Print this page

പന്നിഫാമിനെതിരെ പ്രതിഷേധം

ജനജീവിതം ദുസഹമാക്കിയ തൃശൂര്‍ കൊങ്ങന്‍പാറയിലെ സ്വകാര്യ പന്നിഫാമിനെതിരെ പ്രതിഷേധം ശക്തം. അനുമതിയില്ലാതെ ഫാമിലേക്കായി കൊണ്ടുതള്ളുന്നത് മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍. പൊതുജനാരോഗ്യ പ്രശ്‌നം സൃഷ്ടിക്കുന്ന ഫാമിനെതിരെ ആരോഗ്യവിഭാഗം  റിപ്പോര്‍ട്ട് നല്‍കി. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ പൂളായ്ക്കല്‍ ജനജീവിതം ദുസഹമാക്കി മാറ്റിയ ഈ പന്നിഫാം പ്രവര്‍ത്തിക്കുന്നത്. ആയിരത്തില്‍പ്പരം  പന്നികളുള്ള ഫാമിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി രാത്രിയുടെ മറവില്‍ ലോഡുകണക്കിന് മാംസാവശിഷ്ടങ്ങളടക്കമുള്ള  മാലിന്യങ്ങളാണ് കൊണ്ടുവരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മാലിന്യങ്ങള്‍ ഉപയോഗശേഷം ശാസ്ത്രീയമായി സംസ്‌കരിക്കാത്തതു മൂലം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മണ്ണില്‍  ആഴ്ന്നിറങ്ങുന്ന മാലിന്യം കിണറുകളിലേക്കടക്കം വ്യാപിക്കുന്നതും കാക്കയും നായ്കകളുമെല്ലാം മാലിന്യങ്ങള്‍ പ്രദേശമാകെ വലിച്ചിഴയ്ക്കുന്നതും  ഫാമില്‍ നിന്നുള്ള ദുര്‍ഗന്ധവും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. (ബൈറ്റ്) ശശിധരന്‍ എന്നയാളുടെ ലൈസന്‍സിലുള്ള ഫാമിന്റെ നടത്തിപ്പുക്കാരന്‍ കാഞ്ഞാണി സ്വദേശി മേജോയാണ്. ഒരു അംഗന്‍വാടിയടക്കം നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളത്. ഫാമിന്റെ പ്രവര്‍ത്തനം കുട്ടികളെയടക്കം നിത്യരോഗികളാക്കി മാറ്റിയെന്നും നാട്ടുകാര്‍ പറയുന്നു(ബൈറ്റ്) കഴിഞ്ഞ ദിവസം രാത്രിയില്‍ മാലിന്യവുമായെത്തിയ വാഹനം സ്ത്രീകളടങ്ങുന്ന നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ഫാം സന്ദര്‍ശിച്ചു. അനുമതിയില്ലാതെ എത്തിച്ച മാംസാവശിഷ്ടങ്ങളും അശാസ്ത്രീയ സംസ്‌കരണവും മലിനജലം കെട്ടികിടക്കുന്നതും നേരിട്ട് കണ്ട ആരോഗ്യവിഭാഗം ഫാം പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന റിപ്പോര്‍ട്ടും പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഇതോടെ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിനും നിലവിലെത്തിച്ച മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ച് പഞ്ചായത്ത് ഫാം ഉടമയ്ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്നും ചട്ടലംഘനം നടത്തിയാല്‍ ഫാം ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേ സമയം ജീവിതം ദുസഹമാക്കുന്ന ഫാം എന്നെന്നേക്കുമായി അടച്ചുപൂട്ടണമെന്ന ആവശ്യമാണ് പ്രദേശവാസികളുടേത്

Rate this item
(0 votes)