവും അരാജകത്വവുമാണ് എങ്ങും നടക്കുന്നത്. കാമ്പസുകളില്‍ പോലും അരക്ഷിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്നത് ചക്ലാത്തി പോരാട്ടമാണെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ മാത്രമാണ് സി.പി.ഐ, സി.പി.എമ്മിനെ വിമര്‍ശിക്കുന്നതെന്നും സി.എം.പി നേതാവ് സി.പി.ജോണ്‍ പറഞ്ഞു. അനൂപ് ജേക്കബ്, സി.എന്‍.ബാലകൃഷ്ണന്‍, കെ.പി.വിശ്വനാഥന്‍, അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, ഐ.പി.പോള്‍, സി.എച്ച്.റഷീദ് വിവിധ ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. വാദ്യമേളങ്ങളുമായി വാഹന റാലിയോടെയാണ് ജാഥയെത്തിയത്.
തൃശൂര്‍ കയറ്റുമതി നയം ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍.
വ്യവസായം ആരംഭിക്കാന്‍ സംരംഭകര്‍ക്ക് ഏകജാലക അനുമതി ലഭ്യമാക്കുന്നതിനുളള സംവിധാനം ഉടന്‍ സജ്ജമാക്കും. 30 ദിവസത്തിനകം അനുമതി ലഭിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുഴയ്ക്കല്‍പ്പാടത്ത് രണ്ടാമത്തെ ബഹുനില വ്യവസായ സമുച്ചയം സ്ഥാപിക്കുന്നതിന് ഇരുപത്തഞ്ചേകാല്‍ കോടി രൂപയും, അത്താണി വ്യവസായ എസ്റ്റേറ്റുകളിലെ റോഡുകള്‍ക്ക് എഴുപത്തി അഞ്ചര ലക്ഷം രൂപയും, വരവൂര്‍ വ്യവസായ പ്ലോട്ടിന്റെ രണ്ടാം ഘട്ട വികസനത്തിന് 3 കോടി 32 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
തൃശൂര്‍ ഡോ.എം.ആര്‍.ഗോവിന്ദന്‍ രചിച്ച 'എക്‌സറേ ജനാരോഗ്യ ഡോക്ടറുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം തൃശൂരില്‍ പ്രകാശനം ചെയ്തു.
സാഹിത്യകാരി പ്രൊഫ.സാറാ ജോസഫ് പ്രകാശനം നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി മേയര്‍ അജിത ജയരാജന്‍ ഏറ്റുവാങ്ങി. ഡോ.ഇ.ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.അരവിന്ദാക്ഷന്‍ പുസ്തകം പരിചയപ്പെടുത്തി. സിവിക് ചന്ദ്രന്‍, നീലന്‍, ഡോ.സി.എന്‍.പരമേശ്വരന്‍, കെ.ജെ.ജോണി, മീര ഗോവിന്ദ് രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ മഹാശിവരാത്രിയോടനുബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും വടക്കുന്നാഥ ക്ഷേത്ര ക്ഷേമസമിതിയും സംയുക്തമായി വടക്കുന്നാഥ ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന നൃത്ത സംഗീതോസ്വം തുടരുന്നു.
മൂന്നാം ദിവസമായ ശനിയാഴ്ച വൈകീട്ട് ശ്രീദേവി ബാലകൃഷ്ണയുടെ നേതൃത്വത്തില്‍ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് തൃശൂര്‍ കഥകളി ക്ലബിന്റെ സീതാസ്വയംവരം കഥകളി അരങ്ങേറി. പരശുരാമനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനും ശ്രീരാമനായി കലാമണ്ഡലം ശരത്തും അരങ്ങിലെത്തി. ഞായറാഴ്ച വൈകീട്ട് രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക സമിതിയുടെ മോഹിനിയാട്ടവും കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും.
തൃശൂര്‍ വ്യാജമദ്യം ബൈക്കില്‍ കടത്തി കൊണ്ടുവന്ന കേസില്‍ പ്രതിയെ ഒരു മാസം തടവിനും അയ്യായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
കാട്ടകാമ്പാല്‍ പെങ്ങാമുക്ക് സ്വദേശി മേനോത്ത് വീട്ടില്‍ പച്ചകാജ എന്ന് വിളിക്കുന്ന സുരേഷിനെയാണ് തൃശൂര്‍ സെക്കന്ററ് അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ടി.പി.അനില്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.എന്‍.വിവേകാനന്ദന്‍, അഡ്വ.കെ.എന്‍.ശ്രീജിത്ത് എന്നിവര്‍ കോടതിയില്‍ ഹാജരായി.
പുതുക്കാട് പാലപ്പിള്ളി വനമേഖലയില്‍ കാട്ടുതീ നിയന്ത്രണ വിധേയമായില്ല.
ശനിയാഴ്ച പാലപ്പിള്ളി റേഞ്ചിലെ കുട്ടഞ്ചിറ ഭാഗത്തേക്ക് തീ പടര്‍ന്നു. ഇവിടെ വനം വകുപ്പോ അഗ്‌നി രക്ഷാ സേനയോ എത്തിയിട്ടില്ല. ദിവസങ്ങളായി വനമേഖലയില്‍ കാട്ടുതീ പടരുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. എന്നാല്‍ ചിമ്മിനി വനാതിര്‍ത്തിയില്‍ തീ പടരാതിരിക്കാനായി ചിമ്മിനി ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും െ്രെടബല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഫയര്‍ലൈന്‍ നിര്‍മ്മിക്കുന്നുണ്ട്.
വടക്കാഞ്ചേരി നരേന്ദ്രമോദിയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് പിണറായിയെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് നടത്തുന്ന മധ്യമേഖല ജാഥയ്ക്ക് വടക്കാഞ്ചേരിയില്‍ സ്വീകരണം നല്‍കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഫയലിലും ഓരോ ജീവിതമാണ് ഉറങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറങ്ങുന്നതെന്നും സതീശന്‍ പറഞ്ഞു. അനില്‍ അക്കര എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ അനൂപ് ജേക്കബ്, പി.സി.വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, കെ.എസ്.വേണുഗോപാല്‍, ടി.യു.രാധാകൃഷ്ണന്‍, ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
തൃപ്രയാര്‍ കര്‍ഷകര്‍ക്കുള്ള ജൈവവളം വിതരണത്തിലെ ക്രമക്കേടുകള്‍ മറച്ചുവെയ്ക്കാന്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യാജപ്രചാരണം നടത്തുകയാണെന്ന് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി ഭാരവാഹികള്‍ ആരോപിച്ചു.
ബാങ്ക് മുഖേന കര്‍ഷകര്‍ക്ക് വേപ്പിന്‍ പിണ്ണാക്ക് വിതരണം ചെയ്യാനുള്ള പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിദഗ്ദ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാല്‍ ഗുണനിലവാരമുള്ള വളം കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നിരിക്കെ കൂടിയ നിരക്കില്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് വാങ്ങുന്നതിന്റൈ ഉത്തരവാദിത്ത്വം ബാങ്കിന് ഏറ്റെടുക്കാനാകില്ലെന്ന് പഞ്ചായത്തിനെ അറിയിച്ചിരുന്നു. നിശ്ചിത സര്‍വ്വീസ് ഈടാക്കി വളം വിതരണം ചെയ്യാന്‍ ബാങ്ക് ഇപ്പോഴും തയ്യാറാണ്. ബാങ്ക് അറിയാതെ വളം വിതരണം ചെയ്യുമെന്ന പഞ്ചായത്തിന്റൊ അറിയിപ്പിനെ തുടര്‍ന്ന് നിരവധി കര്‍ഷകരാണ് വളം വാങ്ങാന്‍ ബാങ്കിലെത്തുകയും ഒടുവില്‍ മടങ്ങുകയും ചെയ്തത്. വളം വിതരണത്തിന് നടപടിയെടുക്കാതെ കര്‍ഷകരെ നെട്ടോട്ടമോടിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറുപടി പറയണമെന്നും ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. സഹകരണബാങ്ക് പ്രസിഡണ്ട് ടി.എല്‍ സന്തോഷ്, വിനയപ്രസാദ്, ബാലന്‍ കൊപ്പര, ഇ.വി.എസ്. സ്മിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൊടുങ്ങല്ലൂര്‍ സാമൂഹിക സേവനരംഗത്ത് 20 വര്‍ഷം പൂര്‍ത്തീകരിച്ച ശ്രീകുമാര്‍ ശര്‍മ്മയ്ക്ക് കൊടുങ്ങല്ലൂര്‍ സാംസ്‌കാരിക സമിതി സ്‌നേഹാദരം നല്‍കി.
നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.തിലകന്‍ അധ്യക്ഷത വഹിച്ചു. ടി.ഗോപാലന്‍കുട്ടി മേനോന്‍ ഉപഹാര സമര്‍പ്പണം നടത്തി. ചേരമാന്‍ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീന്‍ അല്‍ഖാസിമി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, ഫാ.നിമേഷ് കാട്ടാശേരി എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ പെരുമ്പിലാവ് അറയ്ക്കല്‍ പാടത്ത് ചരിത്രത്തിന്റെ കഥ പറയുന്ന അത്താണിക്കല്ലുക്കള്‍ മണ്ണിട്ട് മൂടാന്‍ സ്വകാര്യവ്യക്തി ശ്രമിക്കുന്നതായി പരാതി. കുന്നംകുളം
അറയ്ക്കല്‍ പാടത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിനു മുന്‍വശത്തായി നില്‍ക്കുന്ന അത്താണിക്കല്ലുകളാണ് മണ്ണിട്ട് മൂടാനായി ശ്രമിക്കുന്നത്. കെട്ടിടത്തിനു മാര്‍ഗ്ഗതടസമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി. അഞ്ചടിയോളം വലിപ്പമുള്ള അത്താണിക്കല്ലുകളുടെ നാലടിയോളം ഇപ്പോള്‍ മണ്ണിട്ട്മൂടിയിട്ടുണ്ട്. ഇരിക്കുന്ന കല്ലുകള്‍ മാത്രമേ ഇപ്പോള്‍ കാണാന്‍ സാധിക്കുകയുള്ളൂ. കാലുകള്‍ പൂര്‍ണമായും മണ്ണിട്ട് മൂടി കഴിഞ്ഞു. പണ്ട് കാലത്ത് വഴിയാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനായി വഴിനീളെ പണിതതാണ് അത്താണിക്കല്ലുകള്‍. വൈകുന്നേരങ്ങളില്‍ നാട്ടുകാരും സമയം ചിലവഴിക്കാന്‍ ഇവിടെ ഒത്തുകൂടുക പതിവാണ്. വിഖ്യാതമായ ഒരു രാജ്യഭരണകാലത്തിന്റെ അവശേഷിപ്പുകള്‍ തുടച്ചുനീക്കുന്ന നടപടിയില്‍ നാട്ടുകാര്‍ക്കിടയിലും ജനപ്രതിനിധികള്‍ക്കിടയിലും പ്രതിഷേധം ശക്തമാണ്.
കുന്നംകുളം കുന്നംകുളം നഗരത്തില്‍ ഒരേസമയം രണ്ടിടത്ത് തീപിടിത്തം.
തീയും പുകയും ഉയര്‍ന്നതോടെ പരിസരവാസികള്‍ പരിഭ്രാന്തിയിലായി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് കുന്നംകുളം നഗരത്തിലെ ഹൃദയഭാഗത്ത് ഒഴിഞ്ഞ പറമ്പില്‍ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. കുന്നംകുളം - ഗുരുവായൂര്‍ റോഡിലുള്ള സെന്റ് തോമസ് പള്ളി കോമ്പൗണ്ടിനകത്താണ് ഇതേ സമയത്തു തീപിടിത്തമുണ്ടായത്. കോമ്പൗണ്ടിനകത്തെ വാഴകള്‍ കത്തി നശിച്ചു. പുല്ലുകള്‍ക്കു തീപിടിച്ചാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
ചേര്‍പ്പ് തബല വാദകരില്‍ താരമായ ഉസ്താദ് സാക്കിര്‍ ഹുസൈനെ സ്വീകരിക്കാന്‍ ചേര്‍പ്പ് ഗ്രാമം ഒരുങ്ങി.
ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളിലാണ് സാക്കിര്‍ ഹുസൈന്‍ പങ്കെടുക്കുന്ന പരിപാടി അരങ്ങേറുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. ഞായറാഴ്ച വൈകീട്ട് ആറോടെ പരിപാടി ആരംഭിക്കും. പഞ്ചവാദ്യത്തോടെ ഉസ്താദിനെ വേദിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന പാണ്ടി മേളത്തിന് ശേഷം 'പെരുവനം ഗ്രാമം ചരിത്രം കലയിലൂടെ' എന്ന പദ്ധതിയുടെ ഉദ്ഘാടനം സാക്കിര്‍ ഹുസൈന്‍ നിര്‍വ്വഹിക്കും. വാദ്യകലയിലെ ആചാര്യന്മാര്‍ ചേര്‍ന്ന് അദേഹത്തിനു വീരശൃംഖല സമര്‍പ്പിക്കും. തുടര്‍ന്ന് തബല കച്ചേരി അരങ്ങേറും. ഉസ്താദിനൊപ്പം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ലയ വിന്യാസത്തിന്റെ മാസ്മരികതയ്ക്ക് കൈ കോര്‍ക്കും.
പാവറട്ടി മുല്ലശേരി ഗ്രാമ പഞ്ചായത്തിലെ മധുക്കരയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രധിരോധ കുത്തിവെപ്പ് നടത്തി.
ഒരാഴ്ചക്കുള്ളില്‍ മൂന്ന് പശുക്കളാണ് മധുക്കരയില്‍ പേ ഇളകി ചത്തത്. മണ്ണുത്തിയിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ പശുക്കള്‍ ചത്തത് പേ വിഷ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മുല്ലശേരി ബ്ലോക്ക് വെറ്ററിനറി ഓഫീസര്‍ ഡോ. ഫ്രാന്‍സിസ്, ഡോ. ഹരീഷ്, ഡോ.കെ.രാഗേഷ് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ബിന്ദു സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രതിരോധ കുത്തിവെപ്പും നല്‍കി. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. ഹുസൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ഒ.എസ്. പ്രദീപ് അധ്യക്ഷനായിരുന്നു.
ചാവക്കാട് വട്ടേക്കാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തില്‍ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി.
താബൂത്ത് കാഴ്ചയും കൊടിക്കയറ്റ കാഴ്ചകളും എത്തിയതോടെ ആയിരങ്ങള്‍ ആഘോഷത്തിമിര്‍പ്പിലായി. കൊടികയറ്റ കാഴ്ചയെത്തി ഗജവീരന്‍മാര്‍ റോഡില്‍ അണിനിരന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ.ആബൂബക്കര്‍ കൊടിയേറ്റം നിര്‍വ്വഹിച്ചു. വിവിധ ക്ലബുകളുടെയും സാംസ്‌കാരിക സംഘടനകളുടേയും നേതൃത്വത്തില്‍ കാഴ്ചകള്‍ ജാറത്തിലെത്തി.
തൃപ്രയാര്‍ എങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്നു.
പൊക്കുളങ്ങര ബീച്ച് സ്വദേശി ചുള്ളിയില്‍ സുരേഷ്‌കുമാറിന്റെ ഓടുമേഞ്ഞ വീടാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭാഗികമായി തകര്‍ന്നത്. സുരേഷ്‌കുമാറും ഭാര്യയും ജോലിക്ക് പോയിരിക്കെയാണ് അപകടം നടന്നത്. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി അശോകന്‍, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
ചെമ്മന്നൂര്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മന്നൂര്‍ കെ.എസ്.കെ.ടി.യു കമ്മിറ്റി പ്രവര്‍ത്തകര്‍ അടുപ്പു കൂട്ടി സമരം നടത്തി.
എ.എച്ച്. അക്ബര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ മേഖലാ പ്രസിഡന്റ് കെ.ടി.കമറു അധ്യക്ഷത വഹിച്ചു. വി.എസ്.സുരേഷ്, സി.ടി.സോമരാജന്‍, പഞ്ചായത്തംഗം ജയലക്ഷ്മി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചേര്‍പ്പ് ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം മേല്‍ശാന്തി മഴമംഗലത്ത് തരണനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയെ ആദരിച്ചു.
ക്ഷേത്രം ദേവസ്വവും പെരുവനം ഗ്രാമസഭയും യോഗക്ഷേമ സഭ ചെറുവത്തേരി ഉപസഭയും സംയുക്തമായാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. ദേവസ്വം പ്രസിഡന്റ് മുല്ലനേഴി ശിവദാസന്‍ നമ്പൂതിരി, സെക്രട്ടറി എ.എ.കുമാരന്‍, കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
തൃശൂര്‍ കൈപറമ്പ് പഞ്ചായത്തിലെ വിവിധ വികസന പദ്ധതികള്‍ക്കായി ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
തെരുവ് വിളക്കുകള്‍ ആധുനിക രീതിയലുള്ള എല്‍.ഇ.ഡി വിളക്കുകളായി മാറ്റുന്നതിന് 7,23,200 രൂപയാണ് മണ്ഡലത്തിന് അനുവദിച്ച ആസ്തി ഫണ്ടില്‍ നിന്നും വകയിരുത്തിയിട്ടുള്ളത് പൊതുമരാമത്ത് റോഡുഖളിലെ 321 വിളക്കുകളും പഞ്ചായത്ത് റോഡിലെ 2206 വിളക്കുകളുമാണ് മാറ്റി സ്ഥാപിക്കുന്നത്.
മാള അപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന മാള മഠത്തുംപടി സ്വദേശി ലിനീഷ ചികിത്സാ സഹായം തേടുന്നു.
മാസങ്ങള്‍ക്ക് മുന്‍പാണ് പഴനിയിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായ അപകടത്തില്‍ മഠത്തുംപടി പാണ്ട്യപ്പിള്ളി കൃഷ്ണന്‍കുട്ടി, ഭാര്യ ഓമന, മകള്‍ ലിനീഷ എന്നിവര്‍ക്ക് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 26 കാരിയായ ലിനീഷ കിടപ്പിലാണ്. ചികിത്സയ്ക്കായി നാല് ലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ട്. കൂലിപ്പണിക്കാരനായ കൃഷ്ണന്‍കുട്ടിക്ക് ഇനിയുള്ള ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമാണ്. എം.എ.യും ബി.എഡും കഴിഞ്ഞ ലിനീഷ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഈ കുടുംബത്തിന്റെ സഹായത്തിനായി നാട്ടുകാര്‍ സഹായനിധി രൂപീകരിച്ചു. കാത്തലിക് സിറിയന്‍ ബാങ്ക്, മഠത്തുംപടി ശാഖയിലെ 04 22 03 55 03 90190701 എന്ന അക്കൗണ്ട് നമ്പറിലേക്കാണ് സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ടത്.
കൊടുങ്ങല്ലൂര്‍ സര്‍ക്കാരിന്റെ ജനസമ്പര്‍ക്ക പരിപാടിക്ക് കൊടുങ്ങല്ലൂരില്‍ തണുത്ത പ്രതികരണം.
താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി നടന്ന ശനിയാഴ്ച്ച ആകെ അറുപത് അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. അവയിലേറെയും ചികിത്സാ സഹായം തേടിയുള്ളതായിരുന്നു കൊടുങ്ങല്ലൂര്‍ താലൂക്കിലെ പതിനാല് വില്ലേജുകളില്‍ നിന്നുമുള്ള അപേക്ഷകളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിച്ചത്. നേരത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് 369 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഈ അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്കായി അയച്ചിരിക്കുകയാണ് . കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ വില്ലേജുകളില്‍ നിന്നാണ് താരതമ്യേന കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്. മുന്‍ കാലങ്ങളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ച് വേണ്ടത്ര പ്രചാരണം നല്‍കാതിരുന്നതും ജനപ്രതിനിധികളുടെ സഹകരണം കുറഞ്ഞതുമാണ് ഇക്കുറി പരിപാടി നേരാംവണ്ണം ഫലം കാണാതെ പോയത്. ജില്ലാ കളക്ടര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പകരം ഡെപ്യൂട്ടി കളക്ടര്‍ ഇ.ജെ.ഗ്രേസിയാണ് ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. തഹസില്‍ദാര്‍ ജെസി സേവ്യറിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പാവറട്ടി എളവള്ളി മാങ്ങാരെ ശിവക്ഷേത്രത്തിനു സമീപം ക്ഷേത്രം ഊരാളന്‍മാരുടെ കൃഷിഭൂമി തീവെച്ച് നശിപ്പിച്ചതായി പരാതി.
പടയത്ത് പെരുമ്പായില്‍ സുജാതയുടേയും ഉളനാട്ട് ചെമ്പഴെ ആനന്ദപണിക്കരുടേയും പേരിലുള്ള തെങ്ങിന്‍തോപ്പാണ് സാമൂഹികവിരുദ്ധര്‍ തീവെച്ച് നശിപ്പിച്ചിട്ടുള്ളത്. ഭൂവുടമകള്‍ ജോലിക്കായി പുറത്തു പോയിരുന്ന സമയത്തായിരുന്നു തെങ്ങിന്‍ തോപ്പില്‍ തീ പടര്‍ന്നത്. തെങ്ങിന്‍ തൈകള്‍, കവുങ്ങ്, കശുമാവ് തുടങ്ങിയവ കത്തി നശിച്ചു. പറമ്പിലെ പുല്ലിന് തീപിടിച്ചതോടെ ഒരേക്കറോളം വരുന്ന തെങ്ങിന്‍തോപ്പില്‍ തീപടരുകയായിരുന്നു. പരിസരവാസികള്‍ ചേര്‍ന്നാണ് തീയണച്ചത്. ഈ സ്ഥലത്തു നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് പാവറട്ടി പോലീസില്‍ ഭൂവുടമകള്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.
വടക്കാഞ്ചേരി വടക്കാഞ്ചേരി പുഴയോരത്ത് ഒമ്പത് ചാക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഒന്നാംകല്ല് ചിറയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് തുള്ളിമരുന്നുകളും കുപ്പി മരുന്നുകളും ഗുളികകളും ഉള്‍പ്പെടെ 9 ചാക്കുകള്‍ കണ്ടെത്തിയത്. പലതും പൊട്ടിക്കാത്ത പായ്ക്കറ്റുകളാണ്. ഇത്രയേറെ മരുന്നുകള്‍ ഉപേക്ഷിച്ചിരിക്കുന്നതിന്റെ കാരണം. ദുരൂഹമാണ്.
പുതുക്കാട് റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.കെ.ടി.യു നെല്ലായി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിനുമുന്നില്‍ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു.
കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഇ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാധ ഉണ്ണിച്ചെക്കന്‍ അധ്യക്ഷയായിരുന്നു. എം.ജി. ഹരിഹരന്‍, ടി.വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ ജില്ലാതല താലൂക്ക് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.
തൃശൂര്‍ താലൂക്കില്‍ ലഭിച്ച 2439 പരാതികളില്‍ 617 പരാതികള്‍ തീര്‍പ്പാക്കി. തൃശൂര്‍ ടൗണ്‍ഹാളിലാണ് തൃശൂര്‍ താലൂക്കിനു കീഴിലുള്ള ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചത്. 220 പരാതികള്‍ ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളാണ്. 400-ഓളം അപേക്ഷകളില്‍ ഭൂമി ലഭ്യമാക്കണമെന്ന ആവശ്യങ്ങളായിരുന്നു. ഇവ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ പരിഗണിക്കും. 995 അപേക്ഷകള്‍ കൂടുതല്‍ പരിശോധനക്കായി തരംതിരിച്ചിട്ടുണ്ട്. 426 അപേക്ഷകള്‍ മറ്റു വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവയായതിനാല്‍ അതത് വകുപ്പുകള്‍ക്ക് കൈമാറും. പുതുതായി 187 പരാതികള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിച്ചു. റേഷന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ തുടരുന്നതിനാല്‍ എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുന്ന അപേക്ഷ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി പരിഗണിച്ചിരുന്നില്ല. ഡെപ്യൂട്ടി കളക്ടര്‍ എ.ഉണ്ണികൃഷ്ണന്‍ തൃശൂര്‍ താലൂക്ക് ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ കെ.സി.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സപ്ലൈ ഓഫീസര്‍ കെ.ആര്‍.ജയചന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.കെ.സുരേഷ്, സോളി ആന്റണി എന്നിവര്‍ പങ്കെടുത്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലയിലെ 6 താലൂക്കിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു.
തൃശൂര്‍ മാസങ്ങള്‍ നീണ്ട വിദ്യാര്‍ത്ഥി സമരത്തിന് ശേഷം തുറന്ന പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ്ങ് കോളേജില്‍ അധ്യാപകര്‍ സമരം തുടങ്ങി.
ശനിയാഴ്ച ഉച്ചയോടെയാണ് അധ്യാപകര്‍ പണിമുടക്കിയത്. വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് അധ്യാപകര്‍ സമരം തുടങ്ങിയത്. മുപ്പതോളം വരുന്ന അധ്യാപകര്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന് മുന്നില്‍് കുത്തിയിരിപ്പ് സമരം തുടങ്ങി. മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അധ്യാപകര്‍ പണിമുടക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപകരെ കരുവാക്കി പകപോക്കല്‍ നടത്താനാണ് മാനേജമെന്റ് ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
തൃശൂര്‍ കേരള ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗത്വത്തില്‍ നിന്ന് നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിനെ നീക്കണമെന്നാവശ്യപ്പെട്ട് എ.വി.ബി.പി പ്രവര്‍ത്തകര്‍ ആരോഗ്യ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ക്ക് നിവേദനം നല്‍കി.
നിവേദനം നല്‍കാന്‍ പത്ത് മിനിറ്റ് സമയം ചോദിച്ചെത്തിയ ആറ് എ.വി.ബി.പി പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ കണ്ടതോടെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രവര്‍ത്തകരെ പ്രോ വൈസ് ചാന്‍സലര്‍ ഡോ.എ.നളിനാക്ഷന്റെ ഓഫീസില്‍ നിന്ന് പുറത്താക്കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെതിരെ പരാതി നല്‍കിയാല്‍ നടപടിയെടുക്കാമെന്ന് എസ്.ഐ-അറിയിച്ചുവെങ്കിലും പ്രോ വൈസ് ചാന്‍സലര്‍ അത് നിരസിക്കുകയായിരുന്നു.
അരണാട്ടുകര അരണാട്ടുകര തോപ്പിന്‍മൂലയില്‍ സ്റ്റേഷനറി കടയില്‍ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു.
തോപ്പിന്‍മൂല ജംഗ്ഷനിലെ ഇരുനില കെട്ടിടത്തിന്റെ താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.സ്റ്റോഴ്‌സിനാണ് തീപിടിച്ചത്. സമീപത്തെ കടയിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊട്ടപ്പുറത്ത് ഗൃഹോപകരണങ്ങള്‍ വിപണനം ചെയ്യുന്ന സ്ഥാപനമാണ് പ്രവര്‍ത്തിക്കുന്നത്. ഫയല്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും സ്റ്റേഷനറി കടയിലെ സ്റ്റോക്ക് പൂര്‍ണമായും കത്തി നശിച്ചു. അരണാട്ടുകര സ്വദേശി കുമാരന്‍ മകന്‍ സുനില്‍കുമാറാണ് സ്ഥാപനത്തിന്റെ ഉടമ. ഫ്രിഡ്ജില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അഗ്നിബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 2 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഏറെ പരിശ്രമിച്ച ശേഷമാണ് തീയണക്കാനായത്. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസടക്കമുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.
പുതുക്കാട് കൊടും വരള്‍ച്ചയും കാട്ടുതീയും ആശങ്കയുയര്‍ത്തുന്ന തോട്ടം മേഖലയില്‍ വന്യമൃഗങ്ങളും ഭീഷണിയാകുന്നു.
ദിവസങ്ങളായി തുടരുന്ന കാട്ടുതീ നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ മൃഗങ്ങള്‍ കൂട്ടമായി കാടിറങ്ങുകയാണ്. ചിമ്മിനി വന്യജീവി സങ്കേതത്തില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം പുറത്തിറങ്ങുന്ന മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലാണ് എത്തുന്നത്. വരണ്ടുണങ്ങിയ ചിമ്മിനി ഡാമിലെ അവശേഷിക്കുന്ന വെള്ളമാണ് വന്യ ജീവികളെ പുറത്തേക്കാകര്‍ഷിക്കുന്ന പ്രധാന ഘടകം. ചിമ്മിനി ഡാമിന്റെ സംഭരണ പ്രദേശത്ത് കഴിഞ്ഞ ദിവസം കാട്ടാനകള്‍ കൂട്ടമായെത്തിയതും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടതും നാട്ടുകാരെ ഭീതിയിലാക്കുന്നുണ്ട്. നാല് ആനകളും ഒരു കുട്ടിയാനയുമാണ് ഡാമിലിറങ്ങിയിരുന്നത്. സംഭരണിയിലെ വരണ്ട ഭാഗത്ത് കടുവയുടെ കാല്‍പ്പാടുകള്‍ വ്യക്തമായി പതിഞ്ഞു കിടപ്പുണ്ട്. കഴിഞ്ഞ ദിവസം കാടിറങ്ങിയ മ്ലാവ് മണ്ണംപേട്ടയില്‍ എത്തിയിരുന്നു. സാധാരണ മ്ലാവിനെ ചിമ്മിനി വനമേഖലയില്‍ കാണാത്തതാണ്. കൊടുംചൂടും ശക്തമായ കാറ്റും കാട്ടുതീ പടരുന്നതിനും വരള്‍ച്ചയ്ക്കും ആക്കം കൂട്ടുകയാണ്.
പുതുക്കാട് ചിമ്മിനി വനമേഖലയില്‍ കടുവകളെ നിരീക്ഷിക്കുന്നതിന് വനം വകുപ്പിന്റെ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.
കടുവകളുടെ എണ്ണമറിയുന്നതിന് പറമ്പിക്കുളം ടൈഗര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്. വനാന്തരത്തില്‍ വിവിധയിടങ്ങളിലായി 27 കാമറകളാണുള്ളത്. കടുവകള്‍ പതിവായി സഞ്ചരിക്കുന്നതും വെള്ളം കുടിക്കാനെത്തുന്നതുമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കാമറകള്‍ ഉറപ്പിച്ചിട്ടുണ്ട്. കാമറയുടെ പരിധിയില്‍ എത്തുന്ന വന്യമൃഗങ്ങളുടെ ശരീര ഊഷ്മാവ് സെന്‍സര്‍ വെച്ച് പിടിച്ചെടുത്താണ് കാമറകള്‍ പ്രവര്‍ത്തിക്കുക. കടുവകളെ കൂടാതെ പുലിയുള്‍പ്പെടെ മറ്റു വന്യ ജീവികളേയും നിരീക്ഷിക്കും. ഒരു മാസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമേ കാമറകള്‍ പരിശോധിക്കൂ എന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ.ടി.പയസ് അറിയിച്ചു.
തൃശൂര്‍ തൃശൂര്‍ മുണ്ടുപാലത്തിന് സമീപം ഒഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി.
അറുപത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദഹേമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഇരുപത് ദിവസത്തെ പഴക്കമുണ്ട്. നെടുപുഴ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പുതുക്കാട് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് സംഘടിച്ച ഭിക്ഷാടന സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 അദ്ധ്യയന വര്‍ഷം അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ തസ്തിക നിര്‍ണ്ണയം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇത് മൂലം നിരവധി അധ്യാപകരുടെ നിയമനം അനിശ്ചിതത്വത്തിലായെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സംഘടന സംസ്ഥാന പ്രസിഡന്റ് എ.വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ഗോപകുമാര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, വി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ചാലക്കുടി കലാഭവന്‍ മണി ചേനത്തുനാട്ടില്‍ നിര്‍മ്മിച്ച കലാഗൃഹത്തില്‍ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നു.
കൊടുങ്ങല്ലൂരിലെ ചിത്രകാരനായ ഡാവിഞ്ചി സുരേഷാണ് ഫൈബറിലുള്ള പ്രതിമ തയ്യാറാക്കുന്നത്. അടുത്ത ദിവസം ഇതിന്റെ നിമ്മാണം ആരംഭിക്കും. മണിയുടെ ചരമ വാര്‍ഷികമായ മാര്‍്ച്ച് 6ന് മുമ്പ് പ്രതിമ അനാവരണം ചെയ്യാനാണ് തീരുമാനം. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനാണ് പ്രതിമ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി ഡാവിഞ്ചിയെ സമീപിച്ചത്. ഇതോടെ ആ ദൗത്യം സുരേഷ് ഏറ്റെടുക്കുകയായിരുന്നു. ആറടി ഉയരത്തിലുള്ള പ്രതിമയുടെ രൂപരേഖയെല്ലാം സുരേഷിന്റെ പക്കലുണ്ട്.
തൃപ്രയാര്‍ വാടാനപ്പള്ളിയില്‍ സമയക്രമത്തെചൊല്ലി കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടര്‍ക്ക് നേരെ സ്വകാര്യ ബസ് കണ്ടക്ടറുടെ ആക്രമണം.
രാവിലെ അഞ്ചേമുക്കാലോടെ ഗുരുവായൂര്‍-എറണാകുളം വൈറ്റില റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടര്‍ തളിക്കുളം പുതുകുളങ്ങര സ്വദേശി വാലത്ത് മനോഹരനെയാണ് എറണാകുളം റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് ബസ്സിലെ കണ്ടക്ടര്‍ ആക്രമിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ വാടാനപ്പള്ളി സെന്ററിലായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ തൃത്തലൂര്‍ ഗവണ്‍മെന്റ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സ്വകാര്യ ബസിലെ കണ്ടക്ടര്‍ വാടാനപ്പള്ളി സ്വദേശി വടക്കുംതല വിനോജിനെതിരെ വാടാനപ്പള്ളി പൊലീസ് കേസെടുത്തു.
പുതുക്കാട് വേലൂപ്പാടത്ത് പെണ്‍കുട്ടിയെ പ്രേമിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പുതുക്കാട് സി.ഐ-എസ്.പി. സുധീരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വേലൂപ്പാടം മഠം ചാത്തഞ്ചിറ വീട്ടില്‍ മുഹമ്മദ് ആഷിഫിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ആഷിഫ് തൃശൂരിലെ സ്വകാര്യ ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആഷിഫിനെ പട്ടിക കൊണ്ട് അടിക്കുകയും ബ്ലേഡ് കൊണ്ട് ശരീരത്തില്‍ വരയുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രണയിച്ചു എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. ആഷിഫിനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആഷിഫിനെ നഗ്‌നനാക്കിയ ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ഇരുമ്പുവടി കൊണ്ട് കാലില്‍ അടിക്കുകയും ഇടതുകൈയിലെ നടുവിരല്‍ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ആഷിഫിന്റെ വീട്ടുകാര്‍ ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്കി .
തൃശൂര്‍ ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവത്തിന് ഈ മാസം 20ന് തൃശൂരില്‍ തിരിതെളിയും.
സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ ഇറ്റ്‌ഫോക് ഉദ്ഘാടനം ചെയ്യും. 9 രാജ്യങ്ങളില്‍ നിന്നുള്ള 32 നാടകാവതരണങ്ങളാണ് ഇറ്റ്‌ഫോക്കിനെ സമ്പന്നമാക്കുക. ഈ മാസം 28 വരെ നീളുന്ന നാടകോത്സവത്തില്‍ തെരുവു നാടകവതരണങ്ങല്‍ക്കാണ് ഇത്തവണ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്. സംഗീത നാടക അക്കാദമി കാമ്പസ്, സ്‌കൂള്‍ ഓഫ് ഡ്രാമ, കോര്‍പ്പറേഷന്‍ ഹോക്കി മൈതാനം, സാഹിത്യ അക്കാദമി, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലാണ് നാടകാവതരണങ്ങള്‍ നടക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉടലുറവ്, ഉയിരെഴുത്ത്, ഉടലെടുപ്പ് എന്ന പ്രത്യേക പരിപാടി നടക്കും. ജര്‍മനി- ഇസ്രായേല്‍ രാഷ്ട്രങ്ങള്‍ സംയുക്തമായി അവതരിപ്പിക്കുന്ന ലോസ്റ്റ് വീല്‍സ് ഓഫ് ടൈം എന്ന നാടകമാണ് ആദ്യദിനം അരങ്ങിലെത്തുക. ഉദ്ഘാടനത്തോടനുബന്ധിച്ച് അമ്മന്നൂര്‍ പുരസ്‌കാരം ഹെയ്‌സനാം സാബിത്രിക്ക് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിലാഷ് പിള്ള, വിദേശ നാടകപ്രവര്‍ത്തകര്‍, സംഘാടകര്‍ എന്നിവരും പങ്കെടുത്തു.
ഗുരുവായൂര്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത കവയിത്രി സുഗതകുമാരി അര്‍ഹയായി.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം പൂന്താനദിനമായ മാര്‍ച്ച് 2ന് സമ്മാനിക്കും.
പാവറട്ടി പ്രതിസന്ധികള്‍ക്കിടയിലും നൂറുമേനി വിളവ് നല്‍കിയ ഏലമുത കോള്‍പടവിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് ആവേശമായി.
310 ഏക്കര്‍ വിസ്തൃതിയുള്ള ഏലമുത കോള്‍പടവില്‍ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിയിട്ടുള്ളത്. ഉപ്പുവെള്ള ഭീഷണിയും ജല ദൗര്‍ലഭ്യവും കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അവയെ മറികടന്ന് മികച്ച വിളവാണ് ലഭിച്ചത്. വെങ്കിടങ്ങ് പഞ്ചായത്ത് മെമ്പര്‍ അപ്പു ചീരോത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പടവു കമ്മിറ്റി പ്രസിഡന്റ് എം.എ.വാസുദേവന്‍ അധ്യക്ഷനായിരുന്നു. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ സുനില്‍ദത്ത്, ടി.എസ്.രാമകൃഷ്ണന്‍, ഭാസ്‌കരന്‍ മരക്കാത്ത് എന്നിവര്‍ സംസാരിച്ചു.
മാള അഷ്ടമിച്ചിറ ജലസേചന പദ്ധതിയുടെ വെള്ളമെത്തിയെങ്കിലും പുല്ലംകുളത്തില്‍ മാലിന്യം നിറഞ്ഞത് തടസമാകുന്നു.
ഏതാനും ദിവസം മുന്‍പാണ് ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ജലസേചന പദ്ധതി പൂര്‍ണമായി പ്രവര്‍ത്തിച്ചത്. ദിവസങ്ങളായി കനാല്‍ വഴി പുല്ലംകുളത്തിലേക്ക് വെള്ളമെത്തുന്നുണ്ടെങ്കിലും മാലിന്യം നിറഞ്ഞത് കാരണം ഒഴുക്ക് കുറഞ്ഞ അവസ്ഥയിലാണ്. ഈ കുളത്തില്‍ നിന്നുള്ള ഒഴുക്ക് തടസമില്ലാതിരുന്നാല്‍ മാത്രമേ പുത്തന്‍ചിറ ഭാഗത്തേക്ക് വെള്ളം എത്തുകയുള്ളൂ. അഷ്ടമിച്ചിറയില്‍ നിന്ന് വെള്ളം വിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പുത്തന്‍ചിറയില്‍ എത്താത്ത അവസ്ഥയിലാണ്. കുളത്തില്‍ നിന്നുള്ള തോടുകളില്‍ മാലിന്യം നിക്ഷേപിച്ചതും തോട് കയ്യേറിയതും വെള്ളം തടയാന്‍ ഇടയാക്കിയിട്ടുണ്ട്. കുളവും അനുബന്ധ തോടും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങള്‍ ഏറെയായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മാള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കുളം അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് നാശത്തിന്റെ വക്കിലാണ്. പായലും മാലിന്യവും മൂടി കുളത്തിന്റെ സംഭരണ ശേഷി പകുതിയിലധികം കുറഞ്ഞു. അഷ്ടമിച്ചിറ ജലസേചന പദ്ധതി പ്രാവര്‍ത്തികമായതോടെ പുല്ലംകുളങ്ങര പാടശേഖരത്തില്‍ പുഞ്ച കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
കൊടകര കോടാലി ചെട്ടിച്ചാല്‍ മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ക്ഷേത്രഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
ഉത്സവത്തിന്റെ ഭാഗമായി ഈമാസം 24 വരെ ദിവസേന വിശേഷാല്‍ ്പൂജകളും അന്നദാനവും ഉണ്ടാകും. ഉത്സവം ആഘോഷിക്കുന്ന 25ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, ഉച്ചകഴിഞ്ഞ് പൂരം എഴുന്നള്ളിപ്പ്, രാത്രിയില്‍ കലാപരിപാടികള്‍, തായമ്പക, താലംഎഴുന്നള്ളിപ്പ് എന്നിവ നടക്കും. പുലര്‍ച്ചെ 2ന് അപൂര്‍വ ചടങ്ങുകളായ അഗ്‌നിവിളയാട്ടം, മഞ്ഞള്‍നീരാട്ട് എന്നിവയും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ.മണികണ്ഠന്‍, ജനാര്‍ദ്ദനന്‍ നടപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
ചാലക്കുടി ചാലക്കുടി എസ്.എന്‍.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശാഖാ ഭാരവാഹികള്‍ക്ക് ഗുരുദര്‍ശനത്തെക്കുറിച്ച് പഠിക്കാന്‍ പരിശീലന പരിപാടി ആരംഭിച്ചു.
ശ്രീനാരായണ ഹാളില്‍ എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ച ക്ലാസുകള്‍ നടക്കും. യൂണിയന്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണന്‍ പരിശീലന കളരി ഉദ്ഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് മിനി സുഭാഷ് അധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടര്‍മാരായ ചന്ദ്രന്‍ കൊളത്താപ്പിള്ളി, എം.കെ.സുനില്‍, വനിതാ സംഘം സെക്രട്ടറി അജിതാ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പായിപ്ര ദഗമനന്‍ ക്ലാസ് നയിച്ചു.
കൊടകര കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുക്കാട് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ സ്‌നേഹസംഗമം നടത്തി.
വീടുകളില്‍ പാലിയേറ്റീവ് പരിചരണം നടത്തുന്നവരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ.ലതിക, ആശാ ഉണ്ണികൃഷ്ണന്‍, ജിനി മുരളി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഹോം കെയര്‍ രോഗീപരിചരണത്തെ കുറിച്ച് നടന്ന സെമിനാറില്‍ ഡോ.ജെസ്‌ന ക്ലാസ്സെടുത്തു. ചടങ്ങില്‍ രോഗികള്‍ക്ക് കാസറോള്‍ വിതരണം ചെയ്തു.
വടക്കാഞ്ചേരി മച്ചാട് മാമാങ്കം പറപ്പുറപ്പാടിനോടനുബന്ധിച്ച് നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് കാണികള്‍ക്ക് നവ്യാനുഭവമായി.
പഴയ രീതിയിലുള്ള വെടിക്കെട്ട് മാറ്റിവെച്ചാണ് ഇക്കുറി പുതിയ പരീക്ഷണം നടത്തിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് വര്‍ണാഭമായ വെടിക്കെട്ട് ആസ്വദിക്കാനായി എത്തിയിരുന്നത്.
പാവറട്ടി പാവറട്ടി തൊയക്കാവ് ആര്‍.സി.യു.പി.സ്‌കൂളില്‍ സ്പന്ദനം എന്ന പേരിലുള്ള കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു.
വിദ്യാലയത്തിലെ കഴിഞ്ഞ ഒരുവര്‍ക്ഷത്തിലെ പ്രവര്‍ത്തനങ്ങളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളും ഉള്‍കൊള്ളിച്ചാണ് പത്രം തയ്യാറാക്കിയിട്ടുള്ളത്.ടി സി വി റിപ്പോര്‍ട്ടറും പാവറട്ടി പ്രസ് ഫോറം പ്രസിഡണ്ടുമായ ബിജോയ് പെരുമാട്ടില്‍ പ്രകാശനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസഫ് അറാശ്ശേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകന്‍ ഒ.എല്‍.ജോസ്, സിനി ജോസ് കെ., സ്‌കൂള്‍ ലീഡര്‍ ഒ.ഡി.ഒലിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പത്രത്തിലേക്ക് വാര്‍ത്തകള്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു .
ചാലക്കുടി ചാലക്കുടി പോട്ട മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായില്ല.
ചാലക്കുടി വെള്ളിക്കുളം ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകീട്ടു മുതല്‍ പോട്ട പ്രദേശത്ത് നിലച്ച കുടിവെള്ള വിതരണം ഇനി നാളെ ഉച്ചയോടെ മാത്രമേ പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് അധികൃതര്‍ പറയുന്നു. പോട്ട ഹൈലെവല്‍ കുടിവെള്ള പദ്ധതിയിലേക്കുള്ള സ്‌റ്റേണ്‍ പൈപ്പിലാണ് ചെറിയ തോതില്‍ ചോര്‍ച്ച കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അറ്റകുറ്റ പണികള്‍ ആരംഭിക്കുകയും ചെയ്തു. കത്തുന്ന വേനലില്‍ കുടിവെള്ളം കൂടി നിലച്ചതോടെ പോട്ടയിലെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി.
പാവറട്ടി വിശ്വഹിന്ദു പരിഷത്ത് മുല്ലശേരി പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ പറമ്പന്‍തളിയില്‍ നാമജപ ഉപവാസ യജ്ഞം നടത്തി.
മുല്ലശേരി പഞ്ചായത്തിലെ പറമ്പന്‍തളി മാനിന റോഡ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാമജപ ഉപവാസ യജ്ഞം നടത്തിയത്. വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രസിഡന്റ് പി.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്എം.വി.രത്‌നാകരന്‍ അധ്യക്ഷനായിരുന്നു. പി.വി.വിബീഷ്, ഷൈജു പൂവത്തൂര്‍, സിന്ധു ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി പ്രകാരം 168 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 2 കിലോമീറ്റര്‍ ദൂരം വരുന്ന പറമ്പന്‍തളി മാനിന റോഡ് മണ്ണിട്ട് ഉയര്‍ത്തി ടാര്‍ ചെയ്ത് പുനര്‍ നിര്‍മ്മിക്കുന്നത്. റോഡിനോട് ചേര്‍ന്ന് 4 കലുങ്കുകളും നിര്‍മ്മിക്കുന്നുണ്ട്. 2 വര്‍ഷമായിട്ടും ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥമൂലം ഇതുവരേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പറഞ്ഞു.
കൊടകര കൊടകര പഞ്ചായത്തിലെ മനക്കുളങ്ങരയില്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് കേന്ദ്രം തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയസമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം അഞ്ചുദിവസം പിന്നിട്ടു.
പ്രദേശവാസികളായ വീട്ടമ്മമാരടക്കമുള്ളവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. കേരള മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി സത്യഗ്രഹമനുഷ്ഠിക്കുന്നവര്‍ക്ക് പിന്തുണ അറിയിച്ചു. ദേശീയപാതയോരത്തുള്ള മദ്യവില്പ്പിനകേന്ദ്രങ്ങള്‍ ജനവാസമേഖലയിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി സി.സി.സാജന്‍ പറഞ്ഞു. സമരസമിതി കണ്വീിനര്‍ എന്‍.വി.ബിജു അധ്യക്ഷത വഹിച്ചു.
എരുമപ്പെട്ടി കടങ്ങോട് പാറപ്പുറം ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും രക്ഷാകര്‍ത്തൃ ദിനവും കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണിരാജന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡംഗം പി.വി.കൃഷ്ണന്‍ അധ്യക്ഷനായി. മികച്ച പി.ടി.എയ്ക്കുളള അവാര്‍ഡ് ദാനം ജില്ലാപഞ്ചായത്തംഗം കെ.ജയശങ്കര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി.ജോസഫ്, മാഗസിന്‍ പ്രകാശനവും ജില്ലാപഞ്ചായത്തംഗം കല്ല്യാണി എസ്.നായര്‍ സ്റ്റാള്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.ദേവദാസ്, ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് പി.സി.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാള മാള ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍മാര്‍ക്കായി ഗതാഗത ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
'സ്ത്രീ സുരക്ഷയ്ക്ക് ഡ്രൈവര്‍മാരുടെ പങ്ക് ' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. മാള സി.ഐ.- റോയ് ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാധ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. സേവ്യര്‍ പള്ളിപ്പാട്ട് ക്ലാസെടുത്തു. വാര്‍ഡംഗം വര്‍ഗീസ് വടക്കന്‍, എ.എസ്.ഐ. - യു.സി.ലാല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട കോഴിക്കോട് സര്‍വ്വകലാശാലയിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി പ്രതിഭയ്ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയിട്ടുള്ള ഫാ.ജോസ് ചുങ്കന്‍ കലാലയ രത്‌ന പുരസ്‌കാരത്തിന് തൃശൂര്‍ സെന്റ്‌തോമസ് കൊളേജ് എം.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ശ്രുതി സജിയെ തെരഞ്ഞെടുത്തു.
അക്കാദമിക് നിലവാരത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവും കണക്കാക്കിയാണ് അവാര്‍ഡ് നല്‍കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് കാലടി ശ്രീശങ്കര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ പുരസ്‌കാരം സമര്‍പ്പിക്കും.
ചേലക്കര യു. ഡി. എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേഖല പ്രചരണ ജാഥയ്ക്ക് ചേലക്കരയില്‍ സ്വീകരണം നല്‍കി.
യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു രൂപക്ക് അരി കിട്ടിയിരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ 45 മുതല്‍ 50 രൂപ വരെ കൊടുക്കേണ്ട ഗതികേടാണെന്ന് ജാഥാ കാപ്റ്റന്‍ വി.ഡി.സതീശന്‍ എം.എല്‍.എ. പറഞ്ഞു. യു.ഡി എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ പി.എം.അമീര്‍ അധ്യക്ഷനായിരുന്നു. എം.എല്‍.എ.മാരായ അനൂപ് ജേക്കബ്, അനില്‍ അക്കര, പി. സി. വിഷ്ണുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
കയ്പമംഗമലം കെ.എസ്.കെ.ടി.യു എടത്തിരുത്തി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടുപ്പു കൂട്ടി സമരം നടത്തി.
കേരളത്തിന് അര്‍ഹമായ റേഷനരി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നാരോപിച്ചായിരുന്നു സമരം. കെ.എസ്.കെ.ടി.യു നാട്ടിക ഏരിയ പ്രസിഡന്റ് എം.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു എടത്തിരുത്തി പ്രസിഡന്റ് ബേബി ശിവദാസ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഷിനിത്ത്, കെ.വി.ശ്രീധരന്‍, പി.സി.രവി എന്നിവര്‍ സംസാരിച്ചു.
പുന്നയൂര്‍ക്കുളം വടക്കേകാട് നാലാം കല്ലിലെ എം ആന്റ് ടി ഓഡിറ്റോറിയത്തിലെ മലിനജലം കാനയിലേക്ക് ഒഴുക്കി വിടുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു.
പലപ്രാവശ്യം മണ്ഡപത്തിന്റെ നടത്തിപ്പുകാരോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തിട്ടില്ല. ആരോഗ്യ വിഭാഗത്തില്‍ അറിയിക്കുമ്പോള്‍ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ഡപത്തില്‍ മിക്ക ദിവസങ്ങളിലും വിവാഹം നടക്കുന്നുണ്ട്. എത്രയും വേഗം മാലിന ജലം കാനയിലേക്ക് ഒഴുക്കുന്നത് തടയാന്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് വാര്‍ഡ് അംഗം ജോണ്‍സന്റെ നേതൃത്വത്തില്‍ ഉന്നത അധികാരികള്‍ക്ക് പരാതിനല്‍കി.
തൃശൂര്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ -സി.ഐ.ടി.യു.വിന്റെ നാലാമത് സംസ്ഥാന സമ്മേളനം നാളെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പടിഞ്ഞാറേചിറ മന്നം സ്മാരക മന്ദിരം ഹാളില്‍ രാവിലെ 9ന് ആരംഭിക്കുന്ന സമ്മേളനം മുന്‍ മന്ത്രി എളമരം കരീം ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.പി.സണ്ണി, ഭാരവാഹികളായ കെ.ജി.രാജു, കെ.വി.ബെന്നി, ഇ.എന്‍.പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ഖാദി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി.
സി.ഐ.ടിയു ജില്ലാ സെക്രട്ടറി യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ചന്ദ്രന്‍, യൂണിയന്‍ സെക്രട്ടറി കെ.ഒ.പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ഉല്‍പ്പാദനം കൂട്ടാതെ ഖാദിമേഖലയെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടേതെന്ന് കേരള ഖാദി വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഖാദി മേഖലയുടെ വികസനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഫലപ്രഖ്യാപനങ്ങള്‍ ഇന്നും വാക്കുകളില്‍ മാത്രമാണെന്ന് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഘടനയുടെ 40-ാമത് ജില്ലാ സമ്മേളനം ഈ മാസം 21ന് രാവിലെ 10ന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കും. ഖാദി-സഹകരണ വകുപ്പ് മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേരള ഖാദി വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസഫ് പെരുമ്പിള്ളി, ജനറല്‍ സെക്രട്ടറി എം.പി.വത്സല, സെക്രട്ടറി സി.കെ.ലളിത, വൈസ് പ്രസിഡന്റ് സി.വി.ലില്ലി, എം.ശാലിനി എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി മിനി സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ സി.വി.സജന്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ തഹസില്‍ദാര്‍ കെ.വി.ജോസഫ്, ഇരിങ്ങാലക്കുട സി.ഐ-സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. 422 പരാതികള്‍ പരിഗണിച്ചതില്‍ 97 എണ്ണം തീര്‍പ്പാക്കി. റവന്യൂ വിഭാഗത്തില്‍ 376 പരാതികളും മറ്റു വകുപ്പുകളിലേക്ക് 66 പരാതികളുമാണ് ലഭിച്ചത്. ചികിത്സാ സഹായത്തിനായി ഒരു ലക്ഷത്തി 72,000 രൂപയും അനുവദിച്ചു.
എരുമപ്പെട്ടി വേലൂര്‍ ഗ്രാമപഞ്ചായത്തിലെ പകല്‍ വീട് പദ്ധതി ഭരണസമിതി പാതി വഴിയില്‍ ഉപേക്ഷിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍ പറഞ്ഞു.
കിരാലൂര്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിയമ തടസം ഉണ്ടായതിനാലാണ് പദ്ധതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. പഞ്ചായത്ത് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ ഇങ്ങനെയാണെന്നിരിക്കെ അത് മറച്ച് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കോണ്‍ഗ്രസിന്റെ നേത്യത്വത്തിലുള്ള പ്രതിപക്ഷം ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വയോജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന പകല്‍ വീട് പദ്ധതി ഭരണ സമിതി നടപ്പിലാക്കുമെന്നും ഷേര്‍ളി ദിലീപ്കുമാര്‍ വ്യക്തമാക്കി.
കയ്പമംഗലം പെരിഞ്ഞനം ഗവണ്‍മെന്റ് യു.പി.സ്‌കൂളിന്റെ 114-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബാലോത്സവം സംഘടിപ്പിച്ചു.
കളിമണ്‍ ശില്പകല, ചിത്രരചന, ക്രാഫ്റ്റ് വര്‍ക്ക് തുടങ്ങിയവയില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കി. പി.ടി.എ പ്രസിഡന്റ് സരിത കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ബീന അധ്യക്ഷത വഹിച്ചു. പി.ബി.സജീവ്, എം.ഡി.ദിനകരന്‍ എന്നിവര്‍ സംസാരിച്ചു.
എരുമപ്പെട്ടി വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുതിരവേലയുടെ പറ പുറപ്പാട് നടന്നു.
14 ദിവസങ്ങളിലായി നടക്കുന്ന ദേശ പറകളില്‍ ആയിരത്തിലധികം പറകളാണ് കൈകൊള്ളുക. മാര്‍ച്ച് 2, 3, 4 തിയ്യതികളിലാണ് കുതിരവേല. ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട് ക്ഷേത്ര മണ്ഡപത്തില്‍ പറചൊരിഞ്ഞു. മാര്‍ച്ച് 3ന് രാവിലെ നടയ്ക്കല്‍ പറക്ക് ശേഷം കുറൂര്‍ മനപ്പറമ്പിലെ പറയോടെ പറയെടുപ്പ് സമാപിക്കും.
കയ്പമംഗലം കയ്പമംഗലം കൂരിക്കുഴി ഇഴ സാംസ്‌ക്കാരിക വേദിയുടെയും പ്രൊഫ. പി.വി.അപ്പു മാസ്റ്റര്‍ വായനശാലയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
കൂരിക്കുഴി എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പ് മതിലകം എസ്.ഐ -കെ.എസ്.സുശാന്ത് ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക വേദി ചെയര്‍്മാന്‍ കെ.ബി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ലൈല മജീദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.എസ്.പ്രണവ്, അജീഷ നവാസ്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം കുന്നംകുളം താലൂക്കാശുപത്രിയില്‍ പാലിയേറ്റീവ് പരിചരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ത്രിദിന തീവ്രപരിശീലന പരിപാടിക്ക് തുടക്കമായി.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത ശശി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.താജ്‌പോള്‍ പനക്കല്‍, കൗണ്‍സിലര്‍മാരായ സോമന്‍ ചെറുകുന്ന്, ബീന രവി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.
കൊടുങ്ങല്ലൂര്‍ നരേന്ദ്രമോദി നോട്ട് നല്‍കാതെ ജനങ്ങളെ വഞ്ചിക്കുമ്പോള്‍ റേഷന്‍ അരി നല്‍കാതെയാണ് പിണറായി ജനങ്ങളെ വഞ്ചിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.
കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി. സതീശന്‍ എം.എല്‍.എ. നയിക്കുന്ന യു.ഡി.എഫ്. മധ്യമേഖല ജാഥയുടെ ജില്ലാതല പര്യടനം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍. നോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യത തകര്‍ത്തു, നോട്ടുകള്‍ നിരോധിക്കുക മാത്രമല്ല നിരക്ഷരരായ ജനകോടികള്‍ക്കിടയിലേക്ക് ഡിജിറ്റല്‍ സമ്പ്രദായം കൊണ്ടുവന്ന് ഭ്രാന്തന്‍ സമീപനങ്ങള്‍ നടപ്പിലാക്കി ഒരു ഇരുണ്ട കാലഘട്ടത്തിലേക്കാണ് രാജ്യത്തെ മോദി സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. പോലീസ് പോലീസിന്റെ പണിയെടുക്കണമെന്ന് പറയുന്ന പിണറായി ഇത് നേരത്തെ പറയുകയായിരുന്നെങ്കില്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇത്രകണ്ട് പെരുകില്ലായിരുന്നു. പോലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചത് പിണറായിയാണെന്ന് സുധീരന്‍ പറഞ്ഞു. ടി.യു. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, അനൂപ് ജേക്കബ് , മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ജോസഫ് ചാലിശ്ശേരി, യൂജിന്‍ മൊറേലി, പി.എ. മാധവന്‍, എം.കെ. അബ്ദുള്‍സലാം, ജോസ് വെള്ളൂര്‍, ടി.എം. നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആലപ്പുഴയില്‍ നടക്കും.
ഹോട്ടല്‍ പവരേയില്‍ ശനിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത് വകപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന സമ്മേളനത്തില്‍ ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തില്‍ നിന്നു ലഭിച്ച കേരളാവിഷന്‍ സാറ്റലൈറ്റ് ചാനല്‍ അനുമതി പത്രം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൈമാറും.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ ബേബി വധക്കേസില്‍ പോലീസിനെ തുണച്ചത് സ്വര്‍ണക്കമ്മല്‍.
പ്രതിക്ക് കോടതി കഠിനതടവ് ശിക്ഷ വിധിച്ച സാഹചര്യത്തില്‍ പോലീസിനെ സംബന്ധിച്ചിടത്തോളം ഒരു പണത്തൂക്കമുള്ള കമ്മല്‍ കേസില്‍ ഏറെ വില പിടിപ്പുള്ള തെളിവായിരുന്നു. അജ്ഞാത ജഡം തിരിച്ചറിയാന്‍ പോലുമാകാതെ പോലീസ് കുഴങ്ങിയ സമയത്താണ് യുവതിയുടെ കാതില്‍ നിന്നു കണ്ടെത്തിയ കമ്മല്‍ കേസന്വേഷണത്തില്‍ വഴിത്തിരിവായത്. പറവൂരിലെ ലക്ഷ്മി ജ്വല്ലറിയില്‍ നിന്നു വാങ്ങിയതാണ് ഈ കമ്മലെന്ന് തിരിച്ചറിഞ്ഞതോടെ വഴിമുട്ടി നിന്ന അന്വേഷണം ശരവേഗത്തിലായി. ബേബിയുടേതാണ് മൃതദേഹമെന്ന് ഉറപ്പായെങ്കിലും അത് ശാസ്ത്രീയമായി തെളിയിക്കുകയെന്നതായിരുന്നു അടുത്ത കടമ്പ. ഹൈദരാബാദ് നാഷണല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനയിലൂടെ പോലീസ് അതും മറികടന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞതോടെ പോലീസ് പ്രതിക്ക് തൊട്ടു പിറകിലെത്തി. പടിഞ്ഞാറെ നടയിലെ ഒ.കെ കോംപ്ലക്‌സിലെ വാടകമുറിയില്‍ ബേബിയോടൊപ്പംതാമസിച്ചിരുന്ന കായംകുളം സ്വദേശി ഷാജി എന്ന ജപ്പാന്‍ ഷാജിയെതിരിച്ചറിഞ്ഞതോടെ അന്വേഷണം ലക്ഷ്യസ്ഥാനത്തോടടുത്തു. തുടര്‍ന്നുള്ള തെരച്ചിലില്‍ 2014 ഡിസംബര്‍ 27ന് പ്രതി ഷാജിയെപോലീസ് അറസ്റ്റ് ചെയ്തു. ഒരു പക്ഷേ എങ്ങുമെത്താതെ പോകുമായിരുന്ന ഒരു കൊലപാതക കേസ് തെളിയിച്ചതും അന്വേഷണ സംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനം നേടിക്കൊടുത്തതും ആ പാലക്ക കമ്മലാണ്.
തൃശൂര്‍ ശബരി റെയില്‍ പാതയ്ക്ക് 214 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് ഇന്നസെന്റ് എം പി അറിയിച്ചു.
ശബരി പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം ഇത്രയും തുക ബജറ്റ് വിഹിതമായി അനുവദിക്കുന്നത് ഇതാദ്യമായാണ്. ശബരിപാതയുടെ ഭാഗമായുള്ള അങ്കമാലി - കാലടി പാത കമ്മിഷന്‍ ചെയ്യുന്നതിന് ആവശ്യമായ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും എം പി അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ കുടിവെളളത്തിന് ചിലയിടങ്ങളില്‍ ക്ഷാമമുെണ്ടങ്കിലും മാധ്യമ റിപ്പോര്‍ട്ടുകള്‍ പോലെ കുടിവെളളം കിട്ടാത്ത അവസ്ഥ വരുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. എ.കൗശിഗന്‍ കണക്കുകള്‍ നിരത്തി വ്യക്തമാക്കി.
ചിമ്മിനി ഡാമില്‍ 51 ദശാംശം 9,7 മീറ്ററാണ് ഫെബ്രുവരി 16ലെ ജലനിരപ്പ്. ഇത് 22ദശാംശം 4,2 മില്ല്യണ്‍ ഘനമീറ്റര്‍ ജലത്തിന്റെ അളവാണ്. 2 ദശാംശം 8,5 മില്ല്യണ്‍ ഘനമീറ്റര്‍ ഡെഡ് സ്റ്റോറേജ് കഴിഞ്ഞാല്‍ 19 ദശാംശം 5,7 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം ഉണ്ടാകും. നിലവില്‍ കോള്‍ കൃഷിക്കായി ദിനംപ്രതി 1 ദശാംശം 2,0 മില്ല്യണ്‍ ഘനമീറ്റര്‍ വെളളമാണ് തുറന്നുകൊടുക്കുന്നത്. ഇത് തിങ്കളാഴ്ച വരെ തുടരും. 13 ദശാംശം 5,7 മില്ല്യണ്‍ ഘനമീറ്റര്‍ വെളളം കുടിവെളള വിതരണത്തിന് ചിമ്മിനി സംഭരണിയില്‍ ഉണ്ട്. 130 ലക്ഷം കിലോ ലിറ്റര്‍ വെളളമാണ് ഒരു ദിവസം കുടിവെളള വിതരണത്തിന് ആവശ്യമുളളത്. മെയ് 31 വരെ കുടിവെളളം വിതരണം ചെയ്യാനുളളത് സംഭരണിയിലുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ ആവര്‍ത്തിച്ചു.
തൃശൂര്‍ ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശ്രീമൂല സ്ഥാനത്തെ ശിവരാത്രി മണ്ഡപത്തില്‍ നൃത്തസംഗീതോത്സവം തുടരുന്നു.
രണ്ടാം ദിനമായ വെള്ളിയാഴ്ച തൃശൂര്‍ മുദ്ര നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്ത-നൃത്യങ്ങള്‍, ഗിന്നസ് റെക്കോര്‍ഡ് ജേതാവായ ഗിറ്റാറിസ്റ്റ് സെബാസ്റ്റ്യന്‍ ജോസഫ് നയിച്ച ഭക്തിഗാനസുധ, ഡോ.വസന്ത് കിരണ്‍, പ്രൊഫ. അശ്വിനി നമ്പ്യാര്‍, ചലച്ചിത്ര - സീരിയല്‍ താരങ്ങളായ രചന നാരായണന്‍കുട്ടി, സോനു സതീഷ് കുമാര്‍ എന്നിവര്‍ അവതരിപ്പിച്ച കുച്ചിപ്പുഡി എന്നിവ അരങ്ങേറി. ശനിയാഴ്ച വൈകീട്ട് നൃത്ത-നൃത്യങ്ങളും തുടര്‍ന്ന് സീതാസ്വയംവരം കഥകളിയും അരങ്ങേറും.
കുന്നംകുളം കുന്നംകുളം പോര്‍ക്കുളത്ത് രക്ഷിതാക്കളുമായി പിണങ്ങിയ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു.
പോര്‍ക്കുളം കാരുകുളം അയ്യപ്പന്‍പറമ്പില്‍ സുരേന്ദ്രന്റെ മകന്‍ ശ്രീഹരിയാണ് മരിച്ചത്. മങ്ങാട് ഗവണ്‍മെന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
എരുമപ്പെട്ടി എരുമപ്പെട്ടി കുട്ടഞ്ചേരി വനത്തില്‍ അഗ്‌നിബാധ.
പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലുള്ള തുവ്വാറ വനപ്രദേശത്താണ് വെള്ളിയാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായത്. അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്തുള്ള അടിക്കാടുകളും മുളങ്കൂട്ടങ്ങളും പാഴ്മരങ്ങളും അഗ്‌നിക്കിരയായി. വനപാലകരും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
ചാലക്കുടി പ്രധാന പൈപ്പു ലൈനില്‍ പൊട്ടിയതിനാല്‍ ചാലക്കുടിയിലെ ഹൈലെവല്‍ പദ്ധതിയിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടു.
വെള്ളിക്കുളം റോഡിലാണ് വെള്ളിയാഴ്ച വൈകീട്ട് പൈപ്പു പൊട്ടിയത്. ഇതേതുടര്‍ന്ന് പോട്ട മേഖലയിലെ കുടിവെള്ള വിതരണം സ്തംഭിച്ചു. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി അറ്റകുറ്റ പണികള്‍ ആരംഭിച്ചു. ശനിയാഴ്ച പോട്ട മേഖലയില്‍ കുടിവെള്ളം വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
വടക്കാഞ്ചേരി പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവ് മാമാങ്കം പറ പുറപ്പെട്ടു.
ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പേരു കേട്ട മച്ചാട് തിരുവാണിക്കാവില്‍ കുംഭമാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച അത്താഴ പൂജയ്ക്ക് ശേഷമാണ് പറ പുറപ്പെട്ടത്. പറ പുറപ്പാടിന് മുന്നോടിയായി ഭഗവതിയുടെ പ്രതിരൂപമായ അരീക്കര ഇല്ലത്തെ ഇളയത് ജയരാജന്‍ ശ്രീകോവിലിന് മുന്നില്‍ കുരുത്തോല കൊണ്ട് തോരണം തൂക്കി കൂറയിട്ടു. അവകാശിയായ പാലിശേരി തറവാട്ടു കാരണവര്‍ രാധാകൃഷ്ണന്‍ നായര്‍ ദേവിയുടെ കൈപിടിച്ച് ഓലക്കുടയും ആര്‍പ്പു വിളികളുമായി പാമ്പുംകാവിലേക്ക് പോയി. തുടര്‍ന്ന് വടക്കേ ആല്‍ത്തറയിലെ വിളക്ക് തെളിയിച്ച് പ്രദക്ഷിണം വെച്ച് അരിയെറിഞ്ഞ് എടുപ്പന്‍മാരുടെ തോളിലേറി കിഴക്ക് ഭാഗത്തെ ഹരിജന്‍ പറ സ്വീകരിച്ചു.
പുതുക്കാട് വേലൂപ്പാടത്ത് യുവാവിനെ സംഘം ചേര്‍ന്ന് നഗ്‌നനാക്കിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു.
വേലൂപ്പാടം മഠം ചാത്തഞ്ചിറ വീട്ടില്‍ മുഹമ്മദ് ആഷിഫിനാണ് മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ആഷിഫ് തൃശ്ശൂരിലെ സ്വകാര്യ ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആഷിഫിനെ പട്ടിക കൊണ്ട് അടിക്കുകയും ബ്ലേഡ് കൊണ്ട് ശരീരത്തില്‍ വരിയുകയും ചെയ്തീട്ടുണ്ട് .. പെണ്‍കുട്ടിയെ പ്രണയിച്ചു എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം.
മാള ചാലക്കുടി പുഴയിലേക്ക് ഉപ്പ് കയറിയതോടെ കുഴൂര്‍ പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കര്‍ കൃഷി കൃഷി നശിക്കുന്നു. വെള്ളത്തില്‍ ഉപ്പു കലര്‍ന്നതോടെ ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
വെള്ളം പമ്പ് ചെയ്താല്‍ ഉപ്പുകയറി നശിക്കും. എന്നാല്‍ വെള്ളം ഇല്ലാതായാല്‍ കരിഞ്ഞുണങ്ങും എന്ന ത്രിശങ്കുവിലാണ് കുഴൂര്‍ മേഖലയിലെ കര്‍ഷകര്‍. വെള്ളമില്ലായ്മ നെല്‍കൃഷിയെ ഏറെക്കുറെ ഇല്ലാതാക്കുന്ന അവസ്ഥയിലാണ്. കതിരെത്തി നില്‍ക്കുന്ന എഴുന്നൂറോളം ഏക്കര്‍ സ്ഥലത്തെ കൃഷിയും ഒപ്പം നൂറുകണക്കിന് കര്‍ഷകരുടെ പ്രതീക്ഷകളുമാണ് വെള്ളമില്ലാത്തതിനെ തുടര്‍ന്ന് കരിയുന്നത്. കരിക്കാട്ടുചാലിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുന്ന അന്നമനട പഞ്ചായത്തിലെ അടൂപ്പാടവും ഉണക്കുഭീഷണിയിലാണ്. കുഴൂര്‍ പഞ്ചായത്തിലെ കുണ്ടൂര്‍ ഭാഗത്തെ പുഴയില്‍ നിന്നുള്ള നെന്മണിച്ചിറ പദ്ധതിയില്‍ നിന്നാണ് വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ പുഴയിലേക്ക് ഉപ്പുകയറിയതിനാല്‍ വെള്ളം പമ്പ് ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഇനി അന്നമനട പഞ്ചായത്തിലെ കല്ലൂര്‍, പൂവ്വത്തുശ്ശേരി, പാലിശ്ശേരി ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം എത്തിക്കാനായാല്‍ മാത്രമേ കൃഷിക്ക് ആശ്വാസം കണ്ടെത്താനാകൂ. എക്കാലത്തും ജലസമൃദ്ധിയായി കിടന്നിരുന്ന കരിക്കാട്ടുചാല്‍ ഇപ്പോള്‍ വറ്റിയ അവസ്ഥയിലും. കതിരായി നില്‍ക്കുന്ന നെല്‍ച്ചെടികളുള്ള പാടം കട്ട വിണ്ടുകീറിയ നിലയിലുമാണ്. ഈ അവസ്ഥ നാല് ദിവസം കൂടി തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് കൃഷിയും കൊയ്ത്തും ഒരു സ്വപ്നമായി മറക്കേണ്ടി വന്നേക്കും. ഇത്രയും കടുത്ത പ്രതിസന്ധിയുണ്ടായിട്ടും ഗ്രാമപഞ്ചായത്തോ, കൃഷി വകുപ്പോ തിരിഞ്ഞ് നോക്കിയില്ലെന്ന് തുമ്പരശ്ശേരി കര്‍ഷക സംഘം സെക്രട്ടറി വര്‍ക്കി കൊടിയനും കെ.സി.വിജയനും പറയുന്നു. ഗ്രാമപഞ്ചായത്ത് മുന്‍ അംഗം പോള്‍സണ്‍ കൊടിയനും പാടശേഖര സമിതി നേതാക്കളും ചേര്‍ന്ന് മേഖലയിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ തടയണ തകരാറിലായ കാരണമാണ് വന്‍ തോതില്‍ ഉപ്പുകയറാന്‍ ഇടയാക്കിയത്. ചോര്‍ച്ച സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ പരിഗണിച്ചില്ല. എറണാകുളം ജില്ലയിലെ കണക്കന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന ഈ തടയണയുടെ ഗുണഭോക്താക്കള്‍ തൃശൂര്‍ ജില്ലയിലാണ്. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഇടപെട്ട് താല്‍ക്കാലിക മണല്‍ ബണ്ട് നിര്‍മ്മിക്കാന്‍ നടപടിയുണ്ടാക്കിയെങ്കിലും പുഴയിലേക്ക് കയറിയ ഉപ്പ് ഏതാനും വര്‍ഷത്തേക്ക് നിലനില്‍ക്കുമെന്നാണ് കരുതുന്നത്.
പാവറട്ടി എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ ഉപരോധിച്ചു.
വെങ്കിടങ്ങ് കണ്ണോത്ത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വര്‍ഷത്തോളമായിട്ടും പൊതു ടാപ്പുകളിലൂടെ കുടിവെള്ളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മനു ദേവസിയെ ഉപരോധിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ആരംഭിച്ച ഉപരോധ സമരം ഒരു മണിക്കൂറോളം നീണ്ടു നിന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള പൊതു ടാപ്പുകളിലൂടെ ശനിയാഴ്ച തന്നെ കുടിവെള്ളം വിതരണം ചെയ്യാമെന്നും ബാക്കിയുള്ള നൂറോളം പൊതുടാപ്പുകള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കാമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. എ.ഐ.വൈ.എഫ്. ഭാരവാഹികളായ എന്‍.സി.സതീഷ്, കെ.എച്ച്.നജീബ്, എം.എ.അജ്മല്‍, ഷാജി കാക്കശേരി തുടങ്ങിയവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.
കൊടകര ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കൊടകര ഏരിയ സമ്മേളനം നടന്നു.
സി.ഐ.ടി.യു ജില്ലാ ട്രഷറര്‍ കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ. ശങ്കരനാരായണന്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആര്‍. പ്രസാദന്‍, യൂണിയന്‍ നേതാക്കളായ കെ.ആര്‍.രവി, എന്‍.എന്‍.ദിവാകരന്‍, എം.ടി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം കുന്നംകുളം-തൃശൂര്‍ റോഡില്‍ താലൂക്ക് ആശുപത്രിയുടെ മുന്‍ വശത്ത് ജലം പാഴായി പോയിരുന്ന പൈപ്പിന്റെ തകരാര്‍ പരിഹരിക്കാന്‍ ജല അതോററ്റി അധികൃതരെത്തി.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നിരന്തര പരാതികളുണ്ടായിട്ടും മന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതിന് തയ്യാറാകാതിരുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നഗരസഭ വിമത കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരവും നടത്തി. കുടിവെള്ളം കിട്ടാക്കനിയാകുന്ന വേനലില്‍ രാവിലെ മുതല്‍ വൈകുന്നേരം വരേ ജലം പാഴായി പോകുകയായിരുന്നു. പരാതികള്‍ നല്‍കിയാല്‍ ജലവിതരണം നിര്‍ത്തിവെക്കുകയായിരുന്നു ജലഅതോററ്റിയുടെ സാധാരണ നടപടി, എന്നാല്‍ വിഷയത്തില്‍ പൊതുജന പ്രതിഷേധത്തിന് ശക്തിയാര്‍ജ്ജിച്ചതോടെയാണ് അടിയന്തിര പ്രവൃത്തി നടത്താന്‍ അധികൃതര്‍ തയ്യാറായത്. പൈപ്പ് പൊട്ടിയത് പുനസ്ഥാപിക്കാനും, ചോര്‍ച്ച അടയ്ക്കുന്നതിനുമായി റോഡ് കുഴിച്ചിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് അതോററ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പുതുക്കാട് വരന്തരപ്പിളളി കോരനൊടിയില്‍ റബ്ബര്‍ തോട്ടത്തില്‍ തീ പിടിത്തം.
വെള്ളിയാഴ്ച രാവിലെ 11 ഓടെ ശ്മശാനത്തിന് സമീപമുള്ള റബ്ബര്‍ എസ്‌റ്റേറ്റുകളിലാണ് തീപടര്‍ന്നത്. പുതുക്കാട് നിന്നെത്തിയ അഗ്‌നി ശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
കയ്പമംഗലം എടത്തിരുത്തിയില്‍ ബണ്ട് കെട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിച്ച കടവത്ത് കുമാരന്റെ കൃഷിയിടം ഇ.ടി.ടൈസന്‍ എം.എല്‍.എ സന്ദര്‍ശിച്ചു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എയുടെ സന്ദര്‍ശനം. കൃഷിക്കാരുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ എം.എല്‍.എ ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പ് നല്കി. എടത്തിരുത്തി പൈനൂരിലെ പല്ലയിലുള്ള നെല്‍കൃഷിയാണ് നശിച്ചത്. ചിറക്കല്‍ ചെറുപുഴയോട് ചേര്‍ന്ന പല്ല പാട ശേഖരത്തില്‍ രണ്ടേക്കറിലധികം ഭാഗത്താണ് കൃഷി ചെയ്തിരുന്നത്. ഒന്നര മാസം വൈകിയാണ് ബണ്ട് നിര്‍മ്മാണം ആരംഭിച്ചത്. ഇതോടെ ഈ ഭാഗത്തുള്ള നെല്‍പ്പാടങ്ങളും ശുദ്ധജല സ്രോതസുകളും വെള്ളം കയറി ഉപയോഗ ശൂന്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളും കൃഷിയിടം സന്ദര്‍ശിച്ചിരുന്നു.
പാവറട്ടി ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.
പെരുവല്ലൂര്‍ സ്വദേശികളായ വെണ്ണേങ്കോട്ട് വിവേക്, ആനേടത്ത് രാജേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിവേകിനെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷിനെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. പാവറട്ടി എസ്.ഐ.-ലാല്‍കുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തൃപ്രയാര്‍ ഈ മാസം 19 മുതല്‍ 26 വരെ തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടത്താനിരുന്ന 19-ാമത് അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍്ച്ച് മാസത്തിലേക്ക് മാറ്റി.
മാര്‍്ച്ച് 12 മുതല്‍ 19 വരെയാണ് ടൂര്‍്ണമെന്റിന്റെ പുതിയ തിയ്യതി. നിലവില്‍ വിതരണം ചെയ്ത പാസുകള്‍ ഉപയോഗിച്ച് കളി കാണാമെന്ന് ടി.എസ്.ജി.എ ജനറല്‍ സെക്രട്ടറി സി.ജി.അജിത്കുമാര്‍ അറിയിച്ചു.
ഇരിങ്ങാലക്കുട തീരദേശമേഖലയിലെ എസ്.എന്‍.പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള പത്ത് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു.
കെ.എല്‍.ഡി.സി. കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് കരുവന്നൂര്‍ പുഴയില്‍ നിന്ന് കാറളം വെള്ളാനിയിലെ പ്ലാന്റിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടുകയും വാല്‍വ് ചേംബറിന് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തി വ്യാഴാഴ്ച രാത്രിയോടെ പമ്പിംഗ് പുനരാരംഭിച്ചിരുന്നു. ജലവിതരണം സാധാരണ നിലയിലാകാന്‍ ഒരാഴ്ചയോളം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊടകര വെള്ളിക്കുളങ്ങര കിഴക്കേ മഠം പരിസരത്തെ സ്വകാര്യ പറമ്പിലുണ്ടായ തീപിടിത്തത്തില്‍ കാര്‍ഷിക വിളകള്‍ നശിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് വെള്ളിക്കുളങ്ങര സെറാഫിക് ഐ.ടി.സി.ക്കു സമീപത്തെ സ്വകാര്യ പറമ്പുകളില്‍ തീപിടിത്തമുണ്ടായത്. റബര്‍, കുരുമുളക്, വാഴ, കാപ്പിമരങ്ങള്‍ എന്നിവ കത്തി നശിച്ചു. നാട്ടുകാരും ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ഇരുപതേക്കറോളം സ്ഥലം കത്തിനശിച്ചു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം തൊട്ടടുത്തുള്ള വനംവകുപ്പിന്റെ തേക്കുതോട്ടത്തിലേക്ക് തീപടര്‍ന്നില്ല. തീയണയ്ക്കുന്നതിനിടെ നാട്ടുകാരനായ കോയ എന്നയാള്‍ക്ക് പരിക്കേറ്റു.
മാള പോലീസ് സേനയിലെ പാമ്പുപിടിത്തക്കാരനായ ഫൈസല്‍ കോറോത്ത് തുടര്‍ച്ചയായി നാല് ദിവസം നാല് മൂര്‍ഖനെ പിടികൂടി അപൂര്‍വ്വ നേട്ടത്തിലെത്തി.
കഴിഞ്ഞ നാല് ദിവസങ്ങളിലായി ആറ് മുതല്‍ എട്ട് അടിയോളം നീളമുള്ള നാല് പാമ്പുകളെയാണ് ഫൈസല്‍ കോറോത്ത് പിടിച്ച് കൂട്ടില്‍ സംരക്ഷിക്കുന്നത്. പാമ്പുകളുടെ ശരീരത്തിന് ക്ഷതം ഏല്‍ക്കാത്ത തരത്തില്‍ പിടിക്കുന്ന പാമ്പുകളെ കൂട്ടിലെത്തിച്ച് പൂര്‍ണ്ണമായ സംരക്ഷണം നല്‍കിയ ശേഷമാണ് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറുക. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ആയിരത്തിലധികം പാമ്പുകളെ പിടി കുടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഫൈസലിന് വിഷപാമ്പുകളുടെ കടിയേറ്റിട്ടില്ല.
പുതുക്കാട് ചിമ്മിനി വന്യമൃഗസംരക്ഷണ കേന്ദ്രം പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് എന്നിവിടങ്ങളില്‍പെട്ട ഈറ്റകൊമ്പന്‍, വള്ളിക്കാട്, പുന്നമറ്റം, എന്നിവിടങ്ങളില്‍ രണ്ട് ദിവസമായി കാട്ടുതീ പടരുന്നു.
വനപാലകര്‍ തീയണയ്ക്കാന്‍ കഠിന പ്രയത്‌നം നടത്തി കൊണ്ടിരിക്കുകയാണ്. ഉള്‍വനത്തില്‍ തീ പടര്‍ന്നത് കെടുത്താനായി ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ സാധിക്കില്ല. പച്ചില തൂപ്പു കൊണ്ട് തല്ലിക്കെടുത്തിയും, തീ പടരാതിരിക്കാന്‍ കരിയിലകള്‍ നീക്കിയും പരിശ്രമിക്കുന്നതിനിടെ മൂന്ന് ദിവസമായി ആഞ്ഞു വീശുന്ന കാറ്റിനെ തുടര്‍ന്ന് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. വേനല്‍ മഴ ലഭിക്കാത്തത് കാട്ടുതീയുടെ തീവ്രത വര്‍ദ്ധിക്കുകയാണ്. പീച്ചി റെയ്ഞ്ചിലെ മരോട്ടിച്ചാല്‍, ഓലക്കയം കുത്ത് പ്രദേശത്തും മൂന്ന് ദിവസമായി കാട്ടുതീ പടര്‍ന്നിട്ടുണ്ട്. കൃത്യമായ സമയത്ത് ഫയര്‍ ലൈന്‍ തീര്‍ക്കാത്തതാണ് കാട്ടു തീ പടര്‍ന്നു പിടിക്കാനുള്ള പ്രധാന കാരണമെന്നാണ് ആരോപണം.
അന്തിക്കാട് ദേശങ്ങളുടെ കൂട്ടായ്മയില്‍ പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്ര മഹോത്സവം ആഘോഷിച്ചു.
വിശേഷാല്‍ പൂജകള്‍ക്ക് മേല്‍ശാന്തി ദാമോദരന്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് ഗ്രാമ വീഥികളെ പൂരാവേശത്തിലാഴ്ത്തി ഏഴ് ദേശങ്ങളില്‍ നിന്നു പൂരം വരവുണ്ടായി. തെയ്യം, കാവടി, പരമ്പരാഗത കലാരൂപങ്ങള്‍ എന്നിവ പൂരക്കാഴ്ചകള്‍ക്ക് മാറ്റേകി. ക്ഷേത്രാങ്കണത്തില്‍ ഏഴ് ദേശങ്ങളുടെ സംഗമത്തോടെ കൂട്ടി എഴുന്നുള്ളിപ്പ് നടന്നു. താന്ന്യം ദേശത്തിന്റെ കൊമ്പന്‍ചിറയ്ക്കല്‍ കാളിദാസന്‍ ഭഗവാന്റെ തിടമ്പേറ്റി. തുടര്‍ന്ന് ചെറായി രമേശന്റെ നേതൃത്വത്തില്‍ നൂറ്റമ്പതില്‍പരം വാദ്യകലാകാരന്‍മാരെ അണിനിരത്തി പാണ്ടിമേളം അരങ്ങേറി് വര്‍ണ്ണ വെടിക്കെട്ടും നടന്നു.
കൊടകര ഫലവൃക്ഷത്തൈകളുടെ വിത്ത് ഉള്ളില്‍ നിറച്ച് കടലാസുപേനകള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനിച്ചാണ് വെള്ളിക്കുളങ്ങരയിലെ നിവേദിത എസ്.മേനോന്‍ എന്ന വിദ്യാര്‍ത്ഥിനി തന്റെ പിറന്നാള്‍ ആഘോഷിച്ചത്.
ഇന്ന് അനുഭവപ്പെടുന്ന കൊടുംചൂടിന് പരിഹാരമുണ്ടാകണമെങ്കില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കണെന്ന തിരിച്ചറിവാണ് ഈ ആറാം ക്ലാസുകാരിയെ ഇത്തരത്തിലുള്ള വേറിട്ട പിറന്നാളാഘോഷത്തിന് പ്രേരിപ്പിച്ചത്. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് നിവേദിത. നൂറോളം പേനകള്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ നിവേദിത തയ്യാറാക്കി. ഫലവൃക്ഷങ്ങളുടേയും വിവിധയിനം പച്ചക്കറികളുടേയും വിത്തുകള്‍ ഉള്ളില്‍ നി്‌റച്ചാണ് ഓരോ പേനയും മെനഞ്ഞടുത്തത്. ക്ലാസ് മുറിയില്‍ നടന്ന ചടങ്ങില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.മോഹന്‍ദാസിന് വിത്തടങ്ങിയ കടലാസുപേന നിവേദിത സമ്മാനിച്ചു. പിറന്നാള്‍ മരമായി സ്‌കൂള്‍ അങ്കണത്തില്‍ നിവേദിതയും എം.മോഹന്‍ദാസും ചേര്‍ന്ന് മാവിന്‍തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു. പ്രധാനധ്യാപിക എം.മഞ്ജുള, കെ.പി.ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
ചാവക്കാട് ചക്കയ്ക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ്.
പച്ചച്ചക്ക കിലോയ്ക്ക് 25 രൂപ വരെയാണ് വില. സീസണാകാത്തതിനാലാണ് വില കൂടുതലെന്ന് ചാവക്കാട് കച്ചവടം നടത്തുന്ന മുഹമ്മദ് കുട്ടി പറയുന്നു. നാല് മുതല്‍ 10 കിലോ വരെയുള്ള ചക്കകളാണ് മാര്‍ക്കറ്റില്‍ കൂടുതലും വില്‍ക്കുന്നത്. കുന്നംകുളം, ചൂണ്ടല്‍, ആല്‍ത്തറ , കൂറ്റനാട് തുടങ്ങിയ മേഖലകളില്‍ നിന്നെത്തുന്ന വരിക്ക ചക്കയ്ക്കാണ് കൂടുതല്‍ ഡിമാന്റ്. എന്നാല്‍ പഴച്ചക്കയ്ക്ക് ആവശ്യക്കാരില്ല. ഇടിച്ചക്കയ്ക്കും ധാരാളം ആവശ്യക്കാരുണ്ട്. പ്രമേഹത്തിനെ പ്രതിരോധിക്കുന്ന ഔഷധമാണെന്ന പ്രചാരണമാണ് പച്ച ചക്കയ്ക്ക് ഡിമാന്റ് കൂട്ടിയതെന്ന് വ്യാപാരികള്‍ പറയുന്നു. ചക്ക ധാരാളമുള്ള ഇടങ്ങളില്‍ നിന്ന് ഉത്തരേന്ത്യയിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ ധാരാളം കയറ്റിപ്പോകുന്നുമുണ്ട്.
ചാവക്കാട് തിരുവത്ര കുഞ്ചേരി ഗവണ്‍മെന്റ് മാപ്പിള എല്‍.പി.സ്‌കൂള്‍ 89-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃ ദിനവും കെ.വി അബ്ദുല്‍ കാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷനായി. സ്‌കോളര്‍ഷിപ്പ് വിതരണവും ഉന്നത വിദ്യാഭ്യാസം നേടിയ ഹഷ്മി സോമനെ ആദരിക്കലും നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.സി.ആനന്ദന്‍ നിര്‍വഹിച്ചു. ടി.എ. ദാസന്‍, സഫൂറ ബക്കര്‍, എ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി ഉത്രാളിപൂരം വടക്കാഞ്ചേരി വിഭാഗത്തിന്റെ ദേശപന്തലിന് കാല്‍നാട്ടി.
സംസ്ഥാന പാതയില്‍ ദേശകമ്മിറ്റി ഓഫിസിന് മുന്നിലാണ് ബഹുനില പന്തല്‍ നിര്‍മ്മാണം. എടപ്പാള്‍ നാദം പന്തല്‍ വര്‍ക്‌സിലെ ബൈജുവാണ് ഇത്തവണ ദേശപന്തല്‍ നിര്‍മ്മിയ്ക്കുന്നത്. ദേശ കമ്മിറ്റി പ്രസിഡണ്ട് പി.എന്‍. ഗോകുലന്‍, സി.എ. ശങ്കരന്‍ കുട്ടി, കെ. രാമകൃഷ്ണന്‍, കാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അന്തിക്കാട് ശ്രീനാരായണ ഗുരുദേവന്‍ ദീപപ്രതിഷ്ഠ നടത്തിയ കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വര്‍ണാഭമായി.
ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം പന്ത്രണ്ട് കരകളില്‍ നിന്നുള്ള കാവടി വരവുണ്ടായി. അഭിഷേക ചടങ്ങുകളോടെ കാവടി മഹോത്സവം സമാപിച്ചു.
പുന്നയൂര്‍ക്കുളം ക്ലീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തു ശേഖരണ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. പലയിടത്തും പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞു കൂടി കിടക്കുകയാണ്
പ്ലാസ്റ്റിക് നിക്ഷേപ കേന്ദങ്ങള്‍ മാലിന്യകൂമ്പാരമായി മാറി. പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷം മുമ്പ് ക്ലീന്‍ പുന്നയൂര്‍ക്കുളം പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും കുടുംബശ്രി, സന്നദ്ധ സംഘടനകള്‍ എന്നിവരെ സംഘടിപ്പിച്ച് ശൂചീകരണ യജ്ഞങ്ങളും നടത്തിയിരുന്നു. ഡിസംബര്‍ എട്ടിനു സംസ്ഥാനത്തൊട്ടാകെ നടത്തിയ ഹരിത കേരളം മിഷന്‍ പദ്ധതി പ്രകാരമാണ് വാര്ഡുതകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വലിയ തൊട്ടികള്‍ സ്ഥാപിച്ചത്. ഇതു പ്രകാരം എല്ലായിടത്തും മാലിന്യം കുന്നുകൂടി. രണ്ട് ദിവസത്തിനകം ഇത് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ പിന്നീട് നിക്ഷേപിച്ച മാലിന്യങ്ങള്‍ എടുക്കാന്‍ ആരും എത്തിയില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിശ്ചിത കേന്ദങ്ങളില്‍ നിക്ഷേപിക്കണമെന്നും മാസത്തില്‍ ഒരു തവണയെങ്കിലും ഇത് നീക്കം ചെയ്യുമെന്നുമാണ് പഞ്ചായത്ത് അറിയിച്ചിരുന്നത്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് നിരോധന ഉത്തരവ് നടപ്പാക്കുന്നതില്‍ വ്യാപാരികള്‍ സഹകരിക്കുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പ്ലാസ്റ്റിക് കവറുകള്‍ നല്കുന്ന കടകളില്‍ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാലിന്യം എവിടെ തള്ളും എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍.
തൃശൂര്‍ പുറ്റേക്കര ആണ്ടപറമ്പ് കുറുവില്‍ക്കാവ് നൈതിലക്കാവ് മഹാവിഷ്ണു - ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഭക്തിനിര്‍ഭരമായി.
വിവിധ ഉത്സവകമ്മിറ്റികളുടെ എഴുന്നെള്ളിപ്പ് ക്ഷേത്രസന്നിധിയില്‍ എത്തി കൊട്ടിക്കലാശിച്ചു. ഗുരുവായൂര്‍, ഇന്ദ്രസെന്‍, പാറമേക്കാവ് പത്മനാഭന്‍ തുടങ്ങി 7 ആനകള്‍ കൂട്ടിയെഴുന്നെള്ളിപ്പില്‍ അണിനിരന്നു. ചേമാനിക്കോട് വിജയ് സുന്ദര്‍ ദേവസ്വം പൂരത്തിന്റെ തിടമ്പേറ്റി. വെള്ളത്തിരുത്തി ഉണ്ണിനായര്‍ നയിച്ച മേളം എഴുന്നെള്ളിപ്പിന് അകമ്പടിയായി. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ തെയ്യങ്ങളും നാടന്‍ കലാരൂപങ്ങളും ഉത്സവലഹരി നിറച്ചു.
പുതുക്കാട് കല്ലൂര്‍ ഭരതയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു.
കോഴിക്കോടന്‍ ദേവസ്സിയുടെ ഓട് വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ദേവസിയും ഭാര്യയും ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തെങ്ങ് കടപുഴകി വൈദ്യുതി കമ്പിയിലേക്ക് ചെരിഞ്ഞതിനാല്‍ വീടിന് ഭാഗികമായ കേടുപാടുകള്‍ മാത്രമാണ് സംഭവിച്ചത്. വൈദ്യുതി ബന്ധം ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചാവക്കാട് വട്ടേക്കാട് ശൈഖ് ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ച തുടങ്ങി.
വട്ടേക്കാട് നിന്ന് ആദ്യക്കാഴ്ച ആരംഭിച്ചതോടെ നേര്‍ച്ചയിലേക്ക് കാഴ്ചകള്‍ പ്രവഹിച്ചു തുടങ്ങി. ശനിയാഴ്ച വട്ടേക്കാട് ആലുംപറമ്പ് പള്ളിയില്‍ നിന്ന് കൊടിക്കയറ്റ കാഴ്ച ആരംഭിച്ച് വട്ടേക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് 12ന് ജാറത്തിലെത്തി കൊടിയേറ്റം നടത്തും.
ഗുരുവായൂര്‍ ഗുരുവായൂര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ആയിരങ്ങളെത്തി.
താലപ്പൊലിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളുണ്ടായി. നടക്കല്‍ പറയും ഗുരുതിയും നടന്നു. തുടര്‍ന്ന് വിവിധ ദേശപൂരങ്ങളെത്തി ക്ഷേത്ര പ്രദക്ഷിണം നടത്തി. മമ്മിയൂര്‍ നാരായണംകുളങ്ങര ക്ഷേത്രത്തില്‍ നിന്ന് താലം എഴുന്നള്ളിപ്പും ഉണ്ടായി. ട്രിപ്പിള്‍ തായമ്പകയും അരങ്ങേറി.
കൊരട്ടി കൊരട്ടി ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് സ്‌കൂളിന് കൂടുതല്‍ ഡിവിഷനുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു.
സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലിയോ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്.
ഗുരുവായൂര്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് 2 കോടി 46 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് ഭരണസമിതി അംഗീകാരം നല്‍കിയതായി ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബരകുറുപ്പ് അറിയിച്ചു.
അടുത്ത മാസം എട്ടിന് കൊടിയേറി 17ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉത്സവത്തിന് മുന്നോടിയായ സഹസ്രകലശം ഈ മാസം 28ന് ആരംഭിക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടം മാര്‍ച്ച് എട്ടിന് നടക്കും. അന്ന് രാത്രിയാണ് ഉത്സവ കൊടിയേറ്റം. ഉത്സവം തുടങ്ങുന്നത് മുതല്‍ എട്ടാം ദിവസം വരെ ഭക്തര്‍ക്ക് പ്രസാദ ഊട്ട് നല്‍കും. 1 കോടി 71 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഉത്സവത്തിന്റെ ഭാഗമായി മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലും പ്രത്യേക വേദിയിലുമായി നടക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഉത്സവത്തിന്റെ കഞ്ഞിയും പുഴുക്കും ഭക്തര്‍ക്ക് വിളമ്പാന്‍ ഇക്കുറി നാട്ടുകാരായ അഞ്ഞൂറോളം പേരുണ്ടാകും. അംഗപരിമിതര്‍ക്കും വൃദ്ധജനങ്ങള്‍ക്കും വരി നില്‍ക്കാതെ ഉല്‍സവക്കഞ്ഞി നല്‍കും. മാര്‍ച്ച് 16നാണ് പള്ളിവേട്ട. 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഭരണ സമിതി അംഗങ്ങളായ കെ.കുഞ്ഞുണ്ണി, അഡ്വ. എ. സുരേശന്‍, കെ. ഗോപിനാഥ്, സി.അശോകന്‍, പി.കെ. സുധാകരന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കുന്നംകുളം കുന്നംകുളം പാറയില്‍ മാര്‍ക്കറ്റ് പിന്നേയും പൂട്ടി.
കോടതി നടപടികളില്‍ ഭയന്നാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റ് പൂട്ടി സീല്‍ ചെയ്തത്. അറവ് ശാലയില്ലാത്ത സാഹചര്യത്തില്‍ മാംസ വില്‍പന ശാലകള്‍ അടച്ചുപൂട്ടണമെന്ന് സംസ്ഥാന തലത്തിലുണ്ടായ വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കുന്നംകുളെത്ത മാര്‍ക്കറ്റ് പൂട്ടിയിരുന്നു. മാര്‍ക്കറ്റ് തുറന്ന് നല്‍കിയത് ചട്ട ലംഘനവും, കോടതി വിധിയുടെ പരസ്യമായ ലംഘനവുമാണെന്ന് കാട്ടിയുള്ള പാരതിയിന്‍മേല്‍ സെക്രട്ടറിയുള്‍പ്പടേയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം ആവശ്യപെടുകയും ചെയ്തിരുന്നു. ഈ മാസം 8 ന് തന്നെ കച്ചവടം നിര്‍ത്തിവെയ്ക്കാന്‍ കോടതി നഗരസഭക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് മാര്‍ക്കറ്റ് പൂട്ടിയിടാന്‍ നഗരസഭ തീരുമാനിച്ചത്. കുന്നംകുളത്ത് അറവ് ശാല നിര്‍മ്മിക്കാന്‍ കരാറുകാര്‍ പണം വാങ്ങി പോയിട്ട് 5 വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തി ഇതുവരേയും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യമാണ് നഗരത്തിലെ മാംസ കച്ചവടം നിര്‍ത്തിവെയ്‌ക്കേണ്ട അവസ്ഥയിലെത്തിച്ചത്. നഗരസഭ അനുമതിയില്ലാതെ മേഖലയില്‍ മാര്‍ക്കറ്റില്‍ കച്ചവടം പാടില്ലെന്ന നിര്‍ദ്ദേശം നല്‍കിയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടിയിത്.
ചാവക്കാട് ചാവക്കാട് തിരുവത്ര വെങ്കളത്ത് രുധിരമാല ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു.
വിശേഷാല്‍ പൂജകളും ഭഗവതിപ്പാട്ടും കളവും ഉണ്ടായി. തുടര്‍ന്ന് വെങ്കളത്ത് മുത്തി വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് തിറ, പൂതന്‍, പൂത്താലം എന്നിവയോടെയുള്ള എഴുന്നെള്ളിപ്പും ഉണ്ടായി. മുത്തി വിഷ്ണുമായ ക്ഷേത്രത്തില്‍ നിന്ന് മണത്തല എം.ഡി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ തായമ്പക, താലം എഴുന്നെള്ളിപ്പ് എന്നിവയുമെത്തി. പറ നിറയ്ക്കാന്‍ വിശ്വാസികളുടെ തിരക്കനുഭവപ്പെട്ടു.
പുന്നയൂര്‍ക്കുളം കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ ചെറായി തെക്കത്ത് സുനിതാ രാജന്റെ വീട് വയറിംഗ് നടത്തി വൈദ്യുതി കണക്ഷന്‍ നല്‍കി.
സമ്പൂര്‍ണ്ണ വൈദ്യുതീകരണം 3-ാം ഘട്ടത്തോടനുബന്ധിച്ചാണ് വൈദ്യൂതീകരണം നടത്തിയത്. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.ഡി ധനീപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.എസ് ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ സതീഷ് , ടോവി , ബ്ലോക്ക് പഞ്ചായത്തംഗം ആലത്തയില്‍ മൂസ എന്നിവര്‍ പങ്കെടുത്തു.
പുതുക്കാട് ചിമ്മിനിഡാമില്‍ ജലനിരപ്പ് ഏറ്റവും താഴ്ന്ന നിലയില്‍.
വെള്ളിയാഴ്ച ഡാമില്‍ അവശേഷിക്കുന്നത് 21 ദശാംശം 2, 3 എം.എം ക്യൂബ് ജലം മാത്രം. തിങ്കളാഴ്ച ഡാം അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 51 ദശാംശം 5,3ലെത്തി. പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്തതിനുശേഷം 2008 മെയ് മാസത്തിലാണ് ഡാമില്‍ ഇതുവരെ ഏറ്റവും കുറവ് ജലനിരപ്പ് രേഖപ്പെടുത്തിയത്. ആ വര്‍ഷം 21 ദശാംശം 7,4 എം.എം ക്യൂബ് ജലമാണ് ഡാമില്‍ അവശേഷിച്ചത്. ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ചിമ്മിനി ഡാമിലെ ജലത്തിന്റെ അളവ് കുറഞ്ഞത് ആശങ്കാജനകമാണ്. തിങ്കളാഴ്ച ഡാം അടയ്ക്കുമ്പോള്‍ ജലത്തിന്റെ അളവ് 20 എം.എം ക്യൂബിനു താഴെയെത്തും. റിസര്‍വോയറിലുള്ള മൂന്ന് എം.എം ക്യൂബ് ജലം തുറന്നുവിടാനാകില്ല. അവശേഷിക്കുന്ന 17 എം.എം ക്യൂബ് ജലം കടുത്ത വരള്‍ച്ച നേരിടുന്ന അടുത്ത 100 ദിവസത്തേക്ക് ഉപയോഗിക്കണമെന്നുള്ളത് അധികൃതര്‍ക്കു മുന്നില്‍ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം വറ്റിത്തുടങ്ങി. വെള്ളം തുറന്നുവിടുന്നത് ദിവസങ്ങളോളം പൂര്‍ണമായും നിര്‍ത്തേണ്ടിവന്നാല്‍ ഡാമിന്റെ പ്രധാന ജലവിതരണ മാര്‍ഗമായ കുറുമാലി പുഴ വറ്റാനിടയാക്കും. ഇത് നിരവധി ശുദ്ധജല പദ്ധതികളെ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക.
പാവറട്ടി പാവറട്ടി മുല്ലശേരി ഗ്രാമ പഞ്ചായത്തിലെ മധുക്കരയില്‍ പശു ചത്തത് പേ വിഷ ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു.
മണ്ണുത്തിയിലെ വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷ ബാധ മൂലമാണ് പശു ചത്തതെന്ന് ഉറപ്പാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്ന് പശുക്കളാണ് മധുക്കരയില്‍ പേയിളകി ചത്തത്. ഈ സാഹചര്യത്തില്‍ രണ്ട് തവണയായി മധുക്കരയിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പു നല്‍കും. ആദ്യ തവണയായി ശനിയാഴ്ച മുല്ലശ്ശേരി ബ്ലോക്ക് വെറ്ററിനറി ഓഫീസര്‍ ഡോ ഫ്രാന്‍സിസ്, ഡോ.കെ.രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. മധുക്കര മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം മാസങ്ങളായി രൂക്ഷമാണ്. എന്നാല്‍ ഇതിനെതിരെ അധികൃതര്‍ ഇതുവരെയും നടപടിയെടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
തൃശൂര്‍ ഒളരിക്കര ലിറ്റില്‍ ക്യൂന്‍ പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും അഞ്ചാമത് വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുതിയ കെട്ടിടത്തിന്റെ ആശീര്‍വാദവും വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കോര്‍പ്പറേറ്റ് മാനേജരും നവജ്യോതി പ്രോവിന്‍സ് പ്രോവിന്‍ഷ്യാളുമായ സിസ്റ്റര്‍ മേഴ്‌സിപോള്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ വന്ദന ജോസ്, സിസ്റ്റര്‍ ഫിലോ ജോസഫ്, ഫാ. ജോസ് കോനിക്കര, തൃശൂര്‍ വെസ്റ്റ് സി.ഐ.-വി.കെ.രാജു തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
തൃശൂര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ സംരക്ഷിത വനമേഖലയിലെ ഔഷധത്തോട്ടം കത്തി നശിച്ചു.
രണ്ടായിരത്തോളം ഔഷധ ചെടികളാണ് കത്തിനശിച്ചത്. തൃശൂരില്‍ നിന്നും വടക്കാഞ്ചരിയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീയണച്ചത്.
തൃശൂര്‍ ശക്തമായ കാറ്റില്‍ രണ്ടിടങ്ങളില്‍ മരം വീണു.
കളക്‌ട്രേറ്റ് പരിസരത്തും, വലക്കാവ് വില്ലേജ് ഓഫീസിന് മുന്നിലുമാണ് മരം വീണത്. വില്ലേജ് ഓഫീസിന് മുന്നിലെ മരം റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപെട്ടു. ഫയര്‍ഫോഴസ് എത്തിയാണ് മരം മുറിച്ച് നീക്കിയത്.
തൃശൂര്‍ ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കും.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അടക്കം 5 പ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നത്. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം.
കൊടുങ്ങല്ലൂര്‍ യുവതിയെ ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ കേസില്‍ പ്രതി യെ ശിക്ഷിച്ച കോടതി വിധി അന്വേഷണ സംഘത്തിന് അഭിമാനര്‍ഹമായ അംഗീകാരമായി.
അജ്ഞാത ജഡമെന്ന നിലയില്‍ എങ്ങുമെത്താതെ പോകുമായിരുന്ന മരണം അതീവ ക്രൂരമായൊരു കൊലപാതകമാണെന്ന് കണ്ടെത്തുകയും ഒരു മാസത്തിനകം പ്രതിയെ പിടികൂടുകയും ചെയ്ത അന്വേഷണ സംഘം മികച്ച പ്രവര്‍ത്തനത്തിലൂടെ പ്രശംസ നേടിയിരുന്നു. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌ക്കാരത്തിന് ഇക്കഴിഞ്ഞ ദിവസം അന്വേഷണ സംഘം അര്‍ഹമായി. ഈ അംഗീകാരത്തിന് തൊട്ടുപിറകെയാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ട് കോടതി ശിക്ഷിച്ചത്. ആലപ്പുഴ സ്വദേശിനി ബേബിയെന്ന ലോട്ടറി വില്‍പ്പനക്കാരിയുടെ ജഡം 2014 നവംബര്‍ പതിനഞ്ചിനാണ് കോട്ടപ്പുറം പുഴയില്‍ കണ്ടെത്തിയത്. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന കായംകുളം സ്വദേശി വലിയ വീട്ടില്‍ കിഴക്കേതില്‍ ഷാജിയെ ഡിസംബര്‍ 27 നാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ഡിവൈ.എസ്പി പി.എ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ സി.ഐ.-കെ.ജെ.പീറ്റര്‍, എസ്.ഐ.-പി.കെ.പത്മരാജന്‍, എ.എസ്.ഐ ഫ്രാന്‍സിസ്, രവി, കെ.എ.ഹബീബ്, തോമസ്, എം.കെ.ഗോപി, അഷറഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പാവറട്ടി പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഇന്‍-ചാര്‍ജിനെ മാനേജ്‌മെന്റ് പുറത്താക്കി.
വൈസ് പ്രിന്‍സിപ്പാള്‍ ആയിരുന്ന പി.വി.മിനിക്കാണ് പ്രിന്‍സിപ്പാളിന്റെ താല്‍ക്കാലിക ചുമതല. ഇതോടെ കോളേജ് കവാടത്തിന് മുന്നില്‍ നടന്നിരുന്ന സമരങ്ങള്‍ അവസാനിപ്പിച്ച് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്ലാദ പ്രകടനം നടത്തി. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ആര്‍.യു.അബ്ദുള്‍ സലീമിനെയാണ് വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് മാനേജ്‌മെന്റ് പുറത്താക്കിയത്. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പാവറട്ടി പോലീസ് അബ്ദുള്‍ സലിമിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കെ.എസ്.യു, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു.
പീച്ചി മാടക്കത്തറ തേറമ്പത്ത് പീച്ചി വലതുകര കനാലിലെ വെള്ളം സ്വകാര്യ വ്യക്തികള്‍ സ്വന്തം സ്ഥലത്തേക്ക് ജെ.സി.ബി ഉപയോഗിച്ച് തുറന്നു വിട്ടതായി പരാതി.
ഒരു സ്വകാര്യ വ്യക്തി തന്റെ 5 ഏക്കറോളം വരുന്ന പാടത്തിലേക്കാണ് കനാല്‍ തകര്‍ത്ത് വെള്ളം തുറന്നുവിട്ടത്. കൂടാതെ സമീപത്തെ 2 നഴ്‌സറി ഉടമകളും നഴ്‌സറിയിലേക്ക് വെള്ളം തുറന്നു വിട്ടിട്ടുണ്ട്. ഒരു സ്വകാര്യ നഴ്‌സറിയില്‍ അനധികൃതമായി വലിയ കുളം നിര്‍മ്മിച്ച് ജലചൂഷണം നടത്തിയതായും ആരോപണമുണ്ട്. പീച്ചി വെള്ളം അനധികൃതമായി ഊറ്റിയെടുത്ത സ്വകാര്യവ്യക്തിയുടെ നടപടിക്കെതിരെ ആര്‍.ഡി.ഒ ,ഇറിഗേഷന്‍ വകുപ്പ് മണ്ണുത്തി, പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ അന്വേഷണമാരംഭിച്ചതായും മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.വിനയന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് പുളിക്കന്‍ എന്നിവര്‍ അറിയിച്ചു. ജലചൂഷണം നടത്തുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുമെന്നും കനാലിന്റെ ഇരുകരകളിലുമായി താമസിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ചേലക്കര ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായി എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നൊളജി എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
'കിരണ്‍- 2017 ' എന്ന പേരില്‍ ചേലക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം യു.ആര്‍.പ്രദീപ് എം. എല്‍. എ.നിര്‍വഹിച്ചു. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.തങ്കമ്മ, വൈസ് പ്രസിഡന്റ് എം. പത്മകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ സൈനബ ഇഖ്ബാല്‍, സുപ്രിയ സുരേഷ്, ബിനി വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍. അധ്യക്ഷയായി. വിരമിക്കുന്ന അധ്യാപകര്‍ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വ്വഹിച്ചു. മുഖ്യാതിഥിയായ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ടി.കെ.ചാത്തുണ്ണി ജില്ലാ-സംസ്ഥാന കായിക മേളയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. പി.ടി.എ.പ്രസിഡന്റ് കുഞ്ഞുമോന്‍ കരിയന്നൂര്‍, എസ്.എം.സി.ചെയര്‍മാന്‍ എം.എ.ഉസ്മാന്‍, പ്രിന്‍സിപ്പാള്‍ സി.എം.പൊന്നമ്മ, പ്രധാനാധ്യാപിക എ.എസ്.പ്രേംസി തുടങ്ങിയവര്‍ സംസാരിച്ചു.
തൃപ്രയാര്‍ തളിക്കുളം പുലാമ്പുഴ കടവില്‍ ചകിരി കമ്പനിയുടെ മറവില്‍ കനോലികനാല്‍ കയ്യേറ്റം. കയ്യേറ്റം തുടങ്ങിയിട്ട് ഒന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും കയ്യേറ്റക്കാര്‍്‌ക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയഉദ്യോഗസ്ഥ വൃന്ദങ്ങളും സ്വകാര്യവ്യക്തിയും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലമാണെന്നാണ് ആരോപണം.
തളിക്കുളം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന പുലാമ്പുഴകടവിലാണ് കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെക്കാലമായി സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ കനോലികനാല്‍ കയ്യേറിയിരിക്കുന്നത്. പുലാമ്പുഴ തെക്കുഭാഗത്ത് വര്‍ഷങ്ങളായി ചകിരി കമ്പനിയാണ് പ്രവര്‍ത്തിക്കുന്നത്. പച്ച ചകിരിയും അഴുകിയ ചകിരിയുമെല്ലാം മറ്റിടങ്ങളില്‍ നിന്ന് ഇവിടെ എത്തിച്ച് നാരാക്കി മാറ്റിയെടുക്കും. ഉത്പാദിപ്പിക്കുന്ന ചകിരിനാര് പിന്നീട് മറ്റിടങ്ങളിലേക്ക് വില്‍പ്പനയും നടത്തും. ചകിരി നാരാക്കി മാറ്റുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിചോറ് കമ്പനിക്ക് മുന്‍പില്‍ പുഴയോരത്ത് തന്നെ തള്ളുകയാണ് പതിവ്. വര്‍ഷങ്ങള്‍ പിന്നിടുന്നതിനിടെ കമ്പനി വക കരഭൂമിയില്‍ നിന്ന് പുഴയുടെ ഒരുഭാഗം വരെ ചകിരിചോറും ചരല്‍ മണ്ണുമിട്ട് നികത്തിയെടുത്ത നിലയിലാണ്. യഥാര്‍്ഥത്തില്‍ പുഴയുടെ അര ഏക്കറോളം ഭാഗം ഇന്ന് മനുഷ്യനിര്‍്മ്മിത ദ്വീപിന് തുല്യമായി. ചകിരിയുടെ അവശിഷ്ടങ്ങള്‍ ആദ്യം പുഴയില്‍ തള്ളുകയും പിന്നീട് ഇവക്കുമീതെ മണ്ണും നിറച്ച് ഉറപ്പുവരുത്തിയെടുക്കുകയാണ് കയ്യേറ്റക്കാര്‍ ചെയ്യുന്നത്. കനോലികനാലിന്റെ നടുഭാഗം വരെ എത്തിയതിനാല്‍ പുഴയില്‍ കമ്പിവല കെട്ടി തിരിച്ച് കയ്യേറ്റം ഇപ്പോഴും തുടരുകയാണ്. ചകിരി വെള്ളത്തില്‍ ഒഴുകിപോകാതിരിക്കാനെന്ന വ്യാജേനയാണ് ഇത് ചെയ്യുന്നതെന്നാണ് പറയുന്നത്. ചകിരിചോറ് നിറച്ച് മലിനമാക്കുന്നുവെന്ന് മാത്രമല്ല പ്രധാന ഉള്‌നാകടന്‍ ജലസംഭരണിയായ കനോലി കനാലിന്റെ് സംഭരണശേഷി ഇല്ലാതാക്കുകയും ചെയ്യുന്നതാണ് കയ്യേറ്റം.ഇക്കാലയളവില്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് മാറിമാറി ഭരിച്ച യു.ഡി.എഫ്-എല്‍.ഡി.എഫ് വിമത സിപിഎം നേതൃത്വം പുലാമ്പുഴ കടവിലെ കയ്യേറ്റം അറിഞ്ഞും അറിയാതെയും കണ്ടില്ലെന്ന് നടിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്തിന് പുറമേ റവന്യൂഇറിഗേഷന്‍ വകുപ്പുകളും കയ്യേറ്റത്തിനെതിരെ നടപടി എടുക്കുന്നതില്‍ കൃത്യവിലോപം തുടരുകയാണ്. കയ്യേറ്റത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും സര്‍വേ പോലും നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകുന്നില്ല. കനോലി കനാലിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 7ന് തൃപ്രയാറില്‍ നടന്ന മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനായുള്ള നിയമസഭാ സമിതി സിറ്റിങ്ങില്‍ പരാതി ലഭിച്ചിരുന്നു. പുഴക്കൊപ്പം കരഭൂമിയും കയ്യേറിയിട്ടുണ്ടെങ്കില്‍ സര്‍വേയിലൂടെ തിരിച്ചുപിടിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചേര്‍പ്പ് മത്സ്യകര്‍ഷകര്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചു.
ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിഷ കല്ലിയത്ത് ഉദ്ഘാടനം ചെയ്തു. ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.ജയന്‍ അധ്യക്ഷനായിരുന്നു. പ്രോജക്റ്റ് കോ ഓഡിനേറ്റര്‍ എം.കിരണ്‍ദാസ് മത്സ്യകൃഷിയിലെ നൂതന രീതികള്‍ എന്ന വിഷയത്തെ കുറിച്ചു ക്ലാസെടുത്തു. തൃശൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.അനീഷ്, കെ.ആര്‍ ദീപ്തി തുടങ്ങിയവര്‍ സംസാരിച്ചു.
തൃപ്രയാര്‍ നാട്ടികയില്‍ ദളിത് ഓട്ടോെ്രെഡവറെ മര്‍ദ്ദി ച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഏകദിന ഉപവാസസമരം നടത്താന്‍ ഐ.എന്‍.ടി.യുസി തീരുമാനിച്ചു.
ചൊവ്വാഴ്ച്ച വൈകീട്ട് നാലരക്ക് തൃപ്രയാര്‍ ബസ്സ്സ്റ്റാന്റിന് സമീപം നടക്കുന്ന സമരം ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മുതല്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് വരെയാണ് ഉപവാസ സമരം നടക്കുക. ഓട്ടോെ്രെഡവര്‍ വടക്കുംനാഥനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഐഎന്‍.ടി.യു.സി നാട്ടിക നിയോജകമണ്ഡലം പ്രസിഡണ്ട് ഇ.വി.ധര്‍മ്മജന്‍, നാട്ടിക ഗ്രാമപഞ്ചായത്ത് അംഗം പി.എം.സിദ്ദിഖ് തുടങ്ങിയവരും ഉപവാസ സമരത്തില്‍ പങ്കെടുക്കും.
കയ്പമംഗലം എടത്തിരുത്തി കുട്ടമംഗലം ഗ്രാമീണ വായനശാലയില്‍ ഇ-സേവന കേന്ദ്രം തുറന്നു.
ഇ.ടി.ടൈസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന വിശ്വന്‍ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എന്‍.സി.രവി, കെ.എം.കുഞ്ഞിബാവ എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 16-ാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്ച മുതല്‍ മാര്‍ച്ച് 5 വരെ കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ മുണ്ടൂരിലുള്ള ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ എഫ്.സി. ഗോവയുള്‍പ്പടെയുള്ള 16 ടീമുകള്‍ മത്സരിക്കും. പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ച് വി.എം.ശശി മെമ്മോറിയല്‍ പ്രാദേശിക ടൂര്‍ണമെന്റും സബ് ജൂനിയര്‍ താരങ്ങളെ പങ്കെടുപ്പിച്ച് അഖില കേരള സബ് ജൂനിയര്‍ ഫുട്‌ബോള്‍ മേളയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ദിവസേന വൈകീട്ട് 6നും 7നും 8നും യഥാക്രമം സബ് ജൂനിയര്‍, പ്രാദേശികം, അഖിലേന്ത്യ മത്സരങ്ങള്‍ അരങ്ങേറും. ഞായറാഴ്ച വൈകീട്ട് 7ന് നടക്കുന്ന ചടങ്ങില്‍ അനില്‍ അക്കര എം.എല്‍.എ. ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം.ലെനിന്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗിരീശന്‍, അസോസിയേഷന്‍ തൃശൂര്‍ മേഖലാ പ്രസിഡന്റ് കെ.ജി.ശശി, ടൂര്‍ണമെന്റ് ഭാരവാഹികളായ ജോണ്‍സണ്‍ ജോര്‍ജ്, എ.ആര്‍.വാസു എന്നിവര്‍ പങ്കെടുത്തു.
ചാവക്കാട് ചാവക്കാട് എസ്.എസ്.എ.യുടെ ആഭിമുഖ്യത്തില്‍ ചാവക്കാട് ബി.ആര്‍.സി.സിഗ്മ ഗണിതോത്സവം നടന്നു.
കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് യു.പി.സ്‌കൂളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക പി.ശാലിനി, പി.ടി.എ.പ്രസിഡന്റ് പൂക്കോയ തങ്ങള്‍, എച്ച്.എം.ഫോറം സെക്രട്ടറി സലീംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
അന്തിക്കാട് പെരിങ്ങോട്ടുകര സോമശേഖരക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന കലാസാംസ്‌കാരിക പരിപാടികള്‍ സമാപിച്ചു.
സമാപന സമ്മേളനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് വി.കെ.മാധവന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ സംസ്ഥാന സെക്രട്ടറി വത്സന്‍ ചമ്പക്കര മുഖ്യാതിഥിയായി.
കയ്പമംഗലം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് നാളെ സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന്റെ മുന്നോടിയായി നടത്തിയ പ്രചാരണ ജാഥക്ക് സമാപനമായി.
ചെന്ത്രാപ്പിന്നി സെന്ററില്‍ നടന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ജി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം ആര്‍.കെ.ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു.
ചേര്‍പ്പ് ചേര്‍പ്പ് പൂത്തറയ്ക്കല്‍ സെന്റ് റോക്കീസ് സി.എ.എല്‍.പി സ്‌കൂളിന്റെ വാര്‍്ഷികം ആഘോഷിച്ചു.
തൃശൂര്‍ അസീസി പ്രൊവിന്‍സ് എജ്യുക്കേഷന്‍ കൗണ്‍്‌സിലര്‍ സിസ്റ്റര്‍ ജ്യോതി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഫാ. ടെഡ്‌സ് കുന്നപ്പിള്ളി അധ്യക്ഷനായിരുന്നു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ രഞ്ജിനി തെക്കത്ത്, വാര്‍ഡ് മെമ്പര്‍ കെ.വി ലൌലി, പി.ടി.എ പ്രസിഡന്റ് എ.ജെ ജോഷി തുടങ്ങിയവര്‍ സംസാരിച്ച്.
തൃശൂര്‍ സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മിസ്റ്റര്‍ കേരള മത്സരം ഞായറാഴ്ച പാവറട്ടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്‌സ് ഫിസിക്കലി ചലഞ്ചഡ്, മെന്‍സ് ഫിസിക് കോമ്പറ്റീഷ്യന്‍ എന്നീ വിഭാഗങ്ങളിലായി കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 300ല്‍പരം പേര്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. പാവറട്ടി സാന്‍ജോസ് പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ രാവിലെ 10നാണ് മത്സരങ്ങള്‍ ആരംഭിക്കുക. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി.മൊയ്തീന്‍ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി.എസ്.സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.പണിക്കര്‍, സംഘാടക സമിതി ഭാരവാഹികളായ കെ.സി.പ്രസാദ്, കെ.പി.റഷീദ്, പി.ബി.ജോയ്, പി.എ.അബു താഹിര്‍ എന്നിവര്‍ പങ്കെടുത്തു.
അന്തിക്കാട് അന്തിക്കാട് കെ.ജി.എം.എല്‍.പി.സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോ ദ്ഘാടനം സി.എന്‍.ജയദേവന്‍ എം.പി. നിര്‍വ്വഹിച്ചു
ഗീതാഗോപി എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.രാജന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് ജ്യോതിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ചടങ്ങില്‍ പങ്കെടുത്തു.
തൃശൂര്‍ മാപ്രാണത്ത് അനധികൃതമായി മണ്ണെടുത്ത 3 വാഹനങ്ങള്‍ ഇരിങ്ങാലക്കുട പോലീസ് പിടികൂടി.
3 ടിപ്പര്‍ ലോറികളും ഒരു ജെ.സി.ബിയുമാണ് ഇരിങ്ങാലക്കുട എസ്.ഐ.- സിബീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. മാപ്രാണത്തെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മണ്ണെടുപ്പ് നടത്തിയിരുന്നത്. വാഹനങ്ങള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു.
ഗുരുവായൂര്‍ എന്‍.എസ്.എസ്.ചാവക്കാട് താലൂക്ക് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തില്‍ റൂറല്‍ മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
സ്വയംസഹായ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി നബാര്‍ഡിന്റെ സഹായത്തോടെ ആരംഭിച്ച റൂറല്‍ മാര്‍ട്ട് കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസി്ഡന്റ് പ്രൊഫ എന്‍.രാജേശഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ സര്‍വ്വീസ് വകുപ്പ് സെക്രട്ടറി വി.വി.ശശീധരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് എ.ജി.എം. -ദീപ എസ്.പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ സി.അനില്‍കുമാര്‍, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചെറുതുരുത്തി ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ യുവാക്കളെ സംഘം ചേര്‍ന്നു ആക്രമിച്ചതായി പരാതി.
പരിക്കേറ്റ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലാമണ്ഡലത്തിനു സമീപം താമസിക്കുന്ന അമ്പാഴപ്പള്ളിയില്‍ സന്തോഷ്, അയ്യപ്പന്‍കാട്ടില്‍ ഷെഫീക്ക്, കളരിക്കല്‍ വീട്ടില്‍ ലിജു, ഗഫൂര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ ഗഫൂറിന്റെ തലയോട്ടിക്കു പൊട്ടല്‍ സംഭവിച്ചതിനാല്‍ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ചാവക്കാട് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടിക്കെതിരെ എന്ന മുദ്രാവാക്യവുമായി വി.ഡി.സതീശന്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് ജാഥയ്ക്ക് ചാവക്കാട് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ ശനിയാഴ്ച വൈകീട്ട് 5.30ന് സ്വീകരണം നല്‍കുമെന്നു യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ.അബൂബക്കര്‍, ആര്‍.വി.അബ്ദുള്‍ റഹീം, വി.കെ.മുഹമ്മദ്, സുരേഷ് ചങ്ങത്ത് എന്നിവര്‍ പങ്കെടുത്തു.
ചേലക്കര ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം പാമ്പാടി നെഹ്‌റു കോളേജിലെ ക്ലാസുകള്‍ പുനരാരംഭിച്ചു.
ജനുവരി 6നാണ് കോളേജില്‍ ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഒരു മാസത്തിലേറെയായി കോളേജ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ തന്നെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ എത്തി. കോളേജിലെ ബാസ്‌കറ്റ് കോര്‍ട്ടില്‍ മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു ചേര്‍ന്ന് ജിഷ്ണുവിന് അനുശോചനം രേഖപ്പെടുത്തി. തുടര്‍ന്ന് മാനേജ്‌മെന്റിനെതിരെയുള്ള മുദ്രാവാക്യങ്ങളുമായി കോളേജില്‍ പ്രതിഷേധ പ്രകടനവും നടത്തി. തുടര്‍ന്ന് സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പിന്നീട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഫാര്‍മസി കോളേജില്‍ നിന്നും 15 വിദ്യാര്‍ത്ഥികളെ വീതം ഉള്‍ക്കൊള്ളിച്ച് പുതിയ കോളേജ് യൂണിയന്‍ രൂപീകരിച്ചു. ഫെബ്രുവരി 17ന് നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാനും കോളേജിലെ ടെന്നീസ് കോര്‍ട്ടിന് ജിഷ്ണുവിന്റെ പേരിടുവാനും തീരുമാനിച്ചു. പതിനൊന്നരയോടെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറി. ഇന്ന് വേണ്ടത്ര അദ്ധ്യാപകര്‍ കോളേജില്‍ എത്തിയിട്ടില്ലെന്നാണ് സൂചന. കോളേജ് യൂണിയന്‍ ഭാരവാഹികളായ അതുല്‍ ജോസ്, അഖില്‍, ജെറിന്‍, അഖില തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മാള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ച് നല്‍കുന്ന യുവാവിനെ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.
മാള പൂപ്പത്തി സ്വദേശി നെടുംപറമ്പില്‍ ഷാജിയെന്ന് വിളിക്കുന്ന പൂപ്പത്തി ഷാജിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പത്ത് പൊതി കഞ്ചാവും, പതിനയ്യായിരം രൂപയും അന്വേഷണ സംഘം കണ്ടെടുത്തു.
തൃശൂര്‍ പ്രശസ്ത കഥാകൃത്തും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന അക്ബര്‍ കക്കട്ടിലിനെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് തൃശൂരില്‍ അനുസ്മരിച്ചു.
സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ അക്ബര്‍ കക്കട്ടിലിന്റെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. സാഹിത്യ നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്, ഡോ.പി.വി.കൃഷ്ണന്‍നായര്‍, ഡോ.സി.രാവുണ്ണി, പ്രൊഫ.വി.ജി.തമ്പി, എന്‍.രാജന്‍, എന്‍.ശ്രീകുമാര്‍. ആര്‍.ടി.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അങ്കണം സാംസ്‌കാരിക വേദിയും അക്ബര്‍ കക്കട്ടിലിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്.
എരുമപ്പെട്ടി വേലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്ന പകല്‍ വീട് പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. ഭരണപക്ഷത്തിന്റെ കഴിവ് കേടാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മുതിര്‍ന്ന പൗരന്‍മാരുടെ മാനസിക ഉല്ലാസം ലക്ഷ്യമിട്ടാണ് വേലൂര്‍ പഞ്ചായത്ത് ഭരണസമിതി പകല്‍ വീട് പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമെടുത്തിരുന്നത്. കിരാലൂര്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് യോഗത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ ഭരണ സമിതി തീരുമാനിച്ചത്. പഞ്ചായത്തിലെ വയോജനങ്ങളെ വാഹനങ്ങളില്‍ പകല്‍ വീട്ടിലെത്തിച്ച് മാനസിക ഉല്ലാസം ലഭിക്കുന്ന കലാ-കായിക പരിപാടികളില്‍ പങ്കാളികളാക്കി വിശ്രമ ജീവിതം ആനന്ദപൂര്‍ണ്ണമാക്കുവാന്‍ വേണ്ടിയുള്ള പദ്ധതിക്ക് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്തുണ നല്‍കിയിരുന്നു. കിരാലൂരില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്ഥലവും കെട്ടിടമാണ് പദ്ധതി നടപ്പിലാക്കുവാന്‍ തിരഞ്ഞെടുത്തിരുന്നത്. ഇതിന് വേണ്ടി സൊസൈറ്റിയുമായി ചര്‍ച്ച നടത്തുകയും സന്നദ്ധ പ്രവര്‍ത്തരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി കിരാലൂരില്‍ വെച്ച് വികസന സെമിനാര്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രാമസഭകള്‍ വഴി ഗുണഭോക്താക്കളുടെ അപേക്ഷകളും കൈപ്പറ്റിയതിന് ശേഷമാണ് പദ്ധതി ഉപേക്ഷിച്ചതായി ഭരണ സമിതി അറിയിച്ചത് . തണലുമായി സഹകരിക്കാനുള സാങ്കേതിക തടസങ്ങളാണ് പദ്ധതി ഉപേക്ഷിക്കാന്‍ ഇടയാക്കിയതെന്നാണ് ഭരണസമിതി നല്‍കുന്ന വിശദീകരണം. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങുന്നതില്‍ ഭരണ സമിതിക്കുണ്ടായ പരാജയമാണ് പദ്ധതി ഉപേക്ഷിച്ചതിന്റെ പുറകിലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. വയോജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പകല്‍വീട് പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്ന് അവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ്.
പുതുക്കാട് മണ്ണംപേട്ട ഷാപ്പുംപടിയ്ക്ക് സമീപം മ്ലാവിനെ സോഡാ ഫാക്ടറിക്കുള്ളില്‍ വീണ നിലയില്‍ കണ്ടെത്തി.
ഇന്ന് പുലര്‍ച്ചെ വഴി തെറ്റി വന്ന മ്ലാവ് സോഡാ കമ്പനിയുടെ മേല്‍ക്കൂരയുടെ ട്രസ്സിന് മുകളിലൂടെ നടക്കുമ്പോള്‍ ഷീറ്റ് തകര്‍ന്ന് ഫാക്ടറിയ്ക്കുള്ളിലേയ്ക്ക് പതിക്കുകയായിരുന്നു. വീഴ്ചയില്‍ മ്ലാവിന് സാരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്തു നിന്നു ചോര വാര്‍ന്ന നിലയിലാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഫാക്ടറിയില്‍ പായ്ക്ക് ചെയ്തു വെച്ചിരുന്ന സോഡയും മറ്റ് പല സാമഗ്രികളും മ്ലാവ് നശിപ്പിച്ചു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. കൂടലി ജോണ്‍്‌സന്റെ ഉടമസ്ഥതയിലുള്ളതാണ് സോഡാ ഫാക്ടറി. വനപാലകര്‍ സ്ഥലത്തെത്തി മ്ലാവിനെ പിടികൂടി.
പാവറട്ടി പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേക്ക് വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടെടുക്കുന്ന പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്. കെ.എസ്.യു.വിന്റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഡി.സി.സി സെക്രട്ടറി പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ശില്പ അധ്യക്ഷയായിരുന്നു. പ്രതിഷേധ യോഗത്തിനു ശേഷം കോളേജ് കവാടത്തില്‍ പ്രവര്‍ത്തകര്‍ റിലേ നിരാഹാര സമരം ആരംഭിച്ചു. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ.എസ്.റോസല്‍ രാജ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.സച്ചിന്‍ അധ്യക്ഷനായിരുന്നു. പ്രതിഷേധ യോഗത്തിനു ശേഷം കോളേജ് കവാടത്തില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ രാപ്പകല്‍ സമരം ആരംഭിച്ചു. എം.എസ്.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് നിസാര്‍ മരുതയൂര്‍, അഫ്‌സല്‍ യൂസഫ്, റസിന്‍ ഷെയ് എന്നിവര്‍ നേതൃത്വം നല്‍കി. എ.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ കോളേജിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ദേശീയ സെക്രട്ടറി കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണലൂര്‍ മണ്ഡലം സെക്രട്ടറി എന്‍.സി.സതീഷ് അധ്യക്ഷനായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഗുരുവായൂര്‍ സി.ഐ.- ഇ.ബാലകൃഷ്ണന്‍, പാവറട്ടി എസ്.ഐ.-ലാല്‍കുമാര്‍, അഡീഷണല്‍ എസ്.ഐ.-അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ജലപീരങ്കിയടക്കമുള്ള സംവിധാനങ്ങളോടെ കോളേജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. തിങ്കളാഴ്ചയ്ക്കകം പ്രിന്‍സിപ്പാളിനെ മാനേജ്‌മെന്റ് പുറത്താക്കിയില്ലെങ്കില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞു.
വടക്കാഞ്ചേരി മച്ചാട് മാമാങ്കം തെക്കുംകര വിഭാഗം സാംസ്‌കാരിക സമ്മേളനം അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊമ്പ് വാദ്യകലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി.ലളിത മാമാങ്ക പുരസ്‌കാരം നല്‍കി. സംവിധായകന്‍ പ്രിയനന്ദനന്‍, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വി.മുരളി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു.
ചേര്‍പ്പ് ചേര്‍പ്പ് മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഞ്ചാവുമായി മൂന്നു പേരെ ചേര്‍പ്പ് എക്‌സൈസ് സംഘം പിടികൂടി.
കോടന്നൂര്‍ ചാഴൂര്‍ വീട്ടില്‍ അഖില്‍, വെങ്ങിണിശേരി മൂലക്കല്‍ വീട്ടില്‍ സുമേഷ്, പറപ്പൂക്കര കല്ലായി വീട്ടില്‍ അനീഷ് എന്നിവരെയാണ് ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈശാഖ് പി.പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്. കോയമ്പത്തൂര്‍, പഴനി എന്നിവിടങ്ങളില്‍ നിന്ന് പലപ്പോഴായി കഞ്ചാവ് കടത്തിയെന്ന് പ്രതികള്‍ സമ്മതിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഫോണ്‍ മുഖേന ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍, നാസിക്‌ഡോള്‍ ടീമുകള്‍ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും വില്പന നടത്തിയിരുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെറിയ പൊതികളിലായി 500, 600 രൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് വില്പന നടത്തിയിരുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.എം.സ്മിബിന്‍, എന്‍.ജി സുരേഷ്, ടി.ശിവദാസന്‍, പി.ശശി കുമാര്‍, വി.ആര്‍.ജോര്‍ജ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു,
തൃശൂര്‍ അര്‍ണോസ് പാതിരി മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെ ആസ്പദമാക്കി നിര്‍മ്മിച്ച 'പാതിരി വെളിച്ചം എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം ഈ മാസം 24ന് തൃശൂരില്‍ നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളര്‍ക്കാവ് ഗാനം സിനിമാസില്‍ രാവിലെ 9ന് നടക്കുന്ന പ്രദര്‍ശനം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്തെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗോത്തെ സെന്‍ട്രം ഡയറ്ടര്‍ ഡോ.സയ്യിദ് ഇബ്രാഹിം മുഖ്യാതിഥിയാകും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലെ ചരിത്രാദ്ധ്യാപികയായ ഡോ.കെ.എസ്.ഗ്രേസി നടത്തിയ ചരിത്ര ഗവേഷണപഠനത്തെ ആധാരമാക്കി കേരള പ്രസ് അക്കാദമി മുന്‍ ഡയറക്ടറും മാധ്യമ പ്രവര്‍ത്തകനുമായ രാജു റാഫേല്‍ ആണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംവിധായകന്‍ രാജു റാഫേല്‍, നിര്‍മ്മാതാവ് ദിനേശ് കല്ലറയ്ക്കല്‍, ഡോ.കെ.എസ്.ഗ്രേസി എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ദുരൂഹ സാഹചര്യത്തില്‍ ജിഷ്ണു എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ പാമ്പാടി നെഹ്‌റു കോളേജിലെ വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ രക്തക്കറ കണ്ടെത്തി.
ഫോറന്‍സിക് പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ജിഷ്ണുവിന് വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വെച്ച് മര്‍ദ്ദനമേറ്റെന്ന് നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. പി.ആര്‍.ഒ.യുടെ മുറിയില്‍ നിന്നും ശുചിമുറിയില്‍ നിന്നും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. രക്തം ജിഷ്ണുവിന്റേതാണോ എന്ന് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ട ശേഷമാണ് നിര്‍ണായക തെളിവ് പോലീസ് കണ്ടെത്തുന്നത്. ജിഷ്ണു തൂങ്ങി മരിച്ച ഹോസ്റ്റല്‍ മുറി പരിശോധിച്ച് പോലീസും ഫോറന്‍സിക്ക് സംഘവും ഏറെ വൈകിയാണ് തെളിവ് ശേഖരിച്ചതെന്ന് പരാതി ഉയര്‍ന്നിരുന്നു.
തൃശൂര്‍ കണ്ണൂരിലെ സര്‍വ്വകക്ഷി യോഗത്തില്‍ പോലീസിനോട് മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് ഘടകവിരുദ്ധമായാണ് മുക്കാട്ടുകര നിര്‍മ്മല്‍ വധക്കേസിലെ പോലീസ് നടപടിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു.
മുക്കാട്ടുകരയില്‍ നിര്‍മ്മലിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. അറസ്റ്റിലായവരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ ഉണ്ടെന്ന പോലീസ് ഭാഷ്യം സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ തന്ത്രമാണ്. മാടക്കത്തറയില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് അറസ്റ്റിലായ അരുണ്‍. ഇയാള്‍ക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ല. തൃശൂരിനെ കണ്ണൂര്‍ ആക്കി മാറ്റാനുള്ള ആസൂത്രിതമായ ശ്രമമാണ് സി.പി.എം നടത്തുന്നത്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ബി.ജെ.പി അംഗം പ്രതിയാണെന്നും പ്രചരിപ്പിക്കുന്നത് സിപിഎമ്മിന്റെ തിരക്കഥ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. പ്രതിയായ കൗണ്‍സിലറെ സംരക്ഷിച്ചാല്‍ മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് വീട്ടിലിരിക്കേണ്ടി വരും. സംഭവത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുതുക്കാട് നന്തിക്കര സ്‌കൂള്‍ പരിസരത്തുനിന്ന് 140 ഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് പിടികൂടി.
കോടശേരി മേച്ചിറ ചെമ്പകശേരി വീട്ടില്‍ സൂരജ്, മുരിയാട് ആനക്കല്ലില്‍ അനിഷേദ്, നന്തിക്കര ഇറ്റപ്പിരിപ്പറമ്പില്‍ വൈഷ്ണവ് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് ഇവരെ പിടികൂടിയത്. മൂന്ന് പൊതികളിലാക്കി കൊണ്ടുവന്ന കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പന നടത്തുന്നതിനാണെന്ന് കരുതുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. എസ്.ഐ-വി.സജീഷ്‌കുമാര്‍, പോലീസുകാരായ സുനില്‍ കുമാര്‍, അജി, സജീവന്‍, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പുതുക്കാട് ചിമ്മിനി ഡാമില്‍ ശേഷിക്കുന്ന വെള്ളം അളവ് കുറച്ച് തുറന്ന് വിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിമ്മിനിയിലെ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചു.
എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ അരമണിക്കൂറിലേറെ തടഞ്ഞുവച്ചു. അര മണിക്കൂറോളം നടന്ന ഉപരോധത്തിനിടെ കളക്ടര്‍ ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തീരുമാനിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഡാമില്‍ ഇറങ്ങി നിന്ന് മനുഷ്യചങ്ങല തീര്‍ത്തു. വരന്തരപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്.
തൃശൂര്‍ തൃശിവപേരൂര്‍ ശ്രീ വടക്കുനാഥന്‍ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള നൃത്തസംഗീതോത്സവത്തിന് ആരംഭമായി.
വടക്കുംനാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശിവരാത്രി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ.സുദര്‍ശന്‍ നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിതക്ഷേത്രത്തിലൂടെ എന്ന ബൃഹത് പദ്ധതിയില്‍ വടക്കുംനാഥന്‍ ക്ഷേത്രത്തിന് മുഖ്യപ്രധാന്യമാണ് നല്‍കിയിരിക്കുന്നത്. വ്യവസായ പ്രമുഖന്‍ പത്മശ്രീ അഡ്വ. സി.കെ. മേനോന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വടക്കുംനാഥ ക്ഷേത്രസമിതി സെക്രട്ടറി സി. വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. ടി.എസ്.അരുണ്‍കുമാര്‍, കെ.എന്‍.ഉണ്ണികൃഷ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ്ണ, ക്ഷേത്രക്ഷേമസമിതി ഭാരവാഹികളായ രാമകൃഷ്ണന്‍, ടി.ആര്‍.ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൃത്ത സംഗീതോത്സവത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി യദു എസ്. മാരാര്‍ അവതരിപ്പിച്ച സോപാന സംഗീതവും തുടര്‍ന്ന് ചലച്ചിത്രതാരം ശ്രിതാ ഭാസ്‌ക്കറും സംഘവും അവതരിപ്പിച്ച കഥക്കും അരങ്ങേറി. നൃത്ത സംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് നൃത്തനൃത്യങ്ങള്‍, ഭക്തിഗാന സുധ, ഡോ. വസന്ത് കിരണ്‍, പ്രൊഫ. അശ്വിനി നമ്പ്യാര്‍, ചലച്ചിത്ര സീരിയല്‍ താരങ്ങളായ രചന നാരായണന്‍കുട്ടി, സോനു സതീഷ്‌കുമാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുഡിയും അരങ്ങേറും. ഈ മാസം 24നാണ് മഹാശിവരാത്രി.
തൃശൂര്‍ രൂക്ഷമായ വരള്‍ച്ച നേരിടുന്ന ചിമ്മിനി ഡാം ഈ മാസം 20 ന് അടയ്ക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍.
നേരത്തേ ജില്ല കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരമാണിത്. വരന്തരപ്പിള്ളി, പാലപ്പിള്ളി തോട്ടം വനം മേഖല ഇതുവരെയില്ലാത്ത കൊടും വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. നിലവില്‍ 22 എം.എം.ക്യൂബ് വെള്ളം മാത്രമാണ് ഡാമില്‍ അവശേഷിക്കുന്നത്. ജില്ലയിലെ 14,000 ഹെക്ടര്‍ കോള്‍ പാടങ്ങള്‍ക്ക് ചിമ്മിനി ഡാമിലെ വെള്ളമാണ് ആശ്രയം. കോള്‍ കര്‍ഷകരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ചിമ്മിനി ഡാം തുറന്നത്. ഈ മാസം 20ന് ഡാം അടയ്ക്കുമെങ്കിലും വലിയ ആശങ്കയാണ് നേരിടുന്നത്. കുറുമാലിപ്പുഴയിലെ ശുദ്ധജല പദ്ധതികളും മാഞ്ഞാംകുഴി റെഗുലേറ്ററിനെ ആശ്രയിക്കുന്ന കര്‍ഷകരും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
തൃശൂര്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിപ്പിന് വന്ന സ്ത്രീയുടെ മൂന്ന് പവന്റെ മാല മോഷ്ടിച്ച പ്രതിയെ മെഡിക്കല്‍ കോളേജ് എസ്.ഐ -അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
വാര്‍ഡില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന വാടാനപ്പിള്ളി സ്വദേശി അറയ്ക്കല്‍ മുഹമ്മദാണ് അറസ്റ്റിലായത്.
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് ചികിത്സ നിഷേധിക്കുന്നത് പതിവാകുന്നു.
കൊടുങ്ങല്ലൂര്‍ സ്വദേശി ചാണാടിക്കല്‍ ദാസനാണ് ഡയാലിസിസ് നിഷേധിച്ചതായി കാണിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി ഡയാലിസിസ് നടത്താന്‍ നെഫ്രോളജി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഡോ. വിനു തോമസ് നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രോഗി സ്വകാര്യ ആശുപത്രിയില്‍ പോയി ഡയാലിസിസിന് വേണ്ട ഫിസ്റ്റുല ശസ്ത്രക്രിയ നടത്തി. അതിനു ശേഷം തിരിച്ച് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഡയാലിസിസ് തുടരാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. രാത്രി 8 മണി വരെ ഡയാലിസിസിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അവശനായ രോഗി രാത്രി മെഡിക്കല്‍ കോളേജില്‍ തങ്ങി പിറ്റേ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡോകടര്‍ രാജിവെച്ച് സ്വകാര്യ ആശ്രപത്രിയില്‍ സേവനം അനുഷ്ഠിക്കുകയാണ് ഇപ്പോള്‍ .
തൃശൂര്‍ സ്വകാര്യ ബസില്‍ യാത്രക്കാരികളുടെ മാലയും പേഴസും മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് തമിഴ് സ്ത്രീകള്‍ പോലീസ് പിടിയിലായി.
മധുര സ്വദേശിനികളായ മലര്‍ സിദ്ദാര്‍ത്ഥ് , പ്രിയ മുരുകേശന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. മലരിനെ തൃശൂര്‍ ഈസ്റ്റ് പോലീസും, പ്രിയയെ ഒല്ലൂര്‍ പോലീസുമാണ് പിടികൂടിയത്. നഗരത്തില്‍ ബസ് യാത്രക്കാരിയായ കെ.എസ്.എഫ്.ഇ ജീവനക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാരി ബഹളം വെയ്ക്കുകയായിരുന്നു. മോഷടിക്കാന്‍ ശ്രമിച്ച തമിഴ്‌സ്ത്രി മലരിനെ പിടികൂടി ഈസ്റ്റ് പോലീസിന് കൈമാറി. ഒല്ലൂരില്‍ ബസ് യാത്രക്കാരിയായ സ്ത്രീയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിയ പിടിയലായത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തൃശൂര്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി ഈ മാസം 18 ന് ആരംഭിക്കും.
തൃശൂര്‍ താലൂക്കിന്റേത് തൃശൂര്‍ ടൗണ്‍ഹാളിലും മറ്റ് താലൂക്കുകളുടേത് അതത് താലൂക്ക് ഓഫീസുകളിലുമാണ് സംഘടിപ്പിക്കുന്നത്. അന്നേ ദിവസവും പൊതുജനങ്ങളില്‍ നിന്ന് ജനസമ്പര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കും.
തൃപ്രയാര്‍ ഉപ്പ് വെള്ളം കയറി കുടിവെള്ളം മലിനമാകുന്നത് തടയാന്‍ ചേറ്റുവ പടന്ന ചീപ്പ് ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗം ഇര്‍ഷാദ്. കെ ചേറ്റുവയാണ് കളക്ടര്‍ക്ക് പരാതി നല്‍കിയത്. ചേറ്റുവ അഴിമുഖം വഴി പുഴയിലൂടെ കയറുന്ന ഉപ്പ് വെള്ളം, പടന്ന ചീപ്പിലൂടെ ചേലോട് തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ കിണറുകളും, കുളങ്ങളും, തണ്ണീര്‍ത്തടങ്ങളും പൂര്‍ണ്ണമായും ഉപ്പ് വെള്ളം കയറിയ നിലയിലാണ്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മുഖേന ആഴ്ചയില്‍ രണ്ട് തവണയാണ് നിലവില്‍ പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നത്. എന്നാല്‍ കാലപഴക്കത്തെ തുടര്‍ന്ന് പൈപ്പുകള്‍ തകര്‍ന്നതോടെ കുടിവെള്ള വിതരണം നിലച്ച സാഹചര്യമാണ്. മേഖലയില്‍ ആവശ്യമായ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് കുടിവെള്ളക്ഷാമത്തിന് അടിയന്തിര പരിഹാരം കണ്ടെത്തണമെന്നും വാര്‍ഡ് അംഗം കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ചേലക്കര നവകേരളം പദ്ധതിയുടെ ഭാഗമായ ആര്‍ദ്രം പദ്ധതിക്കുകീഴില്‍ ആരോഗ്യസഭ 2017 എന്ന പരിപാടി സംഘടിപ്പിച്ചു.
തോന്നൂര്‍ക്കര പ്രാഥമികാരോഗ്യ കേന്ദ്ര പരിസരത്ത് നടന്ന പരിപാടി ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഇ.വേണുഗോപാലമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ. അച്ചന്‍കുഞ്ഞ്, ശ്രീകുമാര്‍, തോന്നൂക്കര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. അപര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ജലവിതരണത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി.
മുല്ലശ്ശേരി, തോളൂര്‍, എളവള്ളി, കണ്ടാണശ്ശേരി എന്നീ പഞ്ചായത്തുകളിലാണ് നിയന്ത്രണം. കോള്‍ചാല്‍ പുഴയില്‍ നിന്നുളള തോളൂര്‍ ലിഫറ്റ് ഇറിഗേഷന്‍ മുതല്‍ ആളൂര്‍ പാലം വരെ കൃഷിക്ക് ഉപയോഗിക്കുന്ന മോട്ടോര്‍, പെട്ടി പറ മുതലായവ ഫെബ്രുവരി 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിനാണ് നിയന്ത്രണം. നെല്‍കൃഷിക്കല്ലാത്ത ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോട്ടോറുകള്‍, പെട്ടിപറ എന്നിവ 20 വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്. മുല്ലശ്ശേരി, തോളൂര്‍, എളവളളി, കണ്ടാണശ്ശേരി പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനും നെല്‍കൃഷിയ്ക്കുമല്ലാതെ വെളളം തുറന്നു വിടുന്നുണ്ടോ എന്നു പരിശോധിക്കുന്നതിന് പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തി.
ഇരിങ്ങാലക്കുട കാട്ടൂര്‍ ചേലക്കത്തറയില്‍ വില്ലേജ് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടക്കുന്നതായി പരാതി.
സ്വകാര്യവ്യക്തിയുടെ പാടശേഖരം മണ്ണടിച്ച് നികത്താനുള്ള ശ്രമം നേരത്തെ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു.
എരുമപ്പെട്ടി വേലൂര്‍ വെങ്ങിലശേരിയില്‍ മരം വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.
കോട്ടപ്പുറത്ത് ശശിധരന്റെ വീടിനാണ് മരം വീണ് കേടുപാടുകള്‍ സംഭവിച്ചത്. ശക്തമായ കാറ്റില്‍ സമീപമുള്ള പറമ്പിലെ വലിയ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
തൃപ്രയാര്‍ നിര്‍ദ്ധന കുടുംബത്തിന് കാരുണ്യത്തിന്റെ കുടിവെള്ളം ഒരുക്കി സി.പി.എം പ്രവര്‍ത്തകര്‍ മാതൃകയായി.
നാട്ടിക ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ താമസിക്കുന്ന ചങ്ങരംകുളത്ത് രാമന്‍കുട്ടിയുടെ വീട്ടിലേക്കാണ് സി.പി.എം നാട്ടിക ബ്രാഞ്ച് കമ്മിറ്റി പ്രവര്‍ത്തകര്‍ ഇടപെട്ട് കുടിവെള്ളം ഒരുക്കിയത്. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന വിവരം കഴിഞ്ഞ ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ രാമന്‍കുട്ടി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ അടിയന്തിരമായി ഫില്‍ട്ടര്‍ പമ്പും, മോട്ടോറും സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുകയായിരുന്നു. സി.പി.എം നാട്ടിക ലോക്കല്‍ സെക്രട്ടറി കെ.ബി.ഹംസ മോട്ടോറിന്റെ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. എ.എം ദില്‍ഷാദ് അധ്യക്ഷനായിരുന്നു.
അന്തിക്കാട് കോള്‍ കര്‍ഷകര്‍ക്ക് ഭീഷണിയായി കോള്‍ പാടങ്ങളില്‍ താറാവ് എരണ്ടകള്‍ സജീവമാകുന്നു.
ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ കോള്‍ പാടങ്ങളിലാണ് താറവ് എരണ്ടകള്‍ കൃഷി നശിപ്പിക്കുന്നത്. വിളഞ്ഞ നെന്മണികളെല്ലാം കൊത്തിപറിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് വൈക്കോല്‍ മാത്രമാണ് ലഭിക്കുന്നത്. പുലര്‍ച്ചയോടെയാണ് ഇവ കോള്‍ പാടങ്ങളില്‍ വന്ന് കൃഷി നശിപ്പിക്കുന്നത്. അതിനാല്‍ ഇവയുടെ ആക്രമണം കര്‍ഷകര്‍ക്ക് തലവേദന ആയിരിക്കുകയാണ്.
ചേലക്കര ചേലക്കര അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ചുള്ള പുല്ല് വേല നടന്നു.
പരമ്പരാഗത ചടങ്ങുകളോടുകൂടി നടന്ന പുല്ലു വേലയില്‍ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഇത്തവണ വടക്കും കൂര്‍ വേലയായതിനാല്‍ അന്തിമഹാകാളന്‍കാവ് ക്ഷേത്രത്തിന് സമീപമുള്ള കടുകശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലാണ് വേലയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടക്കുക. 64 കാലുള്ള പന്തല്‍ മേയുന്നതിനിനുള്ള പുല്ലെത്തിക്കുന്ന ചടങ്ങാണ് പുല്ലുവേല എന്നറിയപ്പെടുന്നത്.
വടക്കാഞ്ചേരി മച്ചാട് മാമാങ്കത്തിന് മുന്നോടിയായി തെക്കുംകര വിഭാഗം നടത്തിയ മാമാങ്ക നിലാവ് വിളംബര ഘോഷയാത്ര അനുഷ്ഠാന കലാരൂപങ്ങളാലും, വാദ്യഘോഷയാത്രകളാലും നിറക്കാഴ്ചയായി മാറി.
പുന്നംപറമ്പ് സെന്ററില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ തട്ടക വാസികള്‍ക്കൊപ്പം വിവിധ കലാരൂപങ്ങള്‍ അണിനിരന്നു. മാമാങ്കം കമ്മിറ്റി, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാവേദി പ്രവര്‍ത്തകര്‍ എന്നിവരും ഘോഷയാത്രയില്‍ പങ്കെടുത്തു. പുന്നംപറമ്പ് മുതല്‍ തെക്കുംകര വരെ എത്തിയ ഘോഷയാത്ര തുടര്‍ന്ന് മച്ചാട് തിരുവാണിക്കാവ് സന്നിധിയില്‍ സമാപിച്ചു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരിലെ പൊതുമതിലുകളില്‍ പോലും പരസ്യ പ്രളയം.
നഗരത്തില്‍ പോലീസ് സ്‌റ്റേഷന്റെയും വിദ്യാലയത്തിന്റെയും മതിലുകള്‍ പോലും ചുവരെഴുത്തും പോസ്റ്റര്‍ പതിക്കലും മൂലം വൃത്തിഹീനമായ നിലയിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ചുവരെഴുത്തും, പോസ്റ്ററുകളും നഗരത്തിലെ പൊതു സ്ഥാപനങ്ങളുടെ മതിലുകളില്‍ കടന്നുകയറ്റം നടത്തുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നു നടപടിയുണ്ടാകുന്നില്ല. നഗരത്തിലെ പൊതു മതിലുകളെല്ലാം കയ്യേറി പരസ്യം പതിച്ച് വ്യത്തിഹീനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഗുരുവായൂര്‍ ഗുരുവായൂര്‍ ബ്രഹ്മകുളം എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷം മുരളി പെരുനെല്ലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.കെ.അനില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ വി.ബി.ഹീരലാല്‍, അരവിന്ദ് ബ്രഹ്മകുളം, കെ.എല്‍ ഡെയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി നടത്തിയ ബോംബ് - ഡോഗ് സ്‌ക്വാഡുകളുടെ പരിശീലന ക്ലാസില്‍ ബെല്ല എന്ന പോലീസ് നായ നടത്തിയ പ്രകടനം വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.
വിദ്യാര്‍ത്ഥികളുടെ നിരത്തി വെച്ച ബാഗുകള്‍ക്കിടയിലൂടെ മണം പിടിച്ച് നടന്ന ബെല്ല ഒടുവില്‍ സ്‌ഫോടക വസ്തു ഒളിപ്പിച്ച ബാഗിന് സമീപം ഇരുന്നപ്പോള്‍ വിദ്യാര്‍ഥികളും മറ്റും കയ്യടികളോടെയാണ് പ്രകടനത്തെ അനുമോദിച്ചത്. പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം.സുരേഷ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ എം.കെ.സോമന്‍ , കെ.പി.ഹബീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
ചേലക്കര പ്രസിദ്ധമായ കാളിയാ റോഡ് പള്ളി ജാറം ചന്ദനക്കുടം നേര്‍ച്ചയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായുള്ള അവലോകന യോഗം യു.ആര്‍.പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് എ.മുഹമ്മദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കമ്മറ്റി സെക്രട്ടറി കെ.ഐ.അസീസ്, ട്രഷറര്‍ വി.എസ് ഖാസിം, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍, ചേലക്കര സി.ഐ വിജയകുമാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 11നാണ് ചന്ദനക്കുടം നേര്‍ച്ച.
കുന്നംകുളം വിശിഷ്ട സേവനത്തിന് മെഡല്‍ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആദരിച്ചു.
രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായ ലീഡിംഗ് ഫയര്‍മാന്‍ ബെന്നി മാത്യു, മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ - എ.വി.സജീവ്, എന്നിവരെയാണ് ആദരിച്ചത്. നഗരസഭാ ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമതി അധ്യക്ഷരായ ഗീതാശശി, കെ.കെ.മുരളി, സുമ ഗംഗാധരന്‍, എ.വി.ഷാജി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
പുതുക്കാട് കല്ലൂര്‍ പാടത്ത് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി.
മൂന്നേക്കറോളം വരുന്ന പാടത്തെ പുല്ലിനാണ് തീ പിടിച്ചത്. വ്യാപകമായി പുക ഉയര്‍ന്നതോടെ കല്ലൂര്‍, ഞെള്ളൂര്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനയാത്രികര്‍ ബുദ്ധിമുട്ടിലായി. സമീപത്തുള്ള വീടുകളിലേക്ക് പുക വ്യാപിച്ചതോടെ വീട്ടിലുള്ളവര്‍ക്ക് ശ്വാസതടസ്സവും നേരിട്ടു. നൂറ് കണക്കിന് നേന്ത്രവാഴകളും കരിഞ്ഞു. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ പ്രയത്‌നിച്ചാണ് തീ അണച്ചത്.
അന്തിക്കാട് ഇരിങ്ങാലകുട കേരള സോള്‍വെന്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഡയാലിസിസ്സ് നല്‍കി വരുന്ന പെരിങ്ങോട്ടുകര ഡയാലിസിസ്സ് സെന്ററിന് ഡയാലിസിസ് യന്ത്രം സമര്‍പ്പിച്ചു.
കമ്പനി ചെയര്‍മാന്‍ എം.സി. പോള്‍ സമര്‍പ്പണ ഉദ്ഘാടനം നടത്തി. ഡയറക്ടര്‍ ഡോ.കെ.സി.വിജയരാഘവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.പി.ജോര്‍ജ്, സി.എല്‍.ജോയ്, ഇ.നന്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടകര തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, 2014-ലെ വഴിയോരകച്ചവട നിയമം നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വഴിയോരകച്ചവട തൊഴിലാളി യൂണിയന്‍ നടത്തുന്ന ജില്ല സമര പ്രചാരണജാഥയ്ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി.
സി.ഐ.ടി.യു. പഞ്ചായത്ത് തല സെക്രട്ടറി എ.സി.വേലായുധന്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.വേണുഗോപാല്‍, വൈസ് ക്യാപ്റ്റന്‍ ടി.ശ്രീകുമാര്‍, ജെയിംസ് ആളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാലക്കുടി ജനമൈത്രി ചാലക്കുടി ഡിവിഷന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി പരിശീലന ക്യാമ്പ് നടത്തി.
വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ചാലക്കുടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി. - സി.എസ്.ഷാഹുല്‍ ഹമീദ്, പുതുക്കാട് അഡീഷണല്‍ എസ്.ഐ-വി.എസ് സന്തോഷ് എന്നിവര്‍ സംസാരിച്ചു.
കൊടകര ചാലക്കുടി പോലിസ് സബ്ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കൊടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കണ ക്ലാസ് സംഘടിപ്പിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ യു. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ സിറാജുദ്ദീന്‍, ചാലക്കുടി ട്രാഫിക് എസ്.ഐ. -വി.എസ്. വത്സകുമാര്‍, എ.എസ്.ഐ. -സി.കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.
ചാലക്കുടി ബിവറേജ് ഔട്ട്‌ലറ്റിന് ചാലക്കുടി മാര്‍ക്കറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ മുറികള്‍ നല്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചാലക്കുടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന്‍, എ.ബി.ജോജ്ജ്, പി.കെ. ഭാസി എന്നിവര്‍ സംസാരിച്ചു. ധര്‍ണയ്ക്ക് മുന്നോടിയായി പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. തുടര്‍ന്ന് നഗരസഭ കവാടത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ കോലം കത്തിച്ചു.
ചാലക്കുടി ചാലക്കുടി കൂടപ്പുഴ വെട്ടുകടവ് ഭാഗത്ത് ഒഴിഞ്ഞ പറമ്പില്‍ തീപിടിത്തമുണ്ടായി.
സമീപത്തെ വൈദ്യുത കമ്പികള്‍ കൂട്ടിയിടിച്ചായിരുന്നു തീപടര്‍ന്ന ത്. പറമ്പിലെ ഉണങ്ങിയ ചെടികള്‍ കത്തിനശിച്ചു. തൊട്ടടുത്തുള്ള 11 കെ.വി. ട്രാന്‍സ്‌ഫോര്‍മറിലേക്ക് പടരുന്നതിനിടെ നാട്ടുകാര്‍ തീയണച്ചു. ചാലക്കുടി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
കൊടകര സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം- മിഷന്റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തില്‍ ആരോഗ്യസഭ ചേര്‍ന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എല്‍.പാപ്പച്ചന്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ വിലാസിനി ശശി, മിനി ദാസന്‍ എന്നിവര്‍ സംസാരിച്ചു
തൃപ്രയാര്‍ പട്ടയമായി ലഭിച്ച ഭൂമിയില്‍ സുരക്ഷിതവാസത്തിനായൊരു കുടില്‍ പോലുമില്ലാതെ വയോധികയായ വീട്ടമ്മ.വാടാനപ്പള്ളിയിലാണ് ദ്രവിച്ചു തകര്‍ന്ന ഓലകുടിലിനുള്ളില്‍ അറുപത്തഞ്ചുകാരിയുടെ ദുരിത ജീവിതം.
വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ ആല്‍്മാവ് ജംഗ്ഷന് വടക്ക് ഇത്തിക്കാട്ട് ദേവകി കുഞ്ഞയ്യപ്പനാണ് തകര്‍്ന്ന് കുടിലില്‍ ദുരിതത്തില്‍ കഴിയുന്നത്. അവിവാഹിതയായ ഈവൃദ്ധ തന്റെ മാതാപിതാക്കളുടെ മരണത്തോടെ രണ്ട് പതിറ്റാണ്ടുകളായി ഇവിടെ ഒറ്റക്കാണ് താമസം. ആകെയുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയമായി ലഭിച്ച ആറുസെന്റ് ഭൂമി. വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ വടക്ക് വിജനമായ പറമ്പുകള്‍ കടന്നുവേണം ദേവകിയുടെ വീട്ടിലെത്താന്‍. ഇരുപത് വര്‍്ഷമായി തീര്‍്ത്തും ദുരിതത്തിലാണ് വൃദ്ധയുടെ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഓലക്കുടിലിന്റെ ഭൂരിഭാഗവും ദ്രവിച്ച് തകര്ന്ന നിലയിലായി.മണ്‍തറയില്‍ ഇരിക്കാനായി പഴയ രണ്ട് പ്ലാസ്റ്റിക് കസേരകളും, വെള്ളം നിറക്കാനായി ഏതാനും പ്ലാസ്റ്റിക് കുടങ്ങളും മാത്രമാണ് സ്വന്തമായുള്ള വീടുപകരണങ്ങള്‍. മേല്‍ക്കൂര പൊളിഞ്ഞതിനാല്‍ പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് വര്‍ഷ ങ്ങള്‍ക്കു മുന്‍പ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞു നല്‍കുകയായിരുന്നു. കുടിലിന്റെ മുഴുവന്‍ ഭാഗങ്ങളും ദ്രവിച്ച് പൊളിഞ്ഞ നിലയിലാണ്. കിണര്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിനായി ദൂരെയുള്ള പൊതുടാപ്പുകളെ ആശ്രയിച്ചാണ് ദേവകി കഴിഞ്ഞിരുന്നത്. മുന്‍പ് മണ്ണ് കൊണ്ട് നിര്‍മ്മിച്ച വീട് വര്‍്ഷങ്ങള്‍ക്ക് മുന്‍പ് മഴയില്‍ തകര്ന്നു വീണതോടെയാണ് കുടില്‍ കെട്ടിയത്. വീടിന് പുറകില്‍ ശുചിമുറിക്ക് മറപോലുമില്ല. വൃദ്ധയെ അറിയുന്നവരില്‍ ചിലരെല്ലാം ഇടയ്ക്കു ഇവര്‍ക്ക് ചെറിയ സഹായങ്ങളെല്ലാം നല്‍കുമായിരുന്നു. ഇത്തരത്തില്‍ കുടിലിലെ പെട്ടിയില്‍ സൂക്ഷിച്ചുവെച്ച ഇരുന്നൂറോളം രൂപയും, വീട്ടിലെ വെട്ടുകത്തിയുമെല്ലാം ചില നാടോടികള്‍ പകല്‍ സമയത്ത് വീട്ടില്‍ നിന്ന് അപഹരിച്ചുകളഞ്ഞു. കുടിലിന്റെ അവസ്ഥ പരിതാപകരമായതോടെ ദേവകി എങ്ങണ്ടിയൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താല്ക്കാലികമായി താമസം മാറിയിരിക്കുകയാണ്. പകല്‍ സമയം വാടാനപ്പളിയിലെ വീട്ടില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് സഹോദരിയുടെ വീട്ടിലെത്തുക. സിപിഐ വാടാനപ്പള്ളി ലോക്കല്‍ സെക്രട്ടറി അഷ്‌റഫ് വലിയകത്തും, വാടാനപ്പള്ളി പത്താം വാര്‍ഡ് അംഗം ഗീതാ ആനന്ദനുമാണ് ദേവകിയമ്മയുടെ ദുരിത ജീവിതം തിരിച്ചറിയുന്നത്. തുടര്‍്ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ പരിചയമുള്ളവരെ കണ്ട് സഹായം അഭ്യര്‍ഥിയക്കുകയായിരുന്നു. അടിയന്തിരമായി ഇവര്‍ക്ക് താല്ക്കാലികമായൊരു കുടില്‍ നിര്‍്മ്മിച്ചുകൊടുക്കുകയാണ് സിപിഐയുടെ ലക്ഷ്യം. അരലക്ഷത്തോളമാണ് ഇതിന് മാത്രം ചിലവ് പ്രതീക്ഷിക്കുന്നത്. കുടില്‍ നിര്‍്മ്മാണം കഴിഞ്ഞാല്‍ അടുത്തദിവസം തന്നെ വീടിന്റെ് വൈദ്യുതീകരണവും നടത്തും. തുടര്‍ന്ന് പട്ടയത്തിന്റെയും മറ്റ് കൈവശാവകാശ രേഖകളും ശരിയാക്കി നിരാലംബയായ ദേവകിക്ക് ആശ്രയ പദ്ധതി പ്രകാരം പുതിയ വീട് വെച്ച് നല്കുകന്നതും പൊതുപ്രവര്ത്തംകരുടെ ലക്ഷ്യമാണ്.
തൃശൂര്‍ ഒളരിക്കര ലിറ്റില്‍ ക്യൂന്‍ പബ്ലിക് സ്‌കൂളിന്റെ വാര്‍ഷികം വെള്ളിയാഴ്ച ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും.
പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മാര്‍ താഴത്ത് നിര്‍വ്വഹിക്കും. നവജ്യോതി പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ മേഴ്‌സി പോള്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സമ്മാനദാനവും ഉണ്ടാകും.
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി-ഞമനേങ്ങാട് റോഡ് വീണ്ടും കുണ്ടും കുഴികളും നിറഞ്ഞ് കാല്‍നടയാത്ര പോലും സാധിക്കാത്ത സ്ഥിതിയിലായി. പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് കാരണമാണ് റോഡ് നന്നാക്കാന്‍ കാലതാമസം നേരിടുന്നതെന്ന് ആക്ഷേപം.
നായരങ്ങാടി-ഞമനേങ്ങാട് റോഡ് ആറു മാസം മുമ്പാണ് മെറ്റലിട്ട് ഉയര്‍ത്തിയത്. ഉടനെ ടാറിങ് നടത്തുമെന്ന് അന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു പക്ഷേ ടാറിങ് ഇതുവരെ നടന്നില്ല. മെറ്റല്‍ ഇളകി റോഡ് കേടാവുകയും ചെയ്തു. വെള്ളക്കെട്ട് മൂലം ഗതാഗത തടസം പതിവായിരുന്ന ഇവിടെ നാട്ടുകാരുടെ നീണ്ട കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കാനയും കലുങ്കും പണിയാനും റോഡ് ഉയരം കൂട്ടാനും പഞ്ചായത്ത് പദ്ധതിയിട്ടത്. റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ െ്രെഡവര്‍മാര്‍ വിസമ്മതിക്കുകയാണ്. അതേസമയം, കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് പോര് കാരണമാണ് റോഡ് നന്നാക്കാന്‍ കാലതാമസം നേരിടുന്നെതന്ന് നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. വാര്‍ഡ് അംഗം ഐ-ഗ്രൂപ്പ് കാരനാണന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതിയുടെ ഭാഗത്ത് അവഗണനയാണെന്നാണ് നാട്ടുകാരുടെ ആരോപണം. 2016-17ലെ ബജറ്റില്‍ 60 ലക്ഷം രൂപ റോഡ് ഇനത്തില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ഫണ്ട് വിനിയോഗത്തിലെ അലംഭാവത്തില്‍ കടുത്ത നിരാശയിലാണ് നാട്ടുകാര്‍.
എരുമപ്പെട്ടി കടങ്ങോട് പാറപ്പുറത്ത് കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു.
പാറപ്പുറം പുതൂര്‍ വീട്ടില്‍ 60 വയസ്സുള്ള രാമകൃഷ്ണനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് വീടിന് സമീപമുള്ള കൃഷിത്തോട്ടം നനയ്ക്കാന്‍ പോയ രാമകൃഷ്ണനെ നാട്ടുകാരാണ് പറമ്പില്‍ വീണ് കിടക്കുന്നത് കണ്ടത്. എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്തിക്കാട് സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിക്ക് അന്തിക്കാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ തുടക്കമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം .കിഷോര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍ അദ്ധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ബീന മൊയ്തീന്‍ വിഷയാവതരണം നടത്തി. പഞ്ചായത്ത് അംഗങ്ങള്‍, ആശവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഡോ. വി.പി.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട തൃശൂര്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി പൂമംഗലത്തെ വീണ്ടും തിരഞ്ഞെടുത്തു.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫിയും പത്ത് ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പുരസ്‌ക്കാരമായി പൂമംഗലത്തിന് ലഭിക്കും. നാലാം തവണയാണ് പൂമംഗലം പഞ്ചായത്ത് സ്വരാജ് ട്രോഫിക്കര്‍ഹമാകുന്നത്. ഇതിനകം രണ്ടു തവണ ''ആരോഗ്യകേരളം'' പുരസ്‌കാരവും ശുചിത്വമിഷന്റെ ജില്ലാ പുരസ്‌കാരവും നേടിയിട്ടുള്ള പൂമംഗലം പഞ്ചായത്ത്, ഐ.എസ്.ഒ അംഗീകാരം നേടിയിട്ടുള്ള തൃശൂര്‍ ജില്ലയിലെ ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ്.
തൃപ്രയാര്‍ നാട്ടികയില്‍ സ്വകാര്യബസിന് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു.
കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിക്ക് സമീപം നമ്പൂരി മഠത്തില്‍ റാബിയ ഇബ്രാഹിം, മെഹവിന്‍ എനിവര്‍ക്കാണ് പരിക്കേറ്റത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. ചെന്ത്രാപ്പിന്നിയില്‍ നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബട്ടര്‍ഫ്‌ളൈ എന്ന സ്വകാര്യബസ്സിന് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ചാണ് അപകടം. സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കുട്ടിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. പരിക്കേറ്റവരെ തൃപ്രയാര്‍ റോഡ് സുരക്ഷാ ജാഗ്രതാസമിതി പ്രവര്‍ത്തകര്‍ തൃശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നംകുളം സ്വകാര്യ ബസ്സില്‍ നിന്നു വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
കൂറ്റനാട് വാവന്നൂര്‍ ശ്രീപതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ ലെനിന്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്ടാമ്പിയില്‍ നിന്നും ഗുരുവായൂരിന് പോവുകയായിരുന്ന സ്വകാര്യ ബസ്സില്‍ നിന്നാണ് ഇവര്‍ വീണത്.
മാള മാളയില്‍ 150-ഓളം സാമൂഹികപ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച ഉണര്‍വ്വ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ, അവശത അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായെത്തി മാതൃകയാകുന്നു.
കൂട്ടായ്മ പ്രവര്‍ത്തകര്‍ പൊയ്യ പഞ്ചായത്തിലെ പുളിപ്പറമ്പ് ചെറുപുഷ്പ ഭവനിലെത്തി് മുപ്പതോളം കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. മധുരവും വിതരണം ചെയ്തു. വിവിധ വ്യക്തികളില്‍ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ച വസ്ത്രങ്ങളാണ് കുട്ടികള്‍ക്കായി എത്തിച്ചതെന്ന് കൂട്ടായ്മയിലെ അംഗങ്ങളായ പി.കെ.സുജനും പോള്‍സണ്‍ കൊടിയനും പറഞ്ഞു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.
കോട്ടപ്പുറം കായ ചന്തയുടെ അരിക് സംരക്ഷണത്തിന് തയ്യാറാക്കിയ 4 ലക്ഷത്തി 90,000 രൂപയുടെയും, നഗരസഭ ടൗണ്‍ഹാളിന്റെ അടുക്കള, ചുറ്റുമതില്‍, കാന എന്നിവയുടെ അറ്റകുറ്റപണികള്‍ക്കുള്ള 4,95,000 രൂപയുടെയും ടെണ്ടറുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം നടന്നത്. പ്രതിപക്ഷത്തെ ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ വി.ജി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സഭ നടപടികള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു.. എന്നാല്‍ പ്രതിപക്ഷത്തെ ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ വിയോജനക്കുറിപ്പോടെ ടെന്‍ഡറുകള്‍ അംഗീകരിച്ചു. ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ അധ്യക്ഷനായി
പാവറട്ടി മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ മധുക്കരയില്‍ വീണ്ടും ഒരു പശു ചത്തു.
ചുള്ളിപ്പറമ്പില്‍ ബാബുവിന്റെ വീട്ടിലെ ഒന്നര വയസുള്ള പശുവാണ് ചത്തത്. പേയിളകിയാണ് പശു ചത്തതെന്ന് സംശയിക്കുന്നു. ക്ഷീര കര്‍ഷകനായ ബാബു വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ ജില്ലാ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ എം.കെ.പ്രദീപ് കുമാര്‍, മുല്ലശ്ശേരി ബ്ലോക്ക് വെറ്റിറിനറി ഓഫീസര്‍ ഡോ ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മധുക്കരയിലെത്തി പരിശോധന നടത്തി.
പുന്നയൂര്‍ക്കുളം പുന്നയൂര്‍ക്കുളം ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസിന് തീപിടിച്ചു.
ക്ഷേത്രത്തിന് പുറത്തുള്ള ഓഫീസ് മുറിയിലാണ് തീപിടിത്തം ഉണ്ടായത്. അലമാര, മേശ, കസേര എന്നിവ കത്തി നശിച്ചു. ഓഫീസ് രേഖകളും, പണംവും അലമാരയ്ക്ക് അകത്ത് ഉണ്ടായിരുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.പ്രദേശവാസികളും ക്ഷേത്ര ഭാരാവഹികളും ചേര്‍ന്ന് പീന്നീട് തീ അണച്ചു .
ചാവക്കാട് കിഴക്കേ ബ്ലാങ്ങാട് പട്ടാപ്പകല്‍ പുലിയെ കണ്ടതായി അഭ്യൂഹം.
വാര്‍ത്ത പരന്നതോടെ ജനം ഭീതിയിലായി. വ്യാഴാഴ്ച രാവിലെയാണ് പുലി റോഡ് മുറിഞ്ഞ് വീട്ടുപറമ്പിലേക്ക് കടന്നതായി ഇതുവഴിയെ പോയ ഓട്ടോ ഡ്രൈവര്‍ സ്ഥലത്തെ സ്ത്രീകളോട് പറഞ്ഞത്. കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ യുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. തുടര്‍ന്ന് വനം അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സ്ഥലത്ത് കണ്ട കാല്‍പ്പാടുകള്‍ കാട്ടുപൂച്ചയുടേതെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രദേശത്തുകാര്‍ക്ക് ഭീതി വേണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുന്നംകുളം കുന്നംകുളത്ത് ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്.
തൊഴിലാളികള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരി റോഡിലെ തൊഴിലാളികളാണ് വ്യാഴാഴ്ച വൈകീട്ട് ആറോടെ പണിമുടക്കിയത്. വടക്കാഞ്ചേരി റോഡിലെ പാര്‍ക്കില്‍ രണ്ട് വരിയായി ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തതാണ് പോലീസിനെ ചൊടിപ്പിച്ചത്. വീതി കുറഞ്ഞ റോഡില്‍ രണ്ട് വരി പാര്‍ക്കിംഗ് യാത്ര ദുരിതം ഉണ്ടാക്കുന്നുവെന്ന പരാതിയിലായിരുന്നു നടപടി. റോഡിലേക്ക് ചേര്‍ത്തിട്ട മൂന്ന് ഓട്ടോകളുടെ ഡ്രൈവര്‍മാരുടെ ലൈസന്‍ പോലീസ് വാങ്ങി വെച്ചതാണ് പണിമുടക്കിന് കാരണമായത്. പിന്നീട് തൊഴിലാളി നേതാക്കള്‍ സി.ഐ- കൃഷ്ണദാസുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പണിമുടക്ക് അവസാനിപ്പിച്ചു.
എരുമപ്പെട്ടി സി.പി.എം കടങ്ങോട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
തെക്കുമുറിയില്‍ നടന്ന സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.എം.മുഹമ്മദ്കുട്ടി അധ്യക്ഷനായി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ഇ.ബാബു, ഏരിയാകമ്മറ്റി അംഗങ്ങളായ കെ.ഡി.ബാഹുലേയന്‍, പി.എസ്.പ്രസാദ് എന്നിവര്‍ സംസാരിച്ചു.' വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തില്‍ ഉപഹാരം നല്‍കി അനുമോദിച്ചു
കൊടുങ്ങല്ലൂര്‍ സ്ത്രീയെ ചാക്കില്‍ കെട്ടി കോട്ടപ്പുറം കായലിലേക്കെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാജി എന്ന ജപ്പാന്‍ ഷാജിയെ കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഗോപകുമാര്‍ കണ്ടെത്തി.
പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. 2014 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി വില്‍ക്കുന്നതിനെ കുറിച്ചുണ്ടായ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ഷാജിയുടെ മുഖത്ത് ബേബി അടിച്ചതിന്റെ പ്രതികാരമായിട്ടാണ് കൊലപാതകം നടന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതി വാടയ്‌ക്കെടുത്ത ലോഡ്ജ് മുറിയില്‍ വെച്ച് ബേബിയെ ശ്വാസം മുട്ടിച്ച് തളര്‍ത്തിയ ശേഷം ചാക്കിലാക്കി ബൈക്കില്‍ കൊണ്ടുപോയി കോട്ടപ്പുറം പാലത്തിനു മുകളില്‍ നിന്ന് കായലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകളും 27 തൊണ്ടിമുതലുകളും കണ്ടെത്തുകയും ചെയ്തിരുന്നു. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതിയില്‍ നിന്ന് കണ്ടെടുത്ത തൊണ്ടിമുതലുകളുടെ അടിസ്ഥാനത്തിലുമാണ് ഷാജിയെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.
കയ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ ഗൃഹനാഥനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡിന് കിഴക്ക് കൊരട്ടില്‍ രാമകൃഷ്ണന്‍ മകന്‍ 53 വയസുള്ള പ്രകാശനാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രകാശനെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഇയാളുടെ സഹോദരന്‍ പ്രദീപിനെ വിളിച്ചു വരുത്തി അടുക്കള വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രക്തം ഛര്‍ദ്ദിച്ച് കമിഴ്ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രകാശന്റെ ഭാര്യ സുനന്ദ ജോലിക്കായി ഇന്നലെ കോയമ്പത്തൂരിലേക്ക് പോയിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു പ്രകാശന്‍. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ചാവക്കാട് കനോലി കനാലിനു കുറുകെ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ചലിക്കുന്ന പാലങ്ങളുടെ കേബിളുകളും ഗിയര്‍ ബോക്‌സുകളും തുരുമ്പെടുത്ത് നശിക്കുന്നു. ചിലയിടങ്ങളില്‍ ഗിയര്‍ ബോക്‌സ് കാണ്മാനില്ല.
പുന്നയൂര്‍, ചാവക്കാട് മേഖലയിലെ പുന്ന, എടക്കഴിയൂര്‍ ഒറ്റയിനി, നാലാംകല്ല് , ചാവക്കാട് ആശുപത്രി റോഡ് എന്നിവിടങ്ങളിലെ കനോലി കനാലിന് കുറുകെയുള്ള ചലിക്കും പാലങ്ങള്‍ നിയന്ത്രിക്കാന്‍ സ്ഥാപിച്ച ഗിയര്‍ വീല്‍, റോപ്പ് ഡ്രം, ഗിയര്‍ബോക്‌സ് എന്നിവ മഴയും വെയിലും കൊണ്ട് തുരുമ്പെടുത്ത് നശിക്കുകയാണ്. താഴെകൂടി വള്ളങ്ങളും മറ്റും പോകുമ്പോള്‍ ആവശ്യാനുസരണം പാലം ഉയര്‍ത്താനാണ് കേബിളുകളും അവ ബന്ധിപ്പിക്കുന്ന ഗിയര്‍ ബോക്‌സുകളും സ്ഥാപിക്കുന്നത്. കനോലി കനാലിനു കുറുകെ ചെറുവാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ പാകത്തില്‍ ഉരുക്കു കൊണ്ട് നിര്‍മ്മിച്ച പാലം ഇപ്പോള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വര്‍്ഷാവര്‍്ഷം ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇവയുടെ അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കേണ്ടത്. പാലത്തിന്റെ ഇരുമ്പ് പാളികള്‍ അറ്റകുറ്റ പണികള്‍ നടത്താറുണ്ടെങ്കിലും ലക്ഷങ്ങള്‍ വില വരുന്ന കേബിളുകളില്‍ പലതും തുരുമ്പെടുത്ത് നശിച്ചു കഴിഞ്ഞു. പാലത്തിനു സമീപം തന്നെ ചെറിയ മേല്‍ക്കൂരയോ ആവരണമോ ഇല്ലാതെ സ്ഥാപിച്ച ഗിയര്‍ ബോക്‌സുകളും പാലവുമായി നേരിട്ടുള്ള ബന്ധമില്ലാത്ത സ്ഥിതിയിലായി. പുന്നയൂര്‍ പഞ്ചായത്തിലെ നാലാം കല്ല് പതേരിക്കടവില്‍ നിര്‍മ്മിച്ച പാലത്തിന്റെ ഗിയര്‍ ബോക്‌സുകളും അനുബന്ധ സാധനങ്ങളും കാണാനില്ല നാളുകളായിട്ടും അധികാരികള്‍ നടപടി എടുക്കാത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തൃശൂര്‍ പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ചേയര്‍മാന്‍ പി.കൃഷ്ണദാസന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
കൃഷ്ണദാസ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അടുത്ത 5 ദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. 21ന് കൃഷ്മദാസിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേള്‍ക്കും. അതേസമയം കേസിലെ രണ്ടാംപ്രതിയും നെഹ്‌റു കോളേജ് പി.ആര്‍.ഒയുമായ സഞ്ജിത്ത് കെ.വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈമാസം 20ന് പരിഗണിക്കും. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തൃശൂര്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവാഘോഷങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു.
നാളെ രാവിലെ 10ന് കളക്ടറുടെ ചേംബറിലാണ് ചര്‍ച്ച. ഉത്സവങ്ങളില്‍ ആനയെഴുന്നെള്ളിപ്പും വെടിക്കെട്ടും ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുന്നു എന്നാരോപിച്ച് ഫെസ്റ്റിവല്‍ കോ-ഓഡിനേഷന്‍ കമ്മറ്റി പ്രതിഷേധത്തിലേക്ക് നീങ്ങിയിരുന്നു. മന്ത്രി എ.സി മൊയ്തീന്റെ നിര്‍ദ്ദേശ പ്രകാരമാണ് കളക്ടര്‍ എ.കൗശിഗന്‍ യോഗം വിളിച്ചത്.
ഇരിങ്ങാലക്കുട കെ.എല്‍.ഡി.സി കരാറുകാരന്റെ അനാസ്ഥയെ തുടര്‍ന്ന് കുടിവെള്ള വിതരണപൈപ്പിന്റെ വാല്‍വ് ചേംബറിനും പമ്പിംഗ് ലൈനും കേടുപാടുകള്‍ സംഭവിച്ചു.
കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കലില്‍ നിന്നു കാറളം വെള്ളാനിക്കരയിലേക്ക് വെള്ളമെത്തിക്കുന്ന 70 എം.എം പ്രമോ പൈപ്പിനും, പുല്ലത്തറ പാലത്തിനു സമീപമുള്ള വാല്‍വ് ചേംബറിനുമാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. കെ.എല്‍.ഡി.സി കനാല്‍ ബണ്ട് ബലപ്പെടുത്തുന്നതിനായി കരാറുകാരന്‍ ലോഡു കണക്കിന് മണ്ണ് , പൈപ്പിനും വാല്‍വ് ചേംബറിനും മുകളില്‍ നിക്ഷേപിച്ചതും ഇതിനു മുകളില്‍ ജെ.സി.ബി ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമാണ് കേടുപാടുകള്‍ സംഭവിക്കാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വാട്ടര്‍ അതോററ്റിയെ അറിയിക്കണമെന്ന ചട്ടവും കരാറുകാരന്‍ ലംഘിച്ചതായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് തീരദേശ മേഖലയിലെ എസ്.എന്‍.പുരം മുതല്‍ ഏങ്ങണ്ടിയൂര്‍ വരെയുള്ള 10 പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം ഒരാഴ്ചയോളം തടസപ്പെടും. കുടിവെള്ള വിതരണം പുനസ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികള്‍ യന്ത്ര സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.എം.രാജേഷ്, അസിസ്റ്റന്റ് എഞ്ചീനിയര്‍ ഇ.എ.ബെന്നി എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ചേര്‍പ്പ് ചേര്‍പ്പില്‍ രണ്ടിടത്ത് തീ പിടിത്തം.
ചേര്‍പ്പ് പടിഞ്ഞാട്ടുമുറിയില്‍ പണ്ടാരചിറ പാടശേഖരത്തിലാണ് ഉണങ്ങിയ പുല്ലിന് തീ പിടിച്ചത്. ചേര്‍പ്പ് വല്ലച്ചിറയില്‍ മണവാളന്‍ ഓട്ടു കമ്പനിക്കു സമീപമുള്ള ഒഴിഞ്ഞ പറമ്പിലും തീപിടിത്തം ഉണ്ടായി. തൃശൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. രണ്ടിടത്തും രണ്ടു മണിക്കൂറിലധികം ചിലവഴിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്.
അന്തിക്കാട് കളിക്കളത്തില്‍ ഇനി തനിക്ക് വീഴ്ചയുണ്ടാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് പറഞ്ഞു.
പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരികസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീശാന്ത്. മോശമായ കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടിവന്ന അനുഭവം ജീവിതത്തില്‍ പാഠമാകും. രാജ്യാന്തര ക്രിക്കറ്റിലേക്ക് അടുത്ത് തന്നെ പ്രവേശിക്കാനാകും. അവിടെ തുടരാനുള്ള മികച്ച ഫോം നിലനിര്‍ത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി സജിത്ത് പാണ്ടാരിക്കല്‍ അദ്ധ്യക്ഷനായി. സോമശേഖരക്ഷേത്രത്തിന്റെ ഉപഹാരം ഗോകുലം ഗോപാലന്‍ ശ്രീശാന്തിന് സമ്മാനിച്ചു. കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ക്ഷേത്രപാലകന്‍ ശിവദാസ്, ഗോപകുമാര്‍ വല്ലത്ത്, വാര്‍ഡംഗം സുജിന്‍ വൈലോപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ശ്രീശാന്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗുരുവായൂര്‍ ഗീത സത്സംഗസമിതിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭഗവത് ഗീത സമ്പൂര്‍ണപാരായണവും സത്സംഗവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
രാവിലെ ഏഴിന് ബദരീനാഥ് റാവല്‍ജി ഈശ്വരന്‍ നമ്പൂതിരി, മുകാംബിക ക്ഷേത്രത്തിലെ ഡോ.നരസിംഹഅടിഗ, സാക്‌സഫോണ്‍ വിദഗ്ദ്ധന്‍ കദ്രി ഗോപാല്‍നാഥ് എന്നിവര്‍ ചേര്‍ന്ന് ഭദ്രീപം തെളിയിക്കും. ഉച്ചയ്ക്ക് 12.30 വരെ പാലക്കാട് കൃഷ്ണാത്മാനന്ദ സ്വാമിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ഭഗവത് ഗീത പാരായണം ഉണ്ടാകും. വിവിധ മേഖലകളില്‍ പ്രശസ്തരായ 20-ഓളം വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഗുരുവായൂര്‍ കണ്ണന്‍ സ്വാമി, ബാലന്‍ വാറണാട്ട്, ആര്‍.നാരായണന്‍, വേണുഗോപാല്‍ പട്ടത്താക്കില്‍, മോഹന്‍ദാസ് ചേലനാട്ട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
തൃപ്രയാര്‍ പട്ടയമായി ലഭിച്ച ഭൂമിയില്‍ സുരക്ഷിതവാസത്തിനായൊരു കുടില്‍ പോലുമില്ലാതെ വയോധികയായ വീട്ടമ്മ.വാടാനപ്പള്ളിയിലാണ് ദ്രവിച്ചു തകര്‍ന്ന ഓലകുടിലിനുള്ളില്‍ അറുപത്തഞ്ചുകാരിയുടെ ദുരിത ജീവിതം.
വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ ആല്‍്മാവ് ജംഗ്ഷന് വടക്ക് ഇത്തിക്കാട്ട് ദേവകി കുഞ്ഞയ്യപ്പനാണ് തകര്‍്ന്ന് കുടിലില്‍ ദുരിതത്തില്‍ കഴിയുന്നത്. അവിവാഹിതയായ ഈവൃദ്ധ തന്റെ മാതാപിതാക്കളുടെ മരണത്തോടെ രണ്ട് പതിറ്റാണ്ടുകളായി ഇവിടെ ഒറ്റക്കാണ് താമസം. ആകെയുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടയമായി ലഭിച്ച ആറുസെന്റ് ഭൂമി. വാടാനപ്പള്ളി തൃശൂര്‍ റോഡില്‍ നിന്ന് അരകിലോമീറ്റര്‍ വടക്ക് വിജനമായ പറമ്പുകള്‍ കടന്നുവേണം ദേവകിയുടെ വീട്ടിലെത്താന്‍. ഇരുപത് വര്‍്ഷമായി തീര്‍്ത്തും ദുരിതത്തിലാണ് വൃദ്ധയുടെ ജീവിതം. വര്‍ഷങ്ങള്‍ക്കിപ്പുറം ഓലക്കുടിലിന്റെ ഭൂരിഭാഗവും ദ്രവിച്ച് തകര്ന്ന നിലയിലായി.മണ്‍തറയില്‍ ഇരിക്കാനായി പഴയ രണ്ട് പ്ലാസ്റ്റിക് കസേരകളും, വെള്ളം നിറക്കാനായി ഏതാനും പ്ലാസ്റ്റിക് കുടങ്ങളും മാത്രമാണ് സ്വന്തമായുള്ള വീടുപകരണങ്ങള്‍. മേല്‍ക്കൂര പൊളിഞ്ഞതിനാല്‍ പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് വര്‍ഷ ങ്ങള്‍ക്കു മുന്‍പ് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിഞ്ഞു നല്‍കുകയായിരുന്നു. കുടിലിന്റെ മുഴുവന്‍ ഭാഗങ്ങളും ദ്രവിച്ച് പൊളിഞ്ഞ നിലയിലാണ്. കിണര്‍ ഇല്ലാത്തതിനാല്‍ വെള്ളത്തിനായി ദൂരെയുള്ള പൊതുടാപ്പുകളെ ആശ്രയിച്ചാണ് ദേവകി കഴിഞ്ഞിരുന്നത്. മുന്‍പ് മണ്ണ് കൊണ്ട് നിര്‍മ്മിച്ച വീട് വര്‍്ഷങ്ങള്‍ക്ക് മുന്‍പ് മഴയില്‍ തകര്ന്നു വീണതോടെയാണ് കുടില്‍ കെട്ടിയത്. വീടിന് പുറകില്‍ ശുചിമുറിക്ക് മറപോലുമില്ല. വൃദ്ധയെ അറിയുന്നവരില്‍ ചിലരെല്ലാം ഇടയ്ക്കു ഇവര്‍ക്ക് ചെറിയ സഹായങ്ങളെല്ലാം നല്‍കുമായിരുന്നു. ഇത്തരത്തില്‍ കുടിലിലെ പെട്ടിയില്‍ സൂക്ഷിച്ചുവെച്ച ഇരുന്നൂറോളം രൂപയും, വീട്ടിലെ വെട്ടുകത്തിയുമെല്ലാം ചില നാടോടികള്‍ പകല്‍ സമയത്ത് വീട്ടില്‍ നിന്ന് അപഹരിച്ചുകളഞ്ഞു. കുടിലിന്റെ അവസ്ഥ പരിതാപകരമായതോടെ ദേവകി എങ്ങണ്ടിയൂരിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താല്ക്കാലികമായി താമസം മാറിയിരിക്കുകയാണ്. പകല്‍ സമയം വാടാനപ്പളിയിലെ വീട്ടില്‍ കഴിയുന്ന ഇവര്‍ രാത്രിയിലാണ് സഹോദരിയുടെ വീട്ടിലെത്തുക. സിപിഐ വാടാനപ്പള്ളി ലോക്കല്‍ സെക്രട്ടറി അഷ്‌റഫ് വലിയകത്തും, വാടാനപ്പള്ളി പത്താം വാര്‍ഡ് അംഗം ഗീതാ ആനന്ദനുമാണ് ദേവകിയമ്മയുടെ ദുരിത ജീവിതം തിരിച്ചറിയുന്നത്. തുടര്‍്ന്ന് ഇരുവരുടെയും നേതൃത്വത്തില്‍ പരിചയമുള്ളവരെ കണ്ട് സഹായം അഭ്യര്‍ഥിയക്കുകയായിരുന്നു. അടിയന്തിരമായി ഇവര്‍ക്ക് താല്ക്കാലികമായൊരു കുടില്‍ നിര്‍്മ്മിച്ചുകൊടുക്കുകയാണ് സിപിഐയുടെ ലക്ഷ്യം. അരലക്ഷത്തോളമാണ് ഇതിന് മാത്രം ചിലവ് പ്രതീക്ഷിക്കുന്നത്. കുടില്‍ നിര്‍്മ്മാണം കഴിഞ്ഞാല്‍ അടുത്തദിവസം തന്നെ വീടിന്റെ് വൈദ്യുതീകരണവും നടത്തും. തുടര്‍ന്ന് പട്ടയത്തിന്റെയും മറ്റ് കൈവശാവകാശ രേഖകളും ശരിയാക്കി നിരാലംബയായ ദേവകിക്ക് ആശ്രയ പദ്ധതി പ്രകാരം പുതിയ വീട് വെച്ച് നല്കുകന്നതും പൊതുപ്രവര്ത്തംകരുടെ ലക്ഷ്യമാണ്.
ഗുരുവായൂര്‍ സുന്ദരനാരായണ ഗാനാഞ്ജലി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 23ന് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സുന്ദര നാരായണ കൃതികളുടെ സഗീത കച്ചേരിയും സംഗീതാരാധനയും ഭജനയും നടക്കുമെന്ന് സംഘാടകര്‍ ഗുരുവായൂരില്‍ അറിയിച്ചു.
രാവിലെ എട്ടുമുതല്‍ രാത്രി പത്ത് വരെ തുടര്‍ച്ചയായി പരിപാടികള്‍ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3.45 മുതല്‍ തിരുവാതിരകളിയും വൈകീട്ട് അഞ്ചുമതല്‍ തിരുവനന്തപുരം ലീല മുരളീധരന്റെ ഭജനയും നടക്കും. തുടര്‍ന്ന് ചേര്‍ത്തല ഡോ.കെ.എന്‍.രംഗനാഥശര്‍മ്മ പാടിയ തെരഞ്ഞെടുത്ത ഒമ്പത് സുന്ദര നാരായണ കൃതികളുടെ സി.ഡി പ്രകാശനവും നടക്കും. ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് അധ്യക്ഷത വഹിക്കും. പ്രൊഫ എം.ലീലാവതി സി.ഡി.പ്രകാശനം നിര്‍വ്വഹിക്കും. ട്രസ്റ്റ് ഭാരവാഹികളായ ഡോ.ശ്രീദേവി എന്‍.മേനോന്‍, മാലതി എസ് നായര്‍, വി.നന്ദകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പുന്നയൂര്‍ക്കുളം വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 7 -ാം വാര്‍ഡിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്.
വീട്ടിപ്പറമ്പില്‍ കര്‍ണ്ണാക്കി പള്ളി റോഡിന്റെ പണി പൂര്‍ത്തീകരിക്കുക, സ്വകാര്യ ഭൂവുടമകളെ സഹായിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായ് രംഗത്ത് വന്നത്. സ്വകാര്യ വ്യക്തിക്ക് വേണ്ടി റോഡിനെ രണ്ട് ഭാഗമാക്കി രണ്ട് വ്യത്യസ്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോണ്‍ട്രാക്ടര്‍മാരെ വെച്ചാണ് പണികള്‍ നടത്തുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു. വിഷയത്തില്‍ നാട്ടുകാര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.
പാവറട്ടി മുല്ലശേരി ബ്ലോക്ക് പഞ്ചായത്തില്‍ 5 വര്‍ഷത്തെ വികസന രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മേരി പ്രിന്‍സ്, ബി.ആര്‍.സന്തോഷ്, ജിഷ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു.
ചാലിശ്ശേരി പൗര്‍ണ്ണമി നിലയത്തില്‍ നീതുവിന്റെ രണ്ടര പവന്റെ മാലയാണ് കവര്‍ന്നത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ തൃശൂരില്‍ നിന്നു വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 11ന് ചൂണ്ടല്‍ എക്‌സൈസ് ഓഫീസിനു മുന്‍വശത്തായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ നീതുവിന്റെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. തടയാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ റോഡില്‍ വീണു. ഇതിനിടെ കയ്യില്‍ കിട്ടിയ മാലയുടെ പകുതി ഭാഗവുമായി മോഷ്ടാക്കള്‍ രക്ഷപെട്ടു. ദമ്പതികള്‍ പിന്നീട് കുന്നംകുളം പൊലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കി.
തൃശൂര്‍ നിയമന അംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ പുതുക്കാടുള്ള ക്യാമ്പ് ഓഫീസിനു മുന്നില്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ ഭിക്ഷാടന സമരം നടത്തുമെന്ന് ദേശീയ അധ്യാപക പരിഷത്ത് ഭാരവാഹികള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 18ന് നടത്തുന്ന ഭിക്ഷാടന സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 3,500 അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാതെ ജോലി ചെയ്യുന്നത്. ഇവരുടെ ദുരിതം നിരന്തരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഭിക്ഷാടന സമരം നടത്തുന്നതെന്ന് ദേശീയ അധ്യാപക പരിഷത്ത് ഭാരവാഹികള്‍ പറഞ്ഞു. പി.എസ്.ഗോപകുമാര്‍, സി.വി.രാജീവന്‍, കെ.എസ്.ജയചന്ദ്രന്‍, സി.മനോജ്, എം.കെ.പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തൃശൂര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.
പുരുഷോത്തമാനന്ദ സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ സി.സി.സാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണവും ഫാ.ഡോ.ദേവസി പന്തല്ലൂക്കാരന്‍ അനുഗ്രഹപ്രഭാഷണവും നടത്തി. കണ്‍വീനര്‍ പി.സി.ആന്റണി, ജോസ് ചെമ്പേരി, കെ.കെ.ചന്ദ്രശേഖരന്‍, അഡ്വ.ടി.ഗോപകുമാര്‍, മുഹമ്മദ് ഷാഫി, കെ.എ.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന സംരംഭകത്വ ശില്പശാല ദിശ-2017ന്റെ ജില്ലാതല ഉദ്ഘാടനം തൃശൂരില്‍ നടന്നു.
മുണ്ടശേരി ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. പിന്നോക്ക വിഭാഗം വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വി.ലത, വി.എസ്.വിനോദ്, വി.ടി.മിനി, ബിജി വി.വടക്കുംപുറം തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു.
പുതുക്കാട് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് പരിക്കേല്‍്പ്പിച്ചു.
പൗണ്ട് കലവറക്കുന്ന് മുല്ല വീട്ടില്‍ ശങ്കരന്റെ മകന്‍ അഖിലിനെയാണ് ആക്രമിച്ചത്. വരാക്കരയില്‍ ഇന്ന് രാവിലെ ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം സ്‌കൂട്ടര്‍ തടഞ്ഞ് നിര്‍ത്തി അഖിലിനെ ആക്രമിക്കുകയായിരുന്നു. തലയില്‍ കനമുള്ള മോതിരം കൊണ്ട് ഇടിച്ചാണ് പരിക്കേല്‍്പ്പിച്ചത്. രക്തം വാര്‍ന്ന് നിന്നിരുന്ന അഖിലിനെ സുഹൃത്തുക്കളും പോലീസും ചേര്‍ന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളിയില്‍ നിന്നു പിന്തുടര്‍ന്ന സംഘം ആളൊഴിഞ്ഞ ഭാഗത്ത് വച്ച് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ഇവരെ അറിയില്ലെന്നും അഖില്‍ പറഞ്ഞു. വരന്തരപ്പിള്ളി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍ത്തിവെച്ചിരുന്ന കിടത്തി ചികിത്സ പുനരാരംഭിച്ചു.
സ്റ്റാഫ് നഴ്‌സിന്റെ കുറവ് മൂലമാണ് കിടത്തി ചികിത്സയും ഉച്ചതിരിഞ്ഞുളള പരിശോധനയും നിര്‍ത്തിവെച്ചിരുന്നത്. ആശുപത്രി ജീവനക്കാരുടെ കുറവ്മൂലം 24 മണിക്കൂറും സേവനം ലഭിക്കേണ്ട ആശുപത്രി ഒ.പി.പരിശോധന കഴിഞ്ഞ് പൂട്ടിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ എ.സി.മൊയ്തീന്‍, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ എന്നിവരുടെ ഇടപെടല്‍ മൂലമാണ് പാഞ്ഞാളില്‍ നിന്ന് താല്‍ക്കാലികമായി സ്റ്റാഫ് നഴ്‌സിനെ നിയമിച്ചത്. ഒഴിവുള്ള തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കുന്നതിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്. സാമൂഹികാരോഗ്യ കേന്ദ്രമാണെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ജീവനക്കാരുടെ തസ്തിക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റേതായതാണ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് നിയമനം നടക്കാന്‍ വൈകുന്നത്.
അന്തിക്കാട് പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രോത്സവം നാളെ ആഘോഷിക്കും.
ഏഴ് ദേശങ്ങളില്‍ നിന്നുള്ള ഉത്സവങ്ങള്‍ വൈകീട്ട് നാലോടെ ക്ഷേത്രാങ്കണത്തില്‍ എത്തും. തുടര്‍ന്ന് കൂട്ടി എഴുന്നുള്ളിപ്പ് നടക്കും. ചെറായി രമേശന്റെ നേതൃത്വത്തില്‍ നൂറ്റി അമ്പതില്‍പരം വാദ്യകലാകാരന്‍മാരെ അണിനിരത്തി മേളം അരങ്ങേറും. രാത്രി ഏഴ് മണിയോടെ ഫാന്‍സി വെടിക്കെട്ട് നടക്കും.ഉത്സവത്തിനിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചേര്‍പ്പ് സി.ഐ.- മനോജ് കുമാര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വിളിച്ച് ചേര്‍ത്ത് അമ്പലം ഹാളില്‍ സര്‍വ്വകക്ഷി യോഗവും നടത്തി.
മാഞ്ഞാംകുഴി മാഞ്ഞാംകുഴി റെഗുലേറ്ററിന്റെ ഷട്ടര്‍ അടച്ച് വെള്ളം സംഭരിക്കാനുള്ള നീക്കത്തെ ചൊല്ലി പ്രാദേശിക കര്‍ഷകരും കോള്‍ കര്‍്ഷകരും തമ്മില്‍ തര്‍ക്കം.
വിഷയത്തില്‍ പരിഹാരം നിര്‍്‌ദ്ദേശിക്കാന്‍ കളക്ടറും ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മാഞ്ഞാംകുഴി റെഗുലേറ്റര്‍ പരിസരവും പാടശേഖരവും സന്ദര്‍ശിച്ചു. ആറര അടി വെള്ളം രണ്ടര ദിവസത്തേയ്ക്ക് സംഭരിക്കാനും ഞായര്‍ മുതല്‍ വെള്ളം തുറന്ന് വിടാനും കളക്ടര്‍ ഇറിഗേഷന്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കി.
തൃശൂര്‍ വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ ശേഷിയും വ്യക്തിത്വ വികസനവും വളര്‍ത്തുകയെന്ന ലക്ഷ്യവുമായി തൃശൂര്‍ ദേവമാത പബ്ലിക് സ്‌കൂളില്‍ പ്രസംഗ പരമ്പര - ' ദി വേര്‍ഡ് ജൂനിയര്‍ - 2017' സംഘടിപ്പച്ചു.
കിന്റര്‍ ഗാര്‍ട്ടന്‍ വിഭാഗത്തിലെ 545 കുട്ടികള്‍ പ്രസംഗ പരമ്പരയില്‍ പങ്കെടുത്തു. ഒരു മിനിറ്റു മുതല്‍ മൂന്നു മിനിറ്റു വരെ സമയമാണ് പ്രസംഗത്തിനായി ഓരോരുത്തരും ഉപയോഗിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി പ്രസംഗ പരമ്പരയ്ക്ക് സാക്ഷിയാകാനെത്തിയിരുന്നു. ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.ഷാജു എടമന അധ്യക്ഷത വഹിച്ചു. ജിജി ജോണ്‍, ഷമീദ ഹമീദ്, ജിനു വിജോ എന്നിവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനതാദള്‍ യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
കോര്‍പ്പറേഷനു മുന്നില്‍ പ്രകടനം സമാപിച്ചു. തുടര്‍ന്ന് കൃഷ്ണദാസിന്റെ കോലം കത്തിച്ചു. ജനതാദള്‍ ജില്ലാ പ്രസിഡന്റ് യുജിന്‍ മോറേലി, പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥി ജനത നേതാവുമായ അദൈ്വത്, പാര്‍ട്ടി നേതാക്കളായ അജി ഫ്രാന്‍സിസ്, അഡ്വ. പ്രിന്‍സ് ജോര്‍ജ്ജ്, റോബര്‍ട്ട് ഫ്രാന്‍സീസ്, ജെയ്‌സന്‍ മാണി, ജോര്‍ജ്ജ് കെ. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണുത്തി മണ്ണുത്തി ദേശീയപാതയില്‍ ബസുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്നാവശ്യപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളത്തോട് നടത്തിയ ഉപരോധ സമരം മണ്ഡലം പ്രസിഡന്റ് ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. ജലീണ്‍ ജോണ്‍, അധ്യക്ഷത വഹിച്ചു. കെ.എല്‍.ജെയ്‌സണ്‍, സി.എം.രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാവറട്ടി പെരുവല്ലൂര്‍ മദര്‍ കോളേജിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട വിളിച്ചു ചേര്‍ത്ത യോഗം അലസി പിരിഞ്ഞു.
സമരക്കാര്‍ കോളേജ് ഉപരോധിക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. സമരകാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കോളേജ് പ്രിന്‍സിപ്പാളിനെതിരെ നടക്കുന്ന സമരം ഒത്തു തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാനേജ്‌മെന്റ് അധികൃതര്‍ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചത്. വിദ്യാര്‍ത്ഥികളെ പ്രതികാര ബുദ്ധിയോടെ നേരിടുന്ന പ്രിന്‍സിപ്പാളിനെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്ന് കെ.എസ്.യു നേതാക്കള്‍ വ്യക്തമാക്കിയതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു. യോഗം ബഹിഷ്‌കരിച്ച് പുറത്തിങ്ങിയ കെ.എസ്.യു പ്രവര്‍ത്തകര്‍ കോളേജ് കവാടം ഉപരോധിച്ചു. ഇതിനിടെ മറ്റു സംഘടനാപ്രവര്‍ത്തകരും ഉപരോധ സമരത്തില്‍ പങ്കെടുത്തു. ഉപരോധക്കാരെ നീക്കുന്നതിനിടെ പോലീസും , വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും പോലീസ് ലാത്തി വീശുകയുമായിരുന്നു. ഇതിനിടെ ഹോസ്റ്റലില്‍ വെച്ച് പ്രിന്‍സിപ്പാള്‍ മോശം പരാമാര്‍ശം നടത്തിയെന്ന് ആരോപിച്ച് 5 വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പാളിനെതിരെ ഗുരുവായൂര്‍ സി.ഐയ്ക്ക് പരാതി നല്‍കി. കെ.എസ്.യുവിനെ പ്രതിനിധികരിച്ച് അനീഷ് ആന്റണി, സി.,ശില്‍പ, മുഹമ്മദ് സറൂക്ക്, എസ്.എഫ്.ഐ യെ പ്രതിനിധികരിച്ച് ഷിയാദ്, ഹസന്‍ മുബാറക്, എം.എസ്.എഫിനെ പ്രതിനിധീകരിച്ച് അനസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തൃശൂര്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് ലഹരി വിരുദ്ധ സേനയുടെയും, ജനമൈത്രി പോലിസിന്റെയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി.
തൃശൂര്‍ ഈസ്റ്റ് എസ്.ഐ.- മുരളി ഉദ്ഘാടനം ചെയ്തു. കെ.കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍ എറണാകുളം രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയെ വ്യാജ കേസില്‍പെടുത്തി പരീക്ഷ എഴുതാന്‍ അനുവാദം നിഷേധിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവ്.
എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലുള്ള കേസ് വിശദമായി പുനരന്വേഷിക്കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ തന്നെ താമസ സ്ഥലത്ത്‌വന്ന് മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തെന്ന് തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍.
തൃശൂര്‍ പേരാമംഗലത്ത് കാര്‍ യാത്രക്കാരായ ദമ്പതികളെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പേരാമംഗലം സ്വദേശി പ്ലാക്കല മനോജിനെയാണ് അറസ്റ്റ് ചെയതത് . വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
തൃശൂര്‍ മുന്‍ എം.പി -പി.ആര്‍ രാജന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 3-ാമത് പി.ആര്‍.രാജന്‍എന്‍ഡോവ്‌മെന്റിന് മാധ്യമ പ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍ അര്‍ഹനായി.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 19 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
എരുമപ്പെട്ടി എരുമപ്പെട്ടി പുഴയിലെ കോട്ടപ്പുറം തടയണയില്‍ നിന്നു അമിതമായി ജലം ഊറ്റിയിരുന്നത് നാട്ടുകാര്‍ തടഞ്ഞു.
തടയണയുടെ സമീപമുള്ള സ്വകാര്യ വ്യക്തികള്‍ അവരുടെ പറമ്പുകളിലേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ മോട്ടോര്‍ ഉപയോഗിച്ച് അനിയന്ത്രിതമായി പമ്പ് ചെയ്ത ജലം പാഴാക്കി കളയുകയാണ്. കാര്‍ഷികവൃത്തിക്ക് വൈദ്യുതി സൗജന്യമായതിനാല്‍ കൃഷിയുടെ പേര് പറഞ്ഞാണ് ജല ദുരുപയോഗവും ചൂഷണവും നടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ മങ്ങാട് കോട്ടപ്പുറം പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായിട്ടാണ് കോട്ടപ്പുറത്ത് പുഴയില്‍ തടയണ നിര്‍മ്മിച്ചിട്ടുള്ളത്. പഞ്ചായത്തിലെ 6, 16 വാര്‍ഡുകളിലെ ഭൂരിഭാഗം വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന ഐക്യം ശുദ്ധജല വിതരണ പദ്ധതി കോട്ടപ്പുറം തടയണയിലെ വെള്ളത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടപ്പുറം പാലം നിര്‍മ്മാണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റ് തടയണയുടെ ഒരു വശം തകര്‍ത്തിരുന്നു. അധികൃതര്‍ ഇത് പുനര്‍ നിര്‍മ്മിക്കാത്തതിനാല്‍ തടയണയുടെ തകര്‍ന്ന വശം നാട്ടുകാര്‍ പണം പിരിച്ചെടുത്ത് മണല്‍ ചാക്ക് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചാണ് ജലം സംരക്ഷിക്കുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ വന്‍തോതിലുള്ള ജലമൂറ്റല്‍ മൂലം തടയണയിലെ ജലം വലിയ തോതില്‍ കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന വരുന്ന നാല് മാസത്തേക്ക് സംഭരിച്ചിരിക്കുന്ന വെള്ളമാണ് സ്വകാര്യ വ്യക്തികള്‍ കൃഷിയുടെ പേരില്‍ നിയന്ത്രണമില്ലാതെ പാഴാക്കി കളയുന്നത്. ഇതിനെ തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് അംഗം സി.എ.ജോസഫിന്റെ നേതൃത്വത്തില്‍ നാട്ടുകാരും കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് ജലമൂറ്റല്‍ തടഞ്ഞത്. വടക്കാഞ്ചേരി കേച്ചേരി പുഴയിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജലമൂറ്റലും ജല ദുരുപയോഗവും രൂക്ഷമായ വരള്‍ച്ചയ്ക്ക് ഇടയാക്കുന്നതായി ടി.സി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തൃപ്രയാര്‍ ദേശീയപാത പതിനേഴിന്റെ വികസനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗീതാഗോപി എം.എല്‍.എയും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തത്തിനെതിരെ പ്രതിഷേധം.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വിനു, തളിക്കുളം ബ്ലോക്ക്പഞ്ചായത്ത് അംഗം കെ.ജെ യദുകൃഷ്ണ, ടി.വി ഷൈന്‍, നാട്ടിക പഞ്ചായത്ത് അംഗങ്ങളായ പി.എം സിദ്ദിഖ് തുടങ്ങിയവരാണ് യോഗം വിളിച്ചുചേര്‍ത്ത എം.എല്‍.എ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചത്. വലപ്പാട് പഞ്ചായത്ത് ഹാളിലാണ് യോഗം എം.എല്‍.എ വിളിച്ചുചേര്‍്ത്തിരുന്നത്. കഴിഞ്ഞ നാലാം തിയതി നടന്ന യോഗത്തില്‍ ബുധനാഴ്ച യോഗം നടക്കുമെന്ന് എംഎല്‍.എ ് അറിയിച്ചിരുന്നു. ജനപ്രതിനിധികളും, ഭൂവുടമകളും എത്തിയിരുന്നെങ്കിലും എംഎല്‍.എ വിദേശ പര്യടനത്തിലാണെന്ന വിവരം യോഗത്തിനെത്തിയപ്പോഴാണ് ഇവര്‍ അറിയുന്നത്. ദേശീയപാത അധികൃതര്‍ ആരും തന്നെ യോഗത്തിനെത്തിയില്ല. ദേശീയപാതയുടെ രൂപരേഖ അംഗീകരിക്കുന്നതിനൊപ്പം സര്‍വേ പ്രകാരം ഭൂമിയും മറ്റും നഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും നേരത്തെ എം.എല്‍.എ വ്യക്തമാക്കിയിരുന്നു. യോഗം നടക്കില്ലെന്ന് ഉറപ്പായതോടെ പി.വിനു ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഭൂവുടമകളും തിരിച്ചുപോവുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ എല്‍.ഡി.എഫ് കൈപ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥ ആരംഭിച്ചു.
ഇ.ടി.ടൈസണ്‍ എം.എല്‍.എ നയിക്കുന്ന ജാഥ അഴീക്കോട് പുത്തന്‍പള്ളി ജംഗ്ഷനില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ.ഡേവിസ് ഉദ്ഘാടനം ചെയ്തു. വി.എ.കൊച്ചു മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ.ചന്ദ്രശേഖരന്‍, പി.വി.മോഹനന്‍, കെ.വി.രാജേഷ്, കെ.എസ്.സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു
ഗുരുവായൂര്‍ ഗുരുവായൂര്‍ ആനത്താവളം പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ മൂന്നു തവണ തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി.
ആനത്താവളത്തിന്റെ പ്രധാന കവാടത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ തീപിടിച്ചത്. പുല്ലിലേക്ക് തീ പടര്‍ന്നതോടെ ഒരേക്കറോളം സ്ഥലത്തേക്ക് വ്യാപിച്ചു. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചെങ്കിലും ഉച്ചക്ക് രണ്ടോടെ വീണ്ടും തീ ഉയര്‍ന്നു. തീ ഉയരുന്നതിന് സമീപത്ത് സന്ദര്‍ശകരുടെ നിരവധി വാഹനങ്ങളുണ്ടായിരുന്നു. ശക്തിയായ കാറ്റില്‍ പ്രദേശത്തെ വീടുകളിലേക്ക് തീ വ്യാപിക്കുമോയെന്ന ആശങ്കക്കിടയില്‍ നാട്ടുകാര്‍ വീണ്ടും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു പോയതിന് ശേഷം ഉച്ചയ്ക്ക് മൂന്നോടെ വീണ്ടും തീ ഉയര്‍ന്നു. നാട്ടുകാര്‍ വീണ്ടും ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും എത്താനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. പത്തോളം സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായതിനാല്‍ എല്ലായിടത്തും ഓടിയെത്താന്‍ കഴിയില്ലെന്നും ഫയര്‍ഫോഴ്‌സ് അറിയിച്ചതോടെ ദേവസ്വത്തിലെ ഹെല്‍ത്ത് വിഭാഗം ജീവനക്കാരെത്തി തീയണച്ചു. അടിക്കടിയുണ്ടായ തീപിടുത്തം പ്രദേശത്തെ 25 വീട്ടുകാരെയാണ് ഭീതിയിലാഴ്ത്തിയത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മാലിന്യം കുമിഞ്ഞു കൂടുന്നതും പൊന്തക്കാടുകള്‍ വെട്ടി വൃത്തിയാക്കാത്തതുമാണ് തീപിടിത്തത്തിന് കാരണമാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചാവക്കാട് ചാവക്കാട് ദേശീയപാത- 17 മണത്തല മുതല്‍ എടക്കഴിയൂര്‍ വരെയുള്ള റോഡ് പൊളിഞ്ഞ് അപകടങ്ങള്‍ പതിവാകുന്നു.
റോഡിലെ ടാര്‍ പൊളിഞ്ഞ് പലയിടങ്ങളിലും വലിയ കുഴികളും മറ്റും രൂപപ്പെട്ടിട്ടുണ്ട്. ഇതിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങള്‍ മറിയുന്നത് പതിവാണ്. മണത്തല ബ്ലോക്ക് ഓഫീസ്, എടക്കഴിയൂര്‍ കാജ, തെക്കെമദ്രസ എന്നിവിടങ്ങളിലാണ് വലിയ കുഴികള്‍ ഏറെയും രൂപപ്പെട്ടിട്ടുള്ളത്. രാത്രിയില്‍ പോകുന്ന വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ വീണ് അപകടം പതിവായി. കഴിഞ്ഞ ദിവസങ്ങളായി ഒട്ടേറെ അപകടങ്ങളാണ് നടന്നത്.
ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭയില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായ പലിശ സബ്‌സിഡിയോടുകൂടിയ ഭവന വായ്പക്ക് എഴുന്നൂറോളം അപേക്ഷകര്‍.
പദ്ധതിയുടെ ആദ്യഘട്ടമായ ബാങ്ക് - ഗുണഭോക്തൃ സംഗമത്തിലാണ് അപേക്ഷകരുടെ തള്ളികയറ്റം അനുഭവപ്പെട്ടത്. ടൗണ്‍ഹാളില്‍ നടന്ന സംഗമം നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍മാന്‍ സുരേഷ് വാര്യര്‍, പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ആന്റോ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ഏഴ് ദേശസാത്കൃത ബാങ്ക് പ്രതിനിധികള്‍ വായ്പാ പദ്ധതിയെകുറിച്ച് വിവരിച്ചു.
കൊടകര കൊടകര ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൊടകര പഞ്ചായത്തിലെ 10 സ്‌കൂളുകളിലേക്ക് ചെസ് ബോര്‍ഡുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു.
കൊടകര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഫ്രാന്‍സിസ് ഏറ്റുമാനൂക്കാരന്‍ അധ്യക്ഷനായിരുന്നു. ലയണ്‍സ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍ സുധീര്‍കുമാര്‍, റീജിയന്‍ ചെയര്‍മാന്‍ പോള്‍ ഡേവീസ്, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം പൂര്‍ണ്ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ നടന്ന സമ്മേളനം ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി വി.വി.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രാധാകൃഷ്ണന്‍, പി.ബാലന്‍, സി.ഐ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കൊടകര പഞ്ചായത്തിലെ മനക്കുളങ്ങരയില്‍ അടഞ്ഞുകിടക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരസമിതി നടത്തുന്ന സത്യഗ്രഹ സമരം രണ്ടു ദിവസം പിന്നിട്ടു.
പ്രദേശത്തെ വീട്ടമ്മമാരടക്കമുള്ളവരാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ സമരപന്തലില്‍ സത്യഗ്രഹം അനുഷ്ഠിക്കുന്നത്. മദ്യവില്‍പ്പന കേന്ദ്രം തുറക്കില്ലെന്ന് അധികൃതരില്‍ നിന്ന് ഉറപ്പുകിട്ടുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. നിരവധി സംഘടനകളുടെ പ്രതിനിധികള്‍ ബുധനാഴ്ച സമരപന്തല്‍ സന്ദര്‍ശിച്ച് സത്യാഗ്രഹം നടത്തുന്നവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.
കൊടകര ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാ തല സമാപനം കൊടകരയില്‍ നടന്നു.
ജില്ലാ ലെപ്രസി സെല്ലിന്റെയും കൊടകര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സമാപന സമ്മേളനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായിരുന്നു. കൊടകര പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.വി. സംഗീത, മറ്റത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എ.സി. സരള, വി.ആര്‍. സോമസുന്ദരന്‍, എന്നിവര്‍ സംസാരിച്ചു പരിപാടിയുടെ ഭാഗമായി ത്വക്ക് രോഗ വിദഗ്ദ്ധര്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പും സമാപന റാലിയും നടന്നു.
കയ്പമംഗലം എടത്തിരുത്തിയില്‍ പഞ്ചായത്തില്‍ ബണ്ട് കെട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഉപ്പുവെള്ളം കയറി നെല്‍കൃഷി നശിച്ചതായി പരാതി.
എടത്തിരുത്തി പൈനൂരിലെ കടവത്ത് കുമാരന്റെ പല്ലയിലുള്ള നെല്‍കൃഷിയാണ് നശിച്ചത്. ചിറക്കല്‍ ചെറുപുഴയോട് ചേര്‍ന്ന് പല്ല പാടശേഖരത്തില്‍ രണ്ടേക്കറിലധികം ഭാഗത്താണ് കൃഷി ചെയ്തിരുന്നത്. കനോലി കനാലുമായി ബന്ധപ്പെട്ട ചിറക്കല്‍ ചെറുപുഴയില്‍ ഡിസംബര്‍ ആദ്യത്തില്‍ തന്നെ ബണ്ട് കെട്ടാറുണ്ട്. എന്നാല്‍, ഇക്കുറി ഒന്നര മാസം വൈകിയാണ് ബണ്ട് നിര്‍മ്മാണം ആരംഭിച്ചത്. അപ്പോഴേക്കും ഈ ഭാഗത്തുള്ള നെല്‍പ്പാടങ്ങളും ശുദ്ധജല സ്രോതസുകളും ഉപ്പ് വെള്ളം കയറി ഉപയോഗ ശൂന്യമായിരുന്നു. 400 പറ നെല്ല് കിട്ടുന്ന പാടത്തില്‍ നിന്ന് ഇക്കുറി പരമാവധി 80 പറ നെല്ല് മാത്രമേ കിട്ടൂ എന്ന് കുമാരന്‍ പറഞ്ഞു.
മാള പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പിണ്ടാണി വാര്‍ഡിലെ ഉപ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും കടുത്ത പോരാട്ടത്തില്‍.
ഇരു മുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ് .പിണ്ടാണി വാര്‍ഡില്‍ നിന്ന് വിജയിച്ച സി.പി.ഐ.ലെ മോഹനന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മോഹനന്റെ മകന്‍ മഹേഷ് മോഹനനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ട ജനതാദള്‍ യുവിന്റെ പി.സി.ബാബു തന്നെയാണ് ഇത്തവണയും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി പ്രജീഷും മത്സരരംഗത്തുണ്ട്. വിജയിച്ചാല്‍ ഏഴ് അംഗങ്ങളുമായി തുല്യത പാലിച്ച് വിമതനായ എം.പി. സോണിയെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനായി യു.ഡി.എഫില്‍ നീക്കം നടന്നേക്കും.
കുന്നംകുളം കുന്നംകുളത്ത് ജല അതോററ്റി ഗോഡൗണില്‍ തീപിടുത്തം.
തൃശ്ശൂര്‍ റോഡില്‍ നേരത്തെ പാവറട്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. വര്‍ഷങ്ങളായി പരിസരം വൃത്തിയാക്കാത്തതിനാല്‍ കാട് പിടിച്ച് കിടക്കുന്ന ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് തീപിടിച്ചത്. പരിസരത്ത് നിരവധി വീടുകളുണ്ടെന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. തീ പടരാതിരിക്കാന്‍ പരിസരവാസികളുടെ നേതൃത്വത്തില്‍ ശ്രമം നടത്തി. കുന്നംകുളത്ത് നിന്നും ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. തീയണക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിന്റെ ആക്‌സില്‍, കെട്ടിടത്തിന്റെ 500 മീറ്റര്‍ അകലെ വെച്ച് ഒടിഞ്ഞു. തുടര്‍ന്ന് ഇവിടെ നിര്‍ത്തിയിട്ടാണ് ഹോസ് വഴി ജലമെത്തി്ച്ചത്. കാടുപിടിച്ചു കിടക്കുന്ന കെട്ടിട വളപ്പില്‍ നിരവധി പൈപ്പുകളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനാല്‍ നാശ നഷ്ടം കണക്കാക്കാനായിട്ടില്ല.
തൃശൂര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ 72 ബസുകള്‍ സര്‍വീസ് നടത്തി.
സ്വകാര്യ ബസുകളുടെ ജീവന്‍ രക്ഷായാത്രയ്ക്ക് തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ റൂറല്‍ എസ്പി-എന്‍.വി ജയകുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവീസ് ചിറമ്മല്‍ ബസില്‍ യാത്ര ചെയ്ത് ജീവന്‍ രക്ഷായാത്രയ്ക്ക് നേതൃത്വം നല്കി. റോഡപകടങ്ങളില്‍പ്പെട്ടും അല്ലാതെയും കിടപ്പുരോഗികളായവര്‍, കാന്‍സര്‍ രോഗികള്‍, കിഡ്‌നി, കരള്‍, ഹൃദയം തുടങ്ങിയവ മാറ്റിവച്ച് തുടര്‍ ചികിത്സയ്ക്കു സാമ്പത്തിക സഹായം തേടുന്നവര്‍ എന്നിവര്‍ക്ക് ധനസഹായം കണ്ടെത്തുന്നതിന് വേണ്ടിയാണ് ജീവന്‍ രക്ഷായാത്ര നടത്തിയത്.
തൃശൂര്‍ കിള്ളിമംഗലം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലും, ലോ കോളേജിലും റാഗിങ്ങ് എന്ന് പരാതി.
കിള്ളിമംഗലം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജിലെ ജനറല്‍ ക്യാപ്റ്റന്‍ കെ.എസ് മുഹിയുദ്ദിനാണ് റാഗിങ്ങിനിരയായത്. കണ്ണിന് പരിക്കേറ്റ മുഹിയുദ്ധിനെ വടക്കാഞ്ചേരി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മുഹിയുദ്ധിനെ അനില്‍ അക്കര എം.എല്‍.എ സന്ദര്‍ശിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി ജെറിനാണ് റാഗിങ്ങിനിരയായതായി പരാതി നല്‍കിയത്. പരിക്കേറ്റ ജെറിനെ തൃശൂര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി.
എരുമപ്പെട്ടി കുട്ടഞ്ചേരി സര്‍ക്കാര്‍ എല്‍.പി.സ്‌കൂളില്‍ കിഡ്‌സ് ഫെസ്റ്റിന്റെ ഭാഗമായി ജന്മാന്തര സുകൃതം സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി കുട്ടഞ്ചേരി ഗ്രാമത്തിലെ മുത്തശ്ശി മുത്തശ്ശന്‍മാരെ കുട്ടികള്‍ ആദരിച്ചു. ചടങ്ങില്‍ പങ്കെടുത്ത വയോധികള്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ കുട്ടികളുമായി പങ്കുവെച്ചു. കിഡ്‌സ് ഫെസ്റ്റിന്റെ സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി.സി.ബിനോജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ എം.രവീന്ദ്രന്‍, പ്രീതി ഷാജു, പ്രധാന അധ്യാപിക മോളിയമ്മ മാത്യു, കെ.എ.മനോജ് എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
തൃശൂര്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പിന് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 15 വരെ കേരളത്തിന്റെ പല ഭാഗങ്ങളിലും വിശ്വാസികളുടെ വണക്കത്തിനായി തിരുശേഷിപ്പ് പ്രതിഷ്ഠിക്കും.
നായത്തോട് സെന്റ് ജോസഫ് ദേവാലയത്തിലും അത്താണി സെന്റ് ആന്റണീസ് ദേവാലയത്തിലും അങ്കമാലി സുബോധന പാസ്റ്റര്‍ സെന്ററിലും ബുധനാഴ്ച തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിച്ചു. തുടര്‍ന്ന് കറുകുറ്റി അസീസി ശാന്തി കേന്ദ്ര ആശ്രമ ദേവാലയത്തിലും തിരുശേഷിപ്പ് വണക്കത്തിനായി വെച്ചു. വിശുദ്ധ അന്തോണീസിന്റെ 800-ാം ജന്മവാര്‍ഷികം മുതല്‍ പാദുവായിലെ ബസലിക്ക സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്ത വിശ്വാസികള്‍ക്കായാണ് വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ബസലിക്കയില്‍ നിന്നു നേരിട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വണക്കത്തിനായി കൊണ്ടു പോകുന്നത്. തീര്‍ത്ഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത് പാദുവായിലെ ബസിലിക്കയുടെ സംരക്ഷണ ചുമതലയുള്ള കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ വൈദികരാണ് . 2 തിരുശേഷിപ്പുകളാണ് ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്നിട്ടുള്ളത്. സ്വീകരണം നടന്ന സ്ഥലങ്ങളില്‍ നിരവധി വിശ്വാസികള്‍ തിരുശേഷിപ്പ് വണങ്ങി പ്രാര്‍ത്ഥിക്കാനായി എത്തിയിരുന്നു.
ഇരിങ്ങാലക്കുട കേരള പോലീസ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റി വനിത കണ്‍വെന്‍്ഷന്‍ ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഡിവിഷന്‍ ട്രയിനിങ്ങ് സെന്ററില്‍ പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു.
കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗം അപര്‍ണ്ണ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍ മുഖ്യാതിഥി ആയിരുന്നു. ഒല്ലൂര്‍ ആയുര്‍വേദ കോളേജ് അദ്ധ്യാപിക ഡി.ഷീല മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എ.എസ്.പി -കിരണ്‍ നാരായണന്‍, കെ.പി.എ സംസ്ഥാന കമ്മിറ്റി സെക്രട്ടറി പി.ജി.അനില്‍ കുമാര്‍ , വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്ന അംബുരത്ത് എന്നിവര്‍ സംസാരിച്ചു.
തൃപ്രയാര്‍ 19-ാമത് അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റിലെ പുരുഷവിഭാഗം ജേതാക്കള്‍ക്കുള്ള സ്വര്‍്ണ്ണക്കപ്പ് ടി.എസ്.ജി.എ അധികൃതര്‍ക്ക് കൈമാറി.
ടി.എസ്.ജി.എ ചെയര്‍മാന്‍ ടി.എന്‍.പ്രതാപന്‍ സ്വര്‍്ണ്ണക്കപ്പ് ഏറ്റുവാങ്ങി. ജനറല്‍ സെക്രട്ടറി സി.ജി.അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.സുഭാഷിണി, കെ.പി.സി.സി അംഗം ശിവന്‍ കണ്ണോളി, പി.കെ.സുഭാഷ്ചന്ദ്രന്‍, ടി.സി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പൂരപ്പന്തലിന്റെ കാല്‍നാട്ടല്‍ ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയില്‍ നടന്നു.
എങ്കക്കാട് പൂരകമ്മിറ്റി പ്രസിഡന്റ് കുങ്കുമത്ത് പരമേശ്വരന്‍ നായര്‍, സെക്രട്ടറി തുളസി കണ്ണന്‍, കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശം പ്രസിഡന്റുമാരായ ടി.പി.പ്രഭാകര മേനോന്‍, പി.എന്‍.ഗോകുലന്‍, പൂരം ചീഫ് കോര്‍ഡിനേറ്റര്‍ ബാബു പൂക്കുന്നത്ത് എന്നിവര്‍ പങ്കെടുത്തു. ചന്ദ്രന്‍ മിണാലൂരാണ് എങ്കക്കാടിന് വേണ്ടി പന്തല്‍ ഒരുക്കുന്നത്. ഈ മാസം 28നാണ് ഉത്രാളിക്കാവ് പൂരം.
പുതുക്കാട് മണലി പുഴയില്‍ വെള്ളം ഒഴുകിയത്തിയതോടെ വരള്‍ച്ചക്ക് ശമനമായി.
എന്നാല്‍ പുഴയില്‍ എത്തിയ വെള്ളം മുഴുവനായി സംഭരിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പുഴയിലെ ഓടന്‍ച്ചിറ റഗുലേറ്ററിന്റെ ഷട്ടറുകള്‍ പഴകി ദ്രവിച്ചതിനാല്‍ വെള്ളം ഒഴുകി പോകും. ഷട്ടറുകളുടെ അറ്റകുറ്റപണികള്‍ നടത്തണമെന്ന് ഗ്രാമപഞ്ചായത്തും, നാട്ടുകാരും എറെ നാളായി ആവശ്യപെട്ടു വരികയാണ് . പുഴയിലെ ചെളിനീക്കം ചെയ്യുന്നതിന് യന്ത്രം ഉപയോഗിച്ച് പുഴയുടെ വശങ്ങളില്‍ തന്നെ നിക്ഷേപിച്ചതും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇറിഗേഷന്‍ വകുപ്പ് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് തൃശൂരിലെ ഓഫീസ് ഉപരോധം ഉള്‍പടെയുള്ള പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. മണലി പുഴവറ്റിയതോടെ കുടിവെള്ള, ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.
തൃപ്രയാര്‍ വളം വിതരണ പദ്ധതിയില്‍ അഴിമതി ആരോപിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപോയി.
ജനകീയാസൂത്രണ പദ്ധതിപ്രകാരമുള്ള വളം വിതരണ പദ്ധതിയില്‍ വന്‍ അഴിമതി നടന്നെന്ന യുഡിഎഫിന്റെ ആരോപണം നിലനില്‍ക്കെയാണ് ബുധനാഴ്ച ഭരണസമിതി യോഗം നടന്നത്. വളം വിതരണം അജണ്ടയില്‍ ഉള്‍പ്പെടുത്താതെയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രജനിയുടെ അധ്യക്ഷതയില്‍ യോഗം തുടങ്ങിയത്. ഇതോടെ വളം വിതരണം ആദ്യ അജണ്ടയാക്കി യോഗം തുടങ്ങണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് ഭരണസമിതി അംഗങ്ങള്‍ ഇത് നിരാകരിച്ചത് രൂക്ഷമായ തര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താതെ തന്നെ ചര്‍ച്ച ചെയ്യാമെന്ന് പ്രസിഡണ്ട് അറിയിച്ചെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ വഴങ്ങിയില്ല. എന്നാല്‍ പ്രസിഡണ്ട് രാജി വെച്ചൊഴിയണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചയില്ലെന്ന് വ്യക്തമായതോടെ യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി. വളം വിതരണ പദ്ധതി അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. അതേസമയം പദ്ധതികള്‍ നടപ്പിലാക്കുന്നത് തടയുകയും പണം നഷ്ടപ്പെടുത്തുകയുമാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് കെ.കെ രജനി ആരോപിച്ചു.
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്തിലെ ചക്കിത്തറ പാലത്തിനടുത്തുള്ള പാടശേഖരം കത്തിനശിച്ചു.
കൃഷിയിറക്കി കൊയ്ത്ത് കഴിഞ്ഞതിനാല്‍ നാശനഷ്ടം ഉണ്ടായില്ല. ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
തൃശൂര്‍ വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി.
പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിമി ഒല്ലൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പുത്തൂര്‍ സ്വദേശി പ്രകാശിനെതിരെ പോലീസ് കേസ് എടുത്തു.
വടക്കാഞ്ചേരി കൊലക്കേസില്‍ ഉള്‍പ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും പരോളില്‍ ഇറങ്ങി തനി്‌ക്കെതിരെ സാക്ഷി പറഞ്ഞവരെ വധഭീക്ഷണി മുഴക്കുകയും ചെയ്ത 37-കാരന്റെ പരോള്‍ വടക്കാഞ്ചേരി മജിസട്രേറ്റ് കോടതി റദ്ദാക്കി.
തെക്കുംകര കോളനിയില്‍ താമസി്ക്കുന്ന വിളക്കത്തറ വീട്ടില്‍ പ്രദീപിന്റെ പരോളാണ് വടക്കാഞ്ചേരി കോടതി റദ്ദാക്കിയത്. പരാതിയെ തുടര്‍ന്ന് പ്രതിയെ വടക്കാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടപടി. ഇത്തരം പ്രതികള്‍ സമൂഹത്തിന് വലിയ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു. 2006-ല്‍ തെക്കുംകര കോളനി വിളക്കത്തറ രാധാകൃഷ്ണനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് പ്രദീപ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ഈ മാസം ഒമ്പതിന് ഒരു മാസത്തെ പരോള്‍ ലഭിച്ച പ്രദീപ് തുടര്‍ന്ന് നിരന്തരം സാക്ഷികളെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. പരോള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിയെ ജയിലിലേക്കയച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനം.
അധികാര കേന്ദ്രീകരണമാണ് ജില്ലാ പഞ്ചായത്തില്‍ നടക്കുന്നതെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ ഉള്ള തടസങ്ങളാണ് പദ്ധതികള്‍ നടപ്പാക്കാന്‍ തടസമാകുന്നെതന്നും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ 14 മാസമായി സെക്രട്ടറി ഇല്ലാത്തതിന്റെ കുറവ് നന്നായി അനുഭവിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ പറഞ്ഞു. പദ്ധതി നടത്തിപ്പിനായി നല്‍കുന്ന ഫണ്ട് യഥാസമയം കൊടുക്കാതെ ഉദ്യോഗസ്ഥര്‍ തട്ടിക്കളിക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ സെക്രട്ടറി ഇല്ലാത്തത് ആരുടേയും വീഴ്ചയല്ല. എന്നാല്‍ എവിടെയോ വീഴ്ചകളുണ്ടെന്നും അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷീലാ വിജയകുമാര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകള്‍ ചെലവഴിക്കുന്നതില്‍ വളരെയധികം പിന്നിലാണെന്നും മൊറട്ടോറിയം പ്രഖ്യാപിച്ച് ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ നടപ്പാക്കാത്തതിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കേണ്ടതാണെന്നും പണി അറിയാത്ത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട് പണിയറിയാവുന്നവരെ നിയമിക്കണമെന്നും ഷീലാ വിജയകുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന തടസവാദങ്ങളാണ് പദ്ധതികള്‍ യഥാസമയം നടപ്പാക്കാതിരിക്കുന്നതിന് കാരണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആരോപിച്ചു.
തൃശൂര്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ ഉത്സവങ്ങളെയും ആന എഴുന്നള്ളിപ്പിനെയും വെടിക്കെട്ടിനെയും പരിരക്ഷിക്കണമെന്ന ആവശ്യവുമായി തൃശൂരില്‍ ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് നടന്‍ ജയറാമിന്റെ ഐക്യദാര്‍ഢ്യം.
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണെങ്കിലും മനസുകൊണ്ട് താന്‍ തൃശൂരിലെ ഉത്സവ പ്രേമികളുടെ കൂട്ടായ്മ മുന്നോട്ടു വെയ്ക്കുന്ന ആവശ്യങ്ങള്‍ക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കി് ഫെയ്‌സ്ബുക്കിലൂടെയാണ് ജയറാം തന്റെ പിന്തുണ അറിയിച്ചത്.
പേരാമംഗലം പേരാമംഗലത്ത് കാര്‍ യാത്രക്കാരായ ദമ്പതികളെ മര്‍ദ്ദിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പേരാമംഗലം സ്വദേശി പ്ലാക്കല മനോജിനെയാണ് അറസ്റ്റ് ചെയതത് . വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
കുന്നംകുളം കേച്ചേരി എരനെല്ലൂര്‍ പള്ളിയിലെ അമ്പ് തിരുനാള്‍ ആഘോഷത്തിലേക്ക് മാരുതി വാനിടിച്ച് കയറി ഒരാള്‍ മരിച്ച കേസില്‍ െ്രെഡവര്‍ അറസ്റ്റില്‍.
മലപ്പുറം കാവനൂര്‍ സ്വദേശി നീരുട്ടിചാലില്‍ റഹ്മത്തുള്ള ആണ് അറസ്റ്റിലായത്. ഈ മാസം 4ന് രാത്രിയിലായിരുന്നു സംഭവം. കയ്പറമ്പ് ഭാഗത്തുനിന്ന് പള്ളിയിലേക്ക് വരുന്ന അമ്പ് തിരുനാള്‍ ആഘോഷത്തിലേക്ക് വാന്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ എരനെല്ലൂര്‍ അറങ്ങാശ്ശേരി, കുരിയാക്കുവിന്റെ മകന്‍ ഡേവിഡാണ് മരിച്ചത്. എസ്.ഐ.-ടി.പി.ഫര്‍ഷാദ്, അഡീഷണല്‍ എസ്.ഐ-കാസിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ്ങ് കോളേജ് വെള്ളിയാഴ്ച തുറക്കാന്‍ തീരുമാനം.
ജില്ലാ കളക്ടര്‍ ഡോ. എ.കൗശീഗന്റെ നേതൃത്വത്തില്‍ കോളേജ് മാനേജ്‌മെന്റ് പ്രതിനിധികളുമായും വിദ്യാര്‍ത്ഥി പ്രതിനിധികളുമായും തൃശൂരില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ ഹോസ്റ്റല്‍ മുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പട്ടുണ്ടായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. കേസില്‍ പ്രതികളായവരെ കോളേജില്‍ കയറ്റില്ല. വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചുവെന്നാരോപണമുള്ള കായിക അദ്ധ്യാപകന്‍ ഗോവിന്ദന്‍കുട്ടിയേയും കോളേജില്‍ നിന്ന് മാറ്റി നിര്‍ത്തും. കോളേജില്‍ പരാതിസെല്‍ രൂപീകരിക്കാനും പി.ടി.എ പുന:സംഘടിപ്പിക്കാനും തീരുമാനമായി. കോളേജില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാകില്ല. ജിഷ്ണുകേസില്‍ പ്രതി ചേര്‍ക്കപെട്ട കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് പകരം സഹോദരന്‍ കൃഷ്ണകുമാര്‍ കോളേജിലെത്തും. ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിക്കും മുന്‍പ് വിദ്യാര്‍ത്ഥികളെ അറിയിക്കാനും, നഷ്ടപെട്ട ക്ലാസുകള്‍ക്ക് പകരം ശനി, ഞായര്‍ ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനും ചര്‍ച്ചയില്‍ തീരുമാനമായി.
മാള മാള പരനാട്ടുകുന്നില്‍ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് പിഞ്ചു കുഞ്ഞടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഒരാളുടെ നില ഗുരുതരം. ഓട്ടോ െ്രെഡവര്‍ പട്ടേപ്പാടം അടിയേരി പറമ്പില്‍ അബ്ദുള്‍ അസീസ്, യാത്രക്കാരായ പുത്തന്‍ച്ചിറ പട്ടേപ്പാടം അണ്ടിക്കോടന്‍ വീട്ടില്‍ സിമി, രണ്ടുവയസുള്ള പുണ്യ , സിനി, കുമാരി, അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാളയില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന െ്രെകസ്റ്റ് ബസ് ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസീസിനെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുന്നംകുളം പ്രതിഷേധ സമരത്തിനിടെ കൗണ്‍സിലര്‍ കുഴഞ്ഞു വീണു.
കുന്നംകുളത്ത് ആശുപത്രി കവാടത്തിനടുത്ത് ജലം പാഴാകുന്നത് സംബന്ധിച്ച് വിമത വിഭാഗം കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണക്കിടെയാണ് കൗണ്‍സിലര്‍ ഇന്ദിര ശശികുമാര്‍ കുഴഞ്ഞു വീണത്. സമരം നിര്‍ത്തിവെച്ച് ഉടനെ സമീപത്തുള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വെയിലും, ശാരീരിക അവശതയുമാണ് കുഴഞ്ഞു വീഴാന്‍ കാരണമായതെന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
കുന്നംകുളം കുന്നംകുളം-തൃശൂര്‍ റോഡിലെ താലൂക്ക് ആശുപത്രി കവാടത്തിന് മുന്നില്‍ ജലവിതരണ പൈപ്പിന്റെ തകരാര്‍ മൂലം വെള്ളം പാഴാകുന്നത് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വിമത കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി.
താലൂക്ക് ആശുപത്രി കവാടത്തിന് മുന്നില്‍ ജലം പാഴാകി പോകാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. റോഡില്‍ വെള്ളം നിറഞ്ഞൊഴുകി തുടങ്ങിയാല്‍ വാഹനങ്ങളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാകും. വാട്ടര്‍ അതോറിറ്റിയെ വിവരമറിയിച്ചാല്‍ ഉടനെ ജലവിതരണം നിര്‍ത്തിവെച്ച് താല്‍ക്കാലിക പരിഹാരമുണ്ടാക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായും ഇതാണ് പതിവെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നാട്ടുകാരും, രാഷട്രീയ പ്രവര്‍ത്തകരും, കൗണ്‍സിലര്‍മാരും പരാതി പറയുന്നതല്ലാതെ ഒരിക്കലും പ്രശ്‌നത്തിന് പരിഹാരമുണ്ടായിട്ടില്ല. ഒടുവില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജല നഷ്ടം സജീവ ചര്‍ച്ചയായപ്പോള്‍ ഒറ്റ ആഴ്ച കൊണ്ട് പരിഹാരമുണ്ടാക്കുമെന്നായിരുന്ന ജല അതോററ്റി ഉദ്യോഗസ്ഥരുടെ മറുപടി. മാസങ്ങള്‍ മൂന്ന് പിന്നിട്ടിട്ടും ഇതുവരെ ഇത് ആലോചിക്കാന്‍ പോലും ഉത്തരവാദിത്തപെട്ടവര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊതു വിഷയമെന്ന നിലയില്‍ വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തിറങ്ങിയത്. നഗരസഭ പൊതു മരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുമ ഗംഗാധരന്‍, കൗണ്‍സിലര്‍മാരായ കെ.കെ. ആനന്ദന്‍, ഇന്ദിര ശശികുമാര്‍, ജിഷ ജയേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത മൂന്ന് സ്ത്രീകളുടെ 16 പവന്‍ മോഷണം പോയി.
എയ്യാലില്‍ നിന്നു തൃശൂരിലേക്ക് യാത്ര ചെയ്ത സ്ത്രീകളുടെ സ്വര്‍ണമാലകളാണ് തമിഴ് സ്ത്രീകള്‍ കവര്‍ന്നത്. എയ്യാല്‍ സ്വദേശിനികളായ ലീലയുടെ നാല് പവനും, ഇന്ദിരയുടെ 9 പവനും, മറ്റൊരു ബസ് യാത്രക്കാരിയുടെ 3 പവന്റെ മാലയുമാണ് മോഷണം പോയത്. പേരാമംഗലം പോലീസില്‍ പരാതി നല്‍കി.
ചേലക്കര പാമ്പാടി നെഹ്‌റു കോളേജ്, വനഭൂമി അനധികൃതമായി കൈയ്യേറിയ സംഭവത്തില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ ഫ്യൂയോഗ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘം കോളേജ് സന്ദര്‍ശിച്ചു.
കോളേജിന്റെ കൈവശമുള്ള സ്ഥലത്തില്‍ 1 ദശാംശം 4,3 ഏക്കര്‍ വനം ഭൂമിയാണെന്ന് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 4 സെന്റോളം വരുന്ന ടെന്നീസ് കോര്‍ട്ട് ഒഴികെയുള്ള ഭൂമി, വനം വകുപ്പ് പിടിച്ചെടുത്തു. ടെന്നീസ് കോര്‍ട്ട് പൊളിച്ചു നീക്കുന്നതിനായി കോളേജിന് വനം വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചു മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും മറുപടിയൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്ന് കോളേജിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കുന്നംകുളം വിവാഹ വാഗ്ദാനം നല്‍കിപ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ യുവാവ് പിടിയിലായി.
ദേശമംഗലം തലശ്ശേരി സ്വദേശി തലക്കാട്ട് വീട്ടില്‍ രമേശിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി കഴിഞ്ഞ ഡിസംബറില്‍ പല സഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന വീട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
കൊടകര വേനല്‍ ചൂടേറിയതോടെ പറപ്പൂക്കര പഞ്ചായത്തിലെ തൂപ്പന്‍്കാവ് ചിറയും വറ്റിതുടങ്ങി. മുന്‍ വര്‍ങ്ങളില്‍ ഈ സമയത്ത് നിറഞ്ഞുകിടന്നിരുന്ന ചിറ ഒന്നുരണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ വറ്റിവരണ്ടുപോകുമെന്ന് സ്ഥിതിയിലാണ്. ചിറയിലെ വെള്ളം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ നെല്‍ച്ചെടികള്‍ ഉണക്കുഭീഷണിയില്‍.
പറപ്പൂക്കര പഞ്ചായത്തിലെ കൊളത്തൂര്‍, വയലൂര്‍ പാടങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നത് ദേശീയപാത 47ലെ നെല്ലായി പാലത്തിനു തൊട്ടുതാഴെയുള്ള തൂപ്പന്‍കാവ് ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ്. മറ്റത്തൂര്‍ കാവനാട് മലയില്‍ നിന്നുത്ഭവിക്കുന്ന കുഴിക്കാണി തോട് വഴിയാണ് തൂപ്പന്‍കാവ് ചിറയിലേക്ക് വെള്ളമെത്തുന്നത്. വേനല്‍്ക്കാലത്ത് ചാലക്കുടി വലതുകര ഇറിഗേഷന്‍ കനാലില്‍ നിന്ന് തുറന്നുവിടുന്ന വെള്ളം തോടുവഴി ചിറയിലേക്കെത്താറുണ്ട്. ഈ വര്‍ഷം തുലാമഴ പെയ്യാതിരുന്നതിനാല്‍ ജനുവരി തുടക്കത്തിലേ ചിറയിലെ വെള്ളം താഴ്ന്നു. ഇരിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളവും ചിറയിലേക്കെത്തിയില്ല. ജലസേചനത്തിനാവശ്യമായ വെള്ളം പ്രതീക്ഷിച്ച് വയലൂര്‍പാടത്ത് ഇറക്കിയ നെല്‍കൃഷി ഉണങ്ങി തുടങ്ങിയതായി പ്രദേശവാസിയായ കൈപ്പാത്ത് മണി പറഞ്ഞു. ചിറയില്‍ നിന്ന് പാടത്തേക്കുള്ള വെള്ളം തുറന്നുവിടാനുള്ള സ്പൗട്ട്ിന്റെ ലെവലിലേക്ക് ജലനിരപ്പ് ഉയരാത്തതിനാല്‍ കൈത്തോട്ടിലൂടെ വെള്ളം ഒഴുക്കാനാവാത്തതാണ് പ്രശ്‌നം. കുഴിക്കാട് തോട് വഴി ഇറിഗേഷന്‍ കനാലില്‍ നിന്നുള്ള വെള്ളം എത്തിച്ചാലേ ചിറയിലെ ജലവിതാനം ഉയര്‍ത്താന്‍ സാധിക്കൂ. ചാലക്കുടി പുഴയില്‍ നീരൊഴുക്ക് തീരെ കുറഞ്ഞ സാഹചര്യത്തില്‍ ചിറയിലേക്ക് കനാല്‍ വെള്ളം ഒട്ടും പ്രതീക്ഷിക്കാനാവില്ലെന്നതാണ് അവസ്ഥ. ചിറയിലെ ജലവിതാനം താഴ്ന്നതോടെ പരിസരപ്രദേശങ്ങളിലെ കിണറുകളും വറ്റാന്‍ തുടങ്ങിയിട്ടുണ്ട്. കുറുമാലിപ്പുഴയില്‍ നിന്ന് തൂപ്പന്‍കാവ് ചിറയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കിയാലേ വരുംവര്‍ഷങ്ങളില്‍ വേനല്‍്ക്കാലത്തേക്കാവശ്യമായ വെള്ളം ചിറയില്‍ സംഭരിച്ചു നിര്‍ത്താനാവൂ എന്ന് നാട്ടുകാര്‍ പറയുന്നു. ഇറിഗേഷന്‍ കനാല്‍ വഴി വെള്ളം പ്രതീക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ കുറുമാലിപ്പുഴയിലെ പന്തല്ലൂര്‍, നെല്ലായി പ്രദേശങ്ങളില്‍ നിന്ന് വെള്ളം എത്തിച്ച് വേനല്‍ക്കാലത്ത് തൂപ്പന്‍കാവ് ചിറ നിറക്കാന്‍ നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കയ്പമംഗലം മതിയായ ജീവനക്കാരില്ലാതെ പെരിഞ്ഞനം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലായി ഏഴോളം ജീവനക്കാരുടെ കുറവ് നിലവിലുണ്ട്. പെരിഞ്ഞനത്ത് തന്നെ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ കുറവാണുള്ളത്. ചാമക്കാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഡോക്ടറില്ല. കൂളിമുട്ടത്തും കയ്പമംഗലത്തും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. നാഷണല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കല്‍, കടകളുടെ ലൈസന്‍സ് പുതുക്കാനും പുതിയവ ആരംഭിക്കാനുമുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ജീവനക്കാരില്ലാത്തത് മൂലം മുടങ്ങിക്കിടക്കുകയാണ്. ആരോഗ്യവകുപ്പിന് കീഴില്‍ യഥാസമയം നടക്കേണ്ട മെഡിക്കല്‍ ക്യാമ്പുകള്‍ പോലും നടക്കാത്ത അവസ്ഥയാണ്. ജീവനക്കാരുടെ കുറവ് അടക്കമുള്ള വിവരങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പ്രതിമാസം റിപ്പോര്‍ട്ടായി നല്‍കുന്നുണ്ടെങ്കിലും നടപടി ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.
വടക്കാഞ്ചേരി ശക്തമായ കാറ്റിനെ തുടര്‍ന്ന് വടക്കാഞ്ചേരി ഏങ്കക്കാടില്‍ വീടിന് മുകളിലേക്ക് തെങ്ങ് വീണു.
ആളപായമില്ല. എങ്കക്കാട് പവര്‍ ഹൗസിന് സമീപം പുതിയമഠത്തില്‍ അനിലിന്റെ വീടിന്റെ മുകളിലേക്കാണ് തെങ്ങ് കടമുറിഞ്ഞ് വീണത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് മാമാങ്കത്തിനോടനുബന്ധിച്ച് തെക്കുംകര വിഭാഗം നടത്തുന്ന മാമാങ്ക നിലാവ് -വിളംബര ഘോഷയാത്രയും സാംസ്‌കാരിക സമ്മേളനവും ഈ മാസം 16ന് വൈകീട്ട് 6ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മന്ത്രി എ.സി.മൊയ്തീന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ.ബിജു എം.പി മുഖ്യാതിഥിയാകും. അനില്‍ അക്കര എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മാമാങ്കത്തിനോടനുബന്ധിച്ചുള്ള പറപുറപ്പാട് 17ന് ആരംഭിക്കും. ഇതിന് മുന്നോടിയായി ഫാന്‍സി സാമ്പിള്‍ വെടിക്കെട്ട് നടക്കും. സാമ്പിളിന് മുമ്പ് ഡിജിറ്റല്‍ വെടിക്കെട്ട് ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ വേലാഘോഷ കമ്മിറ്റി പ്രസിഡന്റ് രഘു പാലിശേരി, സെക്രട്ടറി ശങ്കരനാരായണന്‍, കെ.എസ്.കൃപകുമാര്‍, കെ.എന്‍.രാജന്‍, പി.കെ.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട നിരപരാധികളായവര്‍ ജയിലിനുള്ളിലും കുറ്റവാളികള്‍ പുറത്ത് വിലസുകയുമാണെന്ന് പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
തടവുകാരുടെ ക്ഷേമം പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ്ബ് ജയിലിലെ ജയില്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖല ഡി.ഐ.ജി -ശിവദാസ് കെ.തൈപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എ.എസ്.പി -കിരണ്‍ നാരായണന്‍, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണികൃഷ്ണന്‍, ജീസസ് ഫ്രട്ടേണിറ്റി ഡയറക്ടര്‍ ഫാ.ജോയ് തറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. സിനിമാതാരം ബാബു ജോസ് സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌പെഷല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് എ.ആര്‍.മധുകുമാര്‍ , അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പി.എസ്.അജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ചേര്‍പ്പ് തൃശൂര്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലുള്ള പെരിഞ്ചേരി, എട്ടുമുന, പണംകുളം എന്നീ മേഖലകളിലെ കര്‍ഷകര്‍ക്ക് വളം, വിത്ത് വിതരണം ചെയ്തു.
എട്ടുമുന സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങ് ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.വിനോദ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.എ.ഔസേപ്പ് അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഷണ്മുഖന്‍, ടി.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. ഷിന്‍സി, പി.വി.അശോകന്‍, കെ.ആര്‍.സിദ്ധാര്‍ത്ഥന്‍ , അനിത അനിലന്‍ എന്നിവര്‍ പങ്കെടുത്തു.
ചേര്‍പ്പ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു എല്‍.ഡി.എഫ് ഈ മാസം 18ന് നടത്തുന്ന രാജ് ഭവന്‍ മാര്‍ച്ചിനു മുന്നോടിയായുള്ള നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ വാഹന പ്രചാരണ ജാഥയ്ക്ക് തായംകുളങ്ങരയില്‍ സ്വീകരണം നല്കി.
സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ കാപ്റ്റന്‍ കെ.എം ജയദേവന്‍, വൈസ് കാപ്റ്റന്‍ പി.ആര്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ റേഷന്‍ സംവിധാനം അട്ടിമറിച്ച കേന്ദ്ര നിയമം തിരുത്തുക, വെട്ടിക്കുറച്ച റേഷന്‍ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാജ് ഭവന്‍ മാര്‍ച്ച് നടത്തുന്നത്.
ചേര്‍പ്പ് തൈക്കാട്ടുശേരി ശ്രീ ചാത്തംകുളങ്ങര ശാസ്താ ഭഗവതി ക്ഷേത്രത്തിലെ കുംഭ ചൊവ്വ വേല മഹോല്‍സവംആഘോഷിച്ചു.
വേല മഹോത്സവത്തിന് മുന്നോടിയായി തേമാലി പാടം വിഭാഗത്തിന്റെയും ഗുരുദേവ സമാജത്തിന്റേയും ആന ചമയപ്രദര്‍ശനം നടന്നു. 4 ദേശക്കാരുടെ പങ്കാളിത്തത്തോടെ നടന്നകൂട്ടിയെഴുന്നെള്ളിപ്പില്‍ 15 ഗജവീരന്‍മാര്‍ അണിനിരന്നു. ചെറുശേരി കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളം ഉണ്ടായി. തിറ, ദേവന്യത്തം, കാളകളി എന്നിവ വേലയ്ക്ക് മാറ്റേകി.
വടക്കാഞ്ചേരി തൃശൂര്‍ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ - സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ പ്രചാരണ ജാഥയ്ക്ക് വടക്കാഞ്ചേരിയില്‍ സ്വീകരണം നല്‍കി.
സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി കെ.എം.മൊയ്തു അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.എന്‍.സുരേന്ദ്രന്‍, വടക്കാഞ്ചേരി ലോക്കല്‍ സെക്രട്ടറി ടി.ആര്‍.രജിത്ത്, വി.വി.ജോബി എന്നിവര്‍ സംസാരിച്ചു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുക, വഴിയോര കച്ചവട നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്.
ചാവക്കാട് കുന്നംകുളം സബ്ബ് ഡിവിഷന്‍ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് സെമിനാര്‍ നടന്നു.
ചാവക്കാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഡിവൈഎസ്പി-പി .വിശ്വംഭരന്‍ അധ്യക്ഷനായി. തൃശൂര്‍ പോലീസ് അക്കാദമി ഡെപ്യൂട്ടി സൂപ്രണ്ട് പി.എ.വര്‍ഗ്ഗീസ് ക്ലാസെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് നടന്ന സെമിനാറില്‍ മേഖലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ചാവക്കാട് എസ്.ഐ- എം.കെ.രമേഷ്, നഗരസ വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, എ.സി.ആനന്ദന്‍, കെ.കെ.കാര്‍ത്ത്യായനി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ തൃശൂര്‍ അത്താണി കെല്‍ട്രോണിനു സമീപം ബ്ലൂജേ ഐറീസ് പാര്‍ക്ക് ടൗണ്‍ഷിപ്പില്‍ ആധുനിക താമസ സൗകര്യങ്ങളോടു കൂടിയ ഫ്‌ളാറ്റുകളും വില്ലകളും അനായാസ നിരക്കില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.
അത്താണി കെല്‍ട്രോണിനുസമീപം ജെ.എം.ജെ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു പുറകുവശം നാല് ഏക്കറില്‍ ഒരുക്കിയിരിക്കുന്ന ബ്ലൂജെ ഐറീസ് പാര്‍ക്ക് ടൗണ്‍ ഷിപ്പില്‍ 7 ദശാംശം 3,2 ലക്ഷം രൂപ മുതല്‍ സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റുകളും 14 ദശാംശം 6,4 ലക്ഷം രൂപ മുതല്‍ വണ്‍ബഡ് റൂം ഫ്‌ളാറ്റുകളും സ്വന്തമാക്കാം. 35 ലക്ഷം രൂപ മുതല്‍ മനോഹരങ്ങളായ വില്ലകളും ലഭ്യമാണ്. ഡല്‍ഹി അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പി.ജി.എന്‍ഡ്രന്‍സ് ആസ്പിരന്‍സിനു വേണ്ടി വില്ലകളും ഫ്‌ളാറ്റുകളും വാടകക്കെടുത്തിട്ടുള്ളതിനാല്‍ ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിന് നാലായിരം രൂപയും വണ്‍ ബഡ്‌റൂം ഫ്‌ളാറ്റിലും എണ്ണായിരം രൂപ വരെയും വാടക ലഭിക്കാനും അവസരമുണ്ട്. ബ്ലൂജേ ഐറീസ് ക്ലബില്‍ എല്ലാവിധ അത്യാധുനിക ടൗണ്‍ഷിപ്പ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. റീഡിങ്ങ് റൂം, കോഫി ഷോപ്പ്, ജിം, സോനബാത്ത്, ജാക്വസി, ടേബിള്‍ ടെന്നീസ് സ്‌കേര്‍ട്ട് എന്നിവയോടു കൂടിയ ക്ലബ് ഹൗസ്, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഷട്ടില്‍ കോര്‍ട്ട്, ആംഫിതിയ്യറ്റര്‍, ഗാര്‍ഡന്‍ എന്നിവയും മാലിന്യ സംസ്‌കരണ പ്ലാന്റ്, ടാര്‍ ചെയ്ത റോഡ്, വഴിവിളക്ക്, 24 മണിക്കൂര്‍ സെക്യൂരിറ്റി,വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ബ്ലൂജേ ഐറിസ് പാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ബന്ധപ്പെടുക-96 05 38 75 13, 86 06 60 36 00.
അയ്യന്തോള്‍ അയ്യന്തോള്‍ പി.എച്ച്.എസ്. ബര്‍ഗര്‍ വേള്‍ഡ് ബേക്കറി ആന്റ് റെസ്റ്റോറന്റില്‍ ചൈനീസ് വിഭവങ്ങളുടേയും നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളുടേയും രുചി വൈവിധ്യങ്ങളുമായി ചൈനീസ് ആന്റ് നോര്‍ത്ത് ഇന്ത്യന്‍ ക്വിസീന്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അയ്യന്തോള്‍ കളക്‌ട്രേറ്റീന് സമീപം സിവില്‍ ലൈന്‍ സെന്റര്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.എസ്. ബര്‍ഗര്‍ വേള്‍ഡിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബാസ് അലി ഷിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എ.പ്രസാദ്, അഡ്വ.എം.പി.ശ്രീനിവാസന്‍, ശക്തന്‍ നഗര്‍ എം.ഐ.സി. പള്ളി ഇമാം ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സിദ്ദിഖ് ഫൈസി, പി.എച്ച്.എസ്. ബര്‍ഗര്‍ വേള്‍ഡ് സാരഥികളായ പി.ഹമീദ്, ഷൈബു ഹമീദ്, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ജീവനക്കാര്‍, സഹകാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. എല്ലാത്തരം ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും പി.എച്ച്.എസ്. ബര്‍ഗര്‍ വേള്‍ഡില്‍ ലഭ്യമാണ്. നിബന്ധനകള്‍ക്ക് വിധേയമായി ഡോര്‍ ഡെലിവറിയും ചൈനീസ് ആന്റ് നോര്‍ത്ത് ഇന്ത്യന്‍ ക്വിസീന്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 - 23 63 938, 85 93 99 44 55 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ചാലക്കുടി പൂലാനി കുറുപ്പം സ്വദേശി കീഴാറ വീട്ടില്‍ സുബ്രഹ്മണ്യന്റെ ഓര്‍മ്മയിലുള്ളത് താന്‍ ഇടപഴകിയ 800-ഓളം പേരുടെ ഫോണ്‍ നമ്പറുകള്‍. തങ്ങളുടെ ഫോണ്‍ നമ്പറുകള്‍ ഓര്‍മ്മയിലില്ലാത്ത പലരും ഇതറിയുന്നതിന് ഇപ്പോള്‍ വിളിക്കുന്നത് സുബ്രഹ്മണ്യന്റെ 93 49 01 29 64 എന്ന നമ്പറിലേക്കാണ്.
കെട്ടിട നിര്‍മ്മാണ മേഖലയിലാണ് സുബ്രഹ്മണ്യന്‍ പ്രവര്‍ത്തിക്കുന്നത്. താന്‍ ഇതുവരെ ഇടപഴകിയ എണ്ണൂറോളം പേരുടെ ഫോണ്‍ നമ്പറുകള്‍ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്ന സുബ്രഹ്മണ്യന്റെ ബുദ്ധി വൈഭവം ഫോണ്‍ നമ്പറുകള്‍ മനഃപാഠമാക്കലില്‍ മാത്രം ഒതുങ്ങുന്നതല്ല. ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കപ്പുനേടിയ രാജ്യങ്ങളുടെ പട്ടികയും മത്സരങ്ങള്‍ നടന്ന സ്ഥലങ്ങളും വിജയം കൈവരിച്ച ടീമുകളും ഏതൊക്കെയെന്ന് ഒറ്റ ശ്വാസത്തില്‍ ഈ 53-കാരനായ സുബ്രഹ്മണ്യന്‍ പറഞ്ഞു തീര്‍ക്കും ചിപ്പു എന്ന ഓമപ്പേരുമുള്ള സുബ്രഹ്മണ്യന്‍. മേലൂര്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നു സ്ഥിരമായി തന്നെ വിളിക്കുന്നുണ്ടെന്നും അവര്‍ക്കറിയേണ്ട ഫോണ്‍ നമ്പറുകള്‍ അപ്പോള്‍ത്തന്നെ പറഞ്ഞു കൊടുക്കുമെന്നും സുബ്രഹ്മണ്യന്‍ സന്തോഷത്തോടെ പറയുന്നു. ചിറ്റുവട്ടത്തെ നിരവധിയാളുകള്‍ ഇതിനകം നടത്തിയ പരീക്ഷണങ്ങളെയെല്ലാം സുബ്രഹ്മണ്യന്‍ പുഷ്പം പോലെയാണ് മറികടന്നത്. എസ്.എസ്.എന്‍.ഡി.പി ശാഖയുടെ പ്രസിഡന്റ് പി.ജി. ഷാജിയാണ് മൊബൈല്‍ ഫോണില്‍ നമ്പറുകള്‍ കുറിച്ചിടാത്ത ചിപ്പുവിന്റെ സിദ്ധിയെ മറ്റുള്ളവരുടെ മുന്നിലെത്തിച്ചത്. ഒന്നുരണ്ടു പൊതുയോഗങ്ങളില്‍ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസവും കാമറക്ക് മുന്നിലിരുന്നു ഷാജി ചോദിച്ച ആളുകളുടെ നമ്പരെല്ലാം ചിപ്പു തെറ്റുമൊന്നുമില്ലാതെ ഉരുവിട്ടു. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രവും മണിമണിയായി പറഞ്ഞു. കണക്ക് പഠിക്കാന്‍ മിടുക്കനായിരുന്ന സുബ്രഹ്മണ്യന് പഠനം പക്ഷെ, ഏഴാം ക്ലാസ്സില്‍ അവസാനിപ്പിക്കേണ്ടിവന്നു. പഠിക്കാന്‍ സ്ഥിതിയുണ്ടായിരുന്നെങ്കില്‍ സുബ്രഹ്മണ്യന്റെ ഇന്നത്തെ നില ഇതാകുമായിരുന്നില്ലെന്ന് പരിചയക്കാരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. 17 വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ആരുടേയും പേരുകള്‍ അടിച്ചിടാതെ കോള്‍ നമ്പറുകള്‍ നോക്കി ആരുടേതാണെന്ന് പറയുന്ന സുബ്രഹ്മണ്യന്‍ പൂലാനിയിലെ നാട്ടുകാരുടെ ഫോണ്‍ ബുക്കാണിപ്പോള്‍.
തൃശൂര്‍ സാമ്പത്തിക രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജെ.എം.ജെ ഗ്രൂപ്പിന്റെ എന്‍.ബി.എഫ്.സി. സ്ഥാപനമായ ജെ.എം.ജെ. ഫിനാന്‍സിന്റെ പുതിയ ശാഖ ചാലിശേരിയിലെ എ.എസ്.എം കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിച്ചു.
പ്രൗഡ ഗംഭീരമാര്‍ന്ന ചടങ്ങില്‍ ജെ.എം.ജെ. ഗ്രൂപ്പ് ഡയറക്ടര്‍ പി.കെ.ചാക്കോച്ചന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഓഫീസിന്റെ വെഞ്ചിരിപ്പ് ഫാ.ജോക്‌സണ്‍ ചാലക്കല്‍ നിര്‍വഹിച്ചു. ബിസിനസ് ലോണ്‍, പ്രോപ്പര്‍ട്ടി ലോണ്‍, മണി ട്രാന്‍സ്ഫര്‍ സൗകര്യം, ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ്, പാന്‍കാര്‍ഡ് സര്‍വീസ്, ഇന്‍ഷൂറന്‍സ് സര്‍വീസ് എന്നീ സേവനങ്ങളാണ് ജെ.എം.ജെ. ഫിനാന്‍സ് എന്ന എന്‍.ബി.എഫ്.സി സ്ഥാപനം ഉപഭോക്താക്കള്‍ക്കായി നല്‍കി വരുന്നത്. കൂടാതെ ദിവസ തവണ വ്യവസ്ഥയില്‍ ബിസിനസ് ലോണുകള്‍ 12 ശതമാനം പലിശ നിരക്കിലും ജെ.എം.ജെ. ഫിനാന്‍സ് ജനങ്ങള്‍ക്കായി ലഭ്യമാക്കുന്നു. വിദേശത്ത് ഡീസല്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെ.എം.ജെ. ഗ്രൂപ്പ് എദഇ, തൃശൂരിലെ ജെ.എം.ജെ നിധി ലിമിറ്റഡ്, ജെ.എം.ജെ പ്ലസ് കുറീസ് ലിമിറ്റഡ്, ജെ.എം.ജെ ഫിന്‍സര്‍വ്, ജെ.എം.ജെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നീ സ്ഥാപനങ്ങളും ജെ.എം.ജെ. ഗ്രൂപ്പിന് സ്വന്തമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-70 34 02 01 44.
കയ്പമംഗലം മതിലകം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ െ്രെഡവര്‍മാര്‍ക്കായി ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.അബീദലി ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍ സി.ഐ -പി.സി.ബിജു കുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെ ക്ടര്‍ വി.ശശി ക്ലാസ് നയിച്ചു. മതിലകം എസ്.ഐ- കെ.എസ്.സുശാന്ത്, അഡീഷ്ണല്‍ എസ്.ഐ-വി.പി.സേവ്യര്‍, പോലീസ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് രാജു എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം കുന്നംകുളം ബസ് സ്റ്റാന്റിലും പരിസരത്തും പുകവലി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.
പൊതു സ്ഥലങ്ങളില്‍ പുകവലി നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ബസ് സ്റ്റാന്റ് പരിസരത്ത് പുക വലിക്കുന്നവരുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണ സംഘം തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുകവലി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പുകവലിയുടെ ദോഷ വശങ്ങള്‍ അവബോധമുണ്ടാക്കുന്നതിനായി ലഘു ലേഖകള്‍ വിതരണം ചെയ്തു. സംഘം ഭാരവാഹികളായ എം എ.കമറുദ്ദീന്‍, സി.ഗിരീഷ്‌കുമാര്‍, ബാബു ജേക്കബ്, സുനീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അന്തിക്കാട് ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകളില്‍ എം.പി.ഫണ്ട് ഉപയോഗിച്ച് നവീകരിച്ച രണ്ട് പൊതുകിണറുകളുടെയും ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും സമര്‍പ്പണം നടന്നു.
സി.എന്‍.ജയദേവന്‍ എം.പി. സമര്‍പ്പണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് വി.ആര്‍.ബിജു, ബ്ലോക്ക് പഞ്ചായത്തംഗം തുടങ്ങിയവര്‍ സംസാരിച്ചു. എം.പി.ഫണ്ടില്‍ നിന്നു ലഭിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്.
കോലഴി കോലഴി സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിടിച്ച് വൃദ്ധമരിച്ചു.
നാരങ്ങവളപ്പില്‍ 80 വയസുള്ള തങ്കം ആണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റ തങ്കത്തെ തൃശൂരിലെ അശ്വനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കയ്പമംഗലം ചെന്ത്രാപ്പിന്നിയില്‍ തമിഴ്‌നാട് സ്വദേശിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
ചെന്ത്രാപ്പിന്നി നേതാജി കോളനിയില്‍ താമസിക്കുന്ന പള്ളിപ്പറമ്പില്‍ 70 വയസുള്ള സുബ്രഹ്മണ്യനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ചെന്ത്രാപ്പിന്നിയിലെ ജ്വല്ലറിയുടെ വരാന്തയില്‍ തലയ്ക്ക് പുറകില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഇയാളെ നാട്ടുകാര്‍ കണ്ടത്. 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് ചെന്ത്രാപ്പിന്നിയില്‍ എത്തിയതാണ് സുബ്രഹ്മണ്യന്‍. പിന്നീട് ഇവിടെയുള്ള സ്ത്രീയെ വിവാഹം ചെയ്ത് താമസിക്കുകയായിരുന്നു. കുറച്ച് നാളുകളായി ഇയാള്‍ വീട്ടുകാരുമായി പിണങ്ങി പീടിക വരാന്തയിലാണ് കഴിഞ്ഞിരുന്നത്. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. തൃശൂരില്‍ നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിരുന്നു.
മാള മാള അഷ്ടമിച്ചിറയില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
കാര്‍ യാത്രക്കാരായ അമ്പഴക്കാട് സ്വദേശി ശിവാനന്ദന്‍, ഭാര്യ രാധ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസില്‍ ഇടിക്കുന്നതിനു മുന്‍പ് കാര്‍ ബൈക്കിലും ഓട്ടോറിക്ഷയിലും തട്ടിയിരുന്നു. തുടര്‍ന്നാണ് നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്തിക്കാട് പറമ്പ് വൃത്തിയാക്കി തീയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു.
പെരിങ്ങോട്ടുകര മേച്ചേരി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പറമ്പ് ഇതര സംസ്ഥാന തൊഴിലാളികള്‍ വൃത്തിയാക്കി കത്തിക്കുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കാറ്റില്‍ സമീപത്തെ പാടത്തെ പുല്ലിലേയ്ക്കും തീ പടര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തൃശ്ശൂരില്‍ നിന്നു ഫയര്‍ഫോഴ്‌സും എത്തിയിരുന്നു.
അന്തിക്കാട് അന്തിക്കാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ െ്രെഡവര്‍മാര്‍ക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍, അന്തിക്കാട് എസ്.ഐ-വിന്‍സെന്റ് ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍-സ്വകാര്യ ബസ്സ്, ഓട്ടോ ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു. സ്ത്രീശക്തി കേന്ദ്രം കോഡിനേറ്റര്‍ കെ.കെ.സോജ, ജോസ് ബാബു, സി.പി.ഒ.-സെയ്ഫുദീന്‍ തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു.
ചേലക്കര ചേലക്കര അന്തിമഹാകാളന്‍കാവ് വേലയോടനുബന്ധിച്ചുള്ള പന്തല്‍ നിര്‍മ്മാണത്തിന്റെ സ്ഥാനക്കാല്‍നാട്ടലും കളമെഴുത്തു പാട്ടിന്റെ തിരുമുറ്റം കിളക്കല്‍ ചടങ്ങും നടന്നു.
ക്ഷേത്രത്തിനു സമീപമുള്ള കാടുകശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അമ്പക്കാട്ട് ഇല്ലത്ത് മുരളീധരന്‍ ഇളയത് മുഖ്യ കാര്‍മ്മികനായി. കോമരം പ്രകാശ് നമ്പിയത്ത്, വെളുത്തേടത്ത് അച്യുതന്‍ നായര്‍, ദേവസ്വം ഭാരവാഹികള്‍, 5 ദേശക്കാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അന്തിക്കാട് ടിപ്പര്‍ ലോറിയുടെ ഡീസല്‍ പമ്പ് കേടായത് ഒന്നര മണിക്കൂറുകളോളം ഗതാഗത തടസമുണ്ടാക്കി.
കണ്ടശ്ശാങ്കടവില്‍ രാവിലെ പത്തോടെയാണ് സംഭവം. തൃശൂര്‍ ഭാഗത്ത് നിന്ന് മണല്‍ കയറ്റി വന്നിരുന്ന ടിപ്പര്‍ ലോറിയാണ് മാമ്പുള്ളി റോഡിന് സമീപം ഡീസല്‍ പമ്പ് കേടായതിനെ തുടര്‍ന്ന് ബ്രേക്ക് ഡൗണായത്. വീതി കുറഞ്ഞ റോഡായതിനാല്‍ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ ഏറെ ബുദ്ധിമുട്ടി. സംഭവം അറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. ഇതിനിടെ നാട്ടുകാര്‍ ഇടപ്പെട്ട് വാഹനം സമീപത്തെ പള്ളി കോമ്പൗണ്ടിലേയ്ക്ക് മാറ്റിയതോടെയാണ് ഗതാഗത കുരുക്ക് ഒഴിവായത്.
കൊടകര നെല്ലായി വയലൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ അറിയിച്ചു.
രാത്രി 8 ന് ക്ഷേത്രം തന്ത്രി അണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി അരങ്ങേറും. ഏകാദശി വിളക്ക് ആഘോഷിക്കുന്ന ഈമാസം 22ന് ഉച്ചകഴിഞ്ഞ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കാനെത്തുന്ന ഏഴു ഗജവീരന്മാരെ നെല്ലായി സെന്ററില്‍ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ സ്വീകരിക്കും. വൈകീട്ട് ട്രിപ്പിള്‍ തായമ്പകയും രാത്രിയില്‍ മേജര്‍സെറ്റ് പഞ്ചവാദ്യവും ഉണ്ടാകും. ശിവരാത്രി നാളില്‍ പഞ്ചാരിമേളം നടക്കും. 26ന് നെല്ലായി മഹാമുനിമംഗലം ക്ഷേത്രക്കടവില്‍ ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം ട്രസ്റ്റി കൈമുക്ക് ജാതവേദന്‍ നമ്പൂതിരി, സി.പി.ദിനേശന്‍, എന്‍.ബാബു, ആര്‍.ഉണ്ണികൃഷ്ണന്‍, എന്‍.വിനീത് എന്നിവര്‍ പങ്കെടുത്തു.
എരുമപ്പെട്ടി പാതി തളര്‍ന്ന ശരീരവുമായി ആശുപത്രിയില്‍ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.
എരുമപ്പെട്ടി കരിയന്നൂര്‍ കരാമല്‍ ഹൈദ്രോസ്‌കുട്ടിയാണ് കോയമ്പത്തൂര്‍ ഗംഗ ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത് . മരത്തില്‍ നിന്നു വീണ് അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട ഈ യുവാവിന് തുടര്‍ ചികിത്സയ്ക്ക് നാല് ലക്ഷം രൂപയോളം വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഹൈദ്രോസ്‌കുട്ടിയാണ്. ചികിത്സയ്ക്ക് തുക കണ്ടെത്താന്‍ കഴിയാത്ത ഈ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ ധനസഹായ കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. കരിയന്നൂര്‍ ചികിത്സ ധനസഹായ നിധി, കേരള ഗ്രാമീണ്‍ ബാങ്ക്, എരുമപ്പെട്ടി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ - 40 37 51 00 24 618 എന്ന വിലാസത്തിലേക്കാണ് സാമ്പത്തിക സഹായങ്ങള്‍ അയക്കേണ്ടത്.
അന്തിക്കാട് ജനകീയാസൂത്രണ പദ്ധതി പ്രകാരം അന്തിക്കാട് ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യമായി വാഴ കന്നുകള്‍ വിതരണം ചെയ്തു.
അന്തിക്കാട് കൃഷിഭവനില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി രാമന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എ.ടി.ഗ്രേയ്‌സി അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.ആര്‍.നരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ സുമൈറ ബഷീര്‍, സരിത സുരേഷ്, മധു വാലപറമ്പില്‍, കൃഷി അസിസ്റ്റന്റ് ഷംനാസ് ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
വടക്കാഞ്ചേരി കിള്ളിമംഗലം ആര്‍ട്‌സ് കോളേജില്‍ റാഗിങ്ങിനിടെ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റതായി പരാതി.
രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി കിള്ളിമംഗലം കുളത്തിങ്കല്‍ പീടികയില്‍ മൊഹിദ്ദീനാണ് മര്‍ദ്ദനമേറ്റത്. കെ.എസ്.യു. യൂണീറ്റ് പ്രസിഡന്റായ ഇയാളെ റാഗിങ്ങിന്റെ ഭാഗമായി എട്ടോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പറയുന്നു. മൊഹിദ്ദീന്‍ ഓട്ടുപാറ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
എരുമപ്പെട്ടി എരുമപ്പെട്ടിയില്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇഴഞ്ഞെത്തിയ മലമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി.
എരുമപ്പെട്ടി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് മലമ്പാമ്പ് വീടുകളുടെ സമീപത്തേക്ക് ഇഴഞ്ഞെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. ഏകദേശം എട്ടടിയോളം നീളമുള്ള മലമ്പാമ്പിനെ പിന്നീട് എരുമപ്പെട്ടി വനപാലകര്‍ക്ക് കൈമാറി.
ചേലക്കര പാമ്പാടി നെഹ്‌റു കോളേജിലേക്ക് എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് അധ്യക്ഷനായിരുന്നു. എസ്.എഫ്.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി ജയദേവന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശിവരാമന്‍, ഡി.വൈ.എഫ്. ഐ. ബ്ലോക്ക് സെക്രട്ടറി ഷിബു, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം നിതിന്‍ കേച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചേലക്കര പാമ്പാടി നെഹ്‌റു കോളേജില്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രാഷ്ട്രീയ-സാമൂഹിക കലാരംഗത്തുള്ളവര്‍ എത്തി.
സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാന്‍, നാടക ഗവേഷകന്‍ എം. പ്രദീപ്, ജനകീയ പ്രതിരോധ സമിതി അംഗം സി. കെ. ശിവദാസന്‍ തുടങ്ങിയവരാണ് സമരപന്തലിലെത്തിയത്.
തൃശൂര്‍ പാറമേക്കാവ് ദേവസ്വം മുന്‍ പ്രസിഡന്റായിരുന്ന കിഴക്കിവീട്ടില്‍ ബാലകൃഷ്ണ മേനോന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണം തൃശൂരില്‍ നടന്നു.
പാറമേക്കാവ് ക്ഷേത്ര നടപ്പുരയില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ഭക്തി പ്രഭാഷകയും അധ്യാപികയുമായ പുറനാട്ടുകര ചങ്ങരങ്ങത്ത് പ്രൊഫ.ഡോ.സി.ശാന്തയാണ് പുരസ്‌കാര ജേതാവ്. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ് മേനോന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് വി.എം.ശശി, അസിസ്റ്റന്റ് സെക്രട്ടറി കെ.മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ 2017ലെ പൂരം സോവനീര്‍ പ്രകാശനവും നടന്നു.
തൃശൂര്‍ തൃശൂര്‍ ഈസ്റ്റ് , വെസ്റ്റ്, നെടുപുഴ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി തൃശൂരില്‍ യോഗം ചേര്‍ന്നു.
തൃശൂര്‍ പോലീസ് ക്ലബ് ഹാളില്‍ നടന്ന യോഗത്തില്‍ എ.സി.പി - പി.വാഹിദ് അധ്യക്ഷത വഹിച്ചു. ഈസ്റ്റ് സി.ഐ.- കെ.സി.സേതു, വെസ്റ്റ് സി.ഐ.-വി.കെ.രാജു, വെസ്റ്റ് എസ്.ഐ- പി.വി.സിന്ധു ഈസ്റ്റ് എസ്.ഐ.- പി.പി.ജോയ്, നെടുപുഴ എസ്.ഐ.- സുരേഷ്‌കുമാര്‍, അഡീഷണല്‍ എസ്.ഐ.-സി.ആര്‍.ദിനേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങള്‍ എന്നിവരടക്കം ഇരുനൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജനങ്ങളുമായി സഹകരിച്ച് കുറ്റകൃത്യങ്ങള്‍ തടയല്‍, വേസ്റ്റ് മാനേജ്‌മെന്റ്, ലഹരി ഉപയോഗം തടയല്‍ തുടങ്ങി നിരവധി പദ്ധതികളാണ് പോലീസ് നടപ്പാക്കുന്നത്. ഈ മാസം 19ന് ടൗണ്‍ഹാളില്‍ ജില്ലാതലത്തില്‍ ജനമൈത്രി പോലീസ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.
തൃശൂര്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്യൂസ് താഴത്ത്.
ഈ മാസം 23, 24 തിയ്യതികളില്‍ തൃശൂരില്‍ നടക്കുന്ന കാത്തിലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. വിദ്യഭ്യാസ രംഗത്ത് സൗഹാര്‍ദ്ദപൂര്‍ണ്ണമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപെട്ടു. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു.
തൃശൂര്‍ ഒളരിയില്‍ സ്വകാര്യബസിന്റെ അടിയിലേക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറി.
ബൈക്കിലുണ്ടായിരുന്ന മൂന്നംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞാണിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് പോവുകായിരുന്ന അഞ്ച് വയസുകാരിയായ കുട്ടിയും ദമ്പതികളും സഞ്ചരിച്ചിരുന്ന ബൈക്കാണ് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ച് കയറിയത്.
കുന്നംകുളം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നാല് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി.
പ്രധാനമായും ആധുനിക സജ്ജീകരണങ്ങളോടെയുള്ള പേ വാര്‍ഡുകള്‍, പുതിയ ഒ.പി ബ്ലോക്ക്, പെയിന്‍ ആന്റ് പാലിയേറ്റീവ് കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുക. തൃശൂര്‍ റോഡില്‍ നിന്ന് ആശുപത്രിയിലേക്കുള്ള പ്രധാന കവാടത്തിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന പേ വാര്‍ഡ് നില്‍ക്കുന്ന സ്ഥലം മുതല്‍ കഞ്ഞി പുര വരേയുള്ള ഭാഗത്തായി മൂന്ന് കോടി രൂപ ചിലവില്‍ പേ വാര്‍ഡ് നിര്‍മ്മിക്കും. പരിസര ജില്ലകളില്‍ നിന്നു പോലും ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ആശുപത്രിയില്‍ ഒ.പി സേവനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ ഒരു ഒ.പി ബ്ലോക്ക് കൂടി സ്ഥാപിക്കുന്നത്. നിലവില്‍ ഡയാലിസീസ് കെട്ടിടത്തിന്റെ മുകളിലായാണ് കെട്ടിടം പണിയുക. 50 ലക്ഷം രൂപയുടേതാണ് പദ്ധതി. പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണീറ്റിന് 50 ലക്ഷം രൂപ ചിലവില്‍ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സ് നിലനില്‍ക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിയുന്നതിനും തീരുമാനമായിട്ടുണ്ട്. ആശുപത്രിയില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളും. കെട്ടിടങ്ങളും പരമാവധി പ്രയോജനപെടുത്തുന്ന രീതിയിലാണ് പുതിയ പദ്ധതികള്‍. മുന്‍ എം എല്‍ എ- ബാബു എം.പാലിശ്ശേരിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഫണ്ടിന് ഇപ്പോഴാണ് പ്രവര്‍ത്തനാനുമതി ലഭിച്ചത്.
പുതുക്കാട് നെന്‍മണിക്കര പഞ്ചായത്തിലെ ശുദ്ധജല പദ്ധതികളുടെ പ്രവര്‍ത്തനത്തിനായി മണലി പുഴയിലെ പുലക്കാട്ടുക്കര റെഗുലേറ്ററില്‍ നിന്നു വെള്ളം തുറന്നു വിട്ടു.
റെഗുലേറ്ററിന്റെ ഒരു ഷട്ടര്‍ ആറ് ഇഞ്ചാണ് തുറന്നു വിട്ടിരിക്കുന്നത്. എറവക്കാട് ഓടന്‍ചിറ ഷട്ടറില്‍ വെള്ളം സംഭരിച്ചു തുടങ്ങിയാല്‍ നെന്‍മണിക്കര പഞ്ചായത്തിലെ ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതികളും പ്രവര്‍ത്തിച്ചു തുടങ്ങും. കഴിഞ്ഞ ദിവസം പുലക്കാട്ടുകര റെഗുലേറ്ററില്‍ വെള്ളം സംഭരിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പുതുക്കാട് പോലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. രണ്ട് റെഗുലേറ്ററിലും വെള്ളം സംഭരിക്കുന്നതുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ ഓടന്‍ചിറ ഷട്ടര്‍ സന്ദര്‍ശിച്ചു. എറവക്കാട് ഓടന്‍ചിറ ഷട്ടറില്‍ വെള്ളം സംഭരിച്ചതിന് ശേഷമേ പുലക്കാട്ടുകര ഷട്ടര്‍ അടയ്ക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
അന്തിക്കാട് അരിമ്പൂര്‍ കോള്‍ പടവില്‍ തീപിടിത്തം.
അരിമ്പൂര്‍ രജമുട്ട്, ആറുമുറി കോള്‍ പടവിന് സമീപത്തെ പറമ്പിലെ ചപ്പു ചവറുകള്‍ക്കിട്ട തീയാണ് പാടത്തെ മൂന്ന് ഏക്കറോളം വരുന്ന ചോറ പുല്ലിലേയ്ക്ക് കാറ്റില്‍ പടര്‍ന്ന് പിടിച്ചത്. ജിത പ്രദീപിന്റെ പറമ്പിലെ തെങ്ങിനും തീ പിടിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പഞ്ചായത്ത് അംഗം സി.പി.പോളിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വിളഞ്ഞ് കിടക്കുന്ന 600 ഏക്കര്‍ നെല്ലിലേയ്ക്ക് തീ പടര്‍ന്ന് പിടിച്ചില്ല.
വടക്കാഞ്ചേരി വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പോര്‍ട്ടര്‍മാരെ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പരാതി.
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം - മംഗലാപുരം എക്‌സ്പ്രസില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടെയാണ് മര്‍ദ്ദിച്ചതെന്ന് പോര്‍ട്ടര്‍മാര്‍ പറയുന്നു. പരിക്കേറ്റ ഷെരീഫ്, സിനീഷ്, റോയ് എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥര്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് സിനീഷ് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണതായി പോര്‍ട്ടര്‍മാര്‍ പറയുന്നു. വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ അഴീക്കോട് മുനക്കലില്‍ ചീനവലയുടെ സാധനസാമഗ്രികള്‍ കത്തി നശിച്ചു.
മഠത്തിപറമ്പില്‍ അശോകന്റെ ഉടമസ്ഥതയിലുള്ള ചീനവലയാണ് കത്തി നശിച്ചത്. ചീനവലയുടെ അറ്റകുറ്റപ്പണിക്കായി എത്തിച്ച മരം, കയര്‍, വല തുടങ്ങിയ സാമഗ്രികള്‍ കത്തി നശിച്ചവയില്‍പെടും. സാമൂഹികവിരുദ്ധര്‍ ചീനവല കത്തിച്ചതാണെന്നും സംശയമുണ്ട്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു.
ചേലക്കര ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള അവസരം ഒരുക്കി ക്കൊണ്ടിരിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു പറഞ്ഞു.
നെഹ്‌റു കോളേജിനു മുന്നിലെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ഉപവാസ സമര പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ഹരി, ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥ്, അഡ്വ.സജിത്ത് അരുണ്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചു. സമരത്തിന്റെ തുടര്‍ച്ചയായി അനിശ്ചിതകാല സത്യഗ്രഹമായി ഉപവാസം തുടരുമെന്നു നേതാക്കള്‍ അറിയിച്ചു. യുവമോര്‍ച്ച നേതാക്കളായ പി.കെ.മണി, എം.പി. പ്രദീപ്, ഹരീഷ്, ദിനന്‍, വിജിന്‍, രാഹുല്‍, വേണുഗോപാല്‍ എന്നിവരാണ് സത്യഗ്രഹം തുടരുന്നത്.
തൃപ്രയാര്‍ തൃപ്രയാര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ക്കാ വശ്യമായ പൂ കൃഷി പദ്ധതി തുടങ്ങാന്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചു.
ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് സമീപം ദേവസ്വത്തിന് കീഴിലുള്ള സ്‌റ്റോക്ക്പുര പറമ്പിലാണ് കൃഷി ഇറക്കുക. ക്ഷേത്രാവശ്യങ്ങള്‍ക്കാവശ്യമായ നാളികേരവും പൂവും ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായി തൃപ്രയാര്‍ ക്ഷേത്രവികസനസമിതിയുടെയും, ക്ഷേമസമിതിയുടെയും സഹായത്തോടെ പദ്ധതി നടപ്പിലാക്കും പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് ക്ഷേത്രവികസന സമിതി ഉടനെ തന്നെ ദേവസ്വം ബോര്‍ഡി്‌ന് സമര്‍പ്പിക്കുമെന്ന് ദേവസ്വം മാനേജര്‍ എം.മനോജ്കുമാര്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ കയ്യേറ്റ ശ്രമം.
ആശുപത്രിയിലെ വനിതാ നഴ്‌സിംഗ് അസിസ്റ്റന്റ് വനജയ്ക്ക് നേരെയാണ് കയേറ്റശ്രമം നടന്നത് . പുരുഷന്‍മാരുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള ഡ്രസ്സിംഗ് റൂമില്‍ മുറിവ് വെച്ചു കെട്ടാനെത്തിയ ആളാണ് ജീവനക്കാരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഇയാളെ മറ്റു ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു
തൃപ്രയാര്‍ തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വളം വിതരണത്തില്‍ വന്‍ അഴിമതിയെന്ന് ആരോപണം.
നടപടി ക്രമങ്ങള്‍ പാലിക്കാതെ വളം വിതരണം ചെയ്യാന്‍ തീരുമാനിച്ചെന്നും ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് വളം ഇറക്കാന്‍ പഞ്ചായത്ത് പ്രസിഡണ്ട് അനുമതി നല്കിയെന്നും യു.ഡി.എഫ് നേതാക്കളായ കെ.എ.ഹാറൂണ്‍ റഷീദും, പി.ഐ ഷൗക്കത്തലിയും ആരോപിച്ചു. സ്വകാര്യ കമ്പനിയില്‍ നിന്നുള്ള ഒരു ലോഡ് വേപ്പിന്‍ പിണ്ണാക്ക് ലോറിയില്‍ നിന്നിറക്കിയിട്ടില്ല. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ പദ്ധതി അവതാളത്തിലാക്കുകയാണ് പഞ്ചായത്ത് പ്രസിഡണ്ടും കൂട്ടരുമെന്നും നേതാക്കള്‍ ആരോപിച്ചു.
ഇരിങ്ങാലക്കുട ജനകീയാസൂത്രണ കരട് പദ്ധതിയെ ചൊല്ലി ഇരിങ്ങാലക്കുട കൗണ്‍സിലില്‍ ബഹളം.
ജനകീയാസൂത്രണ കരട് പദ്ധതി കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് ബഹളം വെച്ചത്. ബുധനാഴ്ച ചേരുന്ന ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിക്കാനായാണ് 2 കോടി 50 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും നഗരസഭ ചെയര്‍പേഴ്‌സണും പദ്ധതി വിവരങ്ങള്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നു മറച്ചുവച്ചെന്നാരോപിച്ച് ഇടത്പക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ വളഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടത്തോടെ പ്രശ്‌നം രൂക്ഷമായി. കടുത്ത വാദപ്രതിവാദങ്ങള്‍ക്കു ശേഷം പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍്ത്ത് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ബഹളം അവസാനിച്ചത്. സ്റ്റിയറിംങ്ങ് കമ്മറ്റികള്‍ കൂടുന്നില്ലെന്നും കൂടിയാല്‍ തന്നെ യോഗത്തിന്റെ തീരുമാനങ്ങള്‍ കൗണ്‍്‌സിലര്‍മാരെ അറിയിക്കുന്നില്ലെന്നും ആരോപിച്ച് കൗണ്‍സിലിന്റെ ആരംഭത്തില്‍ തന്നെ പ്രതിപക്ഷാഗംങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചു. നഗരസഭ പരിധിയിലെ സിനിമ തീയേറ്ററുകളില്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീ ഈടാക്കരുതെന്ന് കാണിച്ചുകൊണ്ടുള്ള നോട്ടീസ് നല്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കൊടുങ്ങല്ലൂര്‍ ബഹുസ്വരതയാണ് ഇന്ത്യയുടെ അടിത്തറയെന്ന് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.
തന്റെ ജന്മനാടായ പുല്ലൂറ്റില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെ സംസ്‌കാരത്തെ തടഞ്ഞു നിര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമയാണെന്നു സച്ചിദാനന്ദന്‍ പറഞ്ഞു. അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.രാമനാഥന്‍ അധ്യക്ഷത വഹിച്ചു. പി.എന്‍.രാമദാസ്, കെ.കെ.അപ്പുക്കുട്ടന്‍, എന്‍.കെ.കുഞ്ഞുമൊയ്തീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതുക്കാട് പുതുക്കാട് പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റിവ് വളണ്ടിയര്‍മാര്‍ക്കു പരിശീലനം സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതി സുധീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജു തളിപറമ്പില്‍, സെക്രട്ടറി പി.ആര്‍. ശോഭന, ഡോ. വി.എന്‍. നന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു. എം.രാമകൃഷ്ണന്‍, ഡോ. ജെസ്‌ന എന്നിവര്‍ ക്ലാസ് നയിച്ചു.
ചേലക്കര ചേലക്കര ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടികള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്ണന്‍ വിതരണോദ്ഘടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ ഇക്ബാല്‍ അധ്യക്ഷയായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ സംസാരിച്ചു. ഒന്നര ലക്ഷം രൂപ ചെലവഴിച്ച് 27 അംഗന്‍വാടികള്‍ക്കാണ് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയത്.
ഗുരുവായൂര്‍ രാഷ്ടീയ വിരോധം പുലര്‍ത്തി ഗുരുവായൂര്‍ ക്ഷേത്രവികസനം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ കോണ്‍ഗ്രസ് വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിരവധി ചര്‍ച്ചകള്‍ക്കും, അഭിപ്രായ രൂപീകരണത്തിനും ശേഷമാണ് നിര്‍ദ്ദിഷ്ട ക്യൂ കോപ്ലക്‌സ് മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ദേവസ്വം തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് പി.ടി.അജയമോഹന്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.കുഞ്ഞുണ്ണി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍.രവികുമാര്‍, എന്‍.രാജു തുടങ്ങിയവര്‍ സംസാരിച്ചു.
പുതുക്കാട് വരന്തരപ്പിള്ളി വേപ്പൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ആദരണീയം പരിപാടി സംഘടിപ്പിച്ചു.
ക്ഷേത്രം രക്ഷാധികാരി ഡോ.കെ.ബാലകൃഷ്ണമേനോനെ ചടങ്ങില്‍ ആദരിച്ചു. സിനിമാ താരം നന്ദകിഷോര്‍ ആദരണീയം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.ആര്‍.ഷാജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ടെസ്സി വിത്സന്‍, ഐ.കെ.സുരേന്ദ്രന്‍, കെ.കെ.പുഷ്പാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ അനധികൃത മദ്യവില്‍പ്പന നടത്തുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി.
മദ്യവില്‍പ്പനക്കിടയില്‍ എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന എറിയാട് മാടവന പതിയാശ്ശേരി അജയനെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.പി.സുധാകരനും സംഘവും അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു
വടക്കാഞ്ചേരി വടക്കാഞ്ചേരി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓട്ടുപാറ ജില്ലാ ആശുപത്രിയിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി.
അനില്‍ അക്കര എം.എല്‍.എ ആശുപത്രി സൂപ്രണ്ട് പി.കെ.ആശയ്ക്ക് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. ലയണ്‍സ് പ്രസിഡന്റ് സുഭാഷ് പുഴയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കെ.ജയകൃഷ്ണന്‍, ഡോ.കെ.എ.ശ്രീനിവാസന്‍, സി.എ.ശങ്കരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
അന്തിക്കാട് എട്ടുമുന ഹെര്‍ബെര്‍ട്ട് കനാലില്‍ റെഗുലേറ്റര്‍ കം- ബ്രിഡ്ജ് സ്ഥാപിക്കാന്‍ 97 ലക്ഷം രൂപയും ചെമ്മാപ്പിള്ളി തൂക്കുപാലത്തെ സൈഡ് കെട്ടി സംരക്ഷിക്കാന്‍ ഇരുപത് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചതായി ഗീതഗോപി എം.എല്‍.എ അറിയിച്ചു.
എട്ടുമുനയില്‍ കരുവന്നൂര്‍ പുഴയുടെ വലത്തെ തീരത്ത് 3 ദശാംശം 4 മീറ്റര്‍ നീളത്തില്‍ നാല് ഷട്ടറുകളോട് കൂടിയാണ് റെഗുലേറ്റര്‍ കം- ബ്രിഡ്ജ് സ്ഥാപിക്കുക. ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനുമുള്ള സൗകര്യം ഉണ്ടാകുമെന്ന് എം.എല്‍.എ പറഞ്ഞു. താന്ന്യം -നാട്ടിക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറുകെയുള്ള ചെമ്മാപ്പിളളി തൂക്കുപാലത്തിന്റെ ഇടത് തീരത്ത് ഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇരുപത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. രണ്ട് പദ്ധതികളും താമസിയാതെ തുടങ്ങുമെന്നും ഗീതാ ഗോപി അറിയിച്ചു.
അന്തിക്കാട് അന്തിക്കാട് ബി.ആര്‍.സി.യുടെ കീഴില്‍ ഉണര്‍വ് ശില്പശാലക്ക് തുടക്കമായി.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ജഡ്ജിയുമായ സി.മുജീബ് റഹ്മാന്‍, അഡ്വ.റോഷ്‌നി രാജേഷ്, തൃശൂര്‍ താലൂക്ക് ലീഗല്‍ കമ്മിറ്റി സെക്രട്ടറി രാജു പീറ്റര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ബി.പി.ഒ.-സജന്‍, ട്രെയ്‌നര്‍മാരായ പി.പ്രസി, പി.എസ്.അജിത തുടങ്ങിയവര്‍ സംസാരിച്ചു. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ആരോഗ്യശീലങ്ങള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, കുട്ടികളുടെ അവകാശങ്ങള്‍, സ്വയം തൊഴില്‍ സാധ്യത പരിചയപ്പെടുത്തല്‍ എന്നിവയിലാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്‍പ്പശാലയില്‍ പരിശീലന ക്ലാസ്സുകള്‍ നടത്തുക.
കുന്നംകുളം കിഴൂര്‍ വിവേകാനന്ദ കോളേജില്‍ സംഘര്‍ഷം.
എസ്.എഫ്.ഐ-എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. എസ് എഫ് ഐ പ്രവര്‍ത്തകന്‍ രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥി ചിറളയം പുലിക്കോട്ടില്‍ ധീരജ്, എ.ബി.വി.പി യൂണീറ്റ് പ്രസിഡന്റ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അണ്ടത്തോട് കരണംകോട്ട് അശ്വിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റ്ത്. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഘര്‍ഷം. കോളേജിനു പുറത്തുള്ള കാന്റീനില്‍ ചായ കുടിക്കാനെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. മര്‍ദ്ദനം സംബന്ധിച്ച് ഇരു വിഭാഗവും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി.
തൃപ്രയാര്‍ തളിക്കുളം കലാഞ്ഞിയില്‍ നിര്‍മ്മാണം പൂര്‍്ത്തിയായി മണിക്കൂറിനുള്ളില്‍ പുളിക്കെട്ട് തകര്‍്ന്നത് അശാസ്ത്രീയ നിര്‍മ്മാണം മൂലമെന്ന് ആരോപണം.
സാമൂഹിക വിരുദ്ധരാണ് പുളിക്കെട്ട് തകര്‍ത്തതിന് പിന്നിലെന്ന തളിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണത്തിനു പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍്ന്നിരിക്കുന്നത്. കഴിഞ്ഞ ഒരൊറ്റ ദിവസം കൊണ്ട് നാല് തൊഴിലാളികളുടെ നേതൃത്വത്തിലാണ് അടിയന്തിരമായി പുളിക്കെട്ട് നിര്‍മ്മിച്ചത്. അര്‍ദ്ധരാത്രിയില്‍ നിര്‍മ്മാണം കഴിഞ്ഞതിന് പിന്നാലെ വേലിയേറ്റത്തില്‍ പുളിക്കെട്ട് തകരാനിടയുണ്ടെന്ന് ബന്ധപ്പെട്ടവരെ പ്രദേശവാസികള്‍ വിളിച്ചറിയിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയുള്ള വേലിയേറ്റം ശക്തമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്തെ ജലനിരപ്പിന്റെ ഉയരം കണക്കാക്കി വേണം പുളിക്കെട്ട് നിര്‍മ്മി ക്കേണ്ടത്. കഴിഞ്ഞദിവസം നിര്‍്മ്മിച്ച പുളിക്കെട്ടിനും മീതെ് വേലിയേറ്റത്തില്‍ ഉപ്പ് വെള്ളം ഒഴുകിയെത്തി. ഇരുപത്തയ്യായ്യിരം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് അധികൃതര്‍ പുളിക്കെട്ട് നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷം നിര്‍മ്മി്ച്ച പുളിക്കെട്ടും ഇതേരീതിയില്‍ തകര്‍ന്നിരുന്നു.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ക്ഷേത്രമ്യൂസിയത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കച്ചേരിപ്പുര നവീകരിച്ചാണ് മ്യൂസിയം നിലവില്‍ വരുന്നത്. ഏറെ പഴക്കമുള്ള ഈ കെട്ടിടം അതേപടി നിലനിര്‍ത്തികൊണ്ട് ഇരുനിലകളിലായി അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കാനാണ് പദ്ധതി തയ്യാറാകുന്നത്.
ചാലക്കുടി ചാലക്കുടി മാര്‍ക്കറ്റ് കെട്ടിടത്തില്‍ ബിവറേജ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലയ്ക്ക് മുറികള്‍ അനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരനാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ എതിര്‍ത്തു. ഏറെ വാഗ്വാദങ്ങള്‍ക്ക് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു.
മാള കേന്ദ്രസര്‍ക്കാരിന്റ റേഷന്‍ നിഷേധ നയങ്ങള്‍ തിരുത്തണമെന്നും നോട്ട് പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ പ്രചാരണ ജാഥ ആരംഭിച്ചു.
പുത്തന്‍ചിറ പിണ്ടാണിയില്‍ നിന്ന് ആരംഭിച്ച ജാഥ കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.എന്‍.വേണു അധ്യക്ഷത വഹിച്ചു. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., എം.രാജേഷ്, ടി.കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.വസന്ത്കുമാറാണ് ജാഥ നയിക്കുന്നത്.
പുതുക്കാട് തൃക്കൂര്‍ പഞ്ചായത്തില്‍ വ്യാപാരി വ്യവസായികള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനും സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമായി അദാലത്ത് സംഘടിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.സന്തോഷ്, സെക്രട്ടറി സി.ജി.ജയകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചാവക്കാട് ചേറ്റുവ പുഴയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി കല്ലുമ്മക്കായ ചാകര.
കല്ലുമ്മക്കായ വാങ്ങാന്‍ അയല്‍പ്രദേശങ്ങളില്‍ നിന്ന് ആളുകളെത്തി. നേരത്തെ ചേറ്റുവ പുഴയില്‍ കല്ലുമ്മക്കായ കൃഷി വ്യാപകമായി ചെയ്തിരുന്നു.
ചാവക്കാട് വട്ടേക്കാട് ജുമാമസ്ജിദിലേക്കും ബര്‍ദാന്‍ തങ്ങളുടെ ജാറത്തിലേക്കും കടന്നു പോകാന്‍ പുതുക്കി പണികഴിപ്പിച്ച പ്രധാന കവാടത്തിന്റെ സമര്‍പ്പണം ബുധനാഴ്ച നടക്കും.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങള്‍ സമര്‍പ്പണം നടത്തും.
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്തിലെ കച്ചേരിപ്പടിയിലുള്ള സി.എച്ച്.സി സബ്‌സെന്ററില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ച ആരോഗ്യ വകുപ്പ് നടത്തുന്ന മെഡിക്കല്‍ ക്യാമ്പ് മാറ്റി വെച്ചു.
ആളുകള്‍ എത്തുന്നില്ല എന്ന ഡോക്ടറുടെ അഭിപ്രായപ്രകാരമാണ് കച്ചേരിപ്പടിയിലുള്ള ക്യാമ്പ് വൈലത്തൂരിലേക്ക് മാറ്റാന്‍ കാരണം. വാര്‍ഡ് മെമ്പര്‍മാര്‍ കൃത്യമായ രീതിയില്‍ ആളുകളെ ബോധവാന്‍മാരാക്കാത്തതിനാലാണ് രോഗികള്‍ സബ്‌സെന്ററില്‍ എല്ലാമാസവും, മൂന്നാമത്തെ ചൊവ്വാഴ്ച നടക്കുന്ന ക്യാമ്പ്ിനെ പറ്റി അറിയാതിരുന്നതെന്ന് ആരോപണമുണ്ട്..
പുന്നയൂര്‍ക്കുളം വടക്കേക്കാട് പഞ്ചായത്തിലെ മുഖംമൂടി മുക്കില്‍ സംസ്ഥാന പാതയോരത്ത് വളവില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ റോഡപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതി.
ടാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജില്‍ അധ്യയനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ യോഗം വിളിച്ചു.
നാളെ രാവിലെ 9ന് കളക്‌ട്രേറ്റിലാണ് യോഗം. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് കളക്ടര്‍ യോഗം വിളിച്ചത്. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും, രക്ഷിതാക്കളുടെ പ്രതിനിധികളും, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ കളകടര്‍ അറിയിച്ചു.
ചേലക്കര ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമാണെന്ന് ജിഷ്ണുവിന്റെ അമ്മാവനും ബന്ധുക്കളും പറഞ്ഞു.
ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. തങ്ങള്‍ ഇപ്പോള്‍ പാമ്പാടിയില്‍ നില്‍ക്കുന്നത് തലയുയര്‍ത്തി തന്നെയാണെന്നും, മുന്‍പ് ജിഷ്ണു ആത്മഹത്യ ചെയ്തുവെന്ന അപമാനഭാരത്തിലായിരുന്നു തങ്ങളെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. മരണം നടന്ന അടുത്ത ദിവസങ്ങളില്‍ കോളേജില്‍ വന്നപ്പോഴാണ് ജിഷ്ണു ആത്മഹത്യ ചെയ്തതല്ലെന്നും മറിച്ച് അവനെ മര്‍ദിച്ച് കൊന്നതാണെന്നുള്ള തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചത്. അതനുസരിച്ചുള്ള വിവരങ്ങള്‍ പോലീസ് വിദഗ്ദ്ധമായി അന്വേഷിച്ച് തെളിയിച്ചിട്ടുണ്ട്. ഇനി ജിഷ്ണുവിന്റെ ഘാതകരായ കോളേജ് അധികാരികളെ എത്രയും വേഗം ജയിലില്‍ അടയ്ക്കണമെന്നും അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.
മുക്കാട്ടുകര മുക്കാട്ടുകരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ നിര്‍മ്മല്‍ കൊലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പോലീസ് വലയിലായതായി സൂചന.
പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകും. കോക്കുളങ്ങളര ഉല്‍സവത്തിനിടെയാണ് നിര്‍മ്മല്‍ കുത്തേറ്റ് മരിച്ചത്. നിര്‍മ്മലിന്റെ കൂടെയുണ്ടായിരുന്ന മിഥുന്‍ എന്ന് വിളിക്കുന്ന തോമസിന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ മിഥുന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. നിര്‍മ്മലിന്റെ കൊലപാതകവുമായി ബധപ്പെട്ട് 9 പേര്‍ക്കെതിരെയാണ് മണ്ണുത്തി പോലീസ് കേസ് എടുത്തത്. തൃശൂര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.വാഹിദ്, ഒല്ലൂര്‍ സി.ഐ -കെ.കെ സജീവ്, മണ്ണുത്തി എസ്.ഐ -കൃഷ്ണകുമാര്‍, ഷാഡോ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
തൃശൂര്‍ സംഘ പരിവാര്‍ ശക്തികളുടെ കടന്നുകയറ്റം രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല സാഹിത്യ മേഖലകളിലും ദൃശ്യമാണെന്ന് പി.കെ.ബിജു എം.പി. പറഞ്ഞു.
തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ജില്ലാ പുസ്തകോത്സവത്തോടനുബന്ധിച്ച് 'ചെഗുവേര എന്റെ ജീവിത സഖാവ് ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. പുസ്തകങ്ങള്‍ ധാരാളം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും വായനക്കാരുടെ എണ്ണം എത്രയുണ്ടെന്ന് നാം ആത്മ പരിശോധന നടത്തണമെന്നും എം.പി. പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ടി.കെ.വാസു അധ്യക്ഷതവഹിച്ചു. യു.പി.ജോസഫ് പുസ്തകം ഏറ്റുവാങ്ങി.
തൃശൂര്‍ ബാങ്കുകള്‍ ബ്ലേഡ് മാഫിയയേക്കാള്‍ തരംത്താഴുകയാണെന്ന് വ്യാപാരി വ്യവസായി കോണ്‍ഫെഡറേഷന്‍ കണ്‍വീനര്‍ ബിന്നി ഇമ്മട്ടി വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു.
വായ്പാ കുടിശിക അടയ്ക്കാത്ത വ്യാപാരികളുടെ വീട്ടുപടിക്കല്‍ ചില ബാങ്ക് ജീവനക്കാര്‍ നടത്തിയ സമര സമ്മര്‍ദ്ദ തന്ത്രം വില കുറഞ്ഞതാണെന്ന് ബിന്നി ഇമ്മട്ടി കുറ്റപ്പെടുത്തി. നിയമ നടപടികളിലൂടെ വായ്പ തിരിച്ചു പിടിക്കാന്‍ സാഹചര്യമുണ്ടെന്നിരിക്കെ വ്യാപാരി വ്യവസായി സമൂഹത്തെ കരിവാരിത്തേക്കുന്ന ശ്രമത്തെ അതേ നാണയത്തില്‍ നേരിടുമെന്ന് ബിന്നി ഇമ്മട്ടി പറഞ്ഞു
പാവറട്ടി സംസ്ഥാന സാക്ഷരതമിഷന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന ക്യാമ്പായ പ്രേരണ - 2017ന് പീച്ചിയില്‍ തുടക്കമായി.
സംസ്ഥാന സാക്ഷരത മിഷന്‍ ഡയറക്ടര്‍ പി.എസ്.ശ്രീകല ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ പി.അബ്ദുള്‍ റഷീദ് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ആര്‍.അജിത് കുമാര്‍, എസ്.അനിതാകുമാരി എന്നിവര്‍ സംസാരിച്ചു. നാളെ വൈകീട്ട് ക്യാമ്പ് സമാപിക്കും.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരിന്റെ അകത്തളങ്ങള്‍ക്ക് അഴകു പകരാന്‍ നന്ദനം സാനിറ്ററീസ് എത്തി.
നന്ദനം സാനിറ്ററീസിന്റെ 29-ാമത് ഷോറൂം കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. നന്ദനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.സന്ദീപ് ഭദ്രദീപം തെളിയിച്ചു. ജോയി മുളയം ആദ്യവില്പന നടത്തി. കൊടുങ്ങല്ലൂര്‍- എറണാകളും ഹൈവേ റോഡില്‍ ചേരമാന്‍ ജുമാ മസ്ജിദിന് സമീപം അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നന്ദനം സാനിറ്ററീസിന്റെ പുതിയ ഷോറൂം തുറന്നിട്ടുള്ളത്. സെറ, ഹിന്റ്‌വെയര്‍ എന്നീ രണ്ട് പ്രമുഖ ബ്രാന്റുകള്‍ക്കായി ഓരോ നില വീതം ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.
എരുമപ്പെട്ടി വേലൂരില്‍ മധ്യവയസ്‌കനെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.
കുറുമാല്‍ കണ്ണനായ്ക്കല്‍ 50 വയസുള്ള പോളാണ് വീടിന് സമീപമുള്ള കിണറില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച മുതല്‍ പോളിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചലിലാണ് വൈകീട്ട് കിണറില്‍ മൃതദേഹം കണ്ടെത്തിയത്. കാഴ്ച ശക്തി കുറവുള്ള പോള്‍ അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നെന്ന് കരുതുന്നു. എരുമപ്പെട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
കൊടകര ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ കൊടകര മനക്കുളങ്ങരയിലെ ബീവറേജസ് ഔട്ടലെറ്റ് വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചു.
നേരത്തെ കൊടകര ദേശീയപാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പ്പനകേന്ദ്രം സുപ്രീം കോടതി നിര്‍്‌ദ്ദേശത്തെ തുടര്‍ന്നാണ് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മനക്കുളങ്ങരയിലേക്ക് മാറ്റി സ്ഥാപിച്ചത്. ജനങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ പോലിസ് സഹായത്തോടെയാണ് ഇവിടെ ഔട്ട്‌ലെറ്റ് തുറന്നത്. സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയില്ലാത്തതിനാല്‍ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ നോട്ടീസ് നല്കിയിരുന്നു. ഇതേ തുടര്‍ന്ന് ബീവറേജസ് കോര്‍്പ്പറേഷന്‍ അധികൃതര്‍ മദ്യവില്‍പ്പനകേന്ദ്രം അടച്ചുപൂട്ടി. എന്നാല്‍ നിയമ നടപടിയിലൂടെ ഔട്ട്‌ലെറ്റ് വീണ്ടും തുറക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലാണ് ജനകീയസമരസമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങിയത്. മനക്കുളങ്ങര കൃഷ്ണവിലാസം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും സമരത്തിന് പിന്തുണപ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യ റാലി നടത്തി. ബീവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ആരംഭിച്ച സത്യഗ്രഹം പ്രൊഫ.കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ജനകീയസമരസമിതി ചെയര്‍മാനുമായ ഇ.എല്‍.പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി.ബിജു, ഉണ്ണിമോന്‍ നാരായണതോട്ടത്തില്‍, കല്യാണി ഉണ്ണിക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. സീതമ്മ ആനാത്ത്, സിന്ധു മുരളീധരന്‍, ദിവ്യ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തൃശൂര്‍ നെല്ലങ്കര കൊലപാതക കേസില്‍ പ്രതിയായ സി.പി.എം. കൗണ്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
നെല്ലങ്കരയിലുണ്ടായ ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ഏഴാം പ്രതിയാക്കി പോലീസ് കേസെടുത്ത സാഹചര്യത്തില്‍ സി.പി.എം കൗണ്‍സിലറെ പുറത്താക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഇതു സംബന്ധിച്ച് ബി.ജെ.പി. കൗണ്‍സിലറായ എം.എസ്.സമ്പൂര്‍ണ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം വോട്ടിനിടണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. എന്നാല്‍ ചട്ടവിരുദ്ധമായ നടപടി ക്രമമായതിനാല്‍ മേയര്‍ അജിതാ ജയരാജന്‍ ആവശ്യം തള്ളിക്കളഞ്ഞു. ഇതു സംബന്ധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വ്യത്യസ്ത വാദമുഖം ഉന്നയിക്കുന്നതിനിടെ ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുമായി മേയറുടെ സമീപത്തെത്തി പ്രതിഷേധിച്ചു. ഇതിനിടയില്‍ മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു. അജണ്ടയിലെ 22 നിര്‍ദ്ദേശങ്ങള്‍ പാസാക്കിയെന്ന് മേയര്‍ അജിത ജയരാജന്‍ വ്യക്തമാക്കി. വൈദ്യുതി വിഭാഗത്തിനായി ആഡംബര വാഹനം വാങ്ങുന്നതടക്കമുള്ള വിവാദ വിഷയങ്ങള്‍ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലും മേയറുടെ ചേംബറിനു മുന്നിലും കുത്തിയിരിപ്പ് സമരം തുടര്‍ന്നു. എം.എസ്.സമ്പൂര്‍ണ, വി.രാവുണ്ണി, കെ.മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍, ജെ.ലളിതാംബിക, പൂര്‍ണിമ സുരേഷ് എന്നീ ബി.ജെ.പി കൗണ്‍സിലര്‍മാരാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
വടക്കാഞ്ചേരി പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധ ഭീഷണി മുഴക്കിയെന്ന പരാതിയില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനെതിരെ പോലീസ് കേസെടുത്തു.
വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് പോലീസ് കേസെടുത്തത്. സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ ദിവസം ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കിയരുന്നു. സമരം തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികളെ മോര്‍ച്ചറിയിലോ, ആശുപത്രിയിലോ വെച്ച് കാണേണ്ടി വരുമെന്നാണ് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയത്. ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണകുറ്റത്തിന് നെഹ്‌റുകോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ചേലക്കര ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി.യുടെ നേതൃത്വത്തില്‍ പാമ്പാടി നെഹ്‌റു കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പാമ്പാടി സെന്ററില്‍ നിന്നു കോളേജിലേക്ക് നടത്തിയ പ്രകടനം കോളേജ് ഗേറ്റില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ലാത്തി വീശുകയായിരുന്നു. പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ 3 എ.ബി.വി.പി.പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ തിരുവില്വാമല ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.ബി.വി.പി. ജില്ലാ കണ്‍വീനര്‍ അരുണ്‍കുമാര്‍, ദേശീയ സമിതി അംഗം എ.പ്രസാദ്, സരുണ്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശൂര്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പാമ്പാടി നെഹ്‌റു കോളേജിനു മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ ഉപവാസം അനിശ്ചിതകാല സമരമായി തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിഷ്ണു പ്രണോയിയുടെ കൊലയാളികളെ അറസ്റ്റു ചെയ്യുക, കുടുംബത്തിന് മാനേജ്‌മെന്റ് നഷ്ട പരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ വീടിന് സമീപത്തു കൂടി പോയിട്ടും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാത്തത് പ്രതികളെ സംരക്ഷിക്കുന്നതിന്റെ കുറ്റബോധം കൊണ്ടാണ്. കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് പറയണം.മന്ത്രി എ.കെ.ബാലനാണ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഈ മാസം 20 മുതല്‍ നെഹ്‌റു ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങള്‍ക്ക് മുന്നിലും യുവമോര്‍ച്ച ഉപരോധം നടത്തുമെന്നും അഡ്വ.പ്രകാശ് ബാബു പറഞ്ഞു. ബി.ജെ.പി. ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്‌കുമാറും പങ്കെടുത്തു.
മനക്കൊടി മനക്കൊടി സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു.
മനക്കൊടി കിഴക്കുംപുറം കുണ്ടോളി വിനയന്‍ മകന്‍ 22 വയസുള്ള വിനീത് ആണ് മരിച്ചത്.
എരുമപ്പെട്ടി കടങ്ങോട് ഗ്രാമപഞ്ചായത്ത് എയ്യാല്‍ മഹാത്മ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
പ്രദേശത്തെ 48 വീടുകള്‍ക്കായി 5 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുമതി ഉദ്ഘാടനം ചെയ്തു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ പ്രഭുകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്‍.എ.ഇക്ബാല്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രീതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു
ചേലക്കര ചേലക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി ക്ലസ്റ്ററുകളുടെയും പാടശേഖര സമിതിയുടെയും സംയുക്ത യോഗം ചേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഉണ്ണികൃഷ്‌ണോന്‍ യോഗം ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എസ്. ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അച്ചന്‍കുഞ്ഞ്, കൃഷി ഓഫീസര്‍ ആശ മോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍ ലക്ഷ്യബോധവും സാമൂഹ്യബോധവുമുള്ള കാമ്പസ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.
പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ മാസ്സ് കമ്മ്യുണിക്കേഷന്‍ വിഭാഗത്തില്‍ പുതിയതായി ആരംഭിച്ച സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ തെറ്റുകളെയും അവന്റെ കുറവുകളെയും മഹത്വവല്‍ക്കരിച്ച് കാമ്പസുകളില്‍ അവതരിപ്പിക്കുന്ന പ്രവണത അപകടകരമാണ്. ലാഭത്തിനു വേണ്ടി തെറ്റുകളെ ശരികളാക്കുന്ന മാറിയ സാഹചര്യത്തില്‍ ഒരു തിരിച്ച് പോക്ക് അത്യന്താപേക്ഷിതമാണെന്നും കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. എം.ഇ.എസ് ജില്ലാപ്രസിഡന്റ്‌കെ.കെ.കുഞ്ഞുമൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ നാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.മല്ലിക,എം.ഇ.എസ് ഭാരവാഹികളായ പി.എച്ച് മുഹമ്മദ് , പ്രൊഫ.കെ.എ.അബ്ദുള്‍ വഹാബ് എന്നിവര്‍ സംസാരിച്ചു.
ചാവക്കാട് ചാവക്കാട് നഗരസഭയുടെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയായ 'വിഷന്‍ -2022 ഭാവിയിലെ എന്റെ ചാവക്കാട് ' സെമിനാര്‍ ചാവക്കാട് മുനിസിപ്പല്‍ സ്‌ക്വയറില്‍ നടന്നു.
കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു. പ്രെഫ.എം.എന്‍.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സ്ന്‍ മഞ്ജുഷാ സുരേഷ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.എച്ച്.സലാം, സഫൂറ ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭയുടെ പ്രഥമ കണ്‍സിലര്‍മാരെ ആദരിക്കലും, കേരളോത്സവ വിജയകള്‍ക്കുള്ള സമ്മാനദാനവും നടന്നു. സെമിനാറില്‍ രാഷ്ട്രീയ -സാമൂഹിക -രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
തൃശൂര്‍ ഒളരി മദര്‍ ആശുപത്രിയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നേഴ്‌സിങ്ങ് കോളേജ് അങ്കണത്തില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ് 19 വരെ തുടരും. ഡയക്ടര്‍ ഡോ. അബ്ദുള്‍ ഹക്കീം, ഡോ. ഗോപിനാഥ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കയ്പമംഗലം കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ സാന്ത്വന പരിചരണ സ്‌നേഹ സംഗമം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ര ടി.വി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ ഹുദ, വിവിധ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജിസിനി ഷാജി, എന്‍.എസ്.പ്രണവ്, അഖില വേണി എന്നിവര്‍ സംസാരിച്ചു. ഡോ. വിധു ഗംഗാധരന്‍ ക്ലാസ് നയിച്ചു. .
കയ്പമംഗലം എടത്തിരുത്തി മണ്ഡലം വനിതാ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കണിവെള്ളരി കൃഷി ആരംഭിച്ചു.
പഞ്ചായത്തംഗം അമ്പിളി പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ ശ്രീജ സൂരജ് അധ്യക്ഷത വഹിച്ചു. സീന മനോജ്, ശില്പ വിദ്യാസാഗര്‍, കെ.കെ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ എച്ച്.എം ഫോറത്തിന്റെ നേതൃത്വത്തില്‍ 'പ്രണാമം -2017' സംഘടിപ്പിച്ചു.
ചടങ്ങില്‍ വിരമിച്ച അധ്യാപകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരയണന്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ-എ.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ആഗ്‌നസ്, കെ.എച്ച്.ബിനി, ഇ.ജി.വസന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം മേഖലയില്‍ 1 മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് വിര നിര്‍മ്മാര്‍ജ്ജന ഗുളികകളുടെ വിതരണം നാളേയും നടക്കും.
ഈമാസം 10 ന് ആരംഭിച്ച പരിപാടിയില്‍ കുന്നംകുളം മേഖലയിലെ മുഴുവന്‍ സ്‌ക്കൂള്‍, പ്ലേ സ്‌ക്കൂള്‍, അംഗന്‍വാടി എന്നിവിടങ്ങളിലൂടെ കുട്ടികള്‍ക്ക് ഗുളിക വിതരണം ചെയ്തിരുന്നു.
ചാലക്കുടി പൊങ്ങം നൈപുണ്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥി സമരം തുടങ്ങി.
അച്ചടക്കത്തിന്റെ പേരില്‍ മാനേജ്‌മെന്റ് തങ്ങളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. തങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴ സംഖ്യ 25ല്‍ നിന്ന് 50 ആക്കിയെന്നാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. ബാഡ്ജ് ധരിക്കാത്തതിനും എല്ലാ ദിവസവും താടി വടിക്കാത്തതിനും പിഴശിക്ഷയും അസഭ്യവര്‍ഷവുമാണ്.. പ്രധാന കാവാടത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ച വിദ്യാര്‍ത്ഥികളുമായി ഇന്നു വൈകീട്ട് മാനേജ്‌മെന്റ് ചര്‍ച്ച നടത്തും.
ചാലക്കുടി മേലൂര്‍ പഞ്ചായത്തിലെ പുഞ്ചപ്പാടത്ത് മുപ്പതോളം കര്‍ഷകര്‍ ചേര്‍ന്ന് നടത്തിയ സമൃദ്ധി നെല്‍കൃഷിയുടെ വിളവെടുപ്പ് തുടങ്ങി.
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു കൊയ്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷനായിരുന്നു. പാടശേഖര സമിതി രക്ഷാധികാരി വി.ഡി.തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.ആര്‍. സുമേഷ് എന്നിവര്‍ സംസാരിച്ചു. നാല്‍പ്പത് ഏക്കര്‍ സ്ഥലത്താണ് കര്‍ഷക കൂട്ടായ്മ കൃഷിയിറക്കിയത്. ഇതില്‍ മുക്കാല്‍ ഭാഗവും തരിശു ഭൂമിയായിരുന്നു.
പാവറട്ടി മുല്ലശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കുക, കുടിവെള്ളം ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും. മുല്ലശേരി, താണവീഥി റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പാവറട്ടി എസ്.ഐ.- പി.ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ബി.സെയ്തു മുഹമ്മദ് അധ്യക്ഷനായിരുന്നു. പി.കെ.രാജന്‍, ക്ലമന്റ് ഫ്രാന്‍സീസ് , ലിജോ പനയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എരുമപ്പെട്ടി എരുമപ്പെട്ടിയില്‍ റബ്ബര്‍ തോട്ടത്തില്‍ അഗ്നിബാധ.
എരുമപ്പെട്ടി പ്രസിഡന്‍സി കോളേജിന് സമീപം മുരിങ്ങത്തേരി സേവിയറിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഒരു ഏക്കറോളം വരുന്ന സ്ഥലത്തെ പാഴ്മരങ്ങളും അടിക്കാടും കത്തിനശിച്ചു. ജനവാസകേന്ദ്രത്തിലേക്ക് തീപടര്‍ന്ന് പിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ തീയണച്ചു.
തൃശൂര്‍ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന ഫാസിസ്റ്റ് തന്ത്രമാണ് എം.ടി.ക്കും കമലിനും നേരെയുണ്ടായതെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
തൃശൂരില്‍ രാജ രവിവര്‍മ്മ, സ്വാതി സംഗീത പുരസ്‌കാര ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പുതിയ രീതികളില്‍ വര്‍ദ്ധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. രാജാ രവി വര്‍മ്മ പുരസ്‌കാരം അക്കിത്തം നാരായണനും സ്വാതി സംഗീത പുരസ്‌കാരം മങ്ങാട് കെ.നടേശനും മന്ത്രി സമ്മാനിച്ചു. സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി.ലളിത, സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍, കലാമണ്ഡലം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഈ മാസം 17, 18, 20 തിയതികളില്‍ തൃശൂരില്‍ മേഖലാ ജാഥ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍, എറണാകളും, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെട്ട മധ്യമേഖല ജാഥ 17ന് കൊടുങ്ങല്ലൂരിലെത്തും. മേഖല ജാഥയുടെ തൃശൂര്‍ ജില്ലാ പര്യടനം കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, ഡി.സി.സി പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര്‍.ഗിരിജന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്.റഷീദ്, ജനതാദള്‍ - യു ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി എന്നിവര്‍ പങ്കെടുത്തു.
ഇരിങ്ങാലക്കുട വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കാത്തു നില്‍ക്കാതെ വിശാല യാത്രയായി.
2 വൃക്കകളും തകരാറിലായ പൊറത്തിശേരി സ്വദേശി പുതുക്കാട്ടില്‍ 42 വയസുള്ള വിശാല ഇന്ന് രാവിലെയാണ് മരിച്ചത്. ഏറെ നാളായി ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിന് നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ചിരുന്നു. നിര്‍ധന കുടുംബാംഗമായ വിശാലയുടെ നിസഹായവസ്ഥയെ കുറിച്ച് ടി.സി.വി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. 14 വയസുള്ള അക്ഷയകുമാറാണ് വിശാലയുടെ മകന്‍.
ചേലക്കര സര്‍വശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ പഴയന്നൂര്‍ ബി.ആര്‍.സി യുടെ കീഴില്‍ വിവിധ സ്‌കൂളുകളിലെ യു.പി. വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള ദ്വിദിന ക്യാമ്പിന് ചേലക്കര ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ തുടക്കമായി.
'ധീര-2017' എന്ന പേരില്‍ ആരംഭിച്ച പരിപാടി ചേലക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അച്ചന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി എ.ഇ.ഒ.- സിദ്ദിഖ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രധാനാദ്ധ്യാപിക സതികുമാരി, പഴയന്നൂര്‍ ബി.പി.ഒ. -ചിത്രലേഖ തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം എടത്തിരുത്തി പഞ്ചായത്തിലെ പൈനൂര്‍ പല്ല നിവാസികള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടത്തില്‍.
എടത്തിരുത്തി പഞ്ചായത്ത് ഒന്നാം വാര്ഡിലെ കല്ലുംകടവ്, പല്ല ബണ്ട് റോഡ്, വള്ളുവന്തറ തുടങ്ങിയ പ്രദേശങ്ങളിലെ കനോലി കനാലിനോട് ചേര്ന്ന് കിടക്കുന്ന നുറോളം കുടംബങ്ങളാണ് വേനല്‍ ആരംഭിച്ചതോടെ കുടിവെള്ളമില്ലാതെ നരകിക്കുന്നത്. റോഡു വക്കുകളിലും എല്ലാ വീടുകളിലും കുടുവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നിലും വെള്ളമില്ല. ചിലപ്പോഴെങ്കിലും നൂലിഴപോലെ വരുന്ന വെള്ളം പിടിച്ചുവെക്കണമെങ്കില്‍ പാതിരാത്രിയില്‍ ഉറക്കമൊഴിച്ചിരിക്കുകയും വേണം. നാലു വര്ഷത്തോളമായി ഇവിടുത്തുകാര്ക്ക് ഈ ദുരിതം തുടങ്ങിയിട്ട്. കിണറുകളിലും ഫില്റ്റര്‍ പൈപ്പുകളിലു ഉപ്പുവെള്ളം നിറയുന്നതിനാല്‍ ഒരാവശ്യത്തിനും ഇതുപയോഗിക്കാനാകില്ല. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും മറ്റെല്ലാ ആവശ്യങ്ങള്‍്ക്കുമായി കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞ് വേണം പൈനൂര്‍ പല്ല നിവാസികള്‍ക്ക് വെള്ളം ശേഖരിക്കാന്‍, പലപ്പോഴും പണം ചെലവാക്കിയാണ് വീട്ടുകാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. നാട്ടിക ഫര്ക്ക ശുദ്ധജല വിതരണ പദ്ധതിയിലൂടെയാണ് ഈ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്. എന്നാല്‍ പൈപ്പ് ലൈനില്‍ വേണ്ടത്ര മര്ദ്ദമില്ലാത്തതാണ് ഇവിടേയ്ക്ക് വെള്ളമെത്താതിന് കാരണമെന്ന് പറയുന്നു. പല തവണ പഞ്ചായത്ത് ജനപ്രധിനിധികളെ വിവരം ധരിപ്പിച്ചെങ്കിലും ഇനിയും പരിഹാരമായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരിഹാരമെന്ന നിലയില്‍ പഞ്ചായത്ത് തയ്യാറാക്കിയ കടലായിക്കുളം പദ്ധതിക്കായി എം.പി ഫണ്ടില്‍ നിന്നു 68 ലക്ഷം അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രാരംഭ പ്രവര്ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പാര്ട്ടി ഗ്രാമത്തിലെ കുടിവള്ള ക്ഷാമം പരിഹരിക്കാത്തതിനെതിരെ ഈയിടെ ഡി.വൈ.എഫ്.ഐ രംഗത്തുവന്നിരുന്നു
അന്തിക്കാട് പെരിങ്ങോട്ടുകര ശ്രീ സോമശേഖരക്ഷേത്ര മഹോത്സവ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു.
ക്ഷേത്രം ഉപദേശക സമിതി അനുമതിക്ക് വേണ്ടി അപേക്ഷകള്‍ സമര്‍പ്പിച്ചെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ തള്ളിയതോടെ വെടിക്കെട്ട് അനിശ്ചിതത്വത്തിലായി. ഈ മാസം പതിനേഴിനാണ് സോമശേഖരക്ഷേത്ര മഹോത്സവം. ഏഴ് ദേശങ്ങളുടെ കൂട്ടായ്മയില്‍ നടക്കുന്ന മഹോത്സവത്തില്‍ വര്‍ഷങ്ങളായി വെടിക്കെട്ട് നടക്കാറുണ്ട്. ശബ്ദഗാംഭീര്യത്തിന് പകരം ഇക്കുറി വര്‍ണ്ണങ്ങള്‍ക്ക് പ്രധാന്യം നല്‍കിയുള്ള വെടിക്കെട്ട് നടത്തുമെന്ന് ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ പറഞ്ഞു.
എരുമപ്പെട്ടി വെള്ളറക്കാട് ശ്രീ മാരിയമ്മന്‍ കോവിലിലെ തിരുവിഴ കൊണ്ടാടല്‍ ആരംഭിച്ചു.
വെള്ളറക്കാട് ശ്രീ ചിങ്ങ്യംകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് കുംഭം എഴുന്നെള്ളിച്ച് ശ്രീരാമസ്വാമി ക്ഷേത്രം വഴി മാരിയമ്മന്‍ കോവിലില്‍ എത്തിയതോടെ തിരുവിഴ കൊണ്ടാടല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ നടന്നു. മൂന്നു ദിവസങ്ങളിലായി ആഘോഷിക്കുന്ന തിരുവിഴ കൊണ്ടാടല്‍ നാളെ സമാപിക്കും.
ചേലക്കര തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന മഹായജ്ഞത്തിന് തുടക്കമായി.
ലക്ഷാര്‍ച്ചനയുടെ ഭാഗമായി നടന്ന കലാസാംസ്‌കാരിക പരിപാടികളുടെ ഉത്ഘാടനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്‍ശന്‍ നിര്‍വ്വഹിച്ചു. ദേവസ്വം ബോര്‍ഡ് അംഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചലചിത്ര സംവിധായകന്‍ വിജി തമ്പി വിശിഷ്ടാതിഥിയായിരുന്നു. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ പി.ഡി. ശോഭന, സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി.രാജേന്ദ്രപ്രസാദ്, സ്‌പെഷല്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ.ആര്‍.ഹരിദാസ്, ദേവസ്വം മാനേജര്‍ സുനില്‍ കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രുതി മരുതേരി മനയും സംഘവും അവതരിപ്പിച്ച തിരുവാതിര കളിയും, തിരുവില്വാമല മഞ്ജു രജനീഷ് സംഘത്തിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി. ഇന്ന് വെകീട്ട് കിള്ളിക്കുറിശ്ശി മംഗലം കൃഷ്ണകുമാര്‍ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും, തുടര്‍ന്ന് പാണിവാദരത്‌നം കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന പാഠകവും ഉണ്ടാകും. ഈമാസം 19 വരെയാണ് ലക്ഷാര്‍ച്ചന മഹായജ്ഞം. 19 മുതല്‍ 23 വരെ ഏകാദശി മഹോത്സവം ആഘോഷിക്കും.
തൃശൂര്‍ അമ്മന്നൂര്‍ പുരസ്‌കാരം മണിപ്പൂരിലെ നാടക പ്രവര്‍ത്തകരായ ഹെയ്‌സനം കനൈലാലിനും പത്മശ്രീ സാബിത്രി ഹെയ്‌സനത്തിനും സമ്മാനിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 20ന് തൃശൂരില്‍ പുരസ്‌കാരം സമ്മാനിക്കും.
എരുമപ്പെട്ടി എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും രോഗി ബന്ധു സംഗമവും സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ അധ്യക്ഷയായി. ആശുപത്രി സൂപ്രണ്ട് ഡോ.ടോണി ആളൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ രാധാകൃഷ്ണന്‍, അനിത വിന്‍സെന്റ്, സി.ടി.സാജന്‍ എന്നിവര്‍ സംസാരിച്ചു.
ചേലക്കര യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കോളേജിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. പാളയം പ്രദീപ്, പി.ഐ.ഷാനവാസ്, ശിവന്‍ വീട്ടിക്കുന്ന്, ശ്യം കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ആരോഗ്യ സര്‍വകലാശാല ബി.ഫാം ഒന്നാംവര്‍ഷ സപ്ലിമെന്ററി പരീക്ഷ ഈ മാസം 16 മുതല്‍ പാമ്പാടി നെഹ്‌റു കോളേജില്‍ തന്നെ നടത്തും.
കോളേജ് അധികൃതര്‍ വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പരീക്ഷാ കേന്ദ്രം മാറ്റാനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കൊടുങ്ങല്ലൂര്‍ ഹര്‍ത്താലിനിടയില്‍ കൊടുങ്ങല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറ്.
കോട്ടപ്പുറം പാലത്തിന് സമീപമായിരുന്നു സംഭവം. എറണാകുളത്ത് നിന്നു കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ബസ്സിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ പോലീസിന്റെ സഹായത്തോടെ മറ്റൊരു ബസ്സില്‍ യാത്ര തുടര്‍ന്നു. കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്തു. വെങ്കിടങ്ങില്‍ പ്രകടനത്തിനെത്തിയ 8 ബൈക്കുകളുടെ സീറ്റ് കവറുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതിയുണ്ട്.
തൃശൂര്‍ കോക്കുളങ്ങരയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ തലയില്‍ വെച്ച് കെട്ടാനുള്ള ബി.ജെ.പി ജില്ലാ നേതൃത്വത്തിന്റെ ശ്രമം വിജയിക്കില്ല. സംഘര്‍ഷമുണ്ടാക്കിയ സംഘങ്ങളിലുള്ളവര്‍ സി.പി.എമ്മുമായി ബന്ധമുള്ളവരല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
പുതുക്കാട് ഹര്‍ത്താല്‍ ദിനത്തില്‍ അനധികൃതമായി വിദേശമദ്യം വില്പന നടത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍.
വരന്തരപ്പിള്ളി കരയാംപാടം ചെത്തി കുളമ്പുകുളം രാധാകൃഷ്ണനെയാണ് വരന്തരപ്പിള്ളി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് എട്ട് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടിച്ചെടുത്തു. അങ്കമാലി ബിവറേജസില്‍ നിന്ന് കൊണ്ടുവന്ന മദ്യം കാളക്കല്ല് വച്ച് വില്പന നടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്‍ പിടിയിലായത്. ബാര്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ബാറുകള്‍ അടച്ചതോടു കൂടി അനധികൃതമായി മദ്യവില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വരന്തരപ്പിള്ളി എസ്.ഐ -എം.ഡി.അന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ സംസ്ഥാന സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സാക്ഷരത പ്രേരക്മാര്‍ക്കായി നടത്തുന്ന ദ്വിദിന പരിശീലന ക്യാംപായ 'പ്രേരണ' യ്ക്ക് ചൊവ്വാഴ്ച പീച്ചിയില്‍ തുടക്കമാകും.
ജില്ലയിലെ 175 പ്രേരക്മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുക. രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സാക്ഷരത മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ.പി.എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ല കോ-ഓര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ് ക്യാമ്പിന് നേതൃത്വം നല്‍കും .
ആര്യംപാടം ഹര്‍ത്താദിനത്തില്‍ കാല്‍നടയാത്രക്കാരിയായ വൃദ്ധയുടെ രണ്ട് പവന്റെ മാല ബൈക്കിലെത്തിയ സംഘം കവര്‍ന്നു.
തിരുത്തിപറമ്പില്‍ വെച്ചായിരുന്നു സംഭവം. ആര്യംപാടം അരവൂര്‍ നന്തിക്കര വീട്ടില്‍ നാരായണന്റെ ഭാര്യ തങ്കയുടെ മാലയാണ് കവര്‍ന്നത്.
തൃശൂര്‍ കാലിക്കറ്റ് സര്‍വ്വകലാശാല സൈക്കിളിംഗ് മത്സരത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി.
53 പോയിന്റാണ് സെന്റ് തോമസിന് ലഭിച്ചത്. 23 പോയിന്റുമായി പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് രണ്ടാം സ്ഥാനം നേടി. തോപ്പ് സ്റ്റേഡിയത്തില്‍ ഏഴിനങ്ങളിലായി നടന്ന മത്സരത്തില്‍ 9 കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. സെന്റ് തോമസ് കോളേജിലെ ടി.എഫ്. അലക്‌സ് വ്യക്തിഗത ചാമ്പ്യനായി. മത്സര വിജയികള്‍ക്ക് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ഒ. ജെന്‍സണ്‍ ട്രോഫികള്‍ നല്‍കി.
പുതുക്കാട് പാലപ്പിള്ളി മേഖലയില്‍ കാട്ടാനകൂട്ടമിറങ്ങി ഭീതി പരത്തി.
നടാംപാടം ഗേറ്റ്, കാരിക്കുളം, വലിയകുളം എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കാട്ടാനകള്‍ ഇറങ്ങിയത്. ജ്യൂങ് ടോളി കമ്പനിയുടെ പുതുക്കാട് എസ്‌റ്റേറ്റില്‍ ഇറങ്ങിയ ആനകള്‍ ഒരു വര്‍ഷം പ്രായമായ ഇരുന്നൂറോളം റബ്ബര്‍ തൈകള്‍ നശിപ്പിച്ചു. സമീപത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിയിലും കാട്ടാനകള്‍ ഇറങ്ങി വാഴകൃഷി നശിപ്പിച്ചു. പാലപ്പിള്ളി ചിമ്മിനി ഡാം റോഡില്‍ നിലയുറപ്പിച്ച ആനക്കൂട്ടം സമീപത്തുള്ള കരിങ്കല്ലില്‍ തീര്‍ത്ത ഭിത്തി തകര്‍ത്തു. പിന്നീട് തൊഴിലാളികളുടെ വീടിനോട് ചേര്‍ന്നുള്ള വാഴ കൃഷി നശിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ തൊഴിലാളികള്‍ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ ഓടിച്ചു. പകല്‍ സമയത്തും ആനക്കൂട്ടം ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയതോടെ തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റമുറി പാഡികളിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. ആനകള്‍ തൊട്ടാല്‍ വീഴുന്ന അവസ്ഥയിലാണ് പാഡികളെന്നതിനാല്‍ തൊഴിലാളികള്‍ ഏറെ ഭീതിയിലാണ്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വനാതിര്‍ത്തിയില്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും ഇതുവരെയും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
പുതുക്കാട് പീച്ചി ഡാം തുറന്നതിനെ തുടര്‍ന്ന് മണലി പുഴയിലെ പുലയ്ക്കാട്ടുകര റെഗുലേറ്ററില്‍ വെള്ളമെത്തി.
എന്നാല്‍ റെഗുലേറ്ററില്‍ വെള്ളം സംഭരിച്ചതിനെ ചൊല്ലി തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്ത് അധികൃതര്‍ തമ്മില്‍ തര്‍ക്കമായി. പുലയ്ക്കാട്ടുകരയില്‍ വെള്ളം തടഞ്ഞു നിര്‍ത്തിയാല്‍ നെന്മണിക്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുഴ വെള്ളം എത്തില്ലെന്ന് നെന്മണിക്കര പഞ്ചായത്ത് അധികൃതരും നാട്ടുകാരും വാദിച്ചു. അതേസമയം വെള്ളം റെഗുലേറ്ററില്‍ സംഭരിച്ചില്ലെങ്കില്‍ തൃക്കൂര്‍ മേഖലയില്‍ വരള്‍ച്ചയും ശുദ്ധജലക്ഷാമവും രൂക്ഷമാകുമെന്ന് തൃക്കൂര്‍ പഞ്ചായത്തുകാരും വാദിച്ചതോടെ തര്‍ക്കം രൂക്ഷമായി. പുതുക്കാട് എസ്.ഐ -വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമെത്തിയാണ് രംഗം ശാന്തമാക്കിയത്. തിങ്കളാഴ്ച വൈകുന്നതു വരെ വെള്ളം സംഭരിച്ചശേഷം റെഗുലേറ്റര്‍ ഭാഗികമായി തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കാന്‍ ധാരണയായതോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.
കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂരില്‍ നഗരത്തിലെ റിംഗ് റോഡില്‍ നിലനിന്നിരുന്ന പ്രകടന നിരോധനം പിന്‍വലിച്ച ശേഷം ആദ്യമായി നടന്നത് ബി.ജെ.പിയുടെ പ്രതിഷേധ പ്രകടനം.
ജില്ലാ ഹര്‍ത്താലിന്റെ ഭാഗമായാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ നഗരത്തിലെ റിംഗ് റോഡില്‍ പ്രകടനം നടത്തിയത്. തെക്കേനടയില്‍ നിന്നുമാരംഭിച്ച പ്രകടനം റിംഗ് റോഡ് വഴി ചന്തപ്പുഴ വരെ പോകുകയും തിരികെ റിംഗ് റോഡിലൂടെ തെക്കേനടയിലെത്തി സമാപിക്കുകയും ചെയ്തു. ഒന്നരവര്‍ഷം മുന്‍പ്, ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.യു.ബിജുവിന്റെ രക്തസാക്ഷി ദിനത്തില്‍ സി.പി.എം നടത്തിയ പ്രകടനത്തിനിടയിലുണ്ടായ കല്ലേറും തുടര്‍ന്ന് നടന്ന പോലീസ് വെടിവെയ്പ്പുമാണ് റിംഗ് റോഡിലെ പ്രകടന നിരോധനത്തിനും പോലീസ് മൈതാനിയിലെ പൊതുയോഗ നിരോധനത്തിനും കാരണമായത്. ഒന്നര വര്‍ഷം നീണ്ട നിരോധനം ഇക്കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയോഗമാണ് പിന്‍വലിച്ചത്.
ചേര്‍പ്പ് ഹര്‍ത്താല്‍ അനുകൂലികള്‍ അമ്മാടം സര്‍വ്വീസ് സഹകരണ ബാങ്കിലെ സാധനങ്ങള്‍ കേടുവരുത്തിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി.
ഏഴ് പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്നും ബാങ്കിലെ സി.സി.ടി.വി. കാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബാങ്കിന്റെ നോട്ടീസ് ബോര്‍ഡ്, കസേര എന്നിവ അക്രമികള്‍ വലിച്ചെറിഞ്ഞു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൂക്ഷിച്ചു വെച്ച മണ്ണെണ്ണ തറയിലൊഴിച്ചതായും ബാങ്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ചേര്‍പ്പ് പോലീസ് കേസെടുത്തു.
പുതുക്കാട് ചെങ്ങാലൂര്‍ മറവാഞ്ചേരിയില്‍ ആല്‍ മരത്തിന്റെ കൊമ്പൊടിഞ്ഞു വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
പുതുക്കാട് ചെങ്ങാലൂര്‍ റോഡില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഈ സമയം അതുവഴി വന്ന കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് നിന്ന് അഗ്‌നിശമനാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍്ത്തനം നടത്തിയത്.
ഗുരുവായൂര്‍ ഗുരുവായൂര്‍ കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
തമ്പുരാന്‍പടി സെന്ററില്‍ നടന്ന ധര്‍ണ ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.എം.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ആര്‍.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍.അനീഷ്, ദയാനന്ദന്‍ മാമ്പുള്ളി, അഡ്വ.സി. നിവേദിത തുടങ്ങിയവര്‍ സംസാരിച്ചു.
ചേര്‍പ്പ് വൃദ്ധര്‍ക്കും കിടപ്പുരോഗികള്‍ക്കും സാന്ത്വന പരിചരണത്തിനായി ചേര്‍പ്പ് പല്ലിശേരിയില്‍ ആരംഭിച്ച അഭയം ശാന്തി ഭവന്‍ പാലിയേറ്റീവ് കെയര്‍ ആശുപത്രി മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനായിരുന്നു. 100 കോടി രൂപ ചിലവിട്ടു നിര്‍മ്മിക്കുന്ന സൗജന്യ കാന്‍സര്‍ നിര്‍ണയ ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതിയുടെ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. 24 മണിക്കൂര്‍ എമര്‍ജന്‍സി ഹോം കെയറിന്റെ ഉദ്ഘാടനം വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫിയ ഫ്രാന്‍സി്‌സ് നിര്‍വ്വഹിച്ചു. മേയര്‍ അജിത ജയരാജന്‍, കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍മാന്‍ സി.സി.വിപിന്‍ ചന്ദ്രന്‍, കല്യാണ്‍ സില്‍ക്‌സ് സാരഥി ടി.എസ്.പട്ടാഭിരാമന്‍, അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, അഭയം പാലിയേറ്റീവ് കെയര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ തോമസ് കാക്കശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സരള, സാന്തോം മൈനര്‍ സെമിനാരി റെക്ടര്‍ ജോണ്‍സന്‍ കുണ്ടുകുളം, വല്ലച്ചിറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ചന്ദ്രന്‍, ഫാ.ജോയ് കുത്തൂര്‍, സിസ്റ്റര്‍ തെരസീന, സിസ്റ്റര്‍ റൊസാല്‍ബ തുടങ്ങിയവര്‍ പങ്കെടുത്തു.
പാവറട്ടി പാവറട്ടി വിളക്കാട്ടു പാടം ദേവസൂര്യ കലാവേദി ആന്റ് പബ്ലിക്ക് ലൈബ്രറിയും തൈക്കാട് കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗുരുവായുര്‍ നഗരസഭ കൗണ്‍സിലര്‍ ബിന്ദു അജിത്ത് കുമാര്‍ നിര്‍വ്വഹിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകന്‍ സി എഫ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് . അര ഏക്കറോളം സ്ഥലത്ത് പയര്‍, വെണ്ട , ചീര, കയ്പ്പ തുടങ്ങിയവ ജൈവ രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതു കൂടാതെ ഒരേക്കര്‍ സ്ഥലത്ത് മരച്ചീനി ഇഞ്ചി, മഞ്ഞള്‍, ചേമ്പ് എന്നിവയും കൃഷി ചെയ്തു.. വിളവെടുപ്പില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി ലെനിന്‍ തെക്കുട്ടയില്‍ അധ്യക്ഷനായി. മുല്ലശ്ശേരി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്.രാമന്‍ ആദ്യ വില്‍പ്പന നടത്തി.റെജി വിളക്കാട്ടുപാടം, കെസി.അഭിലാഷ് എന്നിവര്‍ വിളവെടുപ്പിനു നേതൃത്വം നല്‍കി
പുതുക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അളഗപ്പനഗര്‍ പഞ്ചായത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി സുമ ആന്റോയുടെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി പരാതി.
വരാക്കര കപ്പേളക്കു സമീപത്ത് സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിച്ചത്.. ഇത് സംബന്ധിച്ച് യു.ഡി.എഫ് വാര്‍ഡ് തിരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്കി്.
ഗുരുവായൂര്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡിലെ ഇരിങ്ങപ്പുറം - വന്നേരിപറമ്പ് റോഡ് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാധ്യക്ഷ പ്രൊഫ.പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഭിലാഷ് വി. ചന്ദ്രന്‍, ടി.എസ്. ഷെനില്‍, സവിത സുനില്‍ എന്നിവര്‍ സംസാരിച്ചു.
കൊടകര മറ്റത്തൂര്‍ പഞ്ചായത്തിലെ 10, 11 വാര്‍ഡുകളുടെ അതിര്‍ത്തിയിലുള്ള മോനൊടി കിഴക്കേ കനാല്‍പാലം അപകടാവസ്ഥയിലായി.
കോടാലി -മോനൊടി റോഡിലുള്ള ഈ പാലത്തിന്റെ കൈവരികള്‍ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. പാലത്തെ താങ്ങിനിര്‍ത്തുന്ന കോണ്‍ക്രീറ്റ് ബീമുകള്‍ കാലപ്പഴക്കം മൂലം ദുര്‍ബലാവസ്ഥയിലായി. കോണ്‍ക്രീറ്റ് അടര്‍ന്നുപോയി തുരുമ്പിച്ച കമ്പികള്‍ മിക്കതും പുറത്തു കാണാവുന്ന നിലയിലാണ്. പാലത്തിന്റെ കരിങ്കല്‍കെട്ടുകളും ഇടിഞ്ഞുനശിച്ചി്ട്ടുണ്ട്. പാലത്തിന്റെ വീതി കുറവ് സുഗമമായ ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഈ പാലത്തിലൂടെ അഞ്ചു ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് പാലം പുനര്‍നിര്‍മ്മിക്കാന്‍ നടപടിയെടു ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കുന്നംകുളം കാണിപ്പയ്യൂര്‍ അന്നകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരം വര്‍ണാഭമായി.
ദേവസ്വം പൂരം എഴുന്നെള്ളിപ്പിന് പാമ്പാടി രാജന്‍ തിടമ്പേറ്റി. തുടര്‍ന്ന് ദേശപ്പൂരങ്ങള്‍ വിവിധ വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് നടന്ന കൂട്ടിയെഴുന്നെള്ളിപ്പില്‍ 17 കമ്മിറ്റികളില്‍ നിന്നായി 22 ഗജവീരന്മാര്‍ അണിനിരന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന എഴുന്നെള്ളിപ്പിന് പാണ്ടിമേളം അകമ്പടിയായി. തെയ്യവും നാടന്‍ കലാരൂപങ്ങളും ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് നടയ്ക്കല്‍ പറ, കളമെഴുത്ത് പാട്ട്, നിറമാല, തായമ്പക എന്നിവയുണ്ടായി.
കൊടുങ്ങല്ലൂര്‍ സിനിമാശാലകള്‍ ആഡംബരത്തിന്റെ കേന്ദ്രങ്ങളായി മാറുന്ന കാലഘട്ടത്തില്‍ കാണികള്‍ക്കിടയിലേക്കിറങ്ങി ചെല്ലുകയാണ് വില്ലേജ് തിയേറ്റര്‍.
എറിയാട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക ലൈബ്രറിയാണ് ജനകീയ സിനിമാ പ്രദര്‍ശനമെന്ന ആശയം മുന്നോട്ട് വെച്ചിട്ടുള്ളത്. പഴയ ഉല്‍സവപറമ്പുകളെ അനുസ്മരിപ്പിക്കും വിധത്തില്‍ തുറന്ന മൈതാനിയില്‍ പതിനാറ് എം.എം. സ്‌ക്രീനില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന പരിപാടിക്ക് ലൈബ്രറിയില്‍ തുടക്കമായി. സിനിമയെന്നാല്‍ നൂറ് കണക്കിന് രൂപ ചിലവുള്ള വിനോദമെന്ന പുതിയ കാലത്തിന്റെ ധാരണകള്‍ പൊളിച്ചുമാറ്റിയാണ് എറിയാട് എന്ന കൊച്ചുഗ്രാമത്തില്‍ വില്ലേജ് തിയ്യേറ്റര്‍ കെട്ടിയുയര്‍ത്തിയിട്ടുള്ളത്. എല്ലാ ശനിയാഴ്ച്ചകളിലും രാത്രി ലോക നിലവാരത്തിലുള്ള സിനിമ പ്രദര്‍ശിപ്പിക്കുക എന്നതാണ് വില്ലേജ് തിയ്യേറ്ററിന്റെ ലക്ഷ്യം. നിര്‍ജീവമായ ശീതീകരിച്ച അകത്തളത്തില്‍ പോപ്പ്‌കോണ്‍ കൊറിച്ച് അതിഭാവുകത്വത്തിന്റെ മസാലക്കൂട്ട് നിറച്ച കഥയില്ലാ കഥകണ്ട് കൈയ്യടിക്കലല്ല സിനിമാ ആസ്വാദനമെന്ന് പറഞ്ഞു തരികയാണ്. ചേരമാന്‍ പറമ്പിലെ നക്ഷത്രം നിറഞ്ഞ ആകാശത്തിന് കീഴില്‍ കപ്പലണ്ടിയുടെ രുചിയില്‍ കണ്ടറിയുന്ന ദൃശ്യാനുഭവം. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ഒരുക്കുന്ന വില്ലേജ് തിയ്യേറ്ററിന്റെ ഉദ്ഘാടന ദിനം തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലോകപ്രശസ്ത സിനിമയായ 'ബ്രദേഴ്‌സ് ഓഫ് വിന്റ്' ആയിരുന്നു ഉദ്ഘാടന ചിത്രം. ചേരമാന്‍ ടാക്കീസ് എന്ന് പേരിട്ട വില്ലേജ് തിയ്യേറ്റര്‍ സമ്പ്രദായം സൂപ്പര്‍ ഹിറ്റാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
കൊടുങ്ങല്ലൂര്‍ നന്ദനം സാനിറ്ററീസിന്റെ 29-ാമത് ഷോറൂം കൊടുങ്ങല്ലൂര്‍ ചേരാമന്‍ ജുമാമസ്ജിദിന് സമീപം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച ഹര്‍ത്താലയതിനാല്‍ ഷോറുമിന്റെ പ്രവര്‍ത്തനോദ്ഘാടനം ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ നന്ദനം സാനിറ്ററീസിന്റെ എല്ലാ ഷോറൂമുകളിലും ബിഗ് ഓഫര്‍ ഒരുക്കിയിട്ടുണ്ട്. എഴുപതിനായിരം രൂപയ്ക്ക് മുകളില്‍ പര്‍ച്ചേഴ്‌സ് ചെയ്യുന്ന ഓരോ ഉപഭോക്താവിനും ഇംപോര്‍ട്ടഡ് കാബിനറ്റ് വാഷ് ബേസിന്‍ സൗജന്യമായി നല്‍കും. ബ്രാന്റ്ഡ് ടൈല്‍സ് ആന്റ് സാനിറ്ററിവെയേഴ്‌സിന് സ്‌പെഷല്‍ ഡിസ്‌കൗണ്ടും നന്ദനം സാനിറ്ററീസിന്റെ എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്.
പുന്നയൂര്‍ക്കുളം വടക്കേക്കാട് കമല സുരയ്യ സ്മാരക മന്ദിരാങ്കണത്തില്‍ പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒ.എന്‍.വി. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.ധനീപ് ഉദ്ഘാടനം ചെയ്തു. എം.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. സ്മൃതി വിശ്വനാഥന്‍, ഒ.എന്‍.വി കവിത അവതരിപ്പിച്ചു. ഐ.ബി.അബ്ദുറഹ്മാന്‍, ഉമ്മര്‍ അറക്കല്‍, നാരായണന്‍ ആത്രപ്പുള്ളി എന്നിവര്‍ സംസാരിച്ചു.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിക്കാനിടയായ സംഭവത്തില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍.
കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ്, പ്രിന്‍സിപ്പാള്‍ എസ്.വരദരാജന്‍, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, പരീക്ഷ സമയത്ത് ഡ്യൂട്ടിയിലിരുന്ന സി.പി. പ്രവീണ്‍, എക്‌സാം സെല്‍ അംഗമായ വിപിന്‍ എന്നിവരാണ് ഒളിവില്‍ പോയത്. അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കാന്‍ നടപടി ആരംഭിച്ചിരുന്നു. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സമരം തുടരുകയാണ്.
ചേലക്കര യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷ്ണു പ്രണോയിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഗോപിനാഥന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ. ഹരി എന്നിവരാണ് ഉപവസിക്കുന്നത്. ബി. ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് മുണ്ടയ്ക്കല്‍, ജനറല്‍ സെക്രട്ടറിമാരായ ടി. എച്ച്.അരുണ്‍, ജനറല്‍ സെക്രട്ടറി രാജേഷ് നമ്പ്യാത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍ ഹര്‍ത്താലിന്റെ ഭാഗമായി ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ബി.ജെ.പി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി നടുവിലാലില്‍ സമാപിച്ചു. തുടര്‍ന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ആര്‍.എസ്.എസ്. ജില്ലാ നേതാവ് ജി.സുരേഷ്, ബി.എം.എസ്. നേതാവ് എ.സി.കൃഷ്ണന്‍, ബി.ജെ.പി സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ തുടങ്ങിയവര്‍ സംസാരിച്ചു.
പാവറട്ടി പാവറട്ടി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താലിന്റെ ഭാഗമായി പാവറട്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് അനില്‍ അമ്പാടി, പ്രമോദ് ആനേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. വെങ്കിടങ്ങില്‍ സന്തോഷ് ചീരോത്ത്, ഷൈജന്‍ നമ്പനത്ത്, പ്രേമന്‍ നമ്പിയത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. വെങ്കിടങ്ങില്‍ പ്രകടനത്തിനെത്തിയ 8 ബൈക്കുകളുടെ സീറ്റ് കവറുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതിയുണ്ട്. പാവറട്ടി പോലീസില്‍ പരാതി നല്‍കി. എളവള്ളിയില്‍ പി.ജി.വിനീഷ്, മനോജ് വാഴപ്പിലാത്ത് എന്നിവരും മുല്ലശേരിയില്‍ ഇ.ജി.പ്രവീണ്‍, മനോജ് മാനിന എന്നിവരും പ്രകടനത്തിന് നേതൃത്വം നല്‍കി.
അന്തിക്കാട് അന്തിക്കാട്, മണലൂര്‍, അരിമ്പൂര്‍, താന്ന്യം, ചാഴൂര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ സമാധാനപരം.
അന്തിക്കാട് മേഖലയിലെ വിവിധ പഞ്ചായത്തുകേന്ദ്രങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. കുന്നത്തങ്ങാടിയില്‍ പ്രകടനക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. അന്തിക്കാട് പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. അന്തിക്കാട് മേഖലയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഭാഗികമായി മാത്രമാണ് സര്‍വ്വീസ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ അന്തിക്കാട് പോലീസ് കാവല്‍ ശക്തമാക്കിയിരുന്നു.
ചാവക്കാട് ചാവക്കാട് മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം.
കട കമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല ഇരു ചക്ര വാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടു. ചിലയിടങ്ങളില്‍ ദീര്‍ഘദൂര വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മേഖലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കി.
എരുമപ്പെട്ടി എരുമപ്പെട്ടി മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണം.
വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താല്‍ അനുകൂലികള്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നതൊഴിച്ചാല്‍ മറ്റ് അക്രമ സംഭവങ്ങളൊന്നും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇരിങ്ങാലക്കുട ഹര്‍ത്താലിനോടനുബന്ധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രകടനം നടത്തി.
ആര്‍.എസ്.എസ്. കാര്യാലയത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ സമാപിച്ചു. ബി.ജെ.പി നേതാക്കളായ ടി.എസ്.സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍ പാറയില്‍, സന്തോഷ് ബോബന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹര്‍ത്താല്‍ ഇരിങ്ങാലക്കുടയില്‍ പൂര്‍ണമായിരുന്നു. ചില മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കയ്പമംഗലം കള്ള് ചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു.
ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി ചാത്തന്‍കുളം വീട്ടില്‍ വേലുകുട്ടി മകന്‍ 47 വയസുള്ള തിലകനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കൂരിക്കുഴി കോഴിപ്പറമ്പില്‍ കുഞ്ഞിവേലായുധന്റെ വീട്ട് പറമ്പിലെ തെങ്ങ് ചെത്തുന്നതിനിടെ തിലകന്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ പെരിഞ്ഞനം ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതിലകം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
കയ്പമംഗലം പെരിഞ്ഞനം സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയില്‍ മോഷണം.
കപ്പേളക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്നു. ഇന്ന് രാവിലെ ആറോടെ സമീപവാസിയാണ് നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന നിലയില്‍ കണ്ടത്. നേര്‍ച്ചപ്പെട്ടിയുടെ താഴ് അറുത്ത് മാറ്റിയാണ് പണം കവര്‍ന്നത്. കഴിഞ്ഞ മാസം നടന്ന പെരുന്നാളിനോടനുബന്ധിച്ച് നേര്‍ച്ചപ്പെട്ടി തുറന്നിരുന്നു. ഏകദേശം മൂവായിരം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. മതിലകം എസ്.ഐ.- കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ അവയവമാറ്റം നടത്തിയ നിര്‍ധനരായവരുടെ തുടര്‍ ചികിത്സയ്ക്കുള്ള ധനസമാഹരണത്തിന് ജീവന്‍ രക്ഷായാത്ര സംഘടിപ്പിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം 15ന് ആക്ട്‌സുമായി സഹകരിച്ച് സംഘടനയുടെ കീഴിലുള്ള 60 ബസുകളില്‍ സംഭാവന സമാഹരണം നടത്തും. വിവിധ റൂട്ടുകളില്‍ ഓടുന്ന ഈ ബസുകളില്‍ നിന്ന് അന്നേ ദിവസം ബസ് ചാര്‍ജ് ഈടാക്കില്ലെന്നും ഫാ.ഡേവീസ് ചിറമ്മല്‍ സംഭാവന സമാഹരണത്തിന് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജോണ്‍സണ്‍ പയ്യപ്പിള്ളി, ബിബിന്‍, ലൈജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശൂര്‍ ദേശീയപാതയിലെ ആറുവരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികളെ സംബന്ധിച്ച് അന്വേഷിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തിലുള്ള പരിശോധന ചൊവ്വാഴ്ച നടക്കും.
വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയുള്ള പ്രദേശത്താണ് പരിശോധന നടത്തുന്നത്. ജില്ലാ കളക്ടര്‍ക്കു പുറമേ, കെ.രാജന്‍ എം.എല്‍.എ., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന സംയുക്ത പരിശോധനയില്‍ പങ്കെടുക്കും. കൊമ്പഴയില്‍ ഏതാനും ദിവസം മുമ്പ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കരാര്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് ആറുവരിപ്പാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനിടെ ആറുവരിപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി വീടുകള്‍ക്കും മറ്റും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായിട്ടുണ്ട്.
അന്തിക്കാട് മാങ്ങാട്ടുകര എ.യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനവും ഡിജിറ്റല്‍ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് കെട്ടിട നിര്‍മ്മാണ ശിലാസ്ഥാപനവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.
നൂറ് വര്‍ഷം പൂര്‍ത്തീകരിച്ച സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.കിഷോര്‍കുമാര്‍ സുവനീറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജ്യോതിരാമന്‍, മുന്‍ പ്രധാനാധ്യാപകന്‍ കരുണാകരന്‍, ടി.ഐ.ചാക്കോ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പ്രധാനാദ്ധ്യാപിക കെ.എസ്.സിമി തുടങ്ങിയവര്‍ സംസാരിച്ചു.
കുന്നംകുളം കുന്നംകുളം കാണിപ്പയ്യൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 2 കുട്ടികളടക്കം 5 പേര്‍ക്ക് പരിക്കേറ്റു.
തൃശ്ശൂര്‍ - കുന്നംകുളം സംസ്ഥാന പാതയില്‍ കാണിപ്പയ്യൂര്‍ പോസ്‌റ്റോഫീസിനു സമീപത്ത് ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. എതിര്‍ ദിശകളില്‍ വരികയായിരുന്ന കാറുകളാണ് കൂട്ടിയിടി്ച്ചത്. ഇതിനു പുറകിലായി തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാര്‍ ഇടിച്ചു. പെരുമ്പിലാവ് - എടപ്പാള്‍, സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചെറുതുരുത്തി കേരള കലാമണ്ഡലത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് വേണ്ട എല്ലാനടപടികളും ഉടന്‍ ഉണ്ടാകുമെന്ന് സാംസ്‌ക്കാരികവകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.
കേരള കലാമണ്ഡലത്തില്‍ നടക്കുന്ന ഒ.എന്‍.വി.അനുസ്മര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കലാമണ്ഡലം വൈസ് ചാന്‍സിലറുടെ ചുമതലയുള്ള ഡോ.എം.സി.ദിലീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ ടി.കെ.വാസു, ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് പി.പത്മജ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഒ.എന്‍.വിയുടെ കവിതകള്‍ കോര്‍ത്തിണക്കിയ നൃത്തരൂപ അവതരണവും ഉണ്ടായി.
കുന്നംകുളം കുന്നംകുളം എഴുന്നള്ളിപ്പിനിടെ ആനയെ ഉപദ്രവിച്ച സംഭവത്തില്‍ കൊമ്പന്‍ ചെര്‍പ്പുളശേരി രാജശേഖരന്റെ ഒന്നാം പാപ്പാനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.
പുതുശേരി അയ്യംകുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന് തലപ്പൊക്കത്തിനു വേണ്ടിയാണ് പാപ്പാന്‍ ആനയെ ഉപദ്രവിച്ചത്. ആനയുടെ തലപ്പൊക്കത്തില്‍ മുന്‍പിലെത്താന്‍ ആനയെ പാപ്പാന്‍ ക്രൂരമായി ആക്രമിക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് പൂരം കൂട്ടിയെഴുന്നപ്പിനിടെ പോലീസ് പരിശോധന നടത്തിരുന്നു. ചെര്‍പ്പുളശേരി രാജശേഖരനെ മറ്റു ഉല്‍സവങ്ങള്‍ക്ക് എഴുന്നള്ളിക്കാന്‍ കരാറുളളതിനാല്‍ കേസില്‍ പ്രതിയായ ഒന്നാം പാപ്പാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
തൃശൂര്‍ മുംബൈയില്‍ ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് പോയി മടങ്ങി വരുന്ന വഴി ട്രെയിനില്‍ ഗൃഹനാഥന്‍ മരിച്ചു.
മുതുവട്ടൂര്‍ സ്വദേശി 63 വയസുള്ള പൂമത്തു മോഹനന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ തിരൂരില്‍ വെച്ചായിരുന്നു മരണം.
അന്തിക്കാട് അന്തിക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട താന്ന്യം പഞ്ചായത്തില്‍ വര്‍ദ്ധിച്ചു വരുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു.
ചേര്‍പ്പ് സി.ഐ. - മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. അക്രമികള്‍ ഏത് പാര്‍ട്ടിയില്‍പെട്ടവരായാലും അവരെ സംരക്ഷിക്കില്ല എന്ന് നേതാക്കള്‍ പറഞ്ഞു. ക്രിമിനലുകള്‍ക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന് വക്കാലത്തുമായി ആരും എത്താതിരുന്നാല്‍ ഇത്തരം അക്രമങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുമെന്നും സി.ഐ. വ്യക്തമാക്കി. യോഗത്തില്‍ വിവിധ രാഷ്ടീയകക്ഷി നേതാക്കളായ സേവ്യന്‍ പള്ളത്ത്, പ്രകാശന്‍ കണ്ടങ്ങത്ത്, വി.വി.രതീഷ്, വിപിന്‍ കിഴുപ്പിളളിക്കര എന്നിവര്‍ സംസാരിച്ചു. കെ.എം.ജയദേവന്‍, സുചിന്‍ വൈലോപ്പിള്ളി, യുജിന്‍ മൊറേലി, എ.എസ്.ജിന്‍ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുതുരുത്തി ഒ.എന്‍.വി. കുറുപ്പിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചെറുതുരുത്തിയില്‍ നടന്ന കാവ്യായനം പരിപാടി കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കവികളായ പി.പി.രാമചന്ദ്രന്‍, പി.രാമന്‍, വിജീഷ് എടക്കുന്നി തുടങ്ങിയവര്‍ ഒ.എന്‍.വി.കവിതകളും ഓര്‍മ്മകളും പങ്കുവെച്ചു.
തൃശൂര്‍ മുല്ലക്കര ജാറത്തിലെ ആണ്ട് നേര്‍ച്ചയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് മുല്ലക്കര മുസ്ലീം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അന്നദാനം കെ.രാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
മാള വടമ വടക്കേകെട്ടില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു.
ഇതോടനുബന്ധിച്ച് ഭഗവതിക്ക് ഗോളക സമര്‍പ്പണം നടത്തി. ശിവാനന്ദ പൈ, ക്ഷേത്രം തന്ത്രി പാമ്പുംമേയ്ക്കാട്ട് മനയില്‍ ശങ്കരനാരായണന്‍ നമ്പൂതിരിക്ക് ഗോളക കൈമാറി.
പുന്നയൂര്‍ക്കുളം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയത ഹര്‍ത്താല്‍ വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍കുളം പഞ്ചായത്തുകളില്‍ സമാധാന പരം.
ആല്‍ത്തറ, വടക്കേക്കാട്, നായരങ്ങാടി ഭാഗങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.
മാള മാളയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചില്ല. ചുരുക്കം ചില കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വ്വീസ് നടത്തി. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
പുതുക്കാട് പുതുക്കാട് മേഖലയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. പുതുക്കാട് ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തിയില്ല. പലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി കടകള്‍ അടപ്പിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ആമ്പല്ലൂരില്‍ പ്രകടനം നടത്തി. പ്രകടനത്തിനിടെ റോഡില്‍ സ്ഥാപിച്ചിരുന്ന സിപിഎം, ഡി.വൈ.എഫ്.ഐ എന്നിവയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നശിപ്പിച്ചു. എ.ജി.രാജേഷ്, പി.കെ.ബാബു, വി.വി.രാജേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍ ഹര്‍ത്താലിനോടനുബന്ധിച്ച്‌കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
തെക്കെനടയില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി സമാപിച്ചു. ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് എം.ജി.പ്രശാന്ത്‌ലാല്‍, നഗരസഭാ പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുന്നംകുളം ഹര്‍ത്താലില്‍ കുന്നംകുളത്ത് പൂര്‍ണം.
നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മറ്റു കടകളും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഒഴികെ മറ്റു സ്വകാര്യ ബസ്സുകളും ഓടിയില്ല.
ചാവക്കാട് ഹര്‍ത്താലിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ ചാവക്കാട് നഗരത്തില്‍ പ്രകടനവും യോഗവും നടത്തി.
മുല്ലത്തറയില്‍ നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എ.കെ ഷണ്മുഖന്‍ ഉദ്ഘടനം ചെയ്തു. പ്രസന്നന്‍ പാലയൂര്‍ അധ്യക്ഷനായി. എം.ബി.സുമേഷ്, ഗണേഷ് ശിവജി, എ.ആര്‍.സതീശന്‍ എന്നിവര്‍ സംസാരിച്ചു.
കുന്നംകുളം കുന്നംകുളത്ത് മരം കടപുഴകി വീണതിനാല്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണതോടെ തടസപ്പെട്ട വൈദ്യുതി വിതരണം ഇന്ന് പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
മറിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പണി രാവിലെ ആരംഭിച്ചു. ഇന്ന് ഹര്‍ത്താലായതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചുള്ള പണി എളുപ്പമായതായി അധികൃതര്‍ പറഞ്ഞു.
എരുമപ്പെട്ടി കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായി പോകുന്നത് പതിവാകുന്നു.
എരുമപ്പെട്ടി നെല്ലുവായിയിലാണ് ഇപ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത്. വരവൂര്‍ , ദേശമംഗലം, എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കാല്‍ നൂറ്റാണ്ട് മുമ്പാണ് ഭാരതപ്പുഴയില്‍ കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതിയും അപാകതയും മൂലം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ജല വിതരണം നടത്തുന്നുണ്ടെങ്കിലും നിലവാരം കുറഞ്ഞ പെപ്പുകള്‍ സ്ഥാപിച്ചതിനാല്‍ പമ്പ് ചെയ്യുമ്പോള്‍ പല പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി ജലം പുറത്തേക്ക് ഒഴുകുകയാണ്.
കയ്പമംഗലം മതിലകം കൂളിമുട്ടം നാണന്‍ മെമ്മോറിയല്‍ വായനശാല കെട്ടിടത്തിന്റെ നിര്‍്മ്മാണോദ്ഘാടനം പ്രൊഫ. കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഇ.ടി.ടൈസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെറുകഥാകൃത്ത് പി.കെ.ഭരതന്‍, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്.
ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനുള്ളിനുള്ളില്‍ കേരളത്തിലെ വിദ്യഭ്യാസ രീതി ഹൈടെക് ആവും. ഇതിന്റെ ആദ്യപടിയെന്നോണം അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് ചാവക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹൈടെക് ആക്കി മാറ്റും. ആദ്യ ഘട്ടത്തില്‍ എട്ടു മുതല്‍ 12 വരെയും പിന്നീട് പൂര്‍ണ്ണമായും ഹൈടെക്ക് ആക്കും. ഇതിന് പുറമെ സ്‌കൂള്‍ ശാക്തീകരണത്തിനായി ഒരു കോടി രൂപയും മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. സ്‌കൂളിലെ പഴയ കെട്ടിടം നിലനിര്‍ത്തികൊണ്ടാവണം പുതിയ കെട്ടിടം പണിയേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നൂറു മരം നട്ടുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അ